കോട്ടയം: കടുത്ത നിയന്ത്രണങ്ങളുള്ള ഇന്നു രാവിലെ മുതൽ ജില്ലയിൽ വിവിധ റോഡുകളിൽ ശക്തമായ പോലീസ് പരിശോധനകൾ ആരംഭിച്ചു.വാഹനങ്ങളിൽ എത്തുന്നവർ ആവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവരാണെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ പോലീസ് കടത്തിവിടുന്നുള്ളു. ആനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ പിഴയിടുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്.കോട്ടയം നഗരത്തിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധയുണ്ട്. ഇന്നും നാളെയും ഹോട്ടലുകളിലും ബേക്കറികളിലും ഹോം ഡെലിവറി മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിൽ മാത്രമേ ഇവ പ്രവർത്തിക്കുന്നുള്ളു. ഹോം ഡെലിവറി സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്ത് ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം ഹോട്ടലുകളും ബേക്കറികളും പ്രവർത്തിക്കുന്നില്ല. പലചരക്ക്, മീൻ, മാംസം, പച്ചക്കറി കടകൾ, ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ട്രെയിനുകൾ, വിമാനങ്ങൾ ഇവിടങ്ങളിലേക്കു യാത്രാരേഖകളുമായി ആളുകൾക്കു പോകാൻ അനുമതിയുണ്ട്. ഐടി കന്പനികളിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനേഷനു പോകുന്നവർ എന്നിവർക്കും അനുമതി നല്‍കിയിട്ടുണ്ട്.
Read MoreDay: June 12, 2021
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രയ്ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം: രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യുന്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇനിമുതൽ നിർബന്ധമല്ല. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനത്തിലേറെ പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി. നിലവിൽ രണ്ടു ദിവസത്തേക്കുള്ള വാക്സിൻ മാത്രമേ അവശേഷിക്കുന്നുള്ളൂ. എന്നാൽ വാക്സിൻ കരുതിവയ്ക്കാതെ കൊടുത്തുതീർക്കുകയാണ്. അടുത്ത ദിവസങ്ങളിൽ കേന്ദ്രം ആവശ്യത്തിനു വാക്സിൻ എത്തിച്ചുതരുമെന്ന പ്രതീക്ഷയിലാണ് വാക്സിൻ സ്റ്റോക്ക് ചെയ്യാതെ വിതരണം ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read Moreകോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായത് 719 ഡോക്ടർമാർക്ക്; കേരളത്തിൽ മരണം കവർന്നത് 24 ഡോക്ടർമാരെ
ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായത് 719 ഡോക്ടർമാർക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലാണ് കൂടുതൽ ഡോക്ടർമാർ മരിച്ചത്. 111 ഡോക്ടർമാരാണ് ഇവിടെ മരിച്ചത്. ഡൽഹിയിൽ 109 ഡോക്ടർമാരും ഉത്തർപ്രദേശിൽ 79 ഡോക്ടർമാരും പശ്ചിമ ബംഗാളിൽ 63 ഡോക്ടർമാരും മരിച്ചു. കേരളത്തിൽ 24 ഡോക്ടർമാർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. പുതുച്ചേരിയിലാണ് കുറവ് ഡോക്ടർമാർ മരിച്ചത്. ഒരാൾക്ക് മാത്രമാണ് ഇവിടെ ജീവൻ നഷ്ടമായത്. ഗോവയിലും ത്രിപുരയിലും ഉത്തരാഖണ്ഡിലും രണ്ട് ഡോക്ടർമാർ വീതവും മരിച്ചു.
Read Moreമച്ചാനെ ഇത് പോരെ അളിയാ ! സണ്ണി ലിയോണിനൊപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രത്തിന് വിനയ് ഫോര്‍ട്ടിന്റെ കമന്റിങ്ങനെ…
ജനപ്രിയ നടി സണ്ണിലിയോണിനൊപ്പമുള്ള ചിത്രം നടന് ചെമ്പന്‍ വിനോദ് പങ്കുവെച്ചതോടെ കമന്റുകളുടെ ബഹളമാണ്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ‘വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍’ എന്ന ക്യാപ്ഷനോടെയാണ് നടന് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ കമന്‍ഫ്. സൗബിന് ഷാഹിര്‍, മുഹ്സിന് പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്. മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. എന്തായാലും സണ്ണിയും ചെമ്പനുമൊന്നിച്ചുള്ള ചിത്രം സണ്ണിയുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreസ്റ്റംമ്പ് ചവിട്ടിത്തെറിപ്പിച്ചു ഷാക്കിബ് അൽ ഹസൻ
ധാക്ക: മത്സരത്തിനിടെ സ്റ്റംമ്പ് ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. ഫേസ്ബുക്കിലൂടെയാണ് ഷാക്കിബ് ആരാധകരോട് മാപ്പ് പറഞ്ഞത്. തന്നെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരൻ ആ രീതിയിൽ പ്രതികരിക്കരുതായിരുന്നു. എന്നാൽ ചിലപ്പോൾ നിർഭാഗ്യവശാൽ അത്തരം കാര്യങ്ങൾ സംഭവിക്കുന്നു. തന്റെ തെറ്റിന് ടീം, മാനേജുമെന്റ്, ടൂർണമെന്റ് സംഘാടകർ എന്നിവരോട് ക്ഷമ ചോദിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും ഷാക്കീബ് ഫേസ്ബുക്കിൽ പറഞ്ഞു. ധാക്ക പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദൻ സ്പോർടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് ഓവറുകളിലായി രണ്ട് തവണയാണ് ഷാക്കിബ് വിക്കറ്റിനോട് അരിശം തീർക്കുകയും അംപയറോട് തട്ടിക്കയറുകയും ചെയ്തത്. ലീഗിൽ മുഹമ്മദന്റെ താരമാണ് ഷാക്കിബ്. ആദ്യം ബാറ്റു ചെയ്ത മുഹമ്മദൻ 20 ഓവറിൽ 145 റൺസെടുത്തു. മറുപടിയിൽ അഞ്ചാം ഓവറിൽ…
Read Moreതലച്ചോറില്‍ ട്യൂമറാണ് ! ഒന്നുകില്‍ മരിക്കും…അല്ലെങ്കില്‍ സര്‍വൈവ് ചെയ്യും; തന്റെ ജീവിതാവസ്ഥ വെളിപ്പെടുത്തി നടന് പ്രകാശ് പോള്‍…
മലയാള സിനിമാ-സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടനാണ് പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര് എന്ന പരമ്പരയില്‍ കത്തനാരായി വേഷമിട്ടതോടെയാണ് അദ്ദേഹം ജനപ്രീതിയാര്‍ജ്ജിക്കുന്നത്. അച്ഛന് കെ.പി. പോള്‍ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയാവുകയായിരുന്നു എന്നാല്‍ ബാക്കി കുടുംബാംഗങ്ങളെല്ലാം ഇപ്പോഴും ഹിന്ദുക്കളാണ്. കത്തനാരുടെ വേഷത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരകാലപ്രതിഷ്ഠ നേടിയ പ്രകാശ് പോള്‍ ഇപ്പോള്‍ തന്റെ ജീവിതത്തിലെ ദുരവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് തലച്ചോറില്‍ ട്യൂമറാണെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ചികിത്സയും ചെയ്യുന്നില്ലെന്നും തനിക്ക് മരണഭയം അശേഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രകാശ് പോളിന്റെ വാക്കുകള്‍ ഇങ്ങനെ… ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. നാക്കിന്റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്റെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി.…
Read Moreപ്രണയമുറിയിലെ 10 വർഷങ്ങൾ..! പുരുഷന്റെ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേട്; നടന്നത് മനുഷ്യാവകാശ ലംഘനമെന്നു വനിതാ കമ്മീഷൻ
പാലക്കാട്: നെന്മാറയിൽ യുവതിയെ പത്തുവർഷം മുറിയിൽ അടച്ചിട്ട സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു കേരള വനിതാ കമ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു ഉടൻതന്നെ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. സജിത എന്ന യുവതി അയൽവാസിയായ റഹ്മാൻ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളിൽ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും കഴിഞ്ഞുവെന്ന വാർത്ത അവിശ്വസനീയവും യുക്തിക്കു നിരക്കാത്തതുമാണ്. ആർത്തവകാലമുൾപ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാകാതെ കഴിയാൻ നിർബന്ധിതയായി എന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ്. വാതിലിൽ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാൻ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങൾ നിറവേറ്റാൻ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് സംഭവിച്ചതെന്നു കമ്മീഷൻ വിലയിരുത്തി.
Read Moreകളിമൺ കോർട്ടിൽ റാഫേലിന് കാലിടറി; ഫൈനൽ പോരാട്ടം ജോക്കോവിച്ച്-സിറ്റ്സിപാസ്
പാരീസ്: റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ ഒടുവിൽ ആ രാജാവിന് അടിപതറി. നിലവിലെ ചാമ്പ്യനായ റാഫേൽ നദാലിനെ കീഴടക്കി ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഫൈനലിൽ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്റെ ജയം. സ്കോർ: 3-6, 6-3, 7-6, 6-2. ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പതിനാലാം കിരീട സ്വപ്നമാണ് ഇന്നത്തെ തോൽവിയോടെ പൊലിഞ്ഞത്. റോളണ്ട് ഗാരോസിൽ കളിച്ച 108 മത്സരങ്ങളിലെ മൂന്നാം തോൽവിയാണ് നദാൽ നേരിട്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മൂന്നു വിജയങ്ങളിൽ ഒന്നാണിതെന്ന് മത്സരശേഷം ജോക്കോവിച്ച് പ്രതികരിച്ചു. കളിമൺ കോർട്ടിലെ നദാലിന്റെ സമഗ്രാധിപത്യത്തിനാണ് ജോക്കോവിച്ച് തടയിട്ടത്. ഇതോടെ റോളണ്ട് ഗാരോസിൽ നദാലിനെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരവുമായി ജോക്കോവിച്ച്. 2015ലെ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലും നദാൽ ജോക്കോവിച്ചിന്റെ മുന്നിൽ കീഴടങ്ങിയിരുന്നു. ഞായറാഴ്ച നടക്കുന്ന…
Read Moreകേരളത്തിൽ ഇന്നും ഇന്ധന വില വർധനവ്; തെലുങ്കാനയിൽ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞ് പ്രതിഷേധം
ഹൈദരാബാദ്: ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിൽ പ്രതിഷേധിച്ച് തെലുങ്കാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞു. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില വർധിപ്പിക്കുന്ന നടപടി പിൻവലിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് എന്‍. ഉത്തംകുമാര്‍ റെഡ്ഡി, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ. രേവന്ദ് റെഡ്ഡി, പൊന്നന് പ്രഭാകര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. അതേസമയം, ഇന്ധന വില ഇന്നും വർധിച്ചു. കേരളത്തിൽ പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില.
Read Moreമുട്ടില്‍ മരംമുറിക്കേസില്‍ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഐ
തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന് സിപിഐ. ഇ. ചന്ദ്രശേഖരനും, കെ. രാജുവിനും തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഐ സിപിഎമ്മിനെ അറിയിച്ചു. റവന്യുവകുപ്പ് ഉത്തരവ് ഇറക്കിയത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത ശേഷമാണ്. പോരായ്മ കണ്ടപ്പോള്‍ പിന്‍വലിച്ചെന്നും ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുമെന്നും സിപിഐ വ്യക്തമാക്കി. അതേസമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ പരാമര്‍ശങ്ങളില്‍ സിപിഐ അമര്‍ഷം അറിയിച്ചു.
Read More