അതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു ! ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്; ശ്രീജിത്ത് വിജയ് പറയുന്നു…

മലയാളികളുടെ പ്രിയതാരമാണ് ശ്രീജിത്ത് വിജയ്. രതിനിര്‍വേദം സിനിമയില്‍ പപ്പു എന്ന കഥാപാത്രമായി അഭിനയിച്ചതോടെയാണ് ശ്രീജിത്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. സിനിമകളില്‍ പിന്നീട് അധികം പ്രത്യക്ഷപ്പെടാതിരുന്ന താരം പിന്നീട് മിനി സ്‌ക്രീന്‍ രംഗത്ത് സജീവമായി. കുടുംബവിളക്ക് എന്ന സീരിയലിന്റെ ഭാഗമായിരുന്നു ശ്രീജിത്ത് വിജയ്. പരമ്പരയില്‍ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. വളരെ കുറച്ചു കാലത്തേക്കു മാത്രമേ ആ കഥാപാത്രം ഉണ്ടായിരുന്നുള്ളു. ഇപ്പോളിതാ ചെറിയ സമയത്തിനുള്ളില്‍ സീരിയല്‍ തന്ന പ്രശസ്തിയെ പറ്റി മനസ് തുറക്കുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ”കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴക്കു കൂടുന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.…

Read More

ദേശാഭിമാനിയില്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നു പരാമര്‍ശിച്ചത് അനുചിതം ! മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍ പിഴവുണ്ടായത് ജാഗ്രതക്കുറവു കൊണ്ടെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്…

സിപിഎം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നു വിശേഷിപ്പിച്ചത് വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ വിശദീകരണവുമായി പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് രംഗത്തു വന്നു.തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പു സ്‌ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങള്‍ ഒട്ടും മടിച്ചു നില്‍ക്കുന്നില്ല. എന്നാണ് പി എം മനോജ് പറയുന്നത്. എന്നാല്‍ ഇന്നലെ വരെ ബിജെപി പേര്‍ത്തും പേര്‍ത്തും പപ്പുമോന്‍ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകള്‍ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണെന്നും കെ.മുരളീധരന്‍ സോണിയാഗാന്ധിയെ മദാമ്മ എന്നു വിളിച്ചപ്പോള്‍ പോലും തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും മനോജ് പറയുന്നു. ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലൂടെയാണ് മനോജ് പപ്പു പ്രയോഗത്തില്‍ വിശദീകരണം നടത്തിയത്. പി എം മനോജിന്റെ…

Read More

പോലീസ് സ്‌റ്റേഷനില്‍ കൊമ്പുകോര്‍ത്ത് ജിഷയുടെ അമ്മയും സഹോദരിയും; അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള തുക തനിക്കു കിട്ടിയില്ലെങ്കിലും അമ്മയ്ക്ക് വിട്ടു തരില്ലെന്ന വാശിയില്‍ സഹോദരി ദീപ

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയും സഹോദരിയും കൂടി കോടനാട് പോലീസ് സ്‌റ്റേഷനെ യുദ്ധക്കളമാക്കി. ജിഷയുടെ പിതാവ് പരേതനായ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണത്തിനായി കോടനാട് പോലീസ് സ്‌റ്റേഷനില്‍ ഇരുവരെയും വിളിച്ചുവരുത്തിയപ്പോഴാണ് അമ്മയും മകളും പരസ്യമായി കൊമ്പുകോര്‍ത്തത്. കടുത്ത രോഗങ്ങളാല്‍ മൂന്നു മാസത്തോളം അവശനിലയില്‍ കഴിഞ്ഞിരുന്ന പാപ്പു വീടിനു സമീപത്തെ റോഡരികില്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു. യാചകനെപോലെ മരിച്ച പാപ്പുവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായിരുന്ന വിവരം മറ്റാര്‍ക്കുമറിയില്ലായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്ക് പോലീസിന് ലഭിച്ചതോടെയാണ് പാപ്പുവിന്റെ സമ്പാദ്യം പുറംലോകമറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അംബേദ്കര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പുവിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതായി കണ്ടെത്തി.…

Read More

പാപ്പുവിന്റെ സ്വത്തിനായി അവകാശ തര്‍ക്കം മുറുകുന്നു; അച്ഛന്റെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതെന്ന് ജിഷയുടെ സഹോദരി; ദീപയ്ക്കു സ്വത്തു നല്‍കരുതെന്ന് നാട്ടുകാരും ബന്ധുക്കളും

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ സ്വത്തിനായി തര്‍ക്കം മുറുകുന്നു. രോഗബാധിതനായി മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന പാപ്പുവിനെ കഴിഞ്ഞ വ്യാഴാഴ്ചയാണു വീടിനു സമീപത്തെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടില്‍ 4,52,000 രൂപയും താമസിച്ചിരുന്ന മൂന്നു സെന്റ് സ്ഥലവും പൊളിഞ്ഞുവീഴാറായ വീടുമാണ് പാപ്പുവിന്റെ പേരിലുള്ളത്. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് നോമിനി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയാണെന്ന് അറിഞ്ഞതോടെയാണ് സ്വത്ത് സംബന്ധിച്ച തര്‍ക്കം ബന്ധുക്കള്‍ക്കിടയില്‍ ഉടലെടുത്തത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പ്രകാരം അച്ഛന്റെ സ്വത്തുക്കള്‍ക്ക് താനാണ് അവകാശി എന്ന് മൂത്തമകള്‍ ദീപ പറയുന്നു. എന്നാല്‍, അവശനിലയില്‍ നാളുകളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പാപ്പുവിനെ കാണാനോ ചികിത്സ നല്‍കാനോ ഇവര്‍ തയാറായില്ലെന്നു മറ്റു ബന്ധുക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ത്തന്നെ മകള്‍ ദീപയ്ക്കും ഭാര്യ രാജേശ്വരിക്കും പാപ്പുവിന്റെ സ്വത്തുക്കളില്‍ ഒരവകാശവും ഇല്ലെന്നാണ് ഇവരുടെ വാദം. പാപ്പു മരിക്കുംവരെ ബാങ്ക് അക്കൗണ്ടിലുള്ള…

Read More

ജിഷയുടെ പിതൃത്വം പിപി തങ്കച്ചനില്‍ ആരോപിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റ് നടത്തിയില്ല ? പാപ്പുവിന്റെ അക്കൗണ്ടില്‍ വന്ന ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇങ്ങനെ…

  കൊച്ചി: കേരളത്തെ നടുക്കിയ ജിഷ കൊലപാതകക്കേസിലെ ദുരൂഹതകള്‍ കൂടുന്നു. ആരാണ്, എന്തിനാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു കൊലപാതകത്തിന്റെ അടുത്ത നാളുകളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍.അമീറുല്‍ ഇസ്ലാമെന്ന ആസാംകാരനാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞതും കസ്റ്റഡിയില്‍ എടുത്തതും. എന്നാല്‍, ജിഷയുടെ യഥാര്‍ത്ഥ ഘാതകന്‍ അമീറുള്‍ തന്നെയാണോ? എന്ന സംശയം ഇപ്പോഴും ഒട്ടുമിക്ക ആളുകളിലും അവശേഷിക്കുന്നു. അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അനാറൂല്‍ ഇസ്ലാം എന്ന അമീറിന്റെ സുഹൃത്താണ് യഥാര്‍ത്ഥ കൊലയാളിയെന്നും ഇയാളെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ജിഷയുടെ അച്ഛന്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണെന്ന വിധത്തിലുള്ള ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തകനായിരുന്ന ജോമോന്‍ പുത്തന്‍പുരക്കലായിരുന്നു ഈ ആരോപണത്തിനു പിന്നില്‍. ജിഷയുടെ കൊലപാതകത്തിനു കാരണമായതും ഈ ബന്ധമായിരുന്നെന്ന് ജോമോന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ജോമോനെതിരെ മാനനഷ്ട കേസ് നല്‍കിയെങ്കിലും…

Read More

ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവില്‍ കിടന്നു മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍! ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകേട്ട് കണ്ണുതള്ളി നാട്ടുകാരും ബന്ധുക്കളും…

  പെരുമ്പാവൂര്‍: ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഇന്നലെ മരണപ്പെട്ടത്. ഭക്ഷണത്തിനോ മരുന്നിനോ പണമില്ലാതെ വീടിനു സമീപത്തെ റോഡില്‍ വീണായിരുന്നു പാപ്പുവിന്റെ അന്ത്യം. എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. വിവരമറിഞ്ഞ നാട്ടുകാരും. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളായിരുന്നു. എസ്ബിഐയുടെ ഓടക്കാലി ശാഖയിലെ പാസ്ബുക്കിലെ കണക്കനുസരിച്ച് ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഉള്ളത് 452000 രൂപയാണ്. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ അക്കൗണ്ടില്‍ എങ്ങനെ ഇത്രമാത്രം കാശുവന്നെന്നു കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാരായ നാട്ടുകാര്‍ക്കും ഒരു പിടിയുമില്ല. കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിനു സമീപം റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടത്. രണ്ടു മാസം മുമ്പ് അപകടത്തില്‍പെട്ട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാപ്പു അവശതയിലായിരുന്നു. ഇന്നലെ ഉച്ചയോടെ…

Read More