ഡെ​ൽ​റ്റ പ്ല​സി​ൽ വീ​ണ്ടും വ​ക​ഭേ​ദം! നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാറും; എ​യിം​സ് മേ​ധാ​വിയുടെ മുന്നറിയിപ്പ് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണ​മാ​യ ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റു​മെ​ന്നും എ​യിം​സ് മേ​ധാ​വി ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ വീ​ണ്ടും കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തി​നാ​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ത് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാം. നി​രീ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ന​മു​ക്ക് ചെ​യ്യാ​വു​ന്ന​ത്. നി​ല​വി​ൽ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റി​യേ​ക്കാം. ഈ ​ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും തീ​വ്ര​മാ​യ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​യി മാ​റു​മോ​യെ​ന്ന​ത് അ​ടു​ത്ത കു​റ​ച്ച് ആ​ഴ്ച​ക​ളി​ൽ ന​മ്മ​ൾ നി​രീ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും ഗു​ലേ​റി​യ പ​റ​ഞ്ഞു. ഈ ​വൈ​റ​സു​ക​ൾ വീ​ണ്ടും വീ​ണ്ടും മാ​റ്റ​ത്തി​നു വി​ധേ​യ​മാ​കു​ക​യും അ​തി​ലൂ​ടെ അ​തി​ജീ​വി​ക്കു​ക​യും…

Read More

മെട്രോയുടെ അവകാശികള്‍ ! ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു…

ഡല്‍ഹി മെട്രോ ട്രെയിന്‍ കുരങ്ങന്‍ യാത്ര നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.യമുന ബാങ്ക് സ്റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഹിറ്റാവുകയായിരുന്നു. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു വാനരന്റെ യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വാനരന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട്…

Read More

ഇ​പ്പോ​ൾ ഹി​ന്ദി​യി​ൽ പോ​യി അ​വ​രെ ചീ​ത്ത​വി​ളി​ക്കു​ക​യാ​ണ് ഇ​വ​ർ! ബി​ഗ് ബ്ര​ദ​റി​ന് സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണം വെളിപ്പെടുത്തി സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്

ബി​ഗ് ബ്ര​ദ​റി​ന് സാ​മ്പ​ത്തി​ക​മാ​യി ന​ഷ്ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണം ഇ​വി​ടെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മി​ക​ളാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്. ബി​ഗ് ബ്ര​ദ​ര്‍ ഹി​ന്ദി യൂ​ട്യൂ​ബ് റി​ലീ​സ് വ​ലി​യ ഹി​റ്റാ​യി​രു​ന്നു. ഹി​ന്ദി​ക്കാ​ര്‍​ക്ക് ചി​ത്രം ഇ​ഷ്ട​പ്പെ​ട്ട​തു കൊ​ണ്ട് ഇ​പ്പോ​ള്‍ അ​വി​ടെ പോ​യി അ​വ​രെ ചീ​ത്ത വി​ളി​ക്കു​ക​യാ​ണ് സൈ​ബ​ർ അ​ക്ര​മി​ക​ളെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. നേ​പ്പാ​ളി​ലൊ​ക്കെ യൂ​ട്യൂ​ബ് ട്രെ​ന്‍​ഡിം​ഗ് ന​മ്പ​ര്‍ വ​ണ്‍ ആ​യി​രു​ന്നു ബി​ഗ് ബ്ര​ദ​ർ. സി​നി​മ റി​ലീ​സ് സ​മ​യ​ത്ത് ഇ​തി​ന്‍റെ മൊ​ഴി​മാ​റ്റ അ​വ​കാ​ശം കൊ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും സി​നി​മ ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ് എ​ത്തി, ക​ണ്ട​തി​ന് ശേ​ഷം ഹി​ന്ദി​യി​ല്‍ നി​ന്നും ആ​ളു​ക​ള്‍ എ​ത്തു​ക​യും പ്ര​തീ​ക്ഷി​ച്ച തു​ക​യ്ക്കു ത​ന്നെ ചി​ത്രം വി​ല്‍​ക്കു​ക​യും ചെ​യ്തു​വെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. സി​നി​മ റി​ലീ​സ് ചെ​യ്യു​മ്പോ​ള്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ പ്ര​ത്യേ​ക സൈ​ബ​ര്‍ വിം​ഗി​ന്‍റെ സ​ഹാ​യം നി​ര്‍​മാ​താ​വും സം​വി​ധാ​യ​ക​നും തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ളെ​ന്നും സി​ദ്ദി​ഖ് പ​റ​യു​ന്നു. സി​നി​മ​യെ ചീ​ത്ത പ​റ​യാ​ന്‍ വ​രു​ന്ന​വ​ര്‍​ക്കൊ​ന്നും കൃ​ത്യ​മാ​യ ഐ​ഡ​ന്‍റി​റ്റി ഉ​ള്ള​വ​ര​ല്ല. ഇ​ത്ത​ര​ക്കാ​ര്‍ മ​ല​യാ​ള…

Read More

ഫ​ഹ​ദി​ന്‍റെ ആ​ദ്യ​നാ​യി​ക​യാ​കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യ പ്രി​യാ​മ​ണി…

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ​സി​ൽ ഒ​രു​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു കൈ​യെ​ത്തും ദൂ​ര​ത്ത്. തെ​ന്നി​ന്ത്യ​ൻ ന​ടി നി​കി​ത തു​ക്രാ​ൽ ആ​ണ് ചി​ത്ര​ത്തി​ൽ ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​യ​ത്. അ​തേ​സ​മ​യം, ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കേ​ണ്ടി​യി​രു​ന്ന​ത് താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി പ്രി​യാ​മ​ണി. ഫാ​സി​ലി​ന്‍റെ വീ​ട്ടി​ൽ പോ​യി ഒ​രു​ദി​വ​സം മു​ഴു​വ​ൻ കാ​ത്തി​രു​ന്നാ​ണ് നാ​യി​ക​യ്ക്കു​ള്ള സ്ക്രീ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ കാ​ര്യ​ത്തി​ൽ വ​ള​രെ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു​വെ​ന്നും പ്രി​യാ​മ​ണി പ​റ​യു​ന്നു. “ഞാ​ന്‍ റെ​ഡി, സൈ​ന്‍ ചെ​യ്യൂ എ​ന്ന് ഫാ​സി​ല്‍ സാ​ര്‍ അ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് എ​നി​ക്ക് പ​രീ​ക്ഷ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പ​റ്റി​ല്ല, പ​രീ​ക്ഷ ക​ഴി​ഞ്ഞി​ട്ട് വേ​ണ​മെ​ങ്കി​ല്‍ ചെ​യ്യാം എ​ന്ന് സ​ര്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ഫാ​സി​ല്‍ സാ​റി​ന്‍റെ സി​നി​മ എ​നി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ പോ​യി. ഇ​ത് ക​ഴി​ഞ്ഞി​ട്ടാ​ണ് ഭാ​ര​തി​രാ​ജ സാ​ര്‍ എ​ന്നെ ത​മി​ഴി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​ങ്ങ​നെ​യാ​ണ് ത​മി​ഴി​ലേ​ക്ക് വ​രു​ന്ന​ത്..’- പ്രി​യാ​മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു

Read More

എ​മ്പു​രാ​നു മു​മ്പ് ബ്രോ ​ഡാ​ഡി! ലാ​ൽ- പൃ​ഥ്വി കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ ചി​ത്രം

വ​ൻ​വി​ജ​യം നേ​ടി​യ ലൂ​സി​ഫ​റി​നു ശേ​ഷം ത​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച് പൃ​ഥ്വി​രാ​ജ്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന് ബ്രോ ​ഡാ​ഡി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ എ​മ്പു​രാ​നു വേ​ണ്ടി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം എ​ത്തി​യ​ത്. ന​ർ​മ​മു​ഹൂ​ർ​ത്ത​ങ്ങ​ളു​ള്ള ഒ​രു കു​ടും​ബ​ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നും ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു. എ​ൻ. ശ്രീ​ജി​ത്ത്, ബി​ബി​ൻ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന് ര​ച​ന​യൊ​രു​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പൃ​ഥ്വി​രാ​ജും സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, മീ​ന, ലാ​ലു അ​ല​ക്സ്, മു​ര​ളി ഗോ​പി, ക​നി​ഹ, സൗ​ബി​ൻ എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

ദി ​ഡേ​ര്‍​ട്ടി പി​ക്ച​ര്‍! സി​ല്‍​ക്കാ​വാ​ന്‍ ആ​ദ്യം വി​ളി​ച്ച​ത് ക​ങ്ക​ണ​യെ; സി​നി​മ വേ​ണ്ടെ​ന്നു വച്ച​തി​ല്‍ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെ…

ബോ​ളി​വു​ഡ് ന​ടി​യും മ​ല​യാ​ളി​യു​മാ​യ വി​ദ്യാ ബാ​ലന്‍റെ ക​രി​യ​റി​ല്‍ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യ സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് ദി ​ഡേ​ര്‍​ട്ടി പി​ക്ച​ര്‍. ന​ടി സി​ല്‍​ക്ക് സ്മി​ത​യു​ടെ ജീ​വി​ത​ക​ഥ പ​റ​ഞ്ഞ ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു. സി​ല്‍​ക്കാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വി​ദ്യ ചി​ത്ര​ത്തി​ല്‍ കാ​ഴ്ച​വ​ച്ച​ത്. ഡേ​ര്‍​ട്ടി പി​ക്ച​റി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ വി​ദ്യാ ബാ​ല​ന് ല​ഭി​ച്ചി​രു​ന്നു. സി​നി​മ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ന​ടി​യെ പു​ക​ഴ്ത്തി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ രംഗത്ത് എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഡേ​ര്‍​ട്ടി പി​ക്ച​റി​ല്‍ സി​ല്‍​ക്കാ​യി അ​ഭി​ന​യി​ക്കാ​ന്‍ ആ​ദ്യം വി​ളി​ച്ച​ത് ത​ന്നെ​യാ​യി​രു​ന്നു എ​ന്ന് ന​ടി ക​ങ്ക​ണ റാ​വ​ത്ത് ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സി​നി​മ വേ​ണ്ടെ​ന്നു വച്ച​തി​ല്‍ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ന​ടി മ​റു​പ​ടി ന​ല്‍​കി​യ​ത്. ഡേ​ര്‍​ട്ടി പി​ക്ച​ര്‍ മി​ക​ച്ച സി​നി​മ​യാ​ണ്. വി​ദ്യാ ബാ​ല​ന്‍റെ പ്ര​ക​ട​നം ഭ്ര​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. അ​തി​നാ​ല്‍ അ​വ​രേ​ക്കാ​ള്‍ ന​ന്നാ​യി…

Read More

ഇ​ത് എന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ല, ഞാ​നി​തി​വി​ടെ പ​റ​യു​മ്പോ​ള്‍ അ​തേ അ​നു​ഭ​വ​മു​ള്ള ഒ​രു​പാ​ട് സ്ത്രീ​ക​ളു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്..! ജ്യോ​ത്സ​ന പറയുന്നു…

ഇ​ത് എന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ല. ഞാ​നി​തി​വി​ടെ പ​റ​യു​മ്പോ​ള്‍ അ​തേ അ​നു​ഭ​വ​മു​ള്ള ഒ​രു​പാ​ട് സ്ത്രീ​ക​ളു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്. വ​ര്‍​ഷ​ങ്ങ​ളു​ടെ സ്ത്രീ​വി​രു​ദ്ധ​ത കാ​ര​ണം ഒ​രു കു​ട്ടി​ക്ക് ജ​ന്മം ന​ല്‍​കു​ക​യോ ന​ര​യ്ക്കാ​ന്‍ തു​ട​ങ്ങു​ക​യോ ചെ​യ്യു​ന്ന​തോ​ടെ ന​മ്മ​ള്‍ ആ​ക​ര്‍​ഷ​ണീ​യ​ത കു​റ​ഞ്ഞ​വ​രാ​യി മാ​റും. എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ണ്‍​കു​ട്ടി​ക​ളേ, പെ​ണ്‍​കു​ട്ടി​ക​ളേ, പ്രാ​യ​മാ​കു​ന്ന​തൊ​രു സ്വാ​ഭാ​വി​ക പ്ര​ക്രി​യ​യാ​ണ്. ന​മ്മ​ളെ​ല്ലാ​വ​ര്‍​ക്കും പ്രാ​യ​മാ​കും. പ്രാ​യ​ത്തോ​ടൊ​പ്പം ജ്ഞാ​ന​വും വ​രു​ന്നു, അ​നു​ഭ​വം ല​ഭി​ക്കു​ന്നു, ഇ​തൊ​ന്നും വി​ഷ​യ​മ​ല്ലെ​ന്ന തി​രി​ച്ച​റി​വ് ല​ഭി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ഒ​രേ​യൊ​രു ല​ക്ഷ്യം ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വു​മാ​ണ്. നി​ങ്ങ​ള്‍ ത​ന്നെ വ​യ​സാ​യി എ​ന്നു ക​രു​തു​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ ഓ​ര്‍​ക്കു​ക, ചു​ളി​വു​ക​ളും തു​ങ്ങി​യ സ്‌​കി​ന്നും പു​റം വേ​ദ​ന​യു​മ​ല്ല നി​ങ്ങ​ളെ നി​ങ്ങ​ളാ​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ എ​ന്താ​ണ് പ​ഠി​ച്ച​ത് എ​ന്ന​താ​ണ്. -ജ്യോ​ത്സ​ന

Read More

ഇ​ത് ആ​ദ്യ​മാ​യ​ല്ല സം​ഭ​വി​ക്കു​ന്ന​ത്, അ​വ​സാ​ന​ത്തേ​തും ആ​യി​രി​ക്കി​ല്ല! മാ​ന്യ​മാ​യ ഇ​ടം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, ഭ്ര​ഷ്ട് ക​ല്‍​പി​ക്കു​ന്ന സം​സ്‌​കാ​രം ശ​രി​യ​ല്ല; പാ​ര്‍​വ​തി തി​രു​വോ​ത്ത്

ഇ​ത് ആ​ദ്യ​മാ​യ​ല്ല സം​ഭ​വി​ക്കു​ന്ന​ത്. അ​വ​സാ​ന​ത്തേ​തും ആ​യി​രി​ക്കി​ല്ല. എ​ന്നോ​ടു​ള്ള നി​ങ്ങ​ളു​ടെ ക​ടു​ത്ത വെ​റു​പ്പും പൊ​തു ഇ​ട​ത്തി​ല്‍ നി​ന്ന് എ​ന്നെ വേ​ര്‍​പെ​ടു​ത്തി​യ​തി​ലു​ള്ള സ​ന്തോ​ഷ​വു​മാ​ണ് നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ല്‍ നി​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്ന​ത്. ന​മു​ക്ക് ഒ​ന്നി​നോ​ടും യോ​ജി​ക്കേ​ണ്ട​തി​ല്ല, എ​ന്നാ​ല്‍ സം​വാ​ദ​ത്തി​നും സം​ഭാ​ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മാ​ന്യ​മാ​യ ഇ​ടം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, ഭ്ര​ഷ്ട് ക​ല്‍​പി​ക്കു​ന്ന സം​സ്‌​കാ​രം ശ​രി​യ​ല്ല. നി​ങ്ങ​ള്‍ ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത് ആ ​രീ​തി​യോ​ടാ​ണ്. എ​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ല. എ​നി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും ഒ​രി​ടം എ​പ്പോ​ഴും ഞാ​ന്‍ സൂ​ക്ഷി​ക്കാ​റു​ണ്ട്. ക​ഠി​നാ​ധ്വാ​നം ചെ​യ്ത് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട വ്യ​ക്തി​യാ​യി മാ​റു​ന്ന​തി​ല്‍ ഞാ​നൊ​രി​ക്ക​ലും ല​ജ്ജി​ക്കാ​റി​ല്ല. പ​ക്ഷെ, നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ നി​ഗ​മ​ന​ങ്ങ​ളും വി​ശ​ക​ല​ന​ങ്ങ​ളും മു​ന്‍​ധാ​ര​ണ​ക​ളും വ​ച്ച് മ​റ്റൊ​രാ​ളെ കീ​റി മു​റി​ച്ച് മു​ന്നോ​ട്ട് പോ​കു​മ്പോ​ള്‍ ഒ​ന്നോ​ര്‍​ക്കു​ക, വീ​ഴു​ന്ന​ത് നി​ങ്ങ​ള്‍ ത​ന്നെ​യാ​യി​രി​ക്കും. -പാ​ര്‍​വ​തി തി​രു​വോ​ത്ത്

Read More

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കും ? 24ന് സര്‍വകക്ഷി യോഗം…

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുഃന സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ല. 2019 ഓഗസ്ത് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുവിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്‍ഡ് കാഷ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി നിശ്ചയിക്കുകയും ചെയ്തത്. ചരിത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജൂണ്‍ 24ന് വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍…

Read More

ആ​രാ​ണെ​ന്ന് അ​റി​യി​ല്ല, ഞ​ര​മ്പ് രോ​ഗി അ​ല്ലെ​ങ്കി​ല്‍ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​ന്‍ എ​ന്നേ വി​ളി​ക്കാ​ന്‍ പ​റ്റൂ..! അ​ഞ്ജു അ​ര​വി​ന്ദ് പറയുന്നു

ആ​രാ​ണെ​ന്ന് അ​റി​യി​ല്ല. ഞ​ര​മ്പ് രോ​ഗി എ​ന്ന​ല്ലേ വി​ളി​ക്കാ​ന്‍ പ​റ്റൂ. കാ​ര​ണം സ്വ​ന്തം വ്യ​ക്തി​ത്വം മ​റ​ച്ചു​വ​ച്ചു കൊ​ണ്ട് അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ വേ​റെ എ​ന്താ വി​ളി​ക്കു​ക, ഞ​ര​മ്പ് രോ​ഗി അ​ല്ലെ​ങ്കി​ല്‍ ന​ട്ടെ​ല്ലി​ല്ലാ​ത്ത​വ​ന്‍ എ​ന്ന​ല്ലേ വി​ളി​ക്കൂ. അ​ങ്ങ​നെ ഒ​രാ​ള്‍ എ​ഴു​തി​യ ക​മ​ന്‍റ് ഞാ​ന്‍ ഇ​പ്പോ​ഴാ​ണ് ക​ണ്ട​ത്. എ​പ്പോ​ഴോ ഇ​ട്ട​താ​ണ്. ക​ണ്ട​പ്പോ​ള്‍ ത​ന്നെ സ​ങ്ക​ടം വ​ന്നു. ഞാ​ന്‍ അ​ഭി​ന​യി​ച്ച ഒ​രു ചി​ത്ര​ത്തി​ലെ രം​ഗ​ത്തി​ല്‍ നി​ന്നു ക​ട്ട് ചെ​യ്തെ​ടു​ത്ത ഭാ​ഗം വ​ച്ചാ​യി​രു​ന്നു ആ ​വീ​ഡി​യോ ചെ​യ്ത​ത്. അ​ത് ക​ണ്ടാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ത് അ​ങ്ങ​നെയൊരു സി​നി​മ​യ​ല്ല. ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ഇ​ത്ര​യും മോ​ശം ക​മ​ന്‍റ് വ​ന്നപ്പോള്‍ വ​ല്ലാ​തെ വേ​ദ​നി​ച്ചു.

Read More