സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമലംഘനത്തിന് ഓണ്‍ലൈന്‍ വഴി പോലീസ് ഈടാക്കിയത് 3.46 കോടി ! ഇ-ചെലാന്‍ മെഷീനായ പിഒഎസ് (പേയ്മെന്റ് ഓഫ് സെയില്‍) വഴിയാണ് പോലീസ് 3.46 പിഴ ഈടാക്കിയത്. കഴിഞ്ഞ സെപ്തംബറില്‍ പദ്ധതി നടപ്പാക്കി പത്തുമാസത്തിനുള്ളില്‍ 97,000 നിയമലംഘനങ്ങളാണ് പിടികൂടിയത്. ഈ കേസുകളിലാണ് ഇത്രയും വലിയ തുക പിഴയായി ചുമത്തിയത്. ജൂണില്‍ പദ്ധതി തുടങ്ങിയ റൂറല്‍ പോലീസ് രണ്ടുമാസത്തിനുള്ളില്‍ 11,830 നിയമലംഘനത്തില്‍ 43.80 ലക്ഷം രൂപയും ഖജനാവിലെത്തിച്ചു. പദ്ധതി ഉദ്ഘാടന നാളില്‍ തന്നെ സിറ്റി പോലീസ് 225 നിയമലംഘനത്തില്‍ 1,00,750 രൂപ പിഴ ചുമത്തിയിരുന്നു. നിയമ ലംഘനം നടത്തുന്നവരില്‍ നിന്ന് പിടിയിലാകുന്ന സ്ഥലത്തുവെച്ചു തന്നെ കാര്‍ഡുകള്‍ വഴി പിഒഎസ് യന്ത്രത്തിലൂടെ തുക ഈടാക്കുന്ന രീതിയാണിത്. സിറ്റി പോലീസിന് 83 പിഒഎസ് മെഷിനുകളാണുളളത്.നിയമം ലംഘിച്ചവര്‍ ഇ-ചെലാന്‍ വഴി ഓണ്‍ലൈനായി അപ്പോള്‍ത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ്…
Read MoreDay: July 31, 2021
കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ഉയർന്ന അർബൻ ബാങ്ക് കോഴ ആരോപണം; കമ്മീഷന് മുന്പിൽ ആരോപണങ്ങൾ മാത്രം
കൽപ്പറ്റ: ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ഉയർന്ന അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷിക്കാനായി പാർട്ടി നിയോഗിച്ച കമ്മിഷനു മുന്പിൽ ഒരു പരാതി പോലും എത്തിയില്ല. പകരം തെളിവില്ലാത്ത ആരോപണങ്ങൾ മാത്രമാണ് കമ്മീഷനു മുന്പിൽ വന്നത്. കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്ന ആരോപണം ശക്തമാണെങ്കിലും ജോലിക്കായി പണം നൽകിയവരോ, കോഴ കൊടുത്ത് ജോലിക്കായി കാത്തിരിക്കുന്നവരോ ആയ ബന്ധപ്പെട്ട ഒരാൾ പോലും കമ്മിഷന് പരാതി നൽകിയില്ല. പകരം കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും പ്രവർത്തകരും പൊതുജനങ്ങളുമാണ് കോഴ ഇടപാട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് പരാതി എഴുതി നൽകിയത്. തെളിവുകൾ മാഞ്ഞപ്പോൾ!കോഴ വിവാദം കോണ്‍ഗ്രസിനെ പിടിച്ചുലച്ച സാഹചര്യത്തിൽ കമ്മിഷനു മുന്പിൽ പരാതി എത്താതിരിക്കാനായി കോഴ വാങ്ങിയവർ പല ഉറപ്പുകളും നൽകിയിട്ടുണ്ടെന്നാണ് സൂചന. കോഴ നൽകിയവർ പരാതി നൽകാതിരുന്നാൽ സി.പി.എം. അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ ഉയർത്തിയ കുപ്രചരണമാണിതെന്നു…
Read Moreതത്സമയചിത്രം വരയ്ക്കാൻ ദുബായിലെത്തി; റോഷ്ന തിരിച്ചു പോന്നത് ഗിന്നസ് വേൾഡ് റിക്കാർഡുമായി
മുക്കം :തത്സമയ ചിത്രരചനക്കായി ദുബായിയിലെത്തി ഗിന്നസ് വേൾഡ് റിക്കാർഡുമായി മടങ്ങിയിരിക്കുകയാണ് മുക്കം കരശ്ശേരി സ്വദേശിനി എം.റോഷ്ന. ദുബായ് ഗ്ലോബൽ വില്ലേജിന്റെ 25-ാം സീസണോടനുബന്ധിച്ച് ഗ്ലോബൽ വില്ലജ് അധികൃതർ ഒരുക്കിയ 25 അന്താരാഷ്ട്ര പുരസ്കാരങ്ങൾ എന്ന പ്രഖ്യാപിത ഇനങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് 19കാരിയായ റോഷ്ന ശ്രദ്ധേയമായത്. ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങൾ ഒരുക്കിയ പവലിയനുകൾ കാർട്ടൂൺ സ്കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു നേട്ടം. ഒരു കൊച്ചുകുട്ടി നമ്മുടെ ലോകരാജ്യങ്ങളുടെ അത്ഭുതങ്ങൾ ആസ്വദിക്കുന്നതാണ് ഈ കാർട്ടൂൺ സ്ട്രിപ്പിന്റെ ഉള്ളടക്കം. എല്ലാ രാജ്യക്കാരുടെയും ഒത്തൊരുമിച്ചു ഈ 404 മീറ്റർ കാർട്ടൂൺ അവസാനിക്കുന്നു . എം ഇ എസ് കോളജിൽ ബിരുദ വിദ്യാർഥിനിയാണ്. റോഷ്ന .ഗ്ലോബൽ വില്ലേജിൽ ലോകത്തെ വിവിധ രാജ്യങ്ങൾ ഒരുക്കുന്ന പവലിയനുകളിൽ അതാതു രാജ്യങ്ങളുടെ സംസ്കാരം, കല, ഭക്ഷണം, വസ്ത്രം, ഉത്പനങ്ങൾ തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്നത്. ഈ വൈവിധ്യമാണ് റോഷ്ന തന്റെ സർഗ ഭാവനയിലൂടെ അടയാളപ്പെടുത്തിയത്.…
Read Moreഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; ബൈക്കിൽ തട്ടിയ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി
കാട്ടാക്കട : മാറനല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഊരൂട്ടമ്പലം ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയിലെ തേവരക്കോട് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രബിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഈ സമയം പ്രബിൻ വീടിന് മുന്നിലെ ബൈക്കിലി രിക്കുക യായിരുന്നു. മൊബൈൽ ചാർജ് ചെയ്യാനായി വീട്ടിനുള്ളിലേക്ക് പ്രബിൻ കയറിയപ്പോളാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പ്രബിന്റെ ബൈക്കിന് നേരെ ബോംബെറിഞ്ഞത്. എറിഞ്ഞ ബോംബ് സ്കൂട്ടറിൽ തട്ടി തെറിച്ചെങ്കിലും പൊട്ടിയില്ല.നാടൻ ബോബ് ആണ് എറിഞ്ഞത്.ഇത് പൊട്ടാത്തതിനാൽ വലിയ അപകടം ഒഴിവായി. വിദേശത്ത് സ്വകാര്യ കമ്പനിയുടെ കപ്പലിൽ കുക്കായി ജോലി നോക്കുന്ന പ്രബിൻ കോവിഡായതിനാൽ കഴിഞ്ഞ നാല് മാസമായി നാട്ടിലുണ്ടായിരുന്നു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പാർട്ടി നേതൃത്വം പറയുന്നു.രണ്ട് ദിവസം മുമ്പ് പ്രവീൺ പ്രദേശത്തെ കഞ്ചാവ്മാഫിയയുമായി ബന്ധപ്പെട്ട ചില യുവാക്കളുമായി തർക്കം ഉണ്ടായി. ഇതിന്റെ തുടർച്ചയാണ് ബോബേറിൽ കലാശിച്ചതെന്നാണ് പ്രാഥമിക…
Read Moreസ്വര്‍ണക്കടത്ത് കേസ്;സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന്ആ വര്‍ത്തിച്ച് കസ്റ്റംസ് കമ്മീഷണര്‍; അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത് ഇതാദ്യമല്ല
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് ആവര്‍ത്തിച്ച് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. സ്ഥലംമാറിപ്പോകുന്നതിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദേഹം.ഡോളര്‍ കടത്ത് കേസില്‍ കെ.ടി. ജലീലിന് നേരിട്ട് ബന്ധമില്ലെന്നു പറഞ്ഞ സുമിത് കുമാര്‍ അതുമായി ബന്ധപ്പെട്ട ചില നയതന്ത്ര ഉദ്യോഗസ്ഥരും ആയിട്ടാണു മുന്‍ മന്ത്രിക്കു ബന്ധമെന്നു വിശദീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കസ്റ്റംസിനെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണ്. അത്തരം ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണത്തില്‍ പോലീസ് നടപടിയെടുത്തില്ല. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും അദേഹം പറഞ്ഞു. നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്യുന്നത് മനസിലാക്കാന്‍ കഴിഞ്ഞു. നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ആരും സമ്മര്‍ദം…
Read Moreമാനസയെ രാഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്നിരിക്കുന്നതിനിടെ; രാഖിൽ എത്തിയത് എല്ലാം തീരുമാനിച്ചുറപ്പിച്ച്
കൊച്ചി: ഡെന്റൽ ഡോക്ടറായ മാനസയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി വെടിവച്ചു കൊന്ന സംഭവത്തിൽ രാഖിൽ എത്തിയത് കൊലപാതകം നടത്തണമെന്നുറച്ച്. മാനസ താമസിച്ചിരുന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറി വാടകയ്ക്കു മുറിയെടുത്ത് പെൺകുട്ടിയെ നിരീക്ഷിച്ചു വരികയായിരുന്നു രാഖിൽ. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്തിരുന്ന മാനസ വാടകക്കെട്ടിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം താമസമാക്കിയിട്ട് ഒരു വര്‍ഷമായി.കഴിഞ്ഞ നാലിനാണ് ഇയാൾ മാനസയുടെ താമസ സ്ഥലത്തെത്തിയത്. കൊല നടത്താനുള്ള ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കണ്ണൂരില്‍നിന്ന് എത്തിയതെന്നാണു പോലീസ് വ്യക്തമാക്കുന്നത്. മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശേരി പോലീസില്‍ നേരത്തേ രാഖിലിനെതിരേ മാനസയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്നു രാഖില്‍ ഉറപ്പുനല്കിയതിനാല് കേസെടുക്കാതെ ഒത്തുതീര്പ്പാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്താണു രാഖില്‍ നെല്ലിക്കുഴിയിലെത്തിയതെന്നാണ് നാട്ടുകാരുടെയു പോലീസിന്റെയും പ്രാഥമിക നിഗമനം.പ്ലൈവുഡ് കമ്പനി സെയില്‍സ് എക്സിക്യൂട്ടിവെന്ന് പരിചയപ്പെടുത്തിയാണു മുറിയെടുത്തത്. നാല് ദിവസം കഴിഞ്ഞ്…
Read Moreഎസി റോഡിലെ പാലങ്ങൾ പൊളിക്കുന്നു; റോഡ് ഗതാഗതം മുടങ്ങുന്നവർക്ക് ബോട്ട് സർവീസുമായി ജലഗതാഗത വകുപ്പ്; ബോട്ട് സമയം ചുവടെ…
ചങ്ങനാശേരി: എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലങ്ങൾ പൊളിക്കുന്നതോടെ ബോട്ട് സർവീസുകൾ നടത്താൻ ജലഗതാഗതവകുപ്പ്.കളർകോഡ്, പൊങ്ങ, പാലങ്ങൾ നാളെ പൊളിക്കുന്നതോടെ കഐസ്ആർടിസി ബസുകൾ ആലപ്പുഴയിൽ നിന്ന് കളർകോഡ് വരെയും ചങ്ങനാശേരിയിൽ നിന്ന് പൊങ്ങവരെയും മാത്രമേ സർവീസ് നടത്തുകയുള്ളു. തിങ്കളാഴ്ച മധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നു ചങ്ങനാശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസുകൾ നടത്തും. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കിൽ (15 മിനിറ്റ് സമയത്തേക്ക് പത്തുപേർക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശേരി കേന്ദ്രീകരിച്ച് വാട്ടർ ടാക്സി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: ചങ്ങനാശേരി – 9400050343(വാട്ടർ ടാക്സി), ആലപ്പുഴ – 9400050324, നെടുമിടി – 9400050382, പുളിങ്കുന്ന് – 9400050378. കെഎസ്ആർടിസികുട്ടനാട് താലുക്കിന്റെ ഉൾപ്രദേശങ്ങളായ കാവാലം, പുളിങ്കുന്ന്, ചന്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്,…
Read Moreമെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? വാക്സിനേഷൻ കേന്ദ്രത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ആർപ്പൂക്കര: ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? മെഡിക്കൽ കോളേജ് വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ തടിച്ചുകൂടിയത് നുറുകണക്കിനാളുകൾ. കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലാണ് വാക്സിൻ സ്വീകരിക്കാനെത്തിയവർ തടിച്ചുകൂടിയത്. കോവിഡ് നിയന്ത്രങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവർ തടിച്ചുകൂടിയത്. ഇന്നലെ രാവിലെ ഒന്‍പതു മുതലാണ് കേന്ദ്രത്തിൽ വാക്സിനേഷൻ തുടങ്ങിയത്. രാവിലെതന്നെ നിരവധി ആളുകൾ ഇവിടെത്തിയിരുന്നു. പിന്നീട് വാക്സിൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് സാമൂഹ്യ അകലം കാറ്റിൽ പറത്തി ആലുകൾ കൂട്ടംകൂടിയത്. ഗൈനക്കോളജി വിഭാഗത്തിനു സമീപമാണ് മെഡിക്കൽ കോളജിലെ വാക്സിനേഷൻ കേന്ദ്രം. തടിച്ചുകൂടിയവരെ നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ സുരക്ഷാ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതുമില്ല. ആളുകൾ കൂട്ടംകൂടുന്നതും സന്പർക്കത്തിൽ ഏർപ്പെടുന്നതും രോഗവ്യാപനത്തിനു കാരണമാകുമെന്ന ബോധ്യമുണ്ടായിരിക്കെ അധികൃതർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കുകയാണ്.
Read Moreതോക്ക് വന്ന വഴിതേടി പോലീസ്..! ഇരുവരുടേയും ജീവനെടുത്തത് 7.62 എംഎം റൈഫിൾ; സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു; ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നോ എന്നും അന്വേഷണം
കൊച്ചി: നെല്ലിക്കുഴിയില്‍ ബിഡിഎസ് വനിതാ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് സംബന്ധിച്ച് വിശദ അന്വേഷണത്തിനു പോലീസ്.കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇന്നു ബാലസ്റ്റിക് വിദഗ്ദരെത്തി പരിശോധന നടത്തും. കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്ത രാഖിലിനു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോതമംഗലത്തിനു സമീപം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജില്‍ ഹൗസ് സര്‍ജനായി പ്രാക്ടീസ് ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാംമൈല്‍ പാര്‍വണം വീട്ടില്‍ പി.വി. മാനസ (24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍നിവാസില്‍ രാഖില്‍ പി. രഘൂത്തമന് (31) ആണ് കൊല നടത്തിയശേഷം ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഉപയോഗിച്ചത് 7.62 എംഎം റൈഫിൾപ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എംഎം റൈഫിൾ ആണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കണ്ണൂർ സ്വദേശിയായതിനാൽ മംഗലാപുരം…
Read Moreപ്രണയരംഗം താത്പര്യമില്ലെന്ന് ഉർവശി
എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു പ്രണയ സീനുകളില്‍ അഭിനയിക്കുക എന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് പറഞ്ഞ് തരും, തല താഴ്ത്തി ഒന്ന് ചിരിച്ച് നില്‍ക്കണം എന്ന്. ഇതാണ് നാണം എന്ന്… എന്റെ ഏത് സിനിമയെടുത്ത് നോക്കിയാലും കാണാം ഇത്. എനിക്ക് അത്രയെ അറിയുമായിരുന്നുള്ളൂ. എനിക്ക് പൊതുവെ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. എല്ലാ സംവിധായകര്‍ക്കും ഇതറിയാം. വെങ്കലം സിനിമ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകും.-ഉര്‍വശി
Read More