വൈപ്പിൻ: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വൈപ്പിനിൽ രണ്ടു ജീവനുകൾകൂടി പൊലിഞ്ഞു. അമിത വേഗതയിലെത്തിയ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ ചെറായി കുഞ്ഞേലുപറന്പിൽ കെ.ജെ. ഫ്രെഡി(22), പള്ളിപ്പുറം കോണ്‍വന്റ് പടിഞ്ഞാറ് കുളങ്ങര സ്റ്റാന്റലിയുടെ മകൾ അലന(31) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ സംസ്ഥാനപാതയിൽ ഓച്ചന്തുരുത്ത് സ്കൂളിനു സമീപമായിരുന്നു അപകടം. പറവൂരിൽനിന്നു ഗോശ്രീ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന ഹോളിലാൻഡ് ബസ് ഒരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മറ്റൊരു ബൈക്കിലും ഇടിച്ചാണ് ബസ് നിന്നത്. ബസ് ഡ്രൈവർ സംഭവത്തിനുശേഷം ബസിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ ഹൈവേപോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. ഏറെ താമസിയാതെ യുവതിയും മരണത്തിനു കീഴടങ്ങി. ഫ്രെഡി പള്ളിപ്പുറം ആതിര സൂപ്പർമാർക്കറ്റിലെ ജീവനക്കാരനും അലന അവിടത്തെ മുൻ ജീവനക്കാരിയുമാണ്. അലനയുടെ അച്ഛന്…
Read MoreDay: November 24, 2021
മംഗലപുരത്ത് യുവാവ് നേരിട്ടത് കൊടിയ മർദനം; പോലീസുകാർ തമ്മിലുള്ള അതിർത്തി തർക്കത്തിൽ യുവാവിന് നേരിടേണ്ടി വന്നത്….
മംഗലപുരം: യുവാവിനെ മർദിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.പുത്തൻതോപ്പ് സ്വദേശി അനസിനെ ഞായറാഴ്ച രാത്രിയിൽ മർദിച്ച കേസിൽ മസ്താൻമുക്ക് സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. കേസിൽ രണ്ടു പേർകൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി അനസ് ബൈക്കിൽ യാത്ര ചെയ്യുന്പോൾ കണിയാപുരം മസ്താൻമുക്ക് ജംഗ്ഷനിൽ വച്ച് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിർത്തി താക്കോൽ ഊരി എടുത്തു. ഇത് ചോദ്യം ചെയ്തപ്പോൾ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മംഗലപുരം പോലീസിൽ ബന്ധുക്കൾ പരാതി നൽകാനെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ സംഭവം നടന്നത് കഠിനംകുളം സ്റ്റേഷൻ പരിധിയിലാണെന്നറിയിച്ച് പോലീസ് മടക്കി. പരാതിക്കാർ കഠിനംകുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി അവിടെയും സ്വീകരിച്ചില്ല.അവസാനം മംഗലപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മർദനമേറ്റ് തറയിൽ വീണ അനസിനെ വീണ്ടും മർദിക്കുന്നതും സിസിടിവി കാമറാ ദൃശ്യങ്ങളിലുണ്ട്. സംഭവമറിഞ്ഞ്…
Read Moreഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് കയറിച്ചെന്നത് നവദമ്പതികളുടെ മുറിയിലേക്ക് ! പുതിയ വിവാദം ഇങ്ങനെ…
ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് അനുമതിയില്ലാതെ നവദമ്പതിമാരുടെ മുറിയിലേക്ക് കടന്നു ചെന്നത് വിവാദമാകുന്നു. മദ്യനിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പോലീസ് ഹോട്ടലിലെത്തിയത്. നവദമ്പതികളുടെ മുറിയിലേക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതെ കടന്നു ചെന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. മുന്‍മുഖ്യമന്ത്രി റാബ്റി ദേവി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനു പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പോലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹോട്ടലില്‍ കയറിയ പോലീസ്, ദമ്പതികളുടെ വസ്ത്രങ്ങള്‍ അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ബിഹാറില്‍ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹോട്ടലുകള്‍, പൊതു ഇടങ്ങള്‍, ഭക്ഷണ ശാലകള്‍…
Read Moreപോലീസും നാട്ടുകാരും ദിവസങ്ങളോളം നടത്തിയ തെരച്ചിലുകൾക്കു ഫലമുണ്ടായില്ല! സൗഹാനെ കാണാതായിട്ട് മൂന്നു മാസം; സംഭവത്തെക്കുന്നത് പറയുന്നത് ഇങ്ങനെ…
അരീക്കോട്: വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന സൗഹാൻ എന്ന പതിനഞ്ചുകാരനെ കാണാതായിട്ട് മൂന്നു മാസം പിന്നിടുന്നു. പോലീസും നാട്ടുകാരും ദിവസങ്ങളോളം നടത്തിയ തെരച്ചിലുകൾക്കു ഫലമുണ്ടായില്ല. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും മകനെ കണ്ടുകിട്ടാതെ ആശങ്കയിലും ദു:ഖത്തിലും കഴിയുകയാണ് മാതാപിതാക്കൾ. ഉൗർങ്ങാട്ടിരി വെറ്റിലപ്പാറ ചൈരങ്ങാട് സ്വദേശി ഹസന്റെയും ഖദീജയുടെയും മകനായ മുഹമ്മദ് സൗഹാനെ ഓഗസ്റ്റ് 14 നാണ് കാണാതായത്. മാനസിക വൈകല്യമുള്ള കുട്ടി അന്ന് വൈകീട്ട് വീടിനു സമീപത്തുള്ള റബർ തോട്ടത്തിൽ കുരങ്ങൻമാരെ നോക്കി നിൽക്കുന്നതാണ് പരിസരവാസികൾ അവസാനമായി കണ്ടത്. സന്ധ്യയായിട്ടും സൗഹാൻ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വീടിനടുത്തുള്ള വനത്തിലേക്ക് കയറിപ്പോയിരിക്കാമെന്നാണ് ആദ്യം കരുതിയത്. രാത്രി വൈകും വരെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടുള്ള ദിവസങ്ങളിൽ പോലീസും ഡോഗ് സ്ക്വാഡും നാട്ടുകാരും ട്രോമാകെയർ പ്രവർത്തകരും വനം മുഴുവൻ തെരഞ്ഞെങ്കിലും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. പിന്നീട് തെരച്ചിൽ മന്ദഗതിയിലായി. ദിവസങ്ങൾ പിന്നിട്ടതോടെ…
Read Moreഅതിഥി തൊഴിലാളിയുടെ കൈ തല്ലിയൊടിച്ച് അമ്മാവനും മരുമകനും; പിന്നിലെ കാരണം എന്തെന്നറിഞ്ഞാൽ…
കടയ്ക്കാവൂർ: അതിഥി തൊഴിലാളി കുടുംബത്തെ ആക്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം മണനാക്ക് പെരുങ്കുളം കാവുവിള റോഡിൽ സരസ്വതിയിൽ താമസിക്കുന്നതമിഴ്നാട് സ്വദേശി കറുപ്പസ്വാമി (63 ) മകനും ഓട്ടോ ഡ്രൈവറുമായ ബിജു (39) ഭാര്യ രാസാത്തി (34 ) എന്നിവരെ ആക്രമിച്ച നാസർ, ഷാജി എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റോഡിലൂടെ പോകുകയായിരുന്ന കറുപ്പസ്വാമിയെ രണ്ടംഗസംഘം ആക്രമിച്ച് കൈയടിച്ച് ഒടിച്ചിരുന്നു.തുടർന്ന് നാസറും ഷാജിയും കറുപ്പസ്വാമിയുടെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിച്ച് ഒാട്ടോറിക്ഷ അടിച്ചുതകർക്കുകയായിരുന്നു. ഓട്ടോറിക്ഷ വാടക കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്ക ങ്ങളാണു അക്രമത്തിൽ കലാശിച്ചതെന്നു കടയ്ക്കാവൂർ എസ്എച്ച്ഒ വി.അജേഷ് പറഞ്ഞു സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാസറിനെ മെഡിക്കൽ കോളജിനു സമീപമുള്ള ഒരു ലോഡ്ജിൽ നിന്നും ഷാജിയെ പെരുംകുളത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഷാജി…
Read Moreഒരു പകൽ മുഴുവൻ നീണ്ട അന്വേഷണം ! ഗിരീഷ്കുമാറിന്റെ വാടകവീട്ടിലേക്കു വിരുന്നെത്തിയത് ഭാഗ്യദേവത
കുറവിലങ്ങാട്: വിൻ-വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനം നേടിയത് ആരെന്ന ഒരു പകൽ മുഴുവൻ നീണ്ട അന്വേഷണം എത്തിച്ചേർന്നത് കെട്ടിടനിർമാണ തൊഴിലാളിയായ ഗിരീഷ് കുമാറിന്റെ വാടകവീട്ടിൽ. വിൻ-വിൻ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 75 ലക്ഷം രൂപയുടെ ഉടമ താനാണെന്ന് അറിഞ്ഞിട്ടും വിവരം പുറത്തറിയാതെ ഗിരീഷ്കുമാർ കാത്തുസൂക്ഷിച്ചത് ഒരു രാത്രി മുഴുവനുമായിരുന്നു. വാടകവീട്ടിലേക്കുള്ള യാത്രയിലും വാടകവീട്ടിലും ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് സുരക്ഷിതമായിരിക്കുമോയെന്ന ആശങ്കയിലാണ് സമ്മാനം ലഭിച്ച ടിക്കറ്റ് തന്റെ കൈയിലുണ്ടെന്ന് ഗിരീഷ്കുമാർ ആരോടും പറയാതിരുന്നത്. കുറവിലങ്ങാട്ടെ കടയിലെത്തി താൻ വാങ്ങിയ രണ്ടു ടിക്കറ്റുകളിലൊന്നിന് പ്രോത്സാഹന സമ്മാനം ഉണ്ടെന്ന് ഉറപ്പാക്കിയതിനൊപ്പം ഒന്നാം സമ്മാനമായ ടിക്കറ്റ് തന്റെ കൈയിലുണ്ടെന്നും ഗിരീഷ്കുമാറിനു മനസിലായിരുന്നു. എന്നാൽ വിവരം ആരോടും പറയാതെ മണ്ണയ്ക്കനാട്ടെ വാടകവീട്ടിലേക്കു പോകുകയായിരുന്നു. വടക്കേനിരപ്പ് മേപ്പാടം കുടുംബാംഗമായ ഗിരീഷ്കുമാർ ഭാര്യ ബിന്ദുവിനൊപ്പം മണ്ണയ്ക്കനാട്ടെ വാടകവീട്ടിലായിരുന്നു താമസം.
Read Moreഅരിച്ചാക്കിൽ കെട്ടി ഭദ്രമായി ഒളിപ്പിച്ചതോ? കോവിഡ് സെന്ററിൽ നിന്നും കാണാതായ ടെലിവിഷനുകളും ഇൻഡക്ഷൻ കുക്കറും കണ്ടെത്തി
കാട്ടാക്കട : കോവിഡ് രോഗികളെ പാർപ്പിച്ചിരുന്ന മലയം ഗവ. സ്കൂളിൽനിന്ന് കാണാതായ ടെലിവിഷനുകളും ഇൻഡക്ഷൻ കുക്കറും സ്കൂളിന്റെ പിന്നാമ്പുറത്തുനിന്നു കണ്ടെത്തി. സ്കൂളിൽ പാർപ്പിച്ചിരുന്ന കോവിഡ് രോഗികൾക്കു വേണ്ടിയാണ് കട്ടിലുകൾ, ടെലിവിഷനുകൾ, ഇൻഡക്ഷൻ കുക്കർ, മിക്സി തുടങ്ങിയവ സ്പോൺസർഷിപ്പിൽ ലഭിച്ചത്. കോവിഡ് രോഗികൾ രോഗം ഭേദമായി ഇവിടെനിന്നു പോയശേഷം ഉപകരണങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെതാണ് ടെലിവിഷനുകളും ഇൻഡക്ഷൻ കുക്കറും കാണാതായത്. മലയിൻകീഴ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാണാതായ ഉപകരണങ്ങൾ സ്കൂളിന്റെ പിന്നാമ്പുറത്തു നിന്ന് കണ്ടെത്തിയത്. സ്കൂളിലെ അരിച്ചാക്കുകളിൽ പൊതിഞ്ഞുകെട്ടി, മഴ നനഞ്ഞു നശിച്ച നിലയിലായിരുന്നു ഉപകരണങ്ങൾ. .
Read Moreഅങ്ങനെ കഴിക്കാനാണ് ഇഷ്ടം ! തന്റെ വിചിത്രമായ ഫുഡ് കോമ്പിനേഷനെക്കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപി…
പുതിയ ചിത്രമായ കാവലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോഴിതാ നടന്റെ ഒരു പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ചാണ് സുരേഷ് ഗോപി ഈ വീഡിയോയില്‍ പറയുന്നത്. ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികള്‍ എന്നു പറയുകയാണ് സുരേഷ് ഗോപി. നടി നൈല ഉഷയാണ് ഇതുസംബന്ധിച്ച വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രാതല്‍ കഴിക്കുന്ന സുരേഷ് ഗോപിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന സുരേഷ് ഗോപിയോട് ഭക്ഷണം ഇഷ്ടമായോ എന്ന് നൈല ഉഷ ചോദിക്കുന്നുണ്ട്. അത് തന്റെ പ്രിയപ്പെട്ട ഭക്ഷണമല്ലെങ്കിലും രുചികരമാണെന്ന് സുരേഷ് ഗോപി പറയുന്നു. അപ്പോഴാണ് നൈല ഉഷ താരത്തിന്റെ പ്രിയരുചിയെക്കുറിച്ച് ചോദിക്കുന്നത്. ബ്രേക്ഫാസ്റ്റിന് ഏറ്റവുമിഷ്ടം ഇഡ്ഡലിയും ചമ്മന്തിയും ആണെന്ന് നടന് പറയുന്നു. ഒപ്പം തൈരും നാരങ്ങാ അച്ചാറും കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും…
Read Moreവദന സുരതം പോക്സോ നിയമപ്രകാരം കടുത്ത ലൈംഗികകുറ്റമല്ല ! വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി
പ്രായപൂര്‍ത്തി ആകാത്തവരെക്കൊണ്ട് ഓറല്‍ സെക്സ് (വദന സുരതം) ചെയ്യിക്കുന്നത് പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന വിചിത്രമായ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനരീതിയില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ വിചിത്ര പരാമര്‍ശം. കേസില്‍ പ്രതിയ്ക്ക് നല്കിയ 10 വര്‍ഷം തടവ് ഹൈക്കോടതി ഏഴു വര്‍ഷമായി കുറക്കുകയും ചെയ്തു. പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല എന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. 2018ല്‍ ഝാന്‍സി കോടതിയാണ് പ്രതിയ്ക്ക് 10 വര്‍ഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read Moreപതിനൊന്നു മാസം, ചരിഞ്ഞത് 25 നാട്ടാനകള്‍! നിലവില്‍ ആന ഉടമകള്‍ എന്നു പറയുന്ന പലര്‍ക്കും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ല; ആനകൾക്കു സംഭവിക്കുന്നത്…
കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞ പതിനൊന്നു മാസത്തിനിടയില്‍ ചരിഞ്ഞത് 25 നാട്ടാനകള്‍. ആനകള്‍ക്കുള്ള നേരേയുള്ള പീഡനം, രോഗബാധിതരായ ആനകള്‍ക്കു കൃത്യസമയത്തു ചികിത്സ ലഭിക്കാത്ത അവസ്ഥ, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലായ്മ ഇവയെല്ലാം ആനകളുടെ മരണത്തിന് ആക്കം കൂട്ടുന്നു. 2018 നവംബര്‍ 30ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകളാണ് ഉണ്ടായിരുന്നത്. 2018 ല്‍ മൂന്ന് ആനകളും 2019, 2020 കാലഘട്ടത്തില്‍ 20 വീതം ആനകളും ചെരിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മംഗലാകുന്ന് ടിന്റുമോന് എന്ന 50കാരനായ ആനയെ പാലക്കാട്ട് തളച്ചിരുന്ന സ്ഥലത്തു ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടയത്തുനിന്നു ജോലിക്കായി ഈ ആനയെ പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്. ഇതോടെ ഈ വര്‍ഷം നവംബര്‍ 23 വരെ ചരിഞ്ഞ ആനകളുടെ എണ്ണം 25 ആയി. ഇതോടെ നിലവില്‍ സംസ്ഥാനത്തുള്ള നാട്ടാനകളുടെ എണ്ണം 453 ആയി. ചരിഞ്ഞ നാട്ടാനകൾ 2021 ജനുവരി 28ന് പാലക്കാട്ട് മംഗലാകുന്ന് കണ്ണന്(62…
Read More