ചാത്തന്നൂർ: ക്ഷീരകർഷക കുടുംബത്തിലെ ആറംഗങ്ങൾ കോവിഡ് ബാധിതരായതോടെ, പശുക്കളുടെ കാര്യം പരിതാപകരമായി. പൂർണഗർഭിണിയായ പശുവിനെ യഥാസമയം പരിചരിക്കാനുമായില്ല. കുടുംബാംഗങ്ങൾക്ക് ചിറക്കര ഗ്രാമപഞ്ചായത്ത് ഭക്ഷണവും മറ്റും എത്തിക്കാറുണ്ട്. ഗ്രാമ പഞ്ചായത്തംഗം വീനിതാദിപു നേരിട്ടിടപെട്ട് റേഷൻ സാധനങ്ങളും കൃത്യമായി എത്തിച്ചു കൊണ്ടിരിക്കയാണ്. ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളജ് വാർഡിലാണ് സംഭവം. ഗർഭിണിയായ പശുവിന് രോഗബാധിതരുടെ ബന്ധുക്കളും അയൽവാസികളും വയ്ക്കോലും വെള്ളവും കൊടുക്കുമായിരുന്നു. പക്ഷേ പശുവിന് യഥാസമയം ലഭിക്കേണ്ട ഗർഭകാല പരിചരണങ്ങൾ മുടങ്ങുകയും ലഭിക്കാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പശുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ പശു കിടന്ന് പിടയുന്നതാണ് കണ്ടത്.ഉടൻ തന്നെ മൃഗ സംരക്ഷണവകുപ്പിന്റെ ഡോക്ടർമാരെ അറിയിച്ചു. രാത്രികാല വെറ്ററിനറി ഡോക്ടർമാരായ വിശാഖ്, ശരത് എന്നിവർ ഉടൻ എത്തുകയും ചെയ്തു. രാത്രി തന്നെ പശുവിന് ചികി ത്സ തുടങ്ങുകയും പശു പ്രസവിക്കുകയും ചെയ്തു. തുടർന്ന് രക്തസ്രാവമുണ്ടാവുകയും ഗർഭപാത്രം പുറത്താവുകയും ചെയ്തു.…
Read MoreDay: June 8, 2021
റബർ കട തുറക്കാമെന്ന് സർക്കാർ; അടയ്ക്കണമെന്ന് പോലീസ്; അവ്യക്തമായ പ്രഖ്യാപനം ദുരിതം സൃഷ്ടിക്കുന്നതായി വ്യാപാരികൾ
കോട്ടയം: അസംസ്കൃത വസ്തുക്കളുടെ പട്ടികയിൽപ്പെടുത്തി റബർ കടകൾ തുറക്കാമെന്ന് സർക്കാർ അനുമതി നൽകിയശേഷവും പോലീസ് ചില പ്രദേശങ്ങളിൽ കടകൾ അടപ്പിച്ചതായി വ്യാപാരികൾ. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പരിമിതമായി കടകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമീപ ജില്ലകളിൽ അടപ്പിച്ചു.റബർ ഷീറ്റും ഒട്ടുപാലും വിറ്റ് വീടു പോറ്റുന്ന ചെറുകിട കർഷകരാണ് നിലവിലെ നിയന്ത്രണത്തിൽ വലയുന്നത്. ഷീറ്റ് വാങ്ങിയ ചെറുകിട കടയുടമകളിൽനിന്നു വൻകിട വ്യാപാരികൾക്ക് ഷീറ്റ് കൈമാറാനോ ഗോഡൗണുകളിൽ പായ്ക്കു ചെയ്യാനോ സാധിക്കുന്നില്ല. കോവിഡ് നിയന്ത്രണത്തിൽ സാന്പത്തികമായി ദുരിതപ്പെടുന്ന കർഷക, വ്യാപാരി സമൂഹത്തിന് സർക്കാരിന്റെ അവ്യക്തമായ പ്രഖ്യാപനം വലിയ ദുരിതം സൃഷ്ടിക്കുന്നു. റെയിൻഗാർഡും പ്ലാസ്റ്റിക്കും അനുബന്ധസാധനങ്ങളും വിൽക്കുന്ന കടകൾക്ക് നിയന്ത്രണമുള്ളതിനാൽ ഇത്തരത്തിലും കർഷകർക്ക് പ്രതിസന്ധി രൂക്ഷമാണ്.
Read Moreഅച്ഛൻ ഉപേക്ഷിച്ച ആകാശും അഞ്ച് വയസുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും; അമ്മൂമ്മയുടെ തുച്ഛമായ വരുമാനവും! ആകാശിന് ഫോൺ നൽകാൻ മന്ത്രി എത്തി
നെടുമങ്ങാട്: ആകാശിന് ഫോൺ നൽകാൻ മന്ത്രി ജി.ആർ. അനിൽ എത്തി. നഗരസഭയിലെ ചിറക്കാണി വാർഡിലെ ചെന്തുപ്പൂര് പെരുനെല്ലിവിള അനില ഭവനിൽ ആറാം ക്ലാസ് വിദ്യാർഥി ആകാശാണ് ഓൺലൈൻ പറനത്തിന് ഫോൺ വേണമെന്ന് മന്ത്രി ജി.ആർ. അനിലിനെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മന്ത്രി വീട്ടിലെത്തി ഫോൺ കൈമാറി. അച്ഛൻ ഉപേക്ഷിച്ച ആകാശും അഞ്ച് വയസുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും അമ്മൂമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്. ആകാശ് അരുവിയോട് സെന്റ് റീത്താസ് യുപി സ്കൂളിലെ വിദ്യാർഥിയാണ്. മന്ത്രി ആവശ്യപ്പെട്ട പ്രകാരം പ്രാദേശിക എൽഡിഎഫ് പ്രവർത്തകർ സുമനസുകളുടെ സഹായത്തോടെ ഫോൺ വാങ്ങി നൽകുകയായിരുന്നു. അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട അമ്പരപ്പോടെ കുടുംബവും അയൽവാസികളും സന്തോഷം പങ്കിട്ടു. മന്ത്രി വീട്ടിൽ വന്ന് ഫോൺ നൽകണമെന്ന ആകാശിന്റെ ആഗ്രഹമാണ് സഫലമായത്. സിപിഎം പൂവത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.ബിജു, കൗൺസിലർ…
Read Moreസമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം! പോലീസ് കാട്ടിയത് കൊടും ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരത; പോലീസ് അതിക്രമത്തിന് ന്യായീകരണമില്ല; ബാലാവകാശ കമ്മീഷൻ
കാട്ടാക്കട: അഞ്ചുതെങ്ങിന്മൂടില് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ഥികളോട് കൊടും ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരതയാണ് പോലീസ് കാട്ടിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ റെഞ്ച് ഇല്ലാത്തതിനാല്‍ സമീപത്തെ യോഗേശ്വര ക്ഷേത്രത്തിലെ പടിക്കെട്ടില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടികളെ ലോക്ഡൗണിന്റെ പേരില്‍ മര്‍ദിച്ചത് സമാനതകളില്ലാത്ത ക്രൂരതയാണ്. കേബിള്‍ വയര്‍കൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടി മെതിക്കുകയും വാഹനത്തില്‍ കയറ്റി മര്‍ദിക്കുകയും ചെയ്തത് കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമം ഒരിക്കലും നീതികരിക്കാനാകില്ല. കോവിഡിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ എന്തും ചെയ്യാന്‍ കയറൂരി വിട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്. മര്‍ദനം കണ്ട് ഓടിയെത്തിയ കുട്ടികളുടെ മാതാപിതാക്കളെ പോലീസുകാര്‍ അസഭ്യം വിളിച്ച് ആട്ടിയോടിച്ചു. വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ എത്തിക്കാതെ മണിക്കൂറുകളോളം പോലീസ് വാഹനത്തില്‍ കയറ്റി വിവിധ…
Read Moreരണ്ടാം നിലയിലെ അശോക് കുമാറിന്റെ വാറ്റ് കേന്ദ്രം തേടി എക്സൈസ് എത്തി; ചാടി രക്ഷപ്പെട്ട് യുവാവ്; രണ്ടാം നിലയിൽ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
പൊൻകുന്നം: പൊൻകുന്നത്ത് വീടിന്റെ രണ്ടാം നിലയിൽ വാറ്റ് കേന്ദ്രം നടത്തിയാളെ തേടി എക്സൈസ് സംഘം. ഇളങ്ങുളം പൗർണമിയിൽ ആർ.അശോക് കുമാറി(35)നെ പിടികൂടാൻ വേണ്ടിയാണ് എക്സൈസ് ഉൗർജിതമായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇയാളുടെഇരുനില വീടിന്റെ മുകൾ നിലയിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റാനായി സൂക്ഷിച്ചിരുന്ന 385 ലിറ്റർ കോടയുമാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട ഇയാൾ മുകൾനിലയുടെ പിന്നിലെ വാതിലിൽക്കൂടി ചാടി റബ്ബർത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. എക്സൈസ് സംഘം എത്തുന്പോൾ വീടിന്റെ രണ്ടാം നിലയിൽ വാറ്റ് നടക്കുകയായിരുന്നു. സെക്കന്റ് ഹാൻഡ് വാഹന കച്ചവടം നടത്തുന്ന പ്രതി ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ചാരായക്കച്ചവടം കൊഴുപ്പിച്ചിരുന്നത്. ലിറ്ററിന് 2,000 മുതൽ 2,500 രൂപയ്ക്കു വരെയാണ് ചാരായം വിറ്റിരുന്നത്. വീട്ടിൽ നിന്നും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റു സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപയും കണ്ടെടുത്തു.ലോക്ഡൗണ്‍ കാലയളവിലെ വ്യാപാരത്തിനായി സൂക്ഷിച്ചിരുന്നതാണ്…
Read More93 ശതമാനത്തിലധികം രോഗികളും ആശുപത്രികളിലും ഐസിയുവുകളിലും പ്രവേശിച്ചിട്ടില്ല! കോവിഡ് വാക്സിൻ എടുത്തവരിൽ പ്രതിരോധശേഷി വർധിച്ചതായി ആരോഗ്യ വൃത്തങ്ങൾ
കുവൈറ്റ് സിറ്റി : കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം കോവിഡ് ബാധിച്ചവരിൽ ഏഴ് ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. വാക്സിനേഷൻ നടത്തിയവരിൽ 93 ശതമാനത്തിലധികം രോഗികളും ആശുപത്രികളിലും ഐസിയുവുകളിലും പ്രവേശിച്ചിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ പഠനത്തിൽ വ്യക്തമായി. കോവിഡ് വാക്സിനേഷൻ 100 ശതമാനം പ്രതിരോധശേഷി നൽകുന്നില്ലെങ്കിലും പൂർണമായ വാക്സിനേഷനുശേഷവും ഗുരുതരമായ രോഗപ്രകടനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. വാക്സിനേഷൻ നടത്തിയവരിൽ 97.38 ശതമാനം പേരും അണുബാധയിൽ നിന്ന് സംരക്ഷിക്കപ്പെട്ടതായും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ നിരക്ക് ഏഴു ശതമാനം മാത്രമാണെന്നും പഠനഫലങ്ങൾ കാണിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ബ്രേക്ക് ത്രൂ അണുബാധ ചെറിയ ശതമാനത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഇവ പ്രാഥമികമായ കഠിനമായ രോഗത്തിലേക്ക് നയിക്കാത്ത ചെറിയ അണുബാധകളാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കി.
Read Moreസഹപാഠിയായിരുന്നപ്പോൾ തുടങ്ങിയ പീഡനം വിവാഹ ശേഷവും തുടർന്നു; ആരോരുമില്ലാത്തതന്നെ ഭർത്താവും വീട്ടുകാരും ചേർന്ന് പീഡനം തുടർന്നു; കാഞ്ഞിരപ്പള്ളിയിലെ യുവതിയുടെ കഥ സിനിമയെ വെല്ലുന്നത്…
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്നു പിഡീപ്പിച്ചശേഷം ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കും എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന യുവതിയെ ഉടൻ തന്നെ സാമൂഹിക നിതീ വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറും. സാമൂഹിക നിതീ വകുപ്പ് ഉദ്യോഗസ്ഥർ പെണ്‍കുട്ടിയോട് സംസാരിക്കുകയും ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുകയും ചെയ്യും. സംഭവം വിവാദമായതോടെ യുവതിയോട് കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പ സംസാരിക്കുകയും വനിതാ സെൽ ഉദ്യോഗസ്ഥർ എത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമെ ഇവർക്കു സഹായത്തിനായി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും വനിത സിവിൽ പോലീസ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ പ്ലസ്ടു പഠന കാലത്ത് രജിസ്റ്റർ ചെയ്ത് ഒഴിവായ പീഡനക്കേസ് വീണ്ടും രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.അച്ഛനും അമ്മയും ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയതിനാൽ…
Read Moreകാടുകൾ വെട്ടിനശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും ഒരു ജനത! കണ്ടറിയണം… ഈ കണ്ടൽ കാവൽക്കാരനെ…
കണ്ണൂർ: കാടുകൾ വെട്ടിനശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും ഒരു ജനത മുന്നേറുന്പോൾ കാടുകളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ചില മനുഷ്യർ. കാടുകളെ പ്രാണനായി സ്നേഹിക്കുന്ന ചില നന്മമരങ്ങൾ. ഇവിടെ കണ്ണൂർ ചെറുകുന്നിലുമുണ്ട് ഇത്തരത്തിൽ പച്ചപ്പിനെ പ്രാണവായുവായി കാണുന്ന ഒരു മനുഷ്യൻ. പാറയിൽ രാജൻ. മത്സ്യത്തൊഴിലാളിയായ രാജൻ തന്റെ ദിനചര്യ ആരംഭിക്കുന്നതുതന്നെ കണ്ടലുകളെ പരിപാലിച്ചാണ്. രാവിലെ പഴയങ്ങാടി പുഴയോരത്ത് കണ്ടലുകളെ തൊട്ടും തലോടിയും കണ്ടലിന് കാവൽക്കാരനായി രാജനുണ്ടാകും.അച്ഛൻ കുവപ്പറവൻ അന്പുവിനൊപ്പം മീൻ പിടിക്കാൻ പോയാണ് രാജൻ കണ്ടലുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പലയാളുകളോടും അന്വേഷിച്ച് കണ്ടലുകളെക്കുറിച്ച് കൂടുതലറിഞ്ഞു. അറിയുന്തോറും കണ്ടൽ കാടുകളെക്കുറിച്ച് കൗതുകം കൂടി വന്നു. പിന്നീട് കണ്ടലുകൾ നട്ടുവളർത്താനും പരിപാലിക്കാനും ആരംഭിച്ചു. ആദ്യം വിമർശനങ്ങൾ നേരിട്ടെങ്കിലും ഒരു പുഞ്ചിരിയോടെ രാജൻ കണ്ടലുകളെ പരിപാലിച്ചുപോന്നു. പഴയങ്ങാടി പുഴയുടെ ചെറുകുന്ന് ഭാഗത്തെ പുഴയോരങ്ങളിൽ ഏക്കർകണക്കിന് കണ്ടൽ കാടുകൾ രാജൻ നട്ടുവളർത്തിയിട്ടുണ്ട്. തോണി തുഴഞ്ഞ്…
Read Moreകോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവ ഉപയോഗിക്കുന്നത് വിലക്കി! കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗനിർദേശം
ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശം. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതുക്കിയ മാർഗനിർദേശം പുറത്തിറക്കിയത്. അതേസമയം പനിക്ക് ഉപയോഗിക്കുന്ന ആന്റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്ക് ഉപയോഗിക്കുന്ന ആന്റിട്യൂസീവ് മരുന്നുകളും തുടരാം. ഐവർമെക്ടിൻ, ഡോക്സിസൈക്ലിൻ എന്നിവയ്ക്ക് പുറമേ ഹൈഡ്രോക്സിക്ലോറോക്വീൻ, സിങ്ക് ഉൾപ്പെടെയുള്ള മൾട്ടിവൈറ്റമിനുകൾ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
Read Moreകോവിഷീൽഡ് കൂടുതൽ മെച്ചപ്പെട്ടതെന്ന് ! വാക്സിൽ എടുത്തവരിൽ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ടു കോവിഡ് വാക്സിനുകളിൽ മെച്ചപ്പെട്ട ഫലം തരുന്നത് കോവിഷീൽഡ് ആണെന്നു റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ എടുത്തവരേക്കാൾ കൂടുതൽ ആന്റിബോഡി കോവിഷീൽഡ് വാക്സിൽ എടുത്തവരിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെ ന്നാണ് പഠനങ്ങളിൽ വ്യക്തമായത്. കൊറോണ വൈറസ് വാക്സിൻ ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്ട്. രണ്ടു ഡോസ് വാക്സിൻ എടുത്തവരും മുൻപ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീൽഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുന്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം പൂർണമായും അവലോകനം ചെയ്യാത്തതിനാൽ ക്ലിനിക്കൽ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.
Read More