മുംബൈ: ഈ മാസം യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യൻ ടീമിന്റെ ഉപദേശകനായി നിയോഗിക്കപ്പെട്ട എം.എസ്. ധോണി പ്രതിഫലമില്ലാ സേവനമാണു നടത്തുന്നതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ മാസമാണു ബിസിസിഐ ധോണിയെ ടീമിന്റെ ഉപദേശകനായി നിയോഗിച്ചത്. 2019 ഐസിസി ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേയായിരുന്നു ധോണിയുടെ അവസാന രാജ്യാന്തര മത്സരം.
Read MoreDay: October 13, 2021
ആർസിബി ക്യാപ്റ്റനായി ഇനി കോഹ്ലി ഇല്ല…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞു… 2008ൽ ഐപിഎൽ പിറവിയെടുത്തതു മുതൽ ആർസിബിക്കൊപ്പമായിരുന്നു കോഹ്ലി. ഇപ്പോൾ നടക്കുന്ന 14-ാം സീസണിന്റെ മധ്യത്തോടെ കോഹ്ലി ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ഈ സീസണോടെ ആർസിബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നു താൻ പടിയിറങ്ങുകയാണെന്ന്. അങ്ങനെ വരുന്പോൾ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടമായിരുന്നു ആർസിബി ക്യാപ്റ്റനായുള്ള കോഹ്ലിയുടെ അവസാന മത്സരം. എലിമിനേറ്റർ പോരാട്ടത്തിൽ കെകെആർ നാലു വിക്കറ്റ് ജയം നേടി. അതോടെ കോഹ്ലിയുടെ ആർസിബി 2021 സീസണിൽനിന്നു പുറത്ത്. ലീഗ് റൗണ്ടിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനവുമായാണ് ആർസിബി പ്ലേ ഓഫിലെത്തിയത്. 14 മത്സരത്തിൽ ഒന്‍പതു ജയവും അഞ്ച് തോൽവിയുമായി 18 പോയിന്റായിരുന്നു ആർസിബിക്ക് ഇത്തവണയുണ്ടായിരുന്നത്. അടുത്ത സീസണിനു മുന്‍പ് ഐപിഎല്ലിൽ മെഗാ താരലേലം ഉണ്ടാകും. എല്ലാ ടീമുകളും…
Read Moreകോവിഡ് നട്ടെല്ലിന്റെ ഡിസ്ക് തകര്‍ക്കും ! കോവിഡ് മുക്തരില്‍ കാണുന്ന പുതിയ ഫംഗസ് സൃഷ്ടിക്കുന്നത് വന്‍ ആശങ്ക…
കോവിഡ് മുക്തരായാല്‍ പോലും ആശ്വസിക്കാന്‍ വകയില്ലാത്ത സാഹചര്യമാണിപ്പോഴുള്ളത്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് കോവിഡ് മുക്തരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ന്യുമോണിയയും ബ്ലാക്ക്് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസുമാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റൊരു ഫംഗസ് രോഗം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നട്ടെല്ലിന്റെ ഡിസ്കിനെ തകരാറിലാക്കുന്ന ഫംഗസ് ബാധയാണിത്. പൂനെയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ കോവിഡ് മുക്തരായ നാല് പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടും നേരിയ പനിയും കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ 66കാരനിലാണ് ആദ്യം ഈ അവസ്ഥ പകണ്ടെത്തിയത്. നടുവേദനയ്ക്ക് നിരവധി മരുന്ന് കഴിച്ചിട്ടും മാറാതെ വന്നതോടെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. എം.ആര്.ഐ സ്കാന്‍ റിപ്പോര്‍ട്ട് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ എല്ലുകളില്‍ ഗുരുതരമായി അണുബാധയുള്ളതായി കണ്ടെത്തുന്നത്. നട്ടെല്ലിന്റെ ഡിസ്കിനെ തകര്‍ക്കുന്ന spondylodiscitis എന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബയോപ്സിയിലും മറ്റ് പരിശോധനകളിലുമാണ് ഇത് ഒരുതരം…
Read Moreഉത്ര വധക്കേസ്; സൂരജിന് ഇരട്ട ജീവപര്യന്തം; വധശിക്ഷ ഒഴിവാക്കിയത് സൂരജിന്റെ പ്രായം പരിഗണിച്ച് ; 17 വർഷം തടവ് അനുഭവിച്ചതിനുശേഷം ഇരട്ടജീവപര്യം അനുഭവിക്കണം
കൊല്ലം : കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവും അനുഭവിക്കണം. ഈ രണ്ടു കുറ്റങ്ങൾക്കുള്ള 17 വർഷം തടവ് അനുഭവിച്ചതിനുശേഷം ഇരട്ടജീവപര്യന്തവും അനുഭവിക്കണം. സൂരജിന്റെ പ്രായം കൂടി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. അതേസമയം കോടതിവിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം (302), വധശ്രമം (307), തെളിവ് നശിപ്പിക്കൽ (201), വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകം (328) എന്നീവകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ്…
Read Moreപൂജാ ദിനങ്ങൾ പ്രതീക്ഷ നൽകിയ പൂവിപണിക്ക് തിരിച്ചടിയായി കനത്തമഴ; പൂ മോശമാവുന്നത് വിലക്കയറ്റത്തിനിടയാക്കുമെന്ന് കച്ചവടക്കാർ
മലന്പുഴ: പൂജാ ദിനങ്ങൾ പ്രതീക്ഷ നൽകിയ പൂവിപണിക്ക് തിരിച്ചടിയായി കനത്തമഴ.മോശം പൂക്കൾ വിപണിയിലെത്തുന്നതും വിൽപ്പന കുറഞ്ഞതുമാണ് പൂകച്ചവടക്കാരെ ദുരിതത്തിലാക്കിയത്.ജില്ലയിലെ പൂകച്ചവടത്തിന്റെ മൊത്ത വിതരണ കേന്ദ്രമാണ് മേട്ടുപ്പാളയം സ്ട്രീറ്റിലെ പുക്കാര തെരുവ്. 40 ഓളം സ്ഥാപനങ്ങളിലായി 300 ഓളം പേരാണ് ഇവിടെ പൂക്കച്ചവടത്തിലൂടെ ഉപജീവന മാർഗ്ഗം തേടുന്നത്.കോവിഡും അതിനോട് നടപ്പിലാക്കിയ നിയന്ത്രണങ്ങളും പൂക്കച്ചവടത്തെ സാരമായി ബാധിച്ചു. ഉത്സവ സീസണും കല്യാണസീസണും ചടങ്ങായി മാത്രം മാറിയതോടെ പൂക്കച്ചവടം പേരിന് മാത്രമായി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും നവരാത്രി എത്തിയതും പ്രതീക്ഷ നൽകിയെങ്കിലും കനത്ത മഴയാണ് പൂക്കച്ചവടക്കാർക്ക് പ്രഹരമായത്. തമിഴ്നാട് വിപണിയെ ആശ്രയിച്ചാണ് പാലക്കാട് പൂക്കാര തെരുവും പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ മലബാർ മേഖലയുൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് ആവശ്യമായ ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, റോസാപ്പൂക്കൾ ട്യുബ് റോസ്, കദംന്പം തുടങ്ങി ഏതുതരം പൂവും കയറ്റി വിടുന്നതും ഇവിടെ നിന്നാണ്. തമിഴ്നാട് വിപണിയിലെ വിലനിലവാരത്തിനനുസരിച്ചും പൂക്കളുടെ…
Read Moreട്രെയിനുകൾ കേന്ദ്രീകരിച്ച് കള്ളപ്പണമൊഴുകുന്നു; പരിശോധനകൾ കർക്കശമാക്കി
ഷൊർണൂർ: ട്രെയിനുകൾ കേന്ദ്രീകരിച്ച് കള്ളപ്പണമൊഴുകുന്നതായി വിവരം. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പരിശോധനകൾ കർക്കശമാക്കി. പണത്തിന് പുറമേ സ്വർണ്ണം, കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ എന്നിവയുടെ ഒഴുക്കും വ്യാപകമാണ്. കോവിഡ് കാലം മറയാക്കിയാണ് രാജ്യത്തിന്റെ സന്പദ്ഘടനക്ക് തുരങ്കം വയ്ക്കുന്ന കള്ളപ്പണ, സ്വർണ്ണ കടത്തും, ഒരു തലമുറയേയാകെ നശിപ്പിക്കുന്ന ലഹരിക്കടത്തും നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽരേഖകളില്ലാതെ തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിലായിരുന്നു. സോലാപുർ സ്വദേശി പാണ്ടുരംഗ് (22) ആണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ പിടിയിലായത്. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസിൽ റിസർവേഷൻ കന്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു പാണ്ടുരംഗ്. കോഴിക്കോട്ടെ സ്വർണവ്യാപാരിക്ക് വേണ്ടിയാണ് പണം കൊണ്ടുപോയതെന്നും ഇതിനുമുന്‍പും പണം കടത്തിയിട്ടുണ്ടെന്നും പ്രതി മൊഴിനൽകിയിരുന്നു. തീവണ്ടികളിൽ കനത്ത പരിശോധന തുടരാനാണ് തീരുമാനം. ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ…
Read Moreആരെങ്കിലും അമ്മയാണെന്ന് തെറ്റിദ്ധരിച്ചാലോ ! തന്നേക്കാള്‍ പത്തു വയസു കുറഞ്ഞ കാമുകനെ കെട്ടിപ്പിടിച്ച് നടക്കാനുള്ള കാരണം വെളിപ്പെടുത്തി ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍…
കാമുകിയ്ക്ക് അവളുടെ കാമുകനേക്കാള്‍ പ്രായക്കൂടുതല്‍ തോന്നിച്ചാല് ഇവിടെ പലരും നെറ്റിചുളിക്കും. പിന്നെ കമന്റുകള്‍ പാസാക്കുകയാവും അടുത്ത നടപടി. ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് കാമുകനുമായുള്ള സ്നേഹം പരസ്യമായി പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതയായ ഒരു യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ കാമുകനെ തന്റെ മകനായി ആളുകള്‍ തെറ്റിദ്ധരിക്കുമെന്നാണ് അതിന് കാരണമായി അവര്‍ പറയുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്നുള്ള 34 കാരിയായ ജാനി ആദംസണ് തന്റെ അയല്‍ക്കാരനായ ഓവന് റൗണ്ടല്‍-പ്രിന്‍സിനെ അഞ്ച് വര്‍ഷമായി ഇഷ്ടമായിരുന്നു. എന്നാല്‍ 24-കാരനായ പ്രിന്‍സുമായി പത്ത് വര്‍ഷത്തെ പ്രായവ്യത്യാസം ഉള്ളതിനാല്‍ ജാനിയ്ക്ക് ആ പ്രണയബന്ധത്തില്‍ ആത്മവിശ്വാസം കുറവായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അവര്‍ ഡേറ്റിംഗ് ആരംഭിച്ചുവെന്ന് ജാനി അവകാശപ്പെട്ടു. പക്ഷേ ഇപ്പോള്‍ പലപ്പോഴും അവര്‍ അമ്മയും മകനുമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അവര്‍ ഒരുമിച്ച് മദ്യം വാങ്ങാന്‍ പോകുമ്പോള്‍ ‘അവള് അമ്മയാണോ’ എന്ന് പോലും ചോദ്യം ചെയ്യപ്പെട്ട…
Read Moreവംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ കൊറ്റികളുടെ പ്രജനന കേന്ദ്രം ഷൊർണൂരിൽ കണ്ടെത്തി
ഷൊർണൂർ: വംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) ഇനത്തിൽപ്പെട്ട കൊറ്റികളുടെ പ്രജനന കേന്ദ്രം കണ്ടെത്തി. ഷൊർണൂരടക്കമാണ് ഈ കൊറ്റില്ലങ്ങൾ ഉള്ളത്. ജനവാസകേന്ദ്രങ്ങളിൽ തന്നെയാണ് ഇവയുടെ പ്രജനനം കണ്ടെത്തിയത്. പട്ടാന്പി, കൊപ്പം, ഷൊർണൂർ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് അരിവാൾ കൊക്കൻ ഇനത്തിൽപ്പെട്ട കൊക്കു കുഞ്ഞുങ്ങൾ വിരിഞ്ഞതന്നാണ് കണ്ടെത്തൽ. കേരള ബേഡ് മോണിറ്ററിംഗ് കൂട്ടായ്മ നടത്തുന്ന കൊക്ക് സർവേ സംസ്ഥാന തലത്തിൽ അന്തിമഘട്ടത്തിലാണ്. അരിവാൾ കൊക്കൻ, ചാരമുണ്ടി തുടങ്ങിയ കൊക്കിനങ്ങളുടെ പ്രജനനം മുൻപു പാലക്കാട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. വംശനാശ ഭീഷണിയുടെ സാഹചര്യത്തിൽ ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കണ്‍സർവേഷൻ ഓഫ് നേച്ചർ) റെഡ് ലിസ്റ്റിനോടടുത്തു ചേർത്ത ഇനം പക്ഷിയാണിത്. അവസാന പക്ഷിയും ഇല്ലാതായാൽ ഇനം പട്ടികയിൽ വരുമെന്ന സാഹചര്യത്തിൽ പാലക്കാട്ടെ കണ്ടെത്തൽ പക്ഷിസ്നേഹികൾക്കു വലിയ ആശ്വാസമാണ്. ഡോ.രോഷ്നാഥ് രമേഷിന്റെ നേതത്വത്തിലാണ്…
Read Moreഅന്തമില്ലാതെ കുതിച്ചുയരുന്ന പാചകവാതകവില! കടക്കരപ്പള്ളി കുന്നുമ്മേൽപറമ്പിൽ വത്സമ്മ വീട്ടമ്മയ്ക്ക് ഇതൊരു പ്രശ്നമല്ല…
ചേര്‍ത്തല: അന്തമില്ലാതെ കുതിച്ചുയരുന്ന പാചകവാതകവില അടുക്കളകളെ തളർത്തുമ്പോൾ അടുക്കളയിലെ മാലിന്യങ്ങൾ പാചകവാതകമാക്കി പ്രതിരോധിക്കുകയാണ് കടക്കരപ്പള്ളി കുന്നുമ്മേൽപറമ്പിൽ വത്സമ്മ. ചേർത്തല മാടയ്ക്കലിലെ ഇവരുടെ വീട്ടിൽ പതിനഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഇപ്പോഴും സജീവമാണ്. ഭർത്താവ് ജോസ് അടക്കം ഇവരുടെ മൂന്നംഗ കുടുംബത്തിന് സിലിണ്ടർ ഗ്യാസ് വളരെക്കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. വീട്ടിലെ അടുക്കളമാലിന്യങ്ങൾ കൂടാതെ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാർക്കറ്റിലെ പഴക്കടയിൽനിന്ന് കിട്ടുന്ന ചീഞ്ഞ പഴങ്ങളും പച്ചക്കറികളുമൊക്കെ പ്ലാന്റിൽ നിക്ഷേപിക്കും. ദിവസേനയുള്ള പാചകാവശ്യത്തിന്റെ കൂടുതൽ ഭാഗവും ബയോഗ്യാസിൽ തന്നെ ചെയ്യാൻ പറ്റുന്നുണ്ട്. പതിനഞ്ച് കൊല്ലത്തിനിടെ ഒരിക്കൽ പോലും പ്ലാന്റ് ക്ലീൻ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ഇവർ പറയുന്നു. ഫിക്സഡ് ഡോം മാതൃകയിലുള്ള പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ബയോഗ്യാസ് പ്ലാന്റുകളുടെ സർക്കാർ അംഗീകൃത ഏജൻസിയായ സഹൃദയയുടെ സാങ്കേതിക മേൽനോട്ടത്തിലാണ് ഈ പ്ലാന്റ് 2005 ൽ സ്ഥാപിച്ചത്. സർക്കാരിന്റെ സബ്സിഡിയും ലഭിച്ചിരുന്നു.…
Read Moreഇത് എന്ത് പൂവാണെന്ന് അറിയുമോ? അത്യപൂര്‍വമായ സംഭവം കൗതുകമാകുന്നു
മുഹമ്മ: അത്യപൂർവമായ ചേമ്പിൻ പൂവ് കൗതുകമാകുന്നു. കായിപ്പുറം തോട്ടുങ്കൽ വിലാസന്റെ വീട്ടിൽ വിരിഞ്ഞ പൂവാണ് അപൂർവകാഴ്ചയാകുന്നത്. സാധാരണ ചേമ്പിനേക്കാൾ മൂന്നിരട്ടി വലുപ്പവും ഉയരവുമുള്ള ചേമ്പിലാണ് ആന്തൂറിയത്തിന്റെ പൂവു പോലെ വെള്ളപ്പൂവ് വിരിഞ്ഞത്. ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന ചേമ്പ് പൂക്കാറുണ്ടെങ്കിലും ഇത്രയും വലുപ്പമുള്ള പുവും തണ്ടുകളും കാണാറില്ല. ആനച്ചെവി പോലെ വലുപ്പമേറിയതാണ് ഇലകൾ. ആറടിയോളം ഉയരമുണ്ട്. ഇത്തരം ചേമ്പ് അത്യപൂർവമാണെന്ന് കൃഷി ഉദ്യോഗസ്ഥരും പറയുന്നു. കർഷകനായ വിലാസനും കുടുംബവും ചേമ്പുകൃഷി നടത്തുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട ഭാഗത്താണ് അപൂർവ ചേമ്പ് തനിയെ പൊട്ടിമുളച്ചത്. വളർന്നുവന്നപ്പോൾ വ്യത്യസ്തത ശ്രദ്ധിച്ച വിലാസൻ കണ്ടുപരിചയമില്ലാത്ത ഇനമായതിനാൽ പറിച്ച് കളയാമെന്നാണ് കരുതിയത്. ഇതിനിടെയാണ് താമരമൊട്ടു പോലെ മൊട്ടുകൾ വന്നതും പിന്നീട് പൂവിട്ടതും.
Read More