ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട അ​ന്വേ​ഷ​ണം ! ഗി​രീ​ഷ്കു​മാ​റി​ന്‍റെ വാ​ട​ക​വീ​ട്ടി​ലേ​ക്കു വി​രു​ന്നെ​ത്തി​യ​ത് ഭാ​ഗ്യ​ദേ​വ​ത

കു​റ​വി​ല​ങ്ങാ​ട്: വി​ൻ-​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​നം നേ​ടി​യ​ത് ആ​രെ​ന്ന ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട അ​ന്വേ​ഷ​ണം എ​ത്തി​ച്ചേ​ർ​ന്ന​ത് കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഗി​രീ​ഷ് കു​മാ​റി​ന്‍റെ വാ​ട​ക​വീ​ട്ടി​ൽ.

വി​ൻ-​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ​യു​ടെ ഉ​ട​മ താ​നാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും വി​വ​രം പു​റ​ത്ത​റി​യാ​തെ ഗി​രീ​ഷ്കു​മാ​ർ കാ​ത്തു​സൂ​ക്ഷി​ച്ച​ത് ഒ​രു രാ​ത്രി മു​ഴു​വ​നു​മാ​യി​രു​ന്നു.

വാ​ട​ക​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലും വാ​ട​ക​വീ​ട്ടി​ലും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്ന് ഗി​രീ​ഷ്കു​മാ​ർ ആ​രോ​ടും പ​റ​യാ​തി​രു​ന്ന​ത്.

കു​റ​വി​ല​ങ്ങാ​ട്ടെ ക​ട​യി​ലെ​ത്തി താ​ൻ വാ​ങ്ങി​യ ര​ണ്ടു ടി​ക്ക​റ്റു​ക​ളി​ലൊ​ന്നി​ന് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​നൊ​പ്പം ഒ​ന്നാം സ​മ്മാ​ന​മാ​യ ടി​ക്ക​റ്റ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നും ഗി​രീ​ഷ്കു​മാ​റി​നു മ​ന​സി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ വി​വ​രം ആ​രോ​ടും പ​റ​യാ​തെ മ​ണ്ണ​യ്ക്ക​നാ​ട്ടെ വാ​ട​ക​വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

വ​ട​ക്കേ​നി​ര​പ്പ് മേ​പ്പാ​ടം കു​ടും​ബാം​ഗ​മാ​യ ഗി​രീ​ഷ്കു​മാ​ർ ഭാ​ര്യ ബി​ന്ദു​വി​നൊ​പ്പം മ​ണ്ണ​യ്ക്ക​നാ​ട്ടെ വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

Related posts

Leave a Comment