നെ​ടു​ങ്കാ​ട് മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ക്ക​ലും നി​ലം നി​ക​ത്ത​ലും വ്യാ​പ​കം; പരാതിയുമായി വാർഡ് കൗൺസിലർ

 

പേ​രൂ​ർ​ക്ക​ട: ന​ഗ​ര​സ​ഭ​യു​ടെ നെ​ടു​ങ്കാ​ട് വാ​ർ​ഡി​ൽ പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും നി​ലം നി​ക​ത്ത​ലും വ്യാ​പ​ക​മാ​യി തു​ട​രു​ന്നു.ഇ​വി​ടെ കാ​വി​ൽ റ​സി. അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല​യി​ലാ​ണ് മ​ണ്ണി​ടി​ക്ക​ലും നി​ലം നി​ക​ത്ത​ലും വ്യാ​പ​കം.

പ്ര​ദേ​ശ​ത്തെ നെ​ൽ​വ​യ​ലു​ക​ൾ എ​ല്ലാം മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ട്.ഇ​ത് പ​ല​ത​ര​ത്തി​ലു​ള്ള പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ക​ര​മ​ന അ​ജി​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

നി​ലം​നി​ക​ത്ത​ൽ തു​ട​രു​ന്ന​തി​നാ​ൽ സ്വാ​ഭാ​വി​ക ഓ​ട​ക​ൾ അ​ട​യു​ന്ന​തി​നാ​ൽ മ​ഴ വെ​ള്ള​ത്തി​ൻ​റെ ഒ​ഴു​ക്ക് നി​ല​ച്ച് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന​തു പ​തി​വാ​ണ്.

 

Related posts

Leave a Comment