കോവിഷീൽഡ് കൂടുതൽ മെച്ചപ്പെട്ടതെന്ന് ! വാ​ക്സി​ൽ എ​ടു​ത്ത​വ​രി​ൽ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന ര​ണ്ടു കോ​വി​ഡ് വാ​ക്സി​നു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട ഫ​ലം ത​രു​ന്ന​ത് കോ​വി​ഷീ​ൽ​ഡ് ആ​ണെ​ന്നു റി​പ്പോ​ർ​ട്ട്.

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ൻ എ​ടു​ത്ത​വ​രേ​ക്കാ​ൾ കൂടു​ത​ൽ ആ​ന്‍റി​ബോ​ഡി കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൽ എ​ടു​ത്ത​വ​രി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​ത്.

കൊ​റോ​ണ വൈ​റ​സ് വാ​ക്സി​ൻ​ ഇ​ൻ​ഡ്യൂ​സ്ഡ് ആ​ന്‍റി​ബോ​ഡി ടൈ​ട്രെ (കോ​വാ​റ്റ്) ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​മ​നു​സ​രി​ച്ചാ​ണ് ഈ ​റി​പ്പോ​ർ​ട്ട്.

ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രും മു​ൻ​പ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

കോ​വി​ഷീ​ൽ​ഡ് സ്വീ​ക​രി​ച്ച​വ​രി​ൽ ആ​ന്‍റി​ബോ​ഡി​യു​ടെ നി​ര​ക്ക് ആ​ദ്യ ഡോ​സി​ന് ശേ​ഷം കോ​വാ​ക്സി​നു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

പ​ഠ​നം പൂ​ർ​ണ​മാ​യും അ​വ​ലോ​ക​നം ചെ​യ്യാ​ത്ത​തി​നാ​ൽ ക്ലി​നി​ക്ക​ൽ പ്രാ​ക്ടീ​സി​നാ​യി ഈ ​പ​ഠ​നം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കോ​വാ​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment