തൃപ്പൂണിത്തുറ: ഇന്നലെ നറുക്കെടുത്ത തിരുവേണം ബന്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായില്ല. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സ്റ്റാച്ച്യു റോഡിലെ മീനാക്ഷി ലോട്ടറീസിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിഇ 645465 ടിക്കറ്റ് വിറ്റത്. തിരുവോണം ബംപർ തൃപ്പൂണിത്തുറയിലെന്ന് അറിഞ്ഞതോടെ നിരവധി ആളുകളാണ് മീനാക്ഷി ലോട്ടറീസിന് മുന്നിൽ തടിച്ചുകൂടിയത്. വന്നവരെല്ലാം അന്വേഷിച്ചത് ബംപറടിച്ച ഭാഗ്യവാനെയാണ്. സമ്മാനം കിട്ടിയയാളെ കണ്ടെത്തിയിട്ടില്ലായെന്ന് പറയലായി കടക്കാരന്റെ പ്രധാന പണി. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റിന്റെ തൊട്ടടുത്ത നമ്പറുള്ള ലോട്ടറി ടിക്കറ്റുമായി കടയിലെത്തിയവർ കപ്പിനും ചുണ്ടിനുമിടയിൽ കോടികൾ നഷ്ടപ്പെട്ടതിന്റെ വിഷാദത്തിലുമായിരുന്നു. മൊത്തം 660 ബംപർ ടിക്കറ്റുകളാണ് കടയിൽനിന്നും വിറ്റഴിച്ചത്. മീനാക്ഷി ലോട്ടറീസിന്റെ കോട്ടയത്തുള്ള ഹെഡ് ഓഫീസിൽ നിന്നും കഴിഞ്ഞ എട്ടിനാണ് ബംപർ ഉൾപ്പെടെ ലോട്ടറികൾ തൃപ്പൂണിത്തുറയിലെ ഏജൻസിയിൽ വില്പനയ്ക്ക് കൊണ്ടുവന്നത്. കഴിഞ്ഞ തവണ ഓണം ബംപറിൽ ഒരു കോടി രൂപ ഇവിടെനിന്നും…
Read MoreDay: September 20, 2021
കറുകച്ചാലിൽ കോവിഡ് അല്ല, കള്ളൻമാരാണ് പെരുകിയത്; ഒടുവിലത്തെ മോഷണം പ്രാഥമികാരോഗ്യകേന്ദ്രത്തിലും; ഇവിടെ ഉണ്ടായിരുന്ന ചില്ലറതൊട്ടുപോലും കള്ളൻ കൊണ്ടുപോയി
കറുകച്ചാൽ: മോഷ്ടാക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. കറുകച്ചാൽ, നെടുങ്കുന്നം തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി കള്ളൻമാർ വിഹരിക്കുകയാണ്. ഓരോ മോഷണം നടക്കുന്പോഴും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതല്ലാതെ പ്രതികളെ പിടികൂടുന്നില്ല.കഴിഞ്ഞ ദിവസം നെടുംകുന്നം പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന മോഷണമാണ് ഒടുവിലുണ്ടായത്. പഞ്ചായത്തോഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിയശേഷമാണു മോഷ്ടാവ് ആശുപത്രിക്കുള്ളിൽ കയറിയത്. ഒപി ടിക്കറ്റ് എടുക്കുന്ന ഭാഗത്തെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 126 രൂപ നഷ്ടമായി. കെട്ടിടത്തിനുള്ളിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരുന്നു. അലമാരയും മറ്റുമേശകളും എല്ലാ തുറന്നിട്ട നിലയിലായിരുന്നു. രേഖകളടക്കം കെട്ടിടത്തിനുള്ളിൽ വാരിവലിച്ചിട്ടശേഷമാണു മോഷ്ടാവ് പോയത്. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ പ്രദേശത്ത് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളും കാണിക്ക വഞ്ചിയിലും ഉൾപ്പെടെ നിരവധി മോഷണങ്ങളാണ് നടന്നിരിക്കുന്നത്. മോഷ്ടാക്കളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreഹൈടെക് മോഷണം ചീറ്റി..!സാധനം വാങ്ങിയശേഷം നോട്ട് കെട്ടിനു പകരം പേപ്പർ കെട്ട് നൽകി മുങ്ങി; പ്രതി വിഷ്ണുവിനെ കൈയോടെ പൊക്കി പോലീസും
കോട്ടയം: നോട്ട് കെട്ടെന്നെ വ്യാജേന വെള്ള പേപ്പർ കെട്ട് നല്കിയ ആളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി. കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം. കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വില്‍ക്കാനുണ്ടെന്ന് കാണിച്ചു ഓണ്‍ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി. ഇതു കണ്ട വിഷ്ണു ഫോണ്‍ ഇഷ്്ടപ്പെട്ടുവെന്നും വാങ്ങാൻ താല്പര്യമുണ്ടെന്നും കാണിച്ചു ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്നു ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിയ്ക്കു സമീപത്ത് വച്ചു പണം നല്കി ഫോണ്‍ വാങ്ങി കൊള്ളാമെന്ന് വാക്ക് പറഞ്ഞു ഉറപ്പിച്ചു. ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി. ഫോണ്‍ വാങ്ങി നോക്കിയ വിഷ്ണു പണമാണെന്ന് പറഞ്ഞു വലിയ പൊതി ഫോണ്‍ നല്‍കിയയാൾക്കു കൈമാറി.…
Read Moreഅതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു ! ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്; ശ്രീജിത്ത് വിജയ് പറയുന്നു…
മലയാളികളുടെ പ്രിയതാരമാണ് ശ്രീജിത്ത് വിജയ്. രതിനിര്‍വേദം സിനിമയില്‍ പപ്പു എന്ന കഥാപാത്രമായി അഭിനയിച്ചതോടെയാണ് ശ്രീജിത്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. സിനിമകളില്‍ പിന്നീട് അധികം പ്രത്യക്ഷപ്പെടാതിരുന്ന താരം പിന്നീട് മിനി സ്ക്രീന്‍ രംഗത്ത് സജീവമായി. കുടുംബവിളക്ക് എന്ന സീരിയലിന്റെ ഭാഗമായിരുന്നു ശ്രീജിത്ത് വിജയ്. പരമ്പരയില്‍ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. വളരെ കുറച്ചു കാലത്തേക്കു മാത്രമേ ആ കഥാപാത്രം ഉണ്ടായിരുന്നുള്ളു. ഇപ്പോളിതാ ചെറിയ സമയത്തിനുള്ളില്‍ സീരിയല്‍ തന്ന പ്രശസ്തിയെ പറ്റി മനസ് തുറക്കുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ”കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴക്കു കൂടുന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.…
Read Moreപണിവരുന്ന ഓരോവഴിയേ..! തൃക്കാക്കരയില്‍ നിലവിലെ സെക്രട്ടറി തുടരും; ട്രൈബ്യൂണല്‍ ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടി
കാക്കനാട്: തൃക്കാക്കര നഗരസഭ സെക്രട്ടറിയെ തെറിപ്പിച്ച് മുന്‍ ഭരണസമിതിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തടയിടാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. നഗരസഭ സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് നിയമനം നല്‍കാനുള്ള നീക്കമാണ് സംസ്ഥാന അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. ഇതോടെ തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് നിലവിലെ സ്ഥാനത്ത് ഒരു മാസംകൂടി തുടരാം. തൃശൂര്‍ കോര്പ്പറേഷന് ഇലക്ടിക്കല്‍ വിഭാഗം അസി. സെക്രട്ടറി വി.വി. ലതീഷ് കുമാറാണ് സ്ഥലം മാറ്റത്തിനെതിരേ ട്രൈബ്യൂണലിനെ സമീപിച്ചത്. പൊളിഞ്ഞതു പ്രതിപക്ഷനീക്കംഓണസമ്മാന വിവാദത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് മുന്‍പ് നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റാനുള്ള പ്രതിപക്ഷ നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്. നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി ഉത്തരവിറക്കിയെങ്കിലും തൃക്കാക്കര നഗരസഭയിലേക്ക് പകരമായി ആരെയും നിയമിച്ചിട്ടില്ല. നഗരസഭ സെക്രട്ടറിയെ തൃശൂര്‍ കോര്‍പറേഷനിലേക്ക് സ്ഥലം…
Read Moreഅജ്ഞാത പനി വ്യാപിക്കുന്നു ! ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത് 60 മരണങ്ങള്; മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികള്‍…
കോവിഡ് ഭീതി നിലനില്‍ക്കെത്തന്നെ രാജ്യത്ത് അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു. ‘നിലവില്‍ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒന്നര മാസത്തില്‍ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്’.’പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കര്‍റാവു ഡെക്കേറ്റ് പറഞ്ഞു. പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന്…
Read Moreഅശ്ലീലം പരിധിവിടുന്നു ; ക്ലബ് ഹൗസ് റൂമിൽ സംഭവിക്കുന്നതെന്തെന്നറിയാൽ കാക്കി അഴിച്ചുവെച്ച് ഫേക്ക് ഐഡിയിൽ പോലീസും; പാതിരാ ത്രിയിൽ ചാറ്റിനെത്തുന്നവരുടെ എണ്ണം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തുടനീളം ക്രൂരമായ പീഡന കേസുകളും ചീറ്റിങ്ങും കൂടിയതോടെ അന്വേഷിക്കാന്‍ പുതുവഴി തേടി പോലീസ്. കോവിഡ് കാലത്ത് പെണ്‍വാണിഭ സംഘങ്ങളും ഹണിട്രാപ്പും തഴച്ചുവളര്‍ന്നതോടെ അന്വേഷണം തുടങ്ങിയ പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നില്‍ തുടങ്ങി ടിക്ക് ടോക്ക്, ക്ലബ് ഹൗസ്, വാട്ട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടലുകളാണ് കൊടിയ പീഡനത്തിലേക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നത്. തിരിച്ചറിയാത്ത ഐഡികളിൽരാത്രികാലങ്ങളില് ഉള്‍പ്പെടെയുള്ള ചാറ്റിംഗും ക്ലബ് ഹൗസ് ഉള്‍പ്പെടെയുള്ളവയിലെ സാന്നിധ്യവും യുവതീ യുവാക്കളില്‍ വലിയൊരു വിഭാഗത്തെയും ചതിക്കുഴിയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. സമീപകാലത്തായി ഏറ്റവും വലിയപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ വില്ലനായതു സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ്. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് സേനയിലുള്ളവര്‍ ഇത്തരം കേസുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയും കോഴിക്കോട് പീഡന കേസ് സംഭവം പുറത്തുവന്നിട്ടുണ്ട്. ഇത്തവണ വിവാഹ വാഗ്ദാനം നല്കി 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച…
Read Moreതട്ടുപൊളിപ്പന്‍ വാത്തി കമിങ് ഡാന്‍സുമായി നിക്കി ഗല്‍റാണി ! വീഡിയോ വൈറലാകുന്നു…
ചുരുക്കം കാലംകൊണ്ട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഹരമായി മാറിയ താരസുന്ദരിയാണ് നിക്കി ഗല്‍റാണി. അഭിനയത്തിന് മാത്രമല്ല താരത്തിന്റെ ഡാന്‍സിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ വിജയ് യുടെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് നമ്പര്‍ ആയ വാത്തി കമിങ്ങുമായി എത്തിയിരിക്കുകയാണ് താരം. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിലാണ് (സൈമ) നിക്കി വാത്തി കമിങ്ങിന് ചുവടുവയ്ക്കുന്നത്. അതിന്റെ പരിശീലനത്തില്‍ നിന്നുള്ള ചെറിയ വിഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ഡാന്‍സ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
Read Moreഉപജീവനം വഴിമുട്ടിയാൽ പിന്നെ… ഓട്ടോറിക്ഷയെ സ്റ്റേഷനറിക്കടയാക്കി ബഷീറിന്റെ ചെറുത്തുനിൽപ്; ‘സഹായി’ ഓട്ടോ അത്ഭുതവും അനുഗ്രഹവുമാണെന്ന് നാട്ടുകാരും…
ഡൊമനിക് ജോസഫ് മാന്നാർ: കോവിഡ് തകർത്തെറിഞ്ഞ അനേകായിരം ജീവിതങ്ങൾ നിലനിൽപ്പിനായി പുത്തൻ മേഖലകൾ പരീക്ഷിക്കുകയാണ്.വ്യാപാര, ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധികൾക്കൊപ്പം ബസ്, ടാക്സി, ഓട്ടോ മേഖലകളും പ്രശ്നത്തിൽ ആയി. ഇതിൽ തന്നെ കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയത് സാധാരണക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. അന്നന്നത്തെ അന്നം തേടി ഓട്ടോറിക്ഷയുമായി സ്റ്റാൻഡുകളിൽ എത്തുന്നവർക്ക് കോവിഡ് കാലം ശരിക്കും ദുരിതമായിരുന്നു. കോവിഡ് ഇല്ലാത്ത പ്പോൾ പോലും കഷ്ടിച്ച് കാര്യങ്ങൾ നടത്തി വന്നിരുന്ന ഇവർക്ക് കോവിഡ് കാലത്ത് ഓട്ടം കിട്ടാറേയില്ല. ജീവിതം പ്രയാസപൂർണമായപ്പോഴാണ് ബഷീർ പുതിയ ആശയവുമായി രംഗത്തെത്തിയത്. ഓട്ടോ ഓടിച്ച് ലഭിച്ചിരുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കി വച്ചിരുന്നു ഇദ്ദേഹം. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഓട്ടോയിൽ നിന്ന് വരുമാനം ഇല്ലാതായതോടെ ജീവിതം വഴിമുട്ടിയ ബഷീർ ഓട്ടോ ഒരു സ്റ്റേഷനറി കടയാക്കി മാറ്റുകയായിരുന്നു. ഈ സഞ്ചരിക്കുന്ന…
Read More‘അമരീന്ദർ ചില്ലറക്കാരനല്ല’; പഞ്ചാബിൽ കോൺഗ്രസ് ഭയക്കണം; രാഷ്ട്രീയ കളികൾക്കിടെ വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പും
നിയാസ് മുസ്തഫഅധികാരം നഷ്ടപ്പെട്ട അമരീന്ദർ സിംഗിനെ കോൺഗ്രസ് ഭയക്കണം- പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ അടക്കംപറച്ചിലാണ് ഇത്. മുഖ്യമന്ത്രി കസേരയിൽ ഇരുന്നപ്പോൾ പല രാഷ്ട്രീയ കളികൾക്കും വിമർശനപ്പെരുമഴകൾക്കും മറുപടി നൽകുന്നതിൽ പരിധിയും പരിമിതിയുമുണ്ടായിരുന്ന അമരീന്ദർ ഇപ്പോൾ ഏറെക്കുറെ സ്വതന്ത്രനാണ്. സർക്കാരിനെ താങ്ങിനിർത്തേണ്ടവരിൽ പലരും ഒരു ശത്രുവിനെപ്പോലെ പെരുമാറുകയും മുഖ്യമന്ത്രി കസേര നഷ്ടപ്പെടേണ്ട സാഹചര്യം ഒരുക്കിത്തരുകയും ചെയ്തതിൽ അമരീന്ദർ കടുത്ത അസ്വസ്ഥതയിലാണ്. ഒരു കണക്കിന് അധികാരത്തിന്റെ ഭാണ്ഡക്കെട്ട് ഒഴിഞ്ഞത് നന്നായിയെന്ന ആശ്വാസവും അദ്ദേഹം സഹപ്രവർത്തകരോട് പങ്കുവയ്ക്കുന്നുണ്ട്. കൂടെ നിർത്തണംനിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, പഞ്ചാബിലെ കോൺഗ്രസിൽ നടന്ന രാഷ്ട്രീയ കളികൾ കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അമരീന്ദർസിംഗിനെപ്പോലുള്ള നേതാവിന് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ അതിനിർണായക സ്വാധീനമുണ്ട്. അമരീന്ദറിനെ അനുനയിപ്പിച്ച് കൂടെ നിർത്തി തുടർഭരണം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിനു മുന്നിലുള്ളത്. ഇത്…
Read More