എരുമേലി: കടുത്ത ശ്വാസം മുട്ടൽ മൂലം അത്യാസന്ന നിലയിലായ വയോധികയ്ക്ക് ചികിത്സ നൽകിയത് ആശുപത്രിക്ക് പുറത്ത് വാഹനത്തിൽ. ഇന്നലെ എരുമേലിയിലാണ് സംഭവം. തുമരംപാറ സ്വദേശിനിയായ റോസമ്മ (65) യ്ക്കാണ് ഈ ദാരുണ അനുഭവം. രോഗിയായ റോസമ്മ ശാസതടസം കൂടി മരണ വെപ്രാളത്തിലായപ്പോൾ പെട്ടെന്ന് എംഇഎസ് യൂത്ത് വിംഗ് പ്രവർത്തകർ വാഹനവുമായിയെത്തി എരുമേലി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിക്കുകയായിരുന്നു. എന്നാൽ കോവിഡ് ഉള്ളവരെ മാത്രം അഡ്മിറ്റ് ചെയ്യാനാണ് നിയമപ്രകാരം കഴിയുകയെന്ന് അറിയിച്ച് അധികൃതർ രോഗിയെ ഇവിടെ അഡ്മിറ്റ് ചെയ്തില്ലെങ്കിലും ഡോക്ടറുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി. യൂത്ത് വിംഗ് പ്രവർത്തകരുടെ വാഹനത്തിൽ തന്നെ രോഗിയെ ഇരുത്തി രണ്ട് മണിക്കൂറോളം ഓക്സിജൻ നൽകി. പെട്ടെന്ന് വിദഗ്ധ ചികിത്സ നൽകണമെന്ന് നിർദേശം നൽകിയ ഡോക്ടർ രോഗിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടു. എന്നാൽ ബെഡ് ഒഴിവില്ല…
Read MoreDay: May 18, 2021
കൊലക്കേസ്; ഗുസ്തി താരം സുശീൽ കുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പോലീസിന്റെ പാരിതോഷികം
ന്യൂഡൽഹി: കൊലപാതക കേസില്‍ ഒളിവില്‍ കഴിയുന്ന ഗുസ്തി താരം സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. സുശീലിനൊപ്പം ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെ കുറിച്ച് വിവരം നല്കിയാല് 50,000 രൂപ പാരിതോഷികം നല്‍കും. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ സാഗര്‍(23) മരിച്ച കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. ഇവരെ കണ്ടെത്താന്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലകളിലും സമീപ സംസ്ഥാനങ്ങളിലും പരിശോധന ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
Read Moreകനറാ ബാങ്കിലെ കോടികളുടെ തട്ടിപ്പ്! ഓഹരി വിപണി വിജീഷിന് ഹരമായിരുന്നു; തട്ടിപ്പിന് ഉപയോഗിക്കുന്നത് സഹപ്രവർത്തകരുടെ കംപ്യൂട്ടറുകൾ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട രണ്ടാംശാഖയിലെ പണം തിരിമറി സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 14നാണ് ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ പരാതി പോലീസിലെത്തുന്നത്. തുടർന്ന് വിജീഷിനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. അപ്പോഴേക്കും ഇയാൾ മുങ്ങിയിട്ട് മൂന്നുദിവസമായിരുന്നു. ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചതായി ലഭിച്ച പരാതിയേ തുടർന്നാണ് ബാങ്ക് മാനേജർ പ്രഥമിക അന്വേഷണം നടത്തിയത്. ബാങ്കിന്റെ തുന്പമണ്ണിലുള്ള ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ക്ലാർക്ക് വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിച്ചു. തിരിമറി കണ്ടെത്തിയതിനുപിന്നാലെ ഫെബ്രുവരു 11നു രാത്രി ഏഴു മുതൽ വിജീഷ് ഭാര്യയ്ക്കും രണ്ടു…
Read Moreഅച്ഛനെപോലെ, അടുക്കളയിലേക്കു വേണ്ടതൊക്കെ സ്വയം നട്ടുവിളയിക്കുന്ന കർഷകന്! അച്ഛനും മകനും സംഗീതത്തിലും കമ്പം കുറവല്ല; ജയവഴിയിൽ ജയരാജ് ചീഫ് വിപ്പ് പദവിയിലേക്ക്
കോട്ടയം: തിരുമ്മു-മർമ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചന്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കൽ കുടുംബാംഗം ഡോ.എൻ. ജയരാജ് സർക്കാർ ചീഫ് വിപ്പ് പദവിയിലേക്ക്. അച്ഛൻ പ്രഫ. കെ നാരായണക്കുറുപ്പ് വെട്ടിത്തുറന്ന കേരള കോണ്‍ഗ്രസ് പാതയിൽ വഴി തെറ്റാതെ വളർന്ന മകൻ ജയരാജ് കൊടിപാറിച്ച് കാറിൽ ചന്പക്കര കയറുന്പോൾ പഴമക്കാർ പറയും അച്ഛനെപ്പോലെ മോനും. എൻഎസ്എസ് കോളജുകളിൽ അച്ഛനും മകനും പഠിപ്പിച്ചത് സാന്പത്തികശാസ്ത്രമാണെങ്കിലും കലയിലും കൃഷിയിലും ഇരുവർക്കും പ്രിയം ഏറെയുണ്ട്. അച്ഛൻ കുറുപ്പ് കുറെക്കാലം വക്കീലുമായിരുന്നു. അച്ഛനെപോലെ മകൻ ജയരാജും അടുക്കളയിലേക്കു വേണ്ടതൊക്കെ സ്വയം നട്ടുവിളയിക്കുന്ന കർഷകനാണ്. സംഗീതത്തിൽ അച്ഛനും മകനും കന്പം കുറവല്ല. അച്ഛന് കഥകളിസംഗീതം പ്രിയമെങ്കിൽ മകന് എല്ലാ സംഗീതവും ഇഷ്ടം. നാടകം, സിനിമ എന്നിവയിൽ ജയരാജിനോളം പാട്ടു കളക്ഷനുള്ളവർ വിരളം. അതിൽ പഴയ ഗ്രമോണ് മുതൽ വള്ളിക്കാസറ്റ് വരെ പുരാവസ്തുപോലെ ഭദ്രം. ക്ലാസിക്കൽ സാഹിത്യത്തിന്റെ വൻശേഖരമുണ്ട്.…
Read Moreയുവത്വത്തിന്റെ പ്രസരിപ്പുമായി റോഷി അഗസ്റ്റിൻ മന്ത്രിസഭയിലേക്ക്! സാധാരണ കര്‍ഷകുടുംബത്തില്‍ ജനനം, വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് മന്ത്രി പദത്തിലെത്തുമ്പോള്‍…
തൊടുപുഴ: യുവത്വത്തിന്റെ പ്രസരിപ്പുമായി ഇടുക്കിയുടെ അമരക്കാരൻ റോഷി അഗസ്റ്റിൻ എംഎൽഎ സംസ്ഥാന മന്ത്രിസഭയിലേക്ക്. ഇടുക്കി നിയോജകമണ്ഡലത്തിൽനിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം. രണ്ടാം പിണറായി സർക്കാർ 20ന് അധികാരമേൽക്കുന്പോൾ മലയോരജില്ലയ്ക്കു ലഭിച്ച അംഗീകാരത്തിന്റെ ആഹ്ലാദം അലയടിക്കുകയാണിവിടെ. രണ്ടുപതിറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിക്ക് ഓരോ വോട്ടർമാരെയും പേരെടുത്തു വിളിക്കാവുന്ന ബന്ധമാണുള്ളത്. വ്യക്തിബന്ധവും വോട്ടർമാരുമായുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം മന്ത്രിയായെത്തുന്നതോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കും കാർഷിക, തോട്ടം, തൊഴിൽ, വ്യാപാരമേഖലയിലെ പ്രതിസന്ധികൾക്കും ഇടുക്കി മെഡിക്കൽ കോളജ്, ജില്ലയിലെ ടൂറിസം മേഖലകളുടെ വികസനത്തിനും കർമപദ്ധതികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ. കെഎസ്സി-എം സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകൾക്കുമെതിരെ മനുഷ്യമനഃസാക്ഷിയെ തൊട്ടുണർത്താൻ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനിൽക്കുന്ന വിമോചനപദയാത്ര നയിച്ച റോഷിയുടെ സാമൂഹ്യപ്രതിബദ്ധതയും സമരവീര്യവും ഇടുക്കിജില്ലയുടെയും സംസ്ഥാനത്തിന്റെയും വികസനത്തിന് മുതൽക്കൂട്ടാകുമെന്ന ശുഭാപ്തിവിശ്വാസമാണ് ഏവർക്കുമുള്ളത്. സാധാരണ കർഷകുടുംബത്തിൽ…
Read Moreകോരിച്ചൊരിയുന്ന മഴ, ആഞ്ഞുവീശുന്ന കാറ്റ്, കരയേതാ നിലമേതാ എന്നറിയാൻ കഴിയാത്ത സ്ഥിതി..! ജീവൻ പണയംവച്ച് വെളിച്ചമെത്തിച്ചു; താരങ്ങളായി മധുവും സന്തോഷും
പി.ഏ.പത്മകുമാർ കൊട്ടാരക്കര: കോരിച്ചൊരിയുന്ന മഴയത്തും ആഞ്ഞുവീശുന്ന കാറ്റിലും പതറാതെ സ്വന്തം കടമ നിർവഹിച്ച രണ്ടു പേർ ഇപ്പോൾ നാട്ടിലെ താരങ്ങളാണ്. കൊട്ടാരക്കര ഈസ്റ്റ് വൈദ്യുതി സെക്ഷനിലെ ലൈൻമാൻമാരായ ചവറ പൻമന കടുവിള തറയിൽ വീട്ടിൽ മധുവും കൊട്ടാരക്കര ഇഞ്ചക്കാട് കുളത്തിട്ടാം കുഴി വീട്ടിൽ സന്തോഷുമാണ് ആ താരങ്ങൾ. കഴിഞ്ഞ ദിവസം ഇടിമിന്നലും മഴയും കാറ്റും ആർത്തിരമ്പിക്കൊണ്ടിരിക്കുമ്പോഴാണ് വൈദ്യുതി ഓഫീസിലേക്ക് വിളിയെത്തുന്നത്.നെല്ലിക്കുന്നം പ്രദേശത്ത് വൈദ്യുതിയില്ല. ഓഫീസിലുണ്ടായിരുന്ന മധുവിനും സന്തോഷിനും തകരാറ് പരിശോധിക്കാൻ നിർദേശം ലഭിച്ചു. സ്ഥലത്തെത്തിയ ഇവർ കണ്ടത് പ്രദേശമെല്ലാം വെള്ളം കയറി കിടക്കുന്നതാണ്. നെല്ലിക്കുന്നംതോട് കര കവിഞ്ഞൊഴുകുന്നു. കരയേതാ നിലമേതാ എന്നറിയാൻ കഴിയാത്ത സ്ഥിതി. പക്ഷേ ഇരുവരും കർത്തവ്യ ബോധം മറന്നില്ല. മുങ്ങിയും നീന്തിയുമെല്ലാം ഇവർ പോസ്റ്റിനടുത്തെത്തി. കഴുത്തോളം വെള്ളത്തിൽ മുങ്ങി നിന്നും പോസ്റ്റിൽ കയറിയും ഒരു മണിക്കൂറോളമെടുത്ത് തകരാർ പരിഹരിച്ചു. ഇവർ വെളളക്കെട്ടിൽ മുങ്ങി നിന്ന്…
Read Moreഗ്രാമ പഞ്ചായത്തിനെക്കാള്‍ മികച്ച സംവിധാനങ്ങള്‍, 24 മണിക്കുറും പ്രവര്‍ത്തനം ! സേവാഭാരതിയുടെ കോവിഡ് പ്രതിരോധ-രക്ഷാ സേവനപ്രവർത്തനം പൂതക്കുളം പഞ്ചായത്ത് പൂട്ടിച്ചു
ചാത്തന്നൂർ: സേവാഭാരതി പൂതക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിവന്ന കോവിഡ് പ്രതിരോധ -രക്ഷാ സേവന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിനെക്കാൾ മികച്ച സംവിധാനങ്ങളോടെ 24 മണിക്കുറും പ്രവർത്തിച്ചു കൊണ്ടിരുന്ന സേവാഭാരതി ഹെൽപ് ഡസ്ക് ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു. സേവാഭാരതിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷീജ നോട്ടീസ് നൽകി. കഴിഞ്ഞ 14 ദിവസമായി പുതക്കുളം ജംഗ്ഷനിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഹെൽപ് ഡസ്കും പ്രവർത്തനങ്ങളും ഇതോടെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് സേവാഭാരതി . 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ് ഡസ്കിന് പുറമേ നാല് ആംബുലൻസുകളുടെ സേവനവും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച പുതക്കുളം പഞ്ചായത്തിലെ നാലു പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കാരം നടത്തിയത് സേവാഭാരതിയാണ്. 90 ഓളം പേരെ കോ വിഡ് പരിശോധന നടത്താനും പോസിറ്റീവ് ആയവരെ ആശുപത്രിക ളി ലും ക്വാറന്റൈയിൻ കേന്ദ്രങ്ങളിലുമെത്തിച്ചിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന…
Read Moreസത്യവാങ്മൂലം കൈയിലില്ല! പോലീസ് വാഹനം പിടിച്ചെടുത്തു; നടന്നുവീട്ടിലെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു
വെഞ്ഞാറമൂട്: സത്യവാങ്മൂലം കൈയിലില്ലാതെ ഇരുചക്രവാഹനത്തിലെത്തിയ വയോധികനെ പോലീസ് പിടികൂടി തിരിച്ചയച്ചു. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തു. കാൽനടയായി തിരിച്ചെത്തിയ ഇദ്ദേഹം വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നഗരൂർ, കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (56) ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് സംഭവം. രാവിലെ 8.30 മണിയോടെ നഗരൂർ ആൽത്തറമൂട് ജംഗ്ഷനിലെ കടയിൽ നിന്നും പഴം വാങ്ങി നിൽക്കവേയാണ് നഗരൂർ പോലീസ് സുനിൽകുമാറിനെ പിടികൂടിയത്. കൈയിൽ സത്യവാങ്മൂലം ഇല്ലാത്തതിനാൽ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. രണ്ടുകിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് കാരേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദ്രോഗിയായിരുന്ന സുനിൽകുമാർ മരുന്നുവാങ്ങാനായി നഗരൂർ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിലേക്ക് പോയതാണെന്നും പറയപ്പെടുന്നു. സിദ്ധാർഥ് ഏക മകനാണ്.
Read Moreക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്ന ‘അക്വേറിയം’! റിലീസിംഗിന് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കോടതി നിർദേശം
ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്ന അക്വേറിയം സിനിമയുടെ റിലീസിംഗിന് അനുമതി നൽകുന്ന കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനു ഡൽഹി ഹൈക്കോടതിയുടെ നിർദേശം. റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ജെസി മാണി നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. മതവികാരം വൃണപ്പെടുത്തുന്നതെന്നു ചൂണ്ടിക്കാട്ടി 2013ൽ സെൻസർ ബോർഡ് അനുമതി നിഷേധിച്ച “പിതാവിനും പുത്രനും’ എന്ന ചിത്രം പേരുമാറ്റിയാണ് “അക്വേറിയം’ എന്നാക്കിയിരിക്കുന്നതെന്ന് ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ജോസ് ഏബ്രഹാമും ദീപ ജോസഫും ചൂണ്ടിക്കാട്ടി. സമാനമായ ഒരു ഹർജിയിൽ സിനിമ റിലീസ് ചെയ്യുന്നതു കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാൽ, ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ (ഒടിടി) സിനിമ പ്രദർശിപ്പിക്കുന്നതിനു നിലവിൽ യാതൊരു അനുമതിയുടെയും ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഒടിടി പ്ലാറ്റ്ഫോമിലെ സിനിമ പ്രദർശനം വേണ്ടരീതിയിൽ പരിശോധിക്കണമെന്നു സുപ്രീം കോടതി നേരത്തെ…
Read Moreഡ്രൈവർ സീറ്റിൽ ആരുമില്ല, വാഹനം നിരത്തിൽ ഓടുന്നു..! പൊതുജനങ്ങളുടെ പരാതിയില്‍ യുവാവിന് മുട്ടന്‍പണിയുമായി പോലീസ്; പക്ഷേ…
കലിഫോർണിയ: അനധികൃതമായി പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത് കാർ നിയന്ത്രിച്ച ഇന്ത്യൻ വംശജനെ കലിഫോർണിയ പോലീസ് അറസ്റ്റ് ചെ്യ്തു. ചൊവ്വാഴ്ച സിലിക്കൺ വാലിയിലാണ് സംഭവം. കലിഫോർണിയ ഹൈവേ പട്രോളിംഗ് സംഘമാണ് കാർ പിടികൂടിയത്. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ ഒരു വാഹനം നിരത്തിൽ ഓടുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതായി അധികൃതർ പറഞ്ഞു. ഒഴിഞ്ഞ ഡ്രൈവർ സീറ്റുള്ള കാറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോലീസ് പോസ്റ്റ് ചെയ്യുകയും തുടർന്ന് വാഹനം പിടികൂടുകയുമായിരുന്നു. ഇലക്ട്രിക് കാറായ ടെസ് ലക്ക് ഡ്രൈവറുടെ സഹായമില്ലാതെ ഓടാനാകും. എന്നാൽ പിൻസീറ്റിൽ ഇരുന്ന് ഇലക്ട്രിക് കാർ ഓടിക്കുന്നത് നിയമലംഘനമാണെന്നതിനാലാണ് ശർമ എന്ന ഇരുപത്തഞ്ചുകാരനെ കാറിൽവച്ചു തന്നെ പിടികൂടിയതും ഒരു ദിവസത്തെ ജയിൽ വാസത്തിനുശേഷം അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തി വിട്ടയച്ചതെന്നും പോലീസ് പറഞ്ഞു. എന്നാൽ പുറത്തിറങ്ങിയ ഇയാൾ ഉടൻ തന്നെ പുതിയൊരെണ്ണം വാങ്ങി നിയമലംഘനം ആവർത്തിച്ചതായി മാധ്യമ…
Read More