രാജ്യത്ത് ആദ്യമായി ‘ഹവാന സിന്‍ഡ്രോം’ സ്ഥിരീകരിച്ചു ! ഇന്നേവരെ കാരണം കണ്ടെത്താന്‍ കഴിയാത്ത ഈ അജ്ഞാത രോഗത്തെക്കുറിച്ചറിയാം…

ഇന്ത്യയില്‍ ആദ്യമായി ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സിഐഎ ഉദ്യോഗസ്ഥന്‍ ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദര്‍ശനം വൈകിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോംബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യൂബയിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അജ്ഞാത രോഗമാണിത്. റഷ്യ, ചൈന, ഓസ്ട്രിയ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും ചാരന്മാര്‍ക്കുമാണ് അന്ന് രോഗം ബാധിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍…

Read More

അജ്ഞാത പനി വ്യാപിക്കുന്നു ! ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത് 60 മരണങ്ങള്‍; മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികള്‍…

കോവിഡ് ഭീതി നിലനില്‍ക്കെത്തന്നെ രാജ്യത്ത് അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു. ‘നിലവില്‍ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്‌ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒന്നര മാസത്തില്‍ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്’.’പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കര്‍റാവു ഡെക്കേറ്റ് പറഞ്ഞു. പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന്…

Read More