കോവിഡ് രോഗികൾക്ക് ആശ്വാസമായി  അ​രി​കി​ലു​ണ്ട് ഡോ​ക്‌ടര്‍ പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു


നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യും നിം​സ് മെ​ഡി​സി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ അ​രി​കി​ലു​ണ്ട് ഡോ​ക്ട​ര്‍ പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു.കോ​വി​ഡ് 19 ബാ​ധി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തി ചി​കി​ത്സ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് അ​രി​കി​ലു​ണ്ട് ഡോ​ക്ട​ര്‍.

44 വാ​ർ​ഡു​ക​ളി​ലും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ഉ​റ​പ്പ് വ​രു​ത്തു​ന്നു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.ര​ണ്ടു ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ വീ​ട്ടി​ല്‍ പ​രി​ശോ​ധി​ക്കാ​നെ​ത്തു​ന്ന​ത്.

വാ​ര്‍​ഡ് കൗ​ൺ​സി​ല​ർ​മാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​വും ഇ​വ​ര്‍​ക്കു​ണ്ട്. എ​ല്ലാ ദി​വ​സ​വും സം​ഘം ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ലെ​ത്തും.

ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് ന​ല്‍​കു​ന്നു. വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഉ​റ​പ്പ് വ​രു​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്നു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കൊ​റോ​ണ കാ​ല​ത്ത് രോ​ഗി​ക​ളു​ടെ ഉ​ൽ​ക്ക​ണ്ഠ​ക​ളും ആ​ശ​ങ്ക​ക​ളും മാ​ന​സി​ക സം​ഘ​ർ​ഷ​വു​മൊ​ക്കെ കു​റ​യ്ക്കാ​ന്‍ ഈ ​പ​ദ്ധ​തി സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്നും ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Related posts

Leave a Comment