മെ​ട്രോ യാ​ത്ര​യ്ക്കി​ടെ ത​മ്മി​ല​ടി​ച്ച് യു​വാ​ക്ക​ള്‍ ! പൊ​രി​ഞ്ഞ അ​ടി​യു​ടെ വീ​ഡി​യോ വൈ​റ​ല്‍…

ഡ​ല്‍​ഹി മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ള്‍ സ​മീ​പ​കാ​ല​ത്ത് സ്ഥി​ര​മാ​യി പു​റ​ത്തു വ​രാ​റു​ണ്ട്. വാ​ക്കു​ത​ര്‍​ക്ക​വും ത​ല്ലും പ്ര​ണ​യ പ്ര​ക​ട​ന​ങ്ങ​ളും റീ​ല്‍​സും അ​ശ്ലീ​ല പ്ര​ദ​ര്‍​ശ​ന​വു​മാ​യെ​ല്ലാം ഡ​ല്‍​ഹി മെ​ട്രോ പ​തി​വാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്നു. ഇ​പ്പോ​ഴി​താ നി​റ​യെ യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ വ​ച്ച് ര​ണ്ടു​പേ​ര്‍ ത​മ്മി​ലു​ള്ള പ​ര​സ്പ​രം ത​ല്ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. ര​ണ്ടു​പേ​ര്‍ അ​ത്യ​ന്തം വാ​ശി​യോ​ടെ ത​ല്ലു​കൂ​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ര​ണ്ടു​പേ​രെ​യും പി​ടി​ച്ചു മാ​റ്റാ​ന്‍ മ​റ്റു യാ​ത്ര​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ബാ​ഗി​ല്‍ നി​ന്ന് എ​ന്തോ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് അ​ടി​ച്ച​തെ​ന്നാ​ണ് അ​ടി​പി​ടി​ക്ക് പി​ന്നാ​ലെ ഒ​രാ​ള്‍ പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഡി​എം​ആ​ര്‍​സി രം​ഗ​ത്തെ​ത്തി.’​മെ​ട്രോ യാ​ത്ര​ക്കാ​ര്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. മ​റ്റ് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ല്‍ ഡി​എം​ആ​ര്‍​സി ഹെ​ല്‍​പ്പ്ലൈ​നി​ല്‍ അ​റി​യി​ക്ക​ണം’ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി. നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്തി​ടെ ഡി​എം​ആ​ര്‍​സി മെ​ട്രോ​യി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​രു​ന്നു.

Read More

ഡ​ല്‍​ഹി മെ​ട്രോ​യി​ലെ യു​വ​തി​യു​ടെ​യും യു​വാ​വി​ന്റെ​യും വീ​ഡി​യോ വൈ​റ​ല്‍ ! അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു​വെ​ന്ന് ക​മ​ന്റ്

അ​ടു​ത്തി​ടെ​യാ​യി പ​ല സം​ഭ​വ​ങ്ങ​ളു​ടെ​യും പേ​രി​ല്‍ ഡ​ല്‍​ഹി മെ​ട്രോ പ​തി​വാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഡ​ല്‍​ഹി മെ​ട്രോ വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. മെ​ട്രോ യാ​ത്രി​ക​രാ​യ യു​വ​ദ​മ്പ​തി​ക​ളു​ടെ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ചാ വി​ഷ​യം. അ​ഭി​ന​വ് താ​ക്കൂ​ര്‍ എ​ന്ന​യാ​ളാ​ണ് ട്വി​റ്റ​റി​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്ന​ത്. യു​വ​തി ത​ല യു​വാ​വി​ന്റെ തോ​ളി​ല്‍ വെ​ച്ച് കി​ട​ക്കു​ക​യാ​ണ്. ‘എ​നി​ക്ക് അ​രോ​ച​ക​മാ​യി തോ​ന്നു​ന്നു, സ​ഹാ​യി​ക്കൂ’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി മെ​ട്രോ ഡി​സി​പി, ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വ​രെ​യും ഇ​യാ​ള്‍ വീ​ഡി​യോ​യി​ല്‍ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ ഏ​ഴു ല​ക്ഷ​ത്തി​ല്‍​പ്പ​രം വ്യൂ​സാ​ണ് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം,വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നു പി​ന്നാ​ലെ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഇ​യാ​ള്‍ നേ​രി​ടു​ന്ന​ത്. ദ​മ്പ​തി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​വ​രു​ടെ വീ​ഡി​യോ പ​ക​ര്‍​ത്തി​യ​തി​ന് ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ചി​ല​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

മെട്രോയുടെ അവകാശികള്‍ ! ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു…

ഡല്‍ഹി മെട്രോ ട്രെയിന്‍ കുരങ്ങന്‍ യാത്ര നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.യമുന ബാങ്ക് സ്റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഹിറ്റാവുകയായിരുന്നു. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു വാനരന്റെ യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വാനരന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട്…

Read More

ഇതാണോ സ്ത്രീ ശാക്തീകരണം ! ഡല്‍ഹി മെട്രോയില്‍ നടക്കുന്ന 90 ശതമാനം പോക്കറ്റടികളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകള്‍; പോക്കറ്റടിക്കാരായ സ്ത്രീകളുടെ എണ്ണം കൂടുന്നു…

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മോഷണം അനുദിനം വര്‍ദ്ധിച്ചു വരുന്നതായി വിവരം. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ദിനം പ്രതി 35 മെട്രോയാത്രക്കാരാണ് മോഷണത്തിനിരയായിക്കൊണ്ടിരുന്നതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. പഴ്‌സ്,ആഭരണങ്ങള്‍ തുടങ്ങിയ വിലപിടിച്ച വസ്തുക്കളാണ് മോഷണം പോകുന്നതിലധികവും. എന്നാല്‍ ഈ മോഷണക്കണക്കുകളില്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം കൂടിയുണ്ട്. പോക്കറ്റടിക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മോഷണക്കേസുകളില്‍ 90 ശതമാനവും ആസൂത്രണം ചെയ്തത് സ്ത്രീകളുടെ സംഘമാണെന്ന് സി.ഐ.എസ്.എഫ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ദ്ധിച്ചതായും പോലീസ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. 2014ല്‍ 9,621 എണ്ണമുണ്ടായിരുന്നത് 17 ആയപ്പോള്‍ 12,854 ആയി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആദ്യ മെട്രോകളില്‍ ഒന്നായ ഡല്‍ഹിയില്‍ നിന്നാണ് കുറ്റകൃത്യങ്ങളുടെ ഈ നീണ്ട പട്ടിക പുറത്തുവരുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡല്‍ഹി മെട്രോ പരിസരത്ത് 13 ഇരട്ടി വര്‍ധനയാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായത്. 2012ല്‍ 1.92 മില്യണ്‍…

Read More

ഇനി പറപറക്കും; ഡ്രൈവറില്ലാ ട്രെയിനുമായി ഡല്‍ഹി മെട്രോ; ടെക്‌നോളജിയില്‍ കൊച്ചി മെട്രോയേക്കാള്‍ ഒരു പടി മുമ്പില്‍

ഡല്‍ഹി: ആറ്റുനോറ്റുണ്ടായ കുഞ്ഞിനെപ്പോലെ കൊച്ചി മെട്രോ ഓടിത്തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ. വനിതകളെ ലോക്കോ പൈലറ്റുമാരാക്കിയും കൊച്ചി മെട്രോ ചരിത്രമെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചി മെട്രോയെ കടത്തിവെട്ടുന്ന നേട്ടമാണ് ഡല്‍ഹി മെട്രോ കൈവരിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടുന്ന മജന്ത ലൈന്‍ ട്രെയിനുകള്‍ ഈ ഒക്ടോബര്‍ മുതല്‍ ഡല്‍ഹി മെട്രോയില്‍ പറപറക്കും. പൊതുജനത്തിനായി ഇങ്ങനെ ഡ്രൈവറില്ലാത്ത മെട്രോ ട്രെയിന്‍ ഓടിക്കുന്ന ആദ്യത്തെ പാതയാണ് മജന്ത ലൈന്‍. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനകപുരി വെസ്റ്റ് വരെയുള്ള പാതയിലൂടെയാണ് ഇത് ഓടുന്നത്. ഓരോ നൂറു സെക്കന്റിലും ഈ പാതയിലൂടെ ട്രെയിന്‍ ഓടും. 37 കിലോമീറ്റര്‍ നീളമുള്ള പാതയാണ് ഇത്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ട്രെയിനുകള്‍ ഓടുന്നത്. നിലവില്‍ 135 സെക്കന്റ് ആണ് ഡല്‍ഹിയിലെ മെട്രോ ട്രെയിന്‍ ഫ്രീക്വന്‍സി. അതായത് ട്രെയിനുകള്‍ വരുന്നത് 135 സെക്കന്റ് ഇടവേളയിലാണ്. മജന്തയിലും…

Read More