റോസ്വില്ല (കലിഫോർണിയ )- 2019ല്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ വംശജനും ഐ ടി ഉദ്യോഗസ്ഥനുമായ ശങ്കര്‍ നാഗപ്പ ഹംഗുദിനെ (55 ) ലോസ്ആഞ്ചലസ് കോടതി നവംബർ 11 ബുധനാഴ്ച മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്ലാസെർ കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജി അതിഭയാനക കൊലപാതകമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത് .പ്രതിക്കു പരോളിനുപോലും അർഹതയില്ലെന്ന് കോടതി വിധിച്ചു . ഒക്ടോബർ 2019 ൽ കലിഫോര്‍ണിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് ഒരാഴ്ചയ്ക്കിടെ ശങ്കര്‍ നാലു കൂടുംബാംഗങ്ങളെ ശങ്കര്‍ നാഗപ്പ വധിച്ചത്. ഇവരെ പോറ്റാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന കാരണത്താലാണ് കൊന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ശങ്കര്‍ തന്നെ പോലീസില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുടേയും പതിമൂന്നുമുതൽ പത്തൊൻപതു വയസ് പ്രായമുള്ള രണ്ട് പെൺമക്കളുടേയും മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും മകന്റെ മൃതദേഹം കാറിനുള്ളില്‍…
Read MoreDay: November 12, 2021
ഹൂസ്റ്റണ്‍ സംഗീതോത്സവ ദുരന്തം! അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ട്രോവേള്‍ഡ് സംഗീതോത്സവ ദുരന്തത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി ഓര്‍ട്ടി ഷഹാനി മരിച്ചു. ഇതോടെ ഈ ദുരന്തത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഒമ്പതായി. അപകടം സംഭവിച്ച ദിവസം മുതല്‍ വെന്റിലേറ്ററിലായിരുന്ന ഓര്‍ട്ടിയുടെ മസ്തിഷ്കം പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരുന്നുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും പ്രതീക്ഷ കൈവിടാതെ ജീവന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍. ഫാമിലി അറ്റോര്‍ണി ജയിംസ് ലസിറ്ററാണ് ഷഹാനിയുപടെ മരണം നവംബര്‍ 11-ന് സംഭവിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഓര്‍ട്ടി സമൂഹത്തിലും കോളജിലും ഒരു ‘ഷൈനിംഗ് സ്റ്റാര്‍’ ആയിരുന്നുവെന്നാണ് അറ്റോര്‍ണി വിശേഷിപ്പിച്ചത്. ടെക്സസ് എ ആന്‍ഡ് എം അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഓര്‍ട്ടി പഠനം പൂര്‍ത്തിയാക്കി പിതാവിന്റെ ബിസിനസില്‍ പങ്കുചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സാന്ത്വനപ്പെടുത്തി ഭര്‍ത്താവ് ധണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു. ഓര്‍ട്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കുമായി തുടങ്ങിയ ഗോ ഫണ്ട് മീയിലൂടെ…
Read Moreസുഹൃത്തായ 19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമം! പ്രതി ലഹരിക്ക് അടിമയോ? കോട്ടയത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കോട്ടയം: സുഹൃത്തായ 19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കോട്ടയം പൂവൻതുരുത്ത് തൊണ്ടിപ്പറന്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 3.30ന് മൂലവട്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂലവട്ടം മാടന്പുകാട് സ്വദേശിയായ പെണ്‍കുട്ടിയും ജിതിനും മുന്‍പ് പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങളായി ഇരുവരും അകൽച്ചയിലായിരുന്നു. ഇന്നലെ പൂവൻതുരുത്തിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനായാണ് യുവതി വീട്ടിൽ നിന്നുമിറങ്ങിയത്. ഈ സമയം പിന്നാലെ എത്തിയ പ്രതി സംസാരിക്കുന്നതിനായി താൻ ഓടിച്ചുവന്ന ഓട്ടോറിക്ഷയിൽ പെണ്‍കുട്ടിയെ കയറ്റി. നാട്ടകം ബൈപ്പാസ് ഭാഗത്തു വണ്ടി ഓടിച്ചു പോയ പ്രതി ഒഴിഞ്ഞ സ്ഥലത്തു വാഹനം നിർത്തി പുറത്തിറങ്ങി പെണ്‍കുട്ടിയ മർദിച്ചു. ബഹളം കേട്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ മറ്റൊരു സ്ഥലത്ത് ഓട്ടോറിക്ഷ…
Read Moreമണ്ണാർക്കാട് ലഹരിമാഫിയയുടെ ഇഷ്ടകേന്ദ്രം; 205 കിലോ കഞ്ചാവുമായി മൂന്ന്പേർ പിടിയിൽ; ആവശ്യക്കാരിലേറെയും വിദ്യാർഥികളും യുവാക്കളും
മണ്ണാർക്കാട് : കാർഷികവൃത്തിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മണ്ണാർക്കാടിനെ ലഹരി മാഫിയകളുടെ കേന്ദ്രമാക്കാൻ നീക്കം.വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ഇവിടെ ലഹരി കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ലഹരി ഉപയോഗം വിദ്യാർത്ഥികളിലും യുവാക്കളിലും ഏറി വരുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.ലഹരി കടത്തുമായി ബന്ധപ്പെട്ട് യുവാക്കളേയും പ്രായപൂർത്തിയാകാത്തവരേയും പോലീസും എക്സൈസും പിടികൂടിയിട്ടുണ്ട്.ഇതിനെതിരെ ബോധവൽക്കരണം അനിവാര്യമാണെന്ന് സാമൂഹ്യ പ്രവർത്തകരും രക്ഷിതാക്കളും പറയുന്നു. ഒരു കാലത്ത് അട്ടപ്പാടിയിൽ നിന്നാണ് കഞ്ചാവ് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നൂറ് കണക്കിന് കിലോ കഞ്ചാവാണ് കരിങ്കല്ലത്താണി, നാട്ടുകൽ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്.കരിങ്കല്ലത്താണിയിൽ നിന്ന് 205 കിലോ കഞ്ചാവുമായി മൂന്നു പേരും അറസ്റ്റിലായി. പാലോട് നിന്ന് 190 കിലോ കഞ്ചാവാണ് പിടികൂടിയത്. നവംബർ മാസം മുതൽ ജനുവരി വരെയാണ് കഞ്ചാവ് വിളവെടുപ്പിന്റെ സമയം.ഈ സമയത്ത് കഞ്ചാവ് ലോബികൾ അട്ടപ്പാടി, ഇടുക്കി എന്നിവിടങ്ങളിൽ സജീവമാകും. കഞ്ചാവ്…
Read Moreമുല്ലപ്പെരിയാർ! കോടതി വ്യവഹാരങ്ങള്‍ക്കു വക്കീല്‍ ഫീസായി കേരളം ചെലവഴിച്ചത് കോടികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ…
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ക്കു കേരളം വക്കീല്‍ ഫീസായി കോടികള്‍ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്. 6,34,39,549 രൂപയാണ് 2009 മുതല്‍ ഇതുവരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കു ഫീസായും അനുബന്ധ ചെലവിനത്തിലും സംസ്ഥാനം നല്‍കിയത്. പൊതുഭരണവകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണു ചെലവഴിച്ച തുകയുടെ വിശദാംശങ്ങളുള്ളത്. സുപ്രീംകോടതിയില്‍ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ ഉള്‍പ്പടെ വിവിധ ഘട്ടങ്ങളിലായി പത്ത് അഭിഭാഷകര്‍ക്കായി ഫീസിനത്തില്‍ മാത്രം കൊടുത്തത് 5,03,08,253 രൂപയാണ്. യാത്രാബത്തയായി 56,55,057 രൂപ നല്കി. അഡ്വ. ഹരീഷ് സാല്‍വേയ്ക്കാണ് മുല്ലപ്പെരിയാറില്‍ കേരളത്തിനായി സുപ്രീം കോടതിയില്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫീസ് നല്കിയിട്ടുള്ളതെന്നു രേഖകള്‍ പറയുന്നു. 1,82,71,350 രൂപയാണ് ഇദ്ദേഹത്തിനു നല്‍കിയത്. അഡ്വ. മോഹന്‍ വി. കാട്ടാര്‍ക്കിക്കു 1,09,05,000 രൂപ നല്കി. വക്കീല്‍ ഫീസിനു പുറമേ എംപവേര്‍ഡ് കമ്മിറ്റി സന്ദര്‍ശനത്തിനു 58,34,739 രൂപയും ഓണറേറിയമായി 16,41,500 രൂപയും…
Read Moreഹാര്‍ഡ് ഡിസ്ക് കടത്തിയത് ഹോട്ടലുടമയുടെ ഡ്രൈവർ! ഹോട്ടല്‍ ജീവനക്കാരില്‍നിന്നു ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മിസ് കേരളയടക്കം മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു…
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വർധിക്കുന്നു. മരിക്കുന്നതിനു തൊട്ടുമുന്‍പ് ഇവർ ചെലവഴിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ഹാർഡ് ഡെസ്ക് ഹോട്ടലുടമയുടെ ഡ്രൈവറുടെ കൈയിലെന്നു സൂചന. ഇതുസംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. സിസിടിവി ഹാര്‍ഡ് ഡിസ്ക് കടത്തിയത് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഹോട്ടലിനെ ബാധിക്കുന്ന എന്തൊക്കെയോ ദൃശ്യങ്ങൾ സിസിടിവി ഹാർഡ് ഡിസ്കിൽ ഉണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. നിർണായക വിവരങ്ങൾ അതേസമയം ഹാര്‍ഡ് ഡിസ്ക് ഹാജരാക്കാന്‍ ഹോട്ടലുടമയ്ക്കു പോലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇന്നുരാവിലെ വരെയും ഇതു ഹാജരാക്കിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ് സംഘം. ഇടക്കൊച്ചി കണ്ണങ്ങാട്ടുള്ള ഇയാളുടെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ…
Read Moreപുറംലോകവുമായി ബന്ധമില്ലാതെ 60 സംവത്സരങ്ങൾ പിന്നിട്ട് നൂറോളം കുടുംബങ്ങൾ.
ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി : പുറംലോകവുമായി ബന്ധമില്ലാതെ 60 സംവത്സരങ്ങൾ പിന്നിട്ട് പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ പാത്രകണ്ടം, കൈതക്കൽ ഉറവ ,ഒളകര തുടങ്ങിയ മലയോരത്തെ നൂറോളം കുടുംബങ്ങൾ.അത്യാവശ്യങ്ങൾക്ക് ഫോണ്‍ ചെയ്യാൻ പോലും കഴിയാത്ത പ്രദേശങ്ങളാണ് കാട്ടിലെ ഈ മൂന്ന് തുരുത്തുകളും. കുട്ടികളുടെ പഠന സൗകര്യങ്ങൾക്കായി ഏതാനും മാസങ്ങൾക്കുമുന്‍പ് വൈഫൈ കണക്ഷൻ സംവിധാനം ഒരുക്കിയിരുന്നെങ്കിലും ഫോണ്‍ ബന്ധങ്ങൾ ആയിട്ടില്ല.കൈതക്കൽ ഉറവ ഭാഗത്ത് ഈ സൗകര്യവും എത്തിയിട്ടില്ല. ഏതാനും വർഷം മുന്‍പ് മാത്രമാണ് കറന്റ് കണക്ഷൻ ആയത്. മൊബൈൽ ഫോണുകൾക്കൊന്നും ഇവിടെ റേഞ്ച് ഇല്ല. വൈകുന്നേരത്തോടെ എല്ലാവരും വീടുകളിൽ എത്തിയാൽ പിന്നെ പുറംലോകത്ത് നടക്കുന്നതെന്താണെന്ന് ഇവർ അറിയില്ല. ഇവർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ പുറമെയുള്ളവർക്കും മറ്റു മാർഗങ്ങളില്ല.പ്രദേശത്ത് നേരിട്ട് എത്തുക തന്നെ വേണം. പാലക്കുഴി വഴിയിൽ നിന്നും കാട്ടിനുള്ളിലൂടെ മണ്‍റോഡ് ഉണ്ട്. ഇതിലൂടെ കിലോമീറ്ററുകളോളം നടന്നു വേണം താമസസ്ഥലങ്ങളിലെത്താൻ.സ്കൂളിൽ പഠിക്കുന്ന…
Read Moreഹെല്‍മറ്റ് ധരിച്ചിരുന്നില്ല, സുഹൃത്ത് അപകടത്തില്‍ മരണപ്പെട്ടു! ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് അരലക്ഷത്തോളം ഹെൽമറ്റുകൾ സൗജന്യമായി നൽകി ‘ഹെല്‍മറ്റ് മാന്‍’
ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എന്ന 34-കാരനാണ് സൗജന്യമായി ഹെൽമറ്റ് വിതരണം നടത്തുന്നത്. ഇതുവരെ 49,000 ഹെല്‍മറ്റുകള്‍ വിതരണം ചെയ്ത് ബിഹാറിലെ ഹെല്‍മറ്റ് മാന്‍ എന്ന വിശേഷണം ഇദേഹം നേടിയിരിക്കുകയാണ്. ഐടി മേഖലയിലെ ജീവനക്കാരനായ രാഘവേന്ദ്ര കുമാറിന്റെ സുഹൃത്തായ കെ.കെ. താക്കൂര്‍ ഏഴ് വര്‍ഷം മുമ്പ് ബൈക്ക് അപകടത്തിലാണ് മരണപ്പെട്ടത്. അപകട സമയത്ത് അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ സംഭവമാണ് ഹെല്‍മറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് രാഘവേന്ദ്ര കുമാറിനെ ചിന്തിപ്പിച്ചത്. ഇതനുപിന്നാലെ അദ്ദേഹം ഹെല്‍മറ്റ് വിതരണം ചെയ്യുകയായിരുന്നു. ബിഹാര്‍ സ്വദേശിയാണെങ്കിലും 22 സംസ്ഥാനങ്ങളില്‍ അദ്ദേഹം ഹെല്‍മറ്റ് വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ കായ്മുറില് 4000 ഹെല്‍മറ്റും ബിഹാര്‍ സംസ്ഥാനത്ത് ഉടനീളം 13,000 പേര്‍ക്കുമാണ് ഇതുവരെ അദ്ദേഹം ഹെല്‍മറ്റ് സമ്മാനിച്ചിട്ടുള്ളതെന്നാണ് വിവരങ്ങള്‍. പരമ്പരാഗതമായി ലഭിച്ച മൂന്ന് ഏക്കര്‍…
Read Moreപാമ്പുമായാണ് കുട്ടിയുടെ കളി..! പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു
പെരുമ്പാമ്പിനെ ഓമനിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. യുവതിയുടെ കഴുത്തിലൂടെ വട്ടംചുറ്റി തലഭാഗം മുഖത്തേക്കു കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്. പാമ്പിനെ അൽപനേരം ഓമനിക്കുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Read More‘സ്നാപ്പ് ചാറ്റും നാടൻ മുട്ടയും’ എന്ന വ്ലോഗിനുശേഷം അഭിമാനപുരസ്സരം ഞങ്ങളവതരിപ്പിക്കുന്നു , ക്ലൂ ക്ലോസ് പൊടി..! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഗ്ലൂക്കോസ് പൊടിയുടെ കുപ്പിയുമായി എത്തി വ്ലോഗ് ചെയ്യുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ‘ഹലോ ഗൈസ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന കൊച്ചു മിടുക്കന്റെ രസകരമായ വീഡിയോയിലെ ഐറ്റം ‘ക്ലൂ ക്ലോസ് പൊടിയാണ്’. കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ച സ്നാപ്പ്ചാറ്റിനും നാടന്‍മുട്ടയ്ക്കു ശേഷം ഇത്തവണ കാണിക്കാന്‍ പോവുന്ന ക്ലൂക്കോസ് പൊടിയെകുറിച്ചും ഈ കുട്ടി വ്ലോഗര്‍ പറയുന്നുണ്ട്. വളരെ മനോഹരമായാണ് തന്റെ ക്ലൂക്കോസ് പൊടിയെ കുറിച്ച് ഈ മിടുക്കന് വിവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അവതരണത്തിനിടയില്‍ അമ്മ വരുമ്പോള്‍ കുട്ടിയുടെ മുഖത്ത് വിടരുന്ന ഭാവവും ഹൃദ്യമാണ്. ഗ്ലൂക്കോസ് പൗഡറിന്റെ പാക്കേജ് കൊണ്ടുവന്ന് അതിന്റെ പ്രത്യേകതകളെല്ലാം വീഡിയോയിൽ പറഞ്ഞ് തരുന്നുമുണ്ട് ഈ കൊച്ച് യൂട്യൂബർ. എന്നാൽ തന്റെ വ്ലോഗ് പൂർത്തിയാക്കാൻ ഈ മിടുക്കന് കഴിഞ്ഞില്ല. കാരണം അതിന് മുമ്പ് തന്നെ അമ്മ വന്ന് ഷൂട്ടിങ് നിർത്തിച്ചു. അതോടെ ‘ക്ലൂക്ലൂസ് പൊടി’യുടെ കൂടുതൽ വിശേഷങ്ങളൊന്നും കേൾക്കാനാവാതെ ആ…
Read More