ഹാ​ര്‍​ഡ് ഡി​സ്‌​ക് ക​ട​ത്തി​യ​ത് ഹോ​ട്ട​ലു​ട​മ​യു​ടെ ഡ്രൈ​വ​ർ! ഹോട്ടല്‍ ജീവനക്കാരില്‍നിന്നു ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മിസ് കേരളയടക്കം മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു…

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യും റ​ണ്ണ​ര്‍ അ​പ്പും ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു.

മ​രി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് ഇ​വ​ർ ചെ​ല​വ​ഴി​ച്ച ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍നി​ന്നു കാ​ണാ​താ​യ സി​സി​ടി​വി ഹാ​ർ​ഡ് ഡെ​സ്ക് ഹോ​ട്ട​ലു​ട​മ​യു​ടെ ഡ്രൈ​വ​റു​ടെ കൈ​യി​ലെ​ന്നു സൂ​ച​ന.

ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​ക് ക​ട​ത്തി​യ​ത് ഹോ​ട്ട​ലു​ട​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്.

ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി. ഹോ​ട്ട​ലി​നെ ബാ​ധി​ക്കു​ന്ന എ​ന്തൊ​ക്കെ​യോ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്കി​ൽ ഉ​ണ്ടെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്നു​ണ്ട്.

നിർണായക വിവരങ്ങൾ

അ​തേ​സ​മ​യം ഹാ​ര്‍​ഡ് ഡി​സ്‌​ക് ഹാ​ജ​രാ​ക്കാ​ന്‍ ഹോ​ട്ട​ലു​ട​മ​യ്ക്കു പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​ന്നു​രാ​വി​ലെ വ​രെ​യും ഇ​തു ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല.

ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ് സം​ഘം.

ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്ങാ​ട്ടു​ള്ള ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഹാ​ര്‍​ഡ് ഡി​സ്‌​ക് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത​താ​യും അ​റി​യു​ന്നു. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​ല്‍നി​ന്നു നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തിനു ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

ചൊ​വ്വാ​ഴ്ച​യാ​ണ് മെ​ട്രോ സി​ഐ അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഡി​വി​ആ​റും ഹാ​ര്‍​ഡ് ഡി​സ്‌​ക്കും പി​ടി​ച്ചെ​ടു​ത്ത​ത്.

എ​ന്നാ​ല്‍, സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി.

പാസ് വേഡ്

കം​പ്യൂ​ട്ട​റി​ന്‍റെ പാ​സ്‌​വേ​ഡ് അ​റി​യി​ല്ലെ​ന്ന ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ തു​ട​ര്‍​ന്നാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ന​ട​ന്നി​ട്ടു​ണ്ടോ​യെന്നു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. ഈ ​ഹോ​ട്ട​ലി​ന്‍റെ ബാ​ര്‍ ലൈ​സ​ന്‍​സ് എ​ക്‌​സൈ​സ് ക​ഴി​ഞ്ഞ ദി​വ​സം മ​ര​വി​പ്പി​ച്ചി​രു​ന്നു.

ദുരൂഹതയുടെ ക്ല​ബ് 18

അ​തേ​സ​മ​യം ഹാ​ര്‍​ഡ് ഡി​സ്‌​കി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലാ​യ ന​മ്പ​ര്‍ 18 ലെ ​മു​ക​ള്‍ നി​ല​യി​ലു​ള്ള ക്ല​ബ് 18 നൈ​റ്റ് ക്ല​ബി​ലാ​യി​രു​ന്നു ആ​ഘോ​ഷം ന​ട​ന്ന​ത്.

താ​ഴ​ത്തെ നി​ല​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ സി​സി​ടി​വി ഹാ​ര്‍​ഡ് ഡി​സ്‌​കും ടി​വി​ആ​റു​മാ​ണ് ചൊ​വ്വാ​ഴ്ച പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വി​ടെ യു​വ​തീ​യു​വാ​ക്ക​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഡാ​ന്‍​സ് ഫ്ളോ​റി​ലെ ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​ത്രം മാ​റ്റി​യ​തി​ലാ​ണ് ദു​രൂ​ഹ​ത കൂട്ടുന്നത്.

അപകടം ഇങ്ങനെ

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ പാ​ലാ​രി​വ​ട്ടം ഹോ​ളി​ഡേ ഇ​ന്‍ ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

മു​ന്‍ മി​സ് കേ​ര​ള ആ​ന്‍​സി ക​ബീ​റും (25), മി​സ് കേ​ര​ള റ​ണ്ണ​ര്‍ അ​പ്പ് ഡോ. ​അ​ഞ്ജ​ന ഷാ​ജ​നും (24), ഇ​വ​രു​ടെ സു​ഹൃ​ത്ത് കെ.​എ. മു​ഹ​മ്മ​ദ് ആ​ഷി​ഖു (25) മാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

ഒ​ക്ടോ​ബ​ര്‍ 31-ന് ​രാ​ത്രി ന​മ്പ​ര്‍ 18 എ​ന്ന ഹോ​ട്ട​ലി​ല്‍നി​ന്നു ഡി​ജെ പാ​ര്‍​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍ 120 കി​ലോ മീ​റ്റ​ര്‍ വേ​ഗത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ല്‍ നി​ന്ന് നാ​ല് ബി​യ​ര്‍ കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു.

– സീമ മോഹൻലാൽ

Related posts

Leave a Comment