കാസർഗോഡ്: അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ്. കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ചരിത്രത്തെ വിനോദത്തില്‍ പൊതിഞ്ഞ് ജനങ്ങളിലെത്തിക്കുന്നു. ബേക്കല്‍ കോട്ടയോടൊപ്പം പള്ളിക്കര ബീച്ചിന്റെയും മുഖച്ഛായ മാറി. പുതുമയാര്‍ന്ന കാഴ്ചയുടെ അനുഭവം സമ്മാനിക്കുന്ന ടൂറിസം കേന്ദ്രങ്ങളായി ബേക്കലും പള്ളിക്കര ബീച്ചും വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ്. വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ബേക്കല്‍. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയാണ് ബേക്കല്‍. ദക്ഷിണ കര്‍ണാടകയുടെയും ഉത്തര കേരളത്തിന്റെയും ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ബേക്കല്‍ കോട്ട…
Read MoreDay: June 17, 2021
മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക…വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും;തനിക്കെതിരേയുള്ള ആക്ഷേപങ്ങളോടു പ്രതികരിച്ച് പാര്‍വതി…
ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റില്‍ നടി പാര്‍വതി ലൈക്ക് ചെയ്തത് വലിയ വിവാദമായിരുന്നു. പിന്നീട് നടി ലൈക്ക് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ പാര്‍വതിയെ വിമര്‍ശിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ന്നു. ഇപ്പോല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ ആദ്യമായല്ല ഇത്തരമൊരു ആക്രമണം നേരിടുന്നതെന്നും ഇത് അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പാര്‍വതി പറഞ്ഞു. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി വ്യക്തമാക്കി. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവും ഞാന്‍ ആരാണെന്നു കാണിക്കുന്നതിനെക്കാള്‍ നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍…
Read Moreബിജെപി ധർണയിൽ ഇന്ധനവില കുറയ്ക്കണമെന്ന ഡിവൈഎഫ്ഐ പ്ലക്കാർഡും
തിരുവനന്തപുരം: ബിജെപിയുടെ വനം കൊള്ളയ്ക്കെതിരായ സമരത്തിൽ പെട്രോൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡും. ബിജെപി പ്രവർത്തകയ്ക്ക് പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. ആറ്റിങ്ങല്‍ നഗരസഭാ ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയാണ് ബിജെപിയെ തിരിഞ്ഞുകൊത്തിയത്. വനം കൊള്ളയ്ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായാണ് ആറ്റിങ്ങലും ധർണ നടന്നത്. പ്ലക്കാർഡ് പിടിച്ചായിരുന്നു സമരം. വനംകൊള്ളയ്ക്കെതിരേയുളള പ്ലക്കാര്‍ഡിനു പകരം ഇന്ധനവിലയ്ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിന്റെ പ്ലക്കാര്‍ഡാണ് വനിതാപ്രവര്ത്തകരിലൊരാള് കൈയിൽ പിടിച്ചത്. ‘പെട്രോള്‍ വില സെഞ്ചുറി അടിച്ചു പ്രതിഷേധിക്കുക’ എന്നായിരുന്നു പ്ലക്കാര്‍ഡിലുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകരും കാഴ്ചക്കാരും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം സമരക്കാര്‍ക്ക് ബോധ്യപ്പെട്ടത്. തലേദിവസം ഇന്ധനവിലയ്ക്കെതിരേ ഡിവൈഎഫ്ഐ നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അതിന്റെ പ്ലക്കാര്‍ഡ് മതിലില്‍ ചാരിവച്ചിരുന്നു. സമരത്തിനെത്തിയ ബിജെപി പ്രവര്‍ത്തക പ്ലക്കാര്‍ഡ് മാറിയെടുത്തതാണ് അബദ്ധത്തിനു വഴിയൊരുക്കിയത്.
Read Moreമൂന്ന് കുപ്പി മദ്യവും മിക്സച്ചറും, അതേ, ഞാനാണ് അയച്ചത്..! തപാല്‍ മാര്‍ഗം മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ച് ബംഗളൂരു മലയാളി
കൊച്ചി: തപാല്‍ മാര്‍ഗം മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ച് ബംഗളൂരു മലയാളി. തപാല്‍ വകുപ്പില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മദ്യം അയച്ച ആളുടെ വിവരങ്ങള്‍ ലഭിച്ചത്. മദ്യം തപാല്‍ മാര്‍ഗം എറണാകുളത്തുള്ള സുഹൃത്തിന് അയച്ചത് താനാണെന്ന് ഇയാള്‍ ഫോണിലൂടെ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെയും എറണാകുളത്തെ സുഹൃത്തിന്റെയും പേരു വിവരങ്ങള്‍ എക്സൈസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തപാല്‍ വകുപ്പ് ജീവനക്കാരുടെ മൊഴിയെടുക്കും. ഒപ്പം ബംഗളൂരു തപാല്‍ ഓഫീസിലെ ദൃശ്യങ്ങളും ശേഖരിക്കും. പാര്‍സല്‍ അയച്ചയാളെ കൊച്ചിയില്‍ എത്തിച്ചോ ബംഗളൂരിലെത്തിയോ ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിനു ശേഷമാകും അറസ്റ്റ്. തപാല്‍ ലഭിക്കേണ്ടിയിരുന്ന എറണാകുളം സ്വദേശിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ എലി തുരന്ന നിലയിലുള്ള പാഴ്സല്‍ കണ്ടെത്തിയത്. തുടര്‍ന്ന്…
Read Moreപ്രിൻസിപ്പൽ ഫ്രാൻസിസ് കാളാശേരി അച്ചൻ പറഞ്ഞു; ഉമ്മൻ ചാണ്ടിയുടെ കെഎസ്യു പ്രവർത്തനം കാമ്പസിനു പുറത്ത്…
ബെന്നി ചിറയിൽ ചങ്ങനാശേരി: എസ്ബിയിലെ വിദ്യാർഥിയാകാൻ കഴിഞ്ഞതിൽ മനസു നിറയെ അഭിമാനമാണെന്നു മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. കോട്ടയത്ത് പ്രീ യൂണിവേഴ്സിറ്റി പഠനത്തിനുശേഷം 1963-1966 കാലഘട്ടത്തിലാണ് താൻ എസ്ബി കോളജിൽ ഇക്കണോമിക്സ് ബിരുദ കോഴ്സിൽ ചേർന്നത്. എസ്ബിയിൽ അന്ന് വിദ്യാർഥി രാഷ്ട്രീയം അനുവദനീയമല്ലാത്ത കാലം. കെഎസ്യു ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ എസ്ബി കോളജിൽ പ്രവേശനം ലഭിക്കുമോയെന്നു സംശയമുണ്ടായിരുന്നതിനാൽ പാലാ കെ.എം. മാത്യു സാറിനെയും കൂട്ടി എസ്ബി കോളജിലെത്തി. ഇക്കണോമിക്സ് വകുപ്പ് മേധാവിയായിരുന്ന പ്രഫ.സി.സെഡ്. സ്കറിയാ സാറിനെ കണ്ടു. പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കാളാശേരി കോളജിൽ ഇല്ലാതിരുന്നതിനാൽ വൈസ് പ്രിൻസിപ്പലിനെ കണ്ട് അഡ്മിഷൻ കരസ്ഥമാക്കി. കെഎസ്യുക്കാരനായ തനിക്ക് കോളജിൽ പ്രവേശനം ലഭിച്ചവിവരം പ്രിൻസിപ്പൽ കാളാശേരി അച്ചൻ അറിഞ്ഞിരുന്നില്ല. കോളജ് തുറന്ന് ആദ്യദിനത്തിൽ കോട്ടയം ജില്ലയിൽ വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സ്വകാര്യബസ് പണിമുടക്കി. അന്ന് ഉച്ചകഴിഞ്ഞ് ബസ് സമരവുമായി…
Read Moreവാക്സിന് സ്വീകരിക്കാനെത്തിയ രാഖി സാവന്ത് സീന്‍ ആകെ അലമ്പാക്കി ! വീഡിയോ വൈറല്‍…
പൊതുജന ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തുംകാണിക്കാന്‍ മടിയില്ലാത്ത ആളാണ് രാഖി സാവന്ത്. നടി കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനിടെ കാട്ടിക്കൂട്ടിയ ബഹളങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേടിച്ച് വലിയ ബഹളമുണ്ടാക്കിയാണ് കക്ഷി വാക്സിന് സ്വീകരിക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ മുന്നിലിരിക്കുന്നത് രാഖി സാവന്ത് ആണെന്ന വിചാരമൊന്നും നഴ്സിന് ഉണ്ടായിരുന്നില്ല. കുത്തിവയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ തന്റെ പുതിയ ആല്‍ബത്തിലെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. അത്ര സൂക്ഷമതയോടെയാണ് രാഖിയെ ആ നഴ്സ് പരിചരിച്ചത്.
Read Moreഅപൂർവ രോഗത്തിന്റെ വേദനകളെ തോൽപ്പിച്ച് ഐഎഎസ് കടമ്പ വരെ എത്തി! ഒടുവില്‍ എരുമേലിയുടെ വിരൽ തുന്പിലെ വിസ്മയം മാഞ്ഞു
എരുമേലി: അപൂർവ രോഗത്തിന്റെ വേദനകളെ തോൽപ്പിച്ച് ഐഎഎസ് കടന്പ വരെ എത്തിയ എരുമേലിയുടെ പ്രിയപ്പെട്ട ലത്തീഷ അൻസാരി (27) യെ ഒടുവിൽ മാഞ്ഞു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു വിയോഗം. ശ്വാസതടസം മൂലം പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം എരുമേലി നൈനാർ മസ്ജിദിൽ കബറടക്കി.എരുമേലി പുത്തൻപീടികയിൽ അൻസാരി – ജമീല ദന്പതികളുടെ മകളാണ് ലത്തീഷ പിറന്നുവീണത്അസ്ഥികൾ ലോപിച്ച് നുറുങ്ങി പൊടിയുന്ന അപൂർവ രോഗവുമായിട്ടായിരുന്നു. ശ്രദ്ധയോടെ അവളെ എടുത്തില്ലെങ്കിൽ എല്ലുകൾ നുറുങ്ങുമെന്നും പ്രത്യേകിച്ചു മരുന്നോ ചികിത്സയോ ഈ രോഗത്തിന് ഇല്ലെന്നും സൂഷ്മമായ പരിചരണം എപ്പോഴും അനിവാര്യമാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. വേദനകളോട് മല്ലിട്ട ലത്തീഷയ്ക്ക് താങ്ങും തണലും എല്ലാം ഹോട്ടൽ ഉടമയായ പിതാവ് അൻസാരിയായിരുന്നു. ദീപിക പത്ര വിതരണക്കാരനായ എരുമേലി സ്വദേശി സണ്ണിയുടെ ഓട്ടോറിക്ഷയിലായിരുന്നു യാത്രകൾ. എരുമേലി സെന്റ് തോമസ് സ്കൂളിൽ എസ്എസ്എൽസിയും…
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. ഇതൊക്കെ പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreപണം പോയ വഴി നിശ്ചയമില്ല! സ്വത്തുക്കൾ പലതും നിക്ഷേപകർ കൈവശപ്പെടുത്തി; നഷ്ടപ്പെട്ടവയില്‍ മൂന്ന് ആഡംബര കാറുകളും 20 സെന്റ് സ്ഥലവും; ഫിനാൻസ് ഉടമയുടെ വെളിപ്പെടുത്തല്‍
പത്തനംതിട്ട: തറയിൽ ഫിനാൻസുമായി ബന്ധപ്പെട്ട പണമിടപാടുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടമ സജി സാം വെളിപ്പെടുത്തുന്നില്ല. ഇന്നലെ രാവിലെ പത്തനംതിട്ട ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങിയ സജി സാമിൽ നിന്നും പ്രാഥമിക വിവരങ്ങളാണ് പോലീസ് തേടിയത്. ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കുമെങ്കിലും കസ്റ്റഡി അപേക്ഷയും പോലീസ് നൽകും. നിക്ഷേപകർ പണം ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകാൻ കഴിയാതെ മാസങ്ങളായി സജി ബുദ്ധിമുട്ടിലായിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ജൂണ്‍ നാലുമുതൽ സജി ഫോണും സ്വിച്ച് ഓഫാക്കി. സ്ഥാപനങ്ങളും വീടും അടച്ചതോടെ ഇയാൾ മുങ്ങിയെന്ന നിഗമനത്തിലായി നിക്ഷേപകർ. ഇതോടെയാണ് പോലീസിൽ പരാതികളെത്തിയത്. പരാതികൾ ഇപ്പോഴും അടൂർ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലായി എത്തുന്നുണ്ട്. 47 പരാതികളാണ് ഇന്നലെ വരെ ലഭിച്ചതെന്ന് പോലീസ് പറയുന്നു. 70 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം. സാന്പത്തിക ഞെരുക്കത്തിലായ സജി സാമിന്റെ സ്വത്തുക്കൾ പലതും നിക്ഷേപകർ ഇതിനോടകം…
Read Moreഅദ്ദേഹം ഒരു സിഗരറ്റൊക്കെ വലിച്ച് നില്ക്കും…അപ്പോള്‍ അംബിക പറയുമായിരുന്നു ഉള്ള പ്രേമമൊക്ക പോയെന്ന്;സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…
കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു സുകുമാരന്‍. 1973ല്‍ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ സുകുമാരന്‍ മലയാള സിനിമയില്‍ ജ്വലിക്കുന്ന താരമായി. എന്നും നിലപാടുകളുണ്ടായിരുന്ന സുകുമാരന്റെ സ്വഭാവംസിനിമയിലെ നട്ടെല്ലുള്ള അഭിനേതാവ് എന്നുള്ള വിശേഷണം അദ്ദേഹത്തിനു നേടിക്കൊടുത്തു. അതേ സമയം സുകുമാരന്‍ വിടവാങ്ങിയിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സുകുമാരനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെ പേരാണ്. നടന്റെ വിയോഗത്തിന് ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക…
Read More