കടുത്ത നിയന്ത്രണങ്ങൾ; ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കി


കോ​ട്ട​യം: ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള ഇ​ന്നു രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ൽ വി​വി​ധ റോ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു.വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ ആ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ൽ മാ​ത്ര​മേ പോ​ലീ​സ് ക​ട​ത്തി​വി​ടു​ന്നു​ള്ളു.

ആ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ പി​ഴ​യി​ടു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.കോ​ട്ട​യം ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​യു​ണ്ട്.

ഇ​ന്നും നാ​ളെ​യും ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഹോം ​ഡെ​ലി​വ​റി​ മാ​ത്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​രങ്ങ​ളി​ൽ മാ​ത്ര​മേ ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളു.

ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

പ​ല​ച​ര​ക്ക്, മീ​ൻ, മാം​സം, പ​ച്ച​ക്ക​റി ക​ട​ക​ൾ, ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം. ട്രെ​യി​നു​ക​ൾ, വി​മാ​ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ലേ​ക്കു യാ​ത്രാ​രേ​ഖ​ക​ളു​മാ​യി ആ​ളു​ക​ൾ​ക്കു പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്.

ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, വാ​ക്സി​നേ​ഷ​നു പോ​കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കും അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment