മണിമല: മണിമല പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടി കാണാതായ വില്ലേജ് ഓഫീസർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ മുതൽ പുനരാരംഭിച്ചു. പത്തനാട് ഇടയപ്പാറ കങ്ങഴ കലാലയത്തിൽ എൻ. പ്രകാശാ(52)ണ് ആറ്റിലേക്കു ചാടി കാണാതായത്. കാഞ്ഞിരപ്പള്ളി, പാന്പാടി ഫയർഫോഴ്സ് യൂണിറ്റുകളാണ് ഇന്നു രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചത്. ചങ്ങനാശേരി താലൂക്കിലെ സ്പെഷൽ വില്ലേജ് ഓഫീസറായ ഇദ്ദേഹം ബാഗും ചെരുപ്പും പാലത്തിനുസമീപം വച്ചതിനുശേഷമാണു ഇന്നലെ രാവിലെ 10.30ന് ആറ്റിലേക്കു ചാടിയത്. ബാഗിൽ നിന്ന് ഐഡി കാർഡ് കിട്ടിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇദ്ദേഹം ആറ്റിലേക്ക് ചാടുന്നത് കണ്ട് ഇതരസംസ്ഥാനത്തൊഴിലാളിയായ യാനിസ് പുഴയിലേക്കു ചാടിയെങ്കിലും രക്ഷിക്കാനായില്ല. കൈയിൽ പിടിത്തം കിട്ടിയെങ്കിലും ശക്തമായ ഒഴുക്കിൽ കൈ വിട്ടുപോകുകയായിരുന്നുവെന്ന് യാനിസ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ആറ്റിൽ ശക്തമായ അടിയൊഴിക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഓഫീസിലേക്കു പോകുകയാണെന്നു പറഞ്ഞാണ് പ്രകാശ് വീട്ടിൽനിന്ന് ഇറങ്ങിയത്.…
Read MoreDay: June 8, 2021
നെടുങ്കാട് മേഖലയിൽ മണ്ണിടിക്കലും നിലം നികത്തലും വ്യാപകം; പരാതിയുമായി വാർഡ് കൗൺസിലർ
പേരൂർക്കട: നഗരസഭയുടെ നെടുങ്കാട് വാർഡിൽ പെടുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിലും നിലം നികത്തലും വ്യാപകമായി തുടരുന്നു.ഇവിടെ കാവിൽ റസി. അസോസിയേഷൻ മേഖലയിലാണ് മണ്ണിടിക്കലും നിലം നികത്തലും വ്യാപകം. പ്രദേശത്തെ നെൽവയലുകൾ എല്ലാം മണ്ണിട്ടു നികത്തുന്നതായി വ്യാപക പരാതിയുണ്ട്.ഇത് പലതരത്തിലുള്ള പാരിസ്ഥിതിക ആഘാതങ്ങൾക്ക് ഇടയാക്കുമെന്നും സ്ഥലത്തെ അനധികൃത പ്രവർത്തനങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ കരമന അജിത്ത് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. നിലംനികത്തൽ തുടരുന്നതിനാൽ സ്വാഭാവിക ഓടകൾ അടയുന്നതിനാൽ മഴ വെള്ളത്തിൻറെ ഒഴുക്ക് നിലച്ച് വെള്ളപ്പൊക്കം ഉണ്ടാകുന്നതു പതിവാണ്.
Read Moreചെറുതാണ് പക്ഷേ, ഇവനാണ് പാമ്പ്! അണലി വർഗത്തിൽപ്പെട്ട ഒന്നാന്തരം ഇനമാണ് ഇത്. “പരവതാനി വൈപ്പർ” എന്നും അറിയപ്പെടുന്നു…
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് ഏതെന്നു ചോദിച്ചാൽ സോ-സ്കെയിൽഡ് വൈപ്പർ എന്നു ധൈര്യമായി പറയാം. അണലി വർഗത്തിൽപ്പെട്ട ഒന്നാന്തരം ഇനമാണ് ഇത്. “പരവതാനി വൈപ്പർ” എന്നും അറിയപ്പെടുന്നു. ചെറുതാണ് പക്ഷേ… ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന വിഷം നിറഞ്ഞ അണലി വർഗത്തിലെ ഒരു ജനുസാണ് സോ-സ്കെയിൽഡ് വൈപ്പർ. സോ-സ്കെയിൽഡ് വൈപ്പറുകൾ താരതമ്യേന ചെറിയ പാമ്പുകളാണ്. തല താരതമ്യേന ചെറുതും വീതിയുള്ളതും പിയർ ആകൃതിയിലുള്ളതും കഴുത്തിൽ നിന്ന് വ്യത്യസ്തവുമാണ്. ഇന്ത്യയിലുമുണ്ട് മൂക്ക് ചെറുതും വൃത്താകൃതിയിലുള്ളതുമാണ്, അതേസമയം കണ്ണുകൾ താരതമ്യേന വലുതും ശരീരം മിതമായി മെലിഞ്ഞതും സിലിണ്ടർ ആകുന്നതുമാണ്. വാല് ചെറുതുമാണ്. ഇന്ത്യയിൽ മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പാറ പ്രദേശങ്ങളിൽ ഇവയെ കാണാറുണ്ട്. (തുടരും)
Read Moreകോവിഡ് രോഗികൾക്ക് ആശ്വാസമായി അരികിലുണ്ട് ഡോക്ടര്‍ പദ്ധതി ശ്രദ്ധേയമാകുന്നു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും നിംസ് മെഡിസിറ്റിയും സംയുക്തമായി നടപ്പിലാക്കിയ അരികിലുണ്ട് ഡോക്ടര്‍ പദ്ധതി ശ്രദ്ധേയമാകുന്നു.കോവിഡ് 19 ബാധിച്ച് വീട്ടിൽ കഴിയുന്നവർക്ക് വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ചികിത്സ നല്കുന്ന പദ്ധതിയാണ് അരികിലുണ്ട് ഡോക്ടര്‍. 44 വാർഡുകളിലും പദ്ധതിയുടെ പ്രയോജനം ഉറപ്പ് വരുത്തുന്നുണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അറിയിച്ചു.രണ്ടു ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ സംഘമാണ് കോവിഡ് രോഗികളെ വീട്ടില്‍ പരിശോധിക്കാനെത്തുന്നത്. വാര്‍ഡ് കൗൺസിലർമാർ, ആശാ പ്രവർത്തകർ, ജാഗ്രതാ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണവും ഇവര്‍ക്കുണ്ട്. എല്ലാ ദിവസവും സംഘം നഗരസഭ വാര്‍ഡുകളിലെത്തും. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അവശ്യമായ നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് നല്കുന്നു. വീടുകളിൽ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുകയും വിദഗ്ധ ചികിത്സ വേണമെന്നുള്ളവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. കൊറോണ കാലത്ത് രോഗികളുടെ ഉൽക്കണ്ഠകളും ആശങ്കകളും മാനസിക…
Read Moreവധുവിന്റെ സംശയം ശരിയായിരുന്നു; മദ്യപിച്ചെത്തിയ വരനെ വേണ്ടെന്ന് യുവതി; പിന്തുണച്ച് മാതാപിതാക്കളും
ലക്നോ: വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് വധു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മിശ്രൂളി സ്വദേശിനിയായ പെണ്‍കുട്ടിയും ഖെജൂരി സ്വദേശിയായ വരനും തമ്മിലുള്ള വിവാഹം ഈ മാസം അഞ്ചിനായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെയാണ് വരന് മദ്യപിച്ചിട്ടുണ്ടെന്ന് വധുവിന് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ വിവാഹം ചെയ്യാന്‍ വധു വിസമ്മതിക്കുകയായിരുന്നു. വധു കടുത്ത നിലപാട് സ്വീകരിച്ചതോടെ വിവാഹം വേണ്ടെന്ന് ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
Read Moreക്ലിഫ് ഹൗസ് മോടികൂട്ടാൻ ഒരു കോടി; കരാർ പണി ഊരാളുങ്കൽ സൊസൈറ്റിക്ക്; പഴയത് പുതുക്കി പണിയുന്നതിനായി ധനമന്ത്രി പറഞ്ഞ കാരണം ഇങ്ങനെ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം. നിയമസഭയിലാണ് പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്തത്. എങ്ങനെ ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയുന്നെന്ന് പി.ടി തോമസ് എംഎൽഎ ചോദിച്ചു. പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറഞ്ഞു.98 ലക്ഷത്തോളം രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍. ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഗണ്മാന്മാര്, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Read Moreഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റബര്‍ 19 മുതല്‍
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കും. ഒക്ടോബര്‍ 15ന് ഫൈനല്‍ നടക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയം കണ്ടതായും തീയതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായാണ് നടക്കുക. ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോര്‍ഡുകളും താരങ്ങളെ വിട്ടുനല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ എത്തിക്കാനുള്ള ഒരുക്കത്തിലാണു ബിസിസിഐ. അതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
Read Moreഛേത്രിക്കു ഡബിൾ ഇന്ത്യക്കു ജയം
ദോഹ: സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ ലോകകപ്പ്, ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്ബോളില്‍ ഇന്ത്യക്കു ജയം. ഇന്ത്യ 2-0ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ജയത്തോടെ ഇന്ത്യ 2023 ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ടിലേക്കു നേരിട്ടു പ്രവേശനത്തിനുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതയില്നിന്നു പുറത്തായ ഇന്ത്യ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന്റെ ആദ്യ ജയമാണ്. ഇന്ത്യക്കു ജയം അനിവാര്യമായ മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ ആക്രമണം കൂടുതല്‍ ശക്തമാക്കി. അര്‍ഹിച്ച ലീഡ് ഇന്ത്യ 79-ാം മിനിറ്റില്‍ നേടി. തകര്‍പ്പനൊരു ഹെഡറിലൂടെ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 90+2-ാം മിനിറ്റില്‍ മികച്ചൊരു ലോംഗ് റേഞ്ചറിലൂടെ ഛേത്രി രണ്ടാം ഗോളും നേടി ഇന്ത്യയുടെ ജയം ഉറപ്പിച്ചു.
Read Moreആര്‍ക്കറിയാം…! ഓക്കെ പറയാന്‍ കാരണം അച്ഛന്റെ ആ ഫോട്ടോ; ബിജു മേനോന് പറയുന്നു
തിയറ്ററുകളിലെത്തിയപ്പോള്‍ കൊവിഡ് മൂലം അധികമാരും കാണാതെ പോയ ചിത്രമായിരുന്നു “ആര്‍ക്കറിയാം’. എന്നാല്‍ പിന്നീട് ആമസോണ്‍ പ്രൈമിലൂടെ ചിത്രം വീണ്ടും എത്തിയപ്പോള്‍ സിനിമാസ്വാദകര്‍ ഞെട്ടിയിരുന്നു. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പുകളായിരുന്നു. ചിത്രത്തിലെ ബിജു മേനോന്റെ പ്രകടനമാണ് ഏറെ പ്രശംസിക്കപ്പെട്ടത്. ഇട്ടിയവിര എന്ന വൃദ്ധനായെത്തി മിന്നും പ്രകടനമാണ് ബിജു മേനോന് കാഴ്ചവച്ചത്. തന്നോട് കഥ പറയുമ്പോള്‍ മനസിലുണ്ടായിരുന്നത് റോയിയുടെ വേഷമായിരുന്നുവെന്നാണ് ബിജു പറയുന്നത്. ഇട്ടിയവിരയ്ക്കായി തന്റെ അച്ഛനെയാണ് മാതൃകയാക്കിയയെതന്നും ഒരഭിമുഖത്തില്‍ ബിജു മേനോന് പറഞ്ഞു. ചിത്രത്തിന്റെ കഥ പറഞ്ഞ് കഴിഞ്ഞ് സംവിധായകന് ഇതില്‍ ഏത് വേഷം ചെയ്യാനാണ് ആഗ്രഹമെന്ന് ബിജുവിനോടു ചോദിക്കുകയായിരുന്നു. അതെന്താ അങ്ങനൊരു ചോദ്യം. റോയി, അതല്ലേ എന്റെ കഥാപാത്രം എന്നായിരുന്നു ബിജു മേനോന് നല്കിയ മറുപടി. മറ്റേ വേഷമായാലോ, ഇട്ടിയവിര എന്ന് സാനു തിരിച്ച് ചോദിച്ചു. അങ്ങേര്‍ക്ക് പത്തെഴുപത്തഞ്ചു വയസില്ലേ ഞാന്‍ ചെയ്താല്‍…
Read Moreവീണ്ടും ശബ്ദരേഖ പുറത്തുവിട്ടത് പ്രസീത അഴീക്കോട്; ജാനുവിന് സുരേന്ദ്രൻ പണം നൽകിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തേക്ക്
തിരുവനന്തപുരം: സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പണം നൽകിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രൻ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്പര്‍ ചോദിച്ചാണ് സുരേന്ദ്രന്റെ പിഎ വിളിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയാകാൻ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ഹോട്ടലില്‍ പണം കൈമാറിയെന്നും പറയുന്നു.
Read More