നെന്മാറ: അയിലൂർ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ എസ്ടി പ്രമോട്ടർക്കു സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. കോളനികളിലുള്ളവർക്കു മഴക്കെടുതി കിറ്റ് പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജി.സജിത്ത് കുമാർ പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാർട്ടി അറിയാതെ കിറ്റ് നൽകിയാൽ ജോലികളയുമെന്നായിരുന്നു സജിത്തിന്റെ ഭീഷണി. ഭീഷണിയിൽ പരാതിയില്ലെന്നു മണികണ്ഠൻ പറഞ്ഞു. അയിലൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളിലാണ് പട്ടികവർഗ വകുപ്പ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. ഇതിൽ കോണ്‍ഗ്രസ് മെം ബറുടെ വാർഡും ഉൾപ്പെടുന്നു. ഇതിൽ പ്രകോപിതനായാണ് ലോക്കൽ സെക്രട്ടറി സജിത്ത് കുമാർ ഭീഷണി മുഴക്കിയത്.പ്രമോട്ടറാക്കിയതു പാർട്ടിയാണെന്നും പാർട്ടി അറിയാതെ എന്തെങ്കിലും ചെയ്താൽ വട്ടപ്പൂജ്യമാക്കുമെന്നുമാണ് ഭീഷണി. പാർട്ടി മെംബറായതിനാൽ ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി നൽകില്ലെന്നായിരുന്നു എസ്ടി പ്രമോട്ടർ മണികണ്ഠന്റെ പ്രതികരണം. പാർട്ടിക്കു പരാതി നൽകിയതായാണ് വിവരം. സർക്കാർ സഹായങ്ങൾ തങ്ങളുടേതാക്കി മാറ്റുന്നതിനാണ് സിപിഎം ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.അയിലൂരിലെ…
Read MoreDay: November 17, 2021
സുകുമാരക്കുറുപ്പ് ഒരു പൊട്ടനായിരുന്നു..! ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അന്ന് തീരുമായിരുന്ന ഒരു കേസ് കുളമാക്കി ജീവിതം കോഞ്ഞാട്ട ആക്കിയ ആള്; വൈറലായി കുറിപ്പ്
37 വർഷമായി രാജ്യത്തെ നിയമസംവിധാനം തേടിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് സുകുമാരക്കുറുപ്പ്. ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് 37 വർഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. എന്നാൽ സുകുമാരക്കുറിപ്പ് ഒരു പൊട്ടനായിരുന്നെന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അന്ന് തീരുമായിരുന്ന ഒരു കേസ് കുളമാക്കി ജീവിതം കോഞ്ഞാട്ട ആക്കിയ ആളാണ് സുകുമാരക്കുറിപ്പെന്നാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് “സുകുമാരക്കുറുപ്പ് എന്ന നരാധമൻ ഫിലിം റിപ്രെസെന്ററ്റീവ് ആയിരുന്ന ചക്കോയെ അംബാസഡർ കാറിൽ അർധരാത്രിയിൽ തീ വെച്ച് കൊന്ന് ഇൻഷുറൻസ് തട്ടിയെടുത്ത് കോടീശ്വരൻ ആകാനുള്ള ശ്രമം” നടത്തിയ വാർത്തകളാൽ പത്രങ്ങൾ നിറഞ്ഞത്. അക്കാലത്തു മാധ്യമങ്ങൾ എന്നാൽ പത്രം, റേഡിയോ ആൻഡ് കരക്കമ്പി എന്നിവ മാത്രം..…
Read Moreഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷയായത് പൂച്ചകളുടെ ബഹളം ! ഇതു കേട്ടെത്തിയ പ്രദേശവാസികള്‍ കുഞ്ഞിനെ രക്ഷിച്ചു…
ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷപ്പെടലിനു വഴിയൊരുക്കിയത് പൂച്ചകളുടെ ബഹളം. പന്ത്നഗറിലാണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പന്ത്നഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനു പിന്നാലെ മുംബൈ പോലീസിന്റെ നിര്‍ഭയ സ്ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്നും പോലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ചവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Read Moreചപ്പക്കാട്ടിലെ പറമ്പ് മാന്തി നോക്കിയിട്ടും ആ സുഹൃത്തുക്കളെ കണ്ടെത്താനായില്ല; നാലുമാസത്തിന് ശേഷം കിണറ് വറ്റിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊല്ലങ്കോട് : ചപ്പക്കാട്ടിൽ രണ്ട് യുവാക്കൾ കാണാതായ സംഭവത്തിൽ ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.കൊല്ലങ്കോട് എഎസ്ടിഒ രമേശ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. മുരുകേശനും സ്റ്റീഫനും കാണാതായ സ്ഥലത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തവല കിണറിൽ (ആഴം കൂടിയ കൊക്കർണ്ണി) മൂന്നു മോട്ടോറുകളൾ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്തു പുറത്തേക്ക് ഒഴുക്കി. അന്‍പതടി താഴ്ചയുള്ള കിണറ്റിൽ പകൽ പതിനൊന്നു മുതൽ രാത്രി ഏഴുവരെ ശ്രമിച്ചിട്ടും പകുതി വെള്ളം വെള്ളം മാത്രമാണ് നീക്കാൻ കഴിഞ്ഞത്. ഇന്നു വീണ്ടും കിണറ്റിലെ വെള്ളം നീക്കാൻ നടപടികൾ ഉണ്ടാവുമെന്ന സൂചനയുണ്ട്. ആഗസ്റ്റ് 30നാണ് സുഹൃത്തുക്കളായ ഇരുവരും കാണാതായത്. കൊല്ലങ്കോട് പോലീസ് ഫയർഫോഴ്സ് ഡോഗ് സ്ക്വാഡ്, സ്കൂബാ ടീം ഉൾപ്പെടെ ദിവസങ്ങളോളം തിരച്ചിൽ നടത്തിയും ഒരു തുന്പും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവാക്കളുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്…
Read Moreമല്ലൂസ് എന്നോട് ക്ഷമിക്കൂ, അയാം ദ സോറി അളിയാ..! ഒരു അടാർ ലവ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിൽ; ട്രോൾ പങ്കുവച്ച് മലയാളിയോട് ‘മാപ്പ്’ പറഞ്ഞ് ഒമർ ലുലു
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിൽ ചിത്രം നിറഞ്ഞു നിൽക്കാറുണ്ട്. പുതിയതായി എത്തിയ ട്രോൾ പങ്കുവച്ച് മലയാളിയോട് ‘മാപ്പ്’ പറയുകയാണ് ഒമർ ലുലു. പോസ്റ്റിന്റെ പൂർണരൂപം ഒരു അടാർ ലവ് ഇറങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ട്രോളൻമാർ വിടാതെ trending ആക്കി നിർത്തുന്നതിന് നന്ദി പറയുന്നു. പിന്നെ +2 ലൈഫ് ഇവിടത്തെ ഓഡിയൻസിന് ഒട്ടും റിലേയ്റ്റ് ചെയാൻ പറ്റിയിലാ എന്നതാണ് കൂടുതൽ ട്രോളിലും നിറഞ്ഞു നിന്ന വിഷയം. BTSും BLACK PINKും Junk food’sും ഒക്കെ follow ചെയ്ത് breakup is a wake up എന്ന് പറഞ്ഞ് നടക്കുന്നവരാ പുതിയ തലമുറ എന്ന് വിചാരിച്ചതാ എന്റെ തെറ്റ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. +2 ലൈഫ് എന്ന് പറഞ്ഞാൽ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സൈക്കിൾ…
Read Moreസ്വഭാവ നടനുള്ള സോപ്പുപെട്ടി വേണ്ട! ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു… അവാർഡ് വേണ്ടെന്നുവച്ച് നടൻ
ചലചിത്ര അവാര്‍ഡ് നിഷേധിച്ച് നടൻ ഹരീഷ് പേരടി. തെലുങ്കിലെ സന്തോഷം മാഗസിനും സുമന് ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡാണ് അദ്ദേഹം നിഷേധിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തെരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ച് മുന്‍പ് അറിഞ്ഞിരുന്നു. ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പ് പെട്ടി മാത്രം വാങ്ങാനായി മണിക്കൂറുകളോളം ഇരിക്കാന്‍ വയ്യ എന്ന് അവരെ അറിയിക്കുകയും ചെയ്തു എന്ന് ഹരീഷ് പേരടി കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ രൂപം ജനാധിപന്‍ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന് ടിവിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രോണ്ടാഴ്ച്ചമുമ്പ് ഒരു ദൂതന് വഴി എന്നെ അറിയിച്ചിരുന്നു. ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസാരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ…
Read Moreഉച്ചത്തിൽ ഹോണടിച്ചത് ചോദ്യം ചെയ്തു; ഇരുപത്തിമൂന്നുകാരനും രണ്ടാനച്ഛനും യുവാവിനോട് ചെയ്തത് കണ്ട് ഞെട്ടി ശ്രീകാര്യത്തുകാർ…
ശ്രീകാര്യം: ആറ്റിപ്ര പള്ളിത്തുറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസികളായ രണ്ടു പ്രതികളെ പോലീസ് പിടികൂടി. പള്ളിത്തുറ നെഹ്റു ജംഗ്ഷൻ എസ്.എൽ ഹൗസിൽ അമ്പാടി എന്നു വിളിക്കുന്ന ആനന്ദ് (23), ഇയാളുടെ രണ്ടാനച്ഛൻ കബീർ (48) എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8.30 നാണ് സംഭവം നടന്നത്. പള്ളിത്തുറ നെഹ്റു ജംഗ്ഷനിൽ അയൽവാസിയായ രഞ്ജിത്തിനെ പ്രതികൾ വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനു നേരെ ഓട്ടോറിക്ഷ ഓടിച്ചു വന്ന പ്രതി കബീർ, ഉച്ചത്തിൽ ഹോണടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഅപവാദ പ്രചാരകരോട് പറയാൻ ഒന്ന് മാത്രം, അറിവില്ലായ്മ ഒരു അപരാധമല്ല..! വെള്ളരിക്കാ പട്ടണം എന്ന സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് സംവിധായകൻ
മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് സംവിധായകൻ മഹേഷ് വെട്ടിയാർ. തനിക്കും ചിത്രത്തിനും അഭിനേതാക്കൾക്കുമെതിരേ ഇനിയും അപവാദ പ്രചാരണം തുടർന്നാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം പ്രിയപ്പെട്ടവരെ, മഞ്ജു വാര്യരെയും സൗബിൻ ഷാഹിറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഞാൻ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന സിനിമയെക്കുറിച്ച് പ്രചരിക്കുന്ന ചില വാർത്തകളുടെ സത്യാവസ്ഥ അറിയിക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ സിനിമയ്ക്കെതിരെ തീർത്തും വാസ്തവവിരുദ്ധമായ വാർത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്റെ വഴി സിനിമ മാത്രമാണ്. അതിലൂടെ വാദപ്രതിവാദങ്ങളിലൊന്നും പെടാതെ സ്വച്ഛമായി സഞ്ചരിച്ച് നല്ല സിനിമകൾ ഒരുക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഇത്രയും ദിവസം നിശബ്ദത പാലിച്ചത്. പക്ഷേ അധിക്ഷേപങ്ങളും ആരോപണങ്ങളും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജു വാര്യർക്കും സൗബിൻ ഷാഹിറിനുമെതിരേയും എനിക്കെതിരേയുമുള്ള വ്യക്തിഹത്യയായി…
Read Moreപത്തു തലയാ തനി രാവണന് ! സൂപ്പര്‍ഹീറോ ചിത്രം ഷാംഗ് ചിയിലെ ബീഫ് ഹിന്ദിയില്‍ മൊഴിമാറിയപ്പോള്‍ വെജ് ബിരിയാണി;തന്ത്രപരമായി നീങ്ങി ഹോട്ട്സ്റ്റാര്‍…
മാര്‍വലിന്റെ പുതിയ സൂപ്പര്‍ഹീറോ ചിത്രമായ ഷാംഗ് ചി: ദ ലജന്‍ഡ് ഓഫ് ടെന്‍ റിംഗ്സിന് വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്. ചിത്രത്തില്‍ നായകനായ ഷാംഗ് ചിയെ അവതരിപ്പിക്കുന്നത് സിമുലിയുവും കാറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്വാഫിനയുമാണ്. ഇരുവരും വിമാനത്തില്‍ സഞ്ചരിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍ , ഈ രംഗത്തില്‍ എയര്‍ഹോസ്റ്റസ് ഇവരോട് എന്തു ഭക്ഷണമാണ് വേണ്ടതെന്ന് ചോദിക്കുമ്പോള്‍ ബീഫ് മാത്രം ലഭ്യമായതിനാല്‍ അത് മതിയെന്ന് അക്വാഫിന മറുപടി നല്കുന്നു. ഇത് ഹിന്ദിയില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ബീഫിനു പകരം അത് വെജ് ബിരിയാണിയായി. മാംസാഹാരം ലഭ്യമല്ലെന്നും എയര്‍ഹോസ്റ്റസ് പറയുന്നുണ്ട്. മതവികാരം കണക്കിലെടുത്ത് ഹോട്ട്സ്റ്റാര്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചതാണെന്നാണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന പ്രതികരണം. അതേസമയം ചിത്രം മലയാളത്തിലും തമിഴിലും മൊഴിമാറ്റിയാല്‍…
Read Moreകാമുകനുമൊത്തുള്ള ഭാര്യയുടെ അവിഹിത ബന്ധവും വീഡിയോ ദൃശ്യവും; യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റത്തിന് ഭാര്യയും അറസ്റ്റിൽ
കാട്ടാക്കട: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തി ഭാര്യയെ വിളപ്പിൽശാല പോലീസ് അറസ്റ്റുചെയ്തു. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവൻകുട്ടിയുടെ മകനും ഇപ്പോൾ പിടിയിലായ അഖിലയുടെ ഭർത്താവുമായ ശിവകുമാർ (34) 2019 സെപ്റ്റംബർ മാസത്തിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഖിലയുടെ കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശിവകുമാർ-അഖില ദമ്പതികളുടേത് പ്രേമവിവാഹമായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖിലയ്ക്ക് ജോലി ലഭിച്ചിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി അടുത്തത്. ക്രമേണ ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ ബന്ധം…
Read More