ഗാന്ധിനഗർ: ക്വട്ടേഷൻ നൽകി സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനായതിനു പിന്നിൽ പോലീസിന്റെ കുറ്റമറ്റ അന്വേഷണം.ഒരു ലക്ഷത്തിൽപ്പരം ഫോണ്‍ നന്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കുമാരനല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ മൂന്നുപേരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരന്പുഴ 101 കവല, ആർഷ് മൻസിലിൽ മുഹമ്മദ് ഷക്കീർ (51), ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘാംഗങ്ങളായ പേരൂർ സ്വദേശികളായ തനപ്പുരയ്ക്കൽ നന്ദു, അന്പാട്ട് കമൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒരു മാസം മുന്‍പ് കുമാരനല്ലൂർ കവലയിൽ സ്കിൽ കാപ്റ്റ് എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തിയ സംഭവത്തിലാണ് നടപടി. ആക്രമണത്തിനിരയായ സഫീറിന്റെ ബന്ധുവാണ് മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷക്കീർ. സഫീറും മുഹമ്മദ് ഷക്കീറുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ആക്രമണം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ നൽകുകയായിരുന്നു.ബൈക്കിലെത്തിയ നന്ദുവും കമലും സ്ഥാപനത്തിലെത്തി സഫീറിനെ…
Read MoreDay: September 10, 2021
മൃഗശാലയില്‍ കൂട് തകര്‍ത്ത് പുറത്തേക്ക് പാഞ്ഞ് കാണ്ടാമൃഗം ! പിന്നീട് സംഭവിച്ചത്…
മൃഗശാലയുമായി ബന്ധപ്പെട്ട് നിരവധി കൗതുകവാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ട്. കൂടിനകത്ത് കിടക്കുന്ന മൃഗങ്ങള്‍ ഒരേസമയം കൗതുകവും, ഭയവും ഉണര്‍ത്തുന്നതാണ്. സിംഹം,കടുവ മുതലായ മൃഗങ്ങളുടെ കൂടിനടുത്ത് എപ്പോഴും കാഴ്ചക്കാര്‍ നിറഞ്ഞിരിക്കുന്നും. എന്നാല്‍ എങ്ങാനും ഇവ കൂടു പൊളിച്ച് വെളിയില്‍ ചാടിയാല്‍ എന്താവും അവസ്ഥ. യുഎസിലെ ഒമാഹയിലെ ഹെന്റി ഡോര്‍ലി മൃഗശാലയില്‍ കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമാണ് അരങ്ങേറിയത്. കൂട്ടിനകത്തായിരുന്നു 5,000 പൗണ്ട് ഭാരമുള്ള കാണ്ടാമൃഗം അതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയതോടെ സന്ദര്‍ശകര്‍ ഭയന്ന് ജീവനും കൊണ്ട് ഓടി ഒളിച്ചു. ആളുകളോട് കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ മൃഗശാല ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ജോന്തു എന്ന ഇന്ത്യന്‍ കാണ്ടാമൃഗമാണ് അതിന്റെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പക്ഷിനിരീക്ഷണത്തിന് പിന്നിലുള്ള പാതയില്‍ എത്തിയത്. തുടര്‍ന്ന് സന്ദര്‍ശകരെയും, ജീവനക്കാരെയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കൂടാതെ, മൃഗശാലയിലേക്കുള്ള എല്ലാ പ്രവേശന പോയിന്റുകളും അടച്ചു.…
Read Moreവിരുന്നിനെത്തിയ യുവതി സ്വർണം കവർന്നു; വിൽക്കാൻ ശ്രമിക്കുന്നതിനിടെ കൊണ്ടുവന്നത് മുക്കു പണ്ടമെന്ന് കടക്കാർ; പോലീസെത്തിയപ്പോൾ എല്ലാം “കോംപ്ലിമെന്റ്സ്” ആക്കിയതിങ്ങനെ…
ഒറ്റപ്പാലം: നഗരത്തിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുക്കുപണ്ടങ്ങൾ കവർന്നു.കവർച്ചചെയ്തതായി പറയുന്ന ഉരുപ്പടികൾ സ്വർണമല്ലെന്ന റിയാതെയാണ് ഇവ വിൽക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയിലായത്. സംഭവം വിവാദമായതോടെ യുവതി വിരുന്നുവന്ന വീട്ടിലെ ബന്ധുക്കൾ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കി. ഇന്നലെ രാവിലെയാണ് നഗരത്തിലെ ജ്വല്ലറിയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജ്വല്ലറിയിൽ മുക്ക് ’സ്വർണ്ണ ഉരുപ്പടികളുമായി എത്തിയ യുവതി വിൽപ്പനയ്ക്കായി കൊണ്ടുവന്നവ ജ്വല്ലറിക്കാർ പരിശോധിച്ചപ്പോളാണ് ഇവ മുക്കുപണ്ടമാ ണെന്ന് തെളിഞ്ഞത്. ജ്വല്ലറിക്കാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. ഒറ്റപ്പാലം അഡീഷണൽ എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. നഗരത്തിനുള്ളിലെ വീട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വിരുന്നു വന്ന യുവതി സ്വർണ്ണമെന്ന് കരുതി മൂക്കുപണ്ടം മോഷ്ടിച്ച കാര്യം പോലീസ് അറിയിച്ചതിനെതുടർന്ന് വീട്ടുടമസ്ഥരായ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തുകയും, വിവരങ്ങൾ ആരാഞ്ഞ ശേഷം തങ്ങൾക്ക് പരാതിയില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇവർ തന്നെ ജ്വല്ലറി ഉടമകളുമായി…
Read Moreകാഞ്ഞിരപ്പുഴയിൽ എട്ടടി നീളമുള്ള രാജവെമ്പാലയെ പിടികൂടി; ഇണ ഉണ്ടാവുമോ എന്ന ആശങ്കയിൽ നാട്ടുകാർ
മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം ടൗണിൽ നിന്നും എട്ടടിയോളം നീളമുള്ള രാജവെന്പാലയെ പിടികൂടി.ടൗണിലെ അഴുക്കുചാലിലാണ് രാജവെന്പാലയെ നാട്ടുകാർ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മണ്ണാർക്കാട് ആർആർടി ടീമും പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് രാജവെന്പാലയെ പിടികൂടിയത്. രാജവെന്പാലയെ ശിരുവാണി കാട്ടിൽ വിട്ടയച്ചതായി വനപാലകർ അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് നാട്ടുകാർ രാജവെന്പാലയെ കാഞ്ഞിരത്ത് കണ്ടെത്തിയത്.ഇതിന്റെ ഇണ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് കാഞ്ഞിരത്തുള്ളവർ. മുന്‍പും ഈ ഭാഗത്ത് രാജവെന്പാലയെ കണ്ടതായി നാട്ടുകാർ പറയുന്നു.
Read More14 വയസ്സില്‍ താഴെയുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി ! 25 വയസില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധനോപാധികള്‍ സൗജന്യമാക്കി ഫ്രാന്‍സ്…
നിര്‍ണായക തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍.അടുത്ത വര്‍ഷം മുതല്‍ ഫ്രഞ്ച് യുവതികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി. 25 വയസ്സിന് താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍, ടെസ്റ്റുകള്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയെ വേര പറയുന്നു. ‘ഇത് ഗര്‍ഭനിരോധനം, അതുമായി ബന്ധപ്പെട്ട പരിശോധനകള്‍, ഗര്‍ഭനിരോധനത്തിന്റെ കുറിപ്പടി തുടങ്ങി, 25 വയസ്സ് വരെ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉള്‍ക്കൊള്ളുന്നു’ എന്ന് ഫ്രാന്‍സ് 2 ന് നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വലിയ ചിലവ് മൂലം നിരവധി സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നു. പണമില്ലാത്തതു കൊണ്ട് ആരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലയെന്നും വേര പറയുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ 25 എന്നൊരു പ്രായപരിധി തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, ഇത് കൂടുതല്‍ ആളുകള്‍ സ്വതന്ത്രമായി…
Read Moreഉപജീവനമാർഗമായ ആടുകളെ അജ്ഞാത രോഗം കവർന്നു; ഒന്നിനു പിറകെ ഒന്നായി മൂന്ന് ആടുകൾ ചത്തു; കിടപ്പുരോഗിയായ ഭാർത്താവിന്റെയും മേരിയുടെയും ജീവിതം വിഷമത്തിൽ
നെല്ലായി: അരുമകളായി വളർത്തിയിരുന്ന ഏഴ് ആടുകളിൽ മൂന്നെണ്ണം ചത്തതോടെ മേരിചേച്ചിയുടെ ഉപജീവനം പ്രതിസന്ധിയിലായി. ആടുകളേയും കോഴികളേയും വളർത്തി ഉപജീവനം നടത്തിവരുന്ന കൊളത്തൂർ മുത്തിപീടിക ആഗസ്തിയുടെ ഭാര്യ മേരിയാണ് അജ്ഞാതരോഗം ബാധിച്ച് ആടുകളിൽ മൂന്നെണ്ണം ചത്തുപോയതോടെ ദുരിതത്തിലായത്. ഭർത്താവ് ആഗസ്തി രോഗബാധിതനായി കിടപ്പിലായതിനാൽ കോഴികളേയും ആടുകളേയും വളർത്തി പാലും മുട്ടയും വിറ്റ് കിട്ടുന്ന തുകകൊണ്ടാണ് കുടുംബം കഴിഞ്ഞു കൂടുന്നത്. ഒരു മാസം മുന്‍പാണ് അജ്ഞാതരോഗം ബാധിച്ച് ആടുകളിലൊന്ന് ചത്തത്. മൂന്നു ദിവസം മുന്‍പ് മറ്റൊരാടു കൂടി ചത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് മൂന്നാമത്തെ ആട് ചത്തത്. ഇന്നലെ മൃഗഡോക്ടർ സ്ഥലത്തെത്തി ചത്ത ആടിനെ പരിശോധിച്ചു. അണുബാധയാണ് ആടുകൾ ചാവാൻ കാരണമായതെന്ന് ഡോക്ടർ പറഞ്ഞതായി മേരി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചത്ത ആടുകൾ കറവ ഉള്ളതായിരുന്നു. അവശേഷിക്കുന്ന ആടുകൾക്ക് പ്രതിരോധ കുത്തിവയ്പ്പു നടത്തിയെങ്കിലും മേരിയുടെ ഉള്ളിലെ ആധി ഒഴിഞ്ഞിട്ടില്ല. 2018ലെ പ്രളയത്തിൽ…
Read Moreഒരാഴ്ച്ചക്കാലം നീണ്ട തയാറെടുപ്പുകള്‍..! ആദ്യം വാങ്ങിയ കത്തി അത്രപോരെന്നുകണ്ട് പിന്നീട് മാറ്റി വാങ്ങി; സൂര്യഗായത്രിയുടെ കൊലപാതകം: അരുണിനെ തെളിവെടുപ്പിനെത്തിച്ചു
നെടുമങ്ങാട് : ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രി (20)യെ 33 തവണ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിനെ(28) പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. അന്വേഷണ ഉദ്ദ്യോഗസ്ഥനായ വലിയമല സിഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. സൂര്യയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന കരുപ്പൂര് ഉഴപ്പാക്കോണത്തെ വീട്, കൊലപാതകത്തിനു ശേഷം ഒളിച്ചിരിക്കാന്‍ ശ്രമിച്ച സ്ഥലങ്ങള്‍, കുത്തിക്കൊല്ലാന്‍ കത്തിവാങ്ങിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനിടെ കൈകള്‍ക്ക് പരിക്കേറ്റ അരുണിന്റെ ചികിത്സയും തുടരുന്നുണ്ട്. ഒരാഴ്ച്ചക്കാലം നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് അരുണ്‍ സൂര്യയെ കൊന്നതെന്ന് പോലീസ് പറയുന്നു. സൂര്യയോട് കടുത്ത വൈരാഗ്യം മനസില്‍ സൂക്ഷിച്ചിരുന്ന അരുണ്‍ കുത്തിക്കൊല്ലാനാവശ്യമായ കത്തി കാട്ടാക്കടയ്ക്കു സമീപത്തെ ഒരു കടയില്‍നിന്നുമാണ് വാങ്ങിയത്. ആദ്യം വാങ്ങിയ കത്തി അത്രപോരെന്നുകണ്ട് പിന്നീട് മാറ്റി വാങ്ങി. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് നേരത്തേ തന്നെ മാറ്റി മറ്റൊരു നമ്പര്‍ വച്ചു. സംഭവം…
Read Moreമലമ്പുഴ ഡാം സൈറ്റില്‍ വാഹനം മറിച്ച് സാഹസിക പ്രകടനം നടത്തിയ യൂട്യൂബര്‍ക്ക് എട്ടിന്റെ പണി ! വന്‍ തുക പിഴയായി വിധിച്ച് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ
മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയാണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ. നാലു മാസം മുന്‍പ് മലമ്പുഴ കവയില്‍ നടത്തിയ ഈ അഭ്യാസപ്രകടനം ആരാധകരെക്കൂട്ടാനായിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തി. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി. പിന്നാലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ ജലവിഭവ വകുപ്പും പൊലീസിനെ സമീപിക്കും. പരാതി കിട്ടിയാലുടന്‍ കേസെടുത്ത്…
Read Moreപരിസ്ഥിതിസൗഹൃദമെന്ന് വെറുതേ പറയുകയല്ല, ഈ വിഗ്രഹങ്ങൾ പരിസ്ഥിതി സൗഹൃദം തന്നെ; ഹരീഷിന്റെ നിർമാണ രീതിയറിഞ്ഞാൽ നിങ്ങളും ഇങ്ങനെതന്നെ പറയും…
തൃശൂർ: പരിസ്ഥിതി സൗഹൃദം എന്നതു കേവലം വാക്കുകളിൽമാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നു തെളിയിക്കുകയാണു പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 12 -ാം ക്ലാസ് വിദ്യാർഥി ജി. ഹരീഷ്. ഉപയോഗശൂന്യമായ പത്രക്കടലാസുകളും പരിസ്ഥിതിസൗഹൃദ വാട്ടർ കളറുകളും കൈകൊണ്ട് തുന്നിയ തുണികളും ഉപയോഗിച്ച് ഗണേശവിഗ്രഹങ്ങൾ നിർമിക്കുകയാണ് ഈ മിടുക്കൻ. ഈ വർഷത്തെ വിനായക ചതുർത്ഥിയോടനുബന്ധിച്ച് മൂന്നടി ഉയരം വരുന്ന ഗണേശവിഗ്രഹം കോവിഡ് വൈറസിനെ ചവിട്ടിത്താഴ്ത്തി ഭൂമിയെ രക്ഷിച്ച് കൈയിൽ എടുത്തുനിൽക്കുന്ന രീതിയിലാണു നിർമിച്ചിരിക്കുന്നത്. സ്വന്തം വീട്ടിലെ പത്രക്കടലാസുകൾ ഒന്നുംതന്നെ ഹരീഷ് കളയാറില്ല. അടുത്ത വീടുകളിലേയും സ്ഥാപനങ്ങളിലേയും പത്രക്കെട്ടുകൾ ആവശ്യാനുസരണം ശേഖരിച്ചു ഗണേശവിഗ്രഹങ്ങളായി മാറ്റുകയാണ്. പത്തു പത്രങ്ങളാണ് ഒരു വിഗ്രഹത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു കിലോയിൽതാഴെയാണു നിർമാണം കഴിഞ്ഞ ഗണേശവിഗ്രഹത്തിന്റെ ഭാരം. വിഗ്രഹ നിർമാണത്തിനായി ഉപയോഗിക്കുന്ന തുണികൾ ഒരു തരത്തിലുള്ള രാസപദാർത്ഥങ്ങളും ഉപയോഗിക്കാതെ കൈകൊണ്ട് തുന്നി തയാറാക്കുന്നവയാണ് ഇവ തമിഴ്നാട്ടിൽനിന്നും…
Read Moreപുറത്തേക്കിറങ്ങി തിരിച്ചു വന്നപ്പോഴേക്കും നഷ്ടപ്പെട്ടത് 15 പവൻ; പരാതി നൽകി ഒരു രാത്രി പിന്നിട്ടപ്പോൾ അലമാരിയിൽ മോഷണ മുതൽ;തിരിച്ചു വന്ന മന്ത്രിക വിദ്യ കണ്ടുപിടിക്കുമെന്ന് പോലീസും
സ്വന്തം ലേഖകൻഅയ്യന്തോൾ: പോലീസിനെ വട്ടംകറക്കിയൊരു പതിനഞ്ചുപവന്റെ മോഷണക്കഥ. മോഷണം പോയ സ്വർണം ഒടുവിൽ വീട്ടിനകത്തെ അലമാരിയിൽ വസ്ത്രങ്ങൾക്കിടയിൽനിന്നും കിട്ടിയെന്നു വീട്ടുകാർ. പുല്ലഴിയിലാണു വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകടന്ന് പതിനഞ്ചു പവൻ കവർന്നതായി വീട്ടുകാർ വെസ്റ്റ് പോലീസിൽ ബുധനാഴ്ച വൈകീട്ട് പരാതി നൽകിയത്. പുല്ലഴി കോൾപടവിനു സമീപം പാലക്കൽ വീട്ടിൽ പരേതനായ കൊച്ചുമോന്റെ ഭാര്യ ശ്രീമതിയുടെ വീട്ടിലെ സ്വർണമാണ് കാണാതെ പോയത്. ശ്രീമതി പാടത്തേക്കു പോയ സമയത്തായിരുന്നുവത്രെ കവർച്ച. പരാതി കിട്ടിയതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് വീട്ടിനകത്തേക്കു മറ്റാരും കയറി തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ഒരു രാത്രിയും ഒരു പകലും വീടിനു കാവലേർപ്പെടുത്തി. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ബാത്ത് റൂമിന്റെ ലോക്കും കുറ്റികളും പറന്പിൽനിന്നൊരു ലുങ്കിയും കണ്ടെത്തിയിരുന്നു. രാത്രിയായതിനാൽ വിശദമായ പരിശോധന ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പോലീസ് വീണ്ടും പരിശോധന നടത്തി. ഡോഗ് സ്ക്വാഡും…
Read More