കിടങ്ങൂര്‍: രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ കണ്ണൂര്‍ സ്വദേശിയായ ബിജു ബാലകൃഷ്ണനെ (41 )യാണ് കിടങ്ങൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് രാമനാട്ടുകരയില്നിന്നാണ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയെയും മകളെയുംകൂട്ടി ചേര്‍പ്പുങ്കലിലുള്ള ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെയായിരുന്നു സംഭവം. ബിജുവിന്റെ പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടിക്ക് സ്റ്റെയറില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിടങ്ങൂര്‍ പോലീസ് കേസെടുത്തതറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കിടങ്ങൂര്‍ എസ്ഐ പി.എസ്. അനില്‍കുമാര്‍, എഎസ്ഐ ജയചന്ദ്രന്, എം.ജി. സുനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പീഡനം: പ്രതി അറസ്റ്റിൽ കിടങ്ങൂർ: വിവാഹ വാഗ്ദാനം…
Read MoreDay: November 25, 2021
ആപ്പിളിനും തക്കാളിക്കും ഒരേ വില ! ഒരുമാസമായി പെയ്യുന്ന കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്
മറയൂർ: തക്കാളിവില ക്രമാതീതമായി കൂടുന്നതു നിയന്ത്രിക്കാൻ തമിഴ്നാട് സർക്കാർ സഹകരണസംഘം വഴി 85 രൂപമുതൽ 100 രൂപ വരെ നിരക്കിൽ വിൽപ്പന നടത്താൻ തീരുമാനിച്ചു. ഒരുമാസമായി പെയ്യുന്ന കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. മറയൂർ അതിർത്തി പട്ടണങ്ങളായ ഉദുമൽപേട്ടയുടെ ചുറ്റുവട്ട ഗ്രാമങ്ങളിലും പഴനി, ഒട്ടംഛത്രം മേഖലകളിലുമാണ് വ്യാപകമായി തക്കാളി കൃഷി ഉള്ളത്. ഇവിടെനിന്നുമാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ എത്തുന്നത്. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ തക്കാളി കൂടുതലായും എത്തുന്നത് ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ്. ചെന്നൈയിൽ ഒരുകിലോ തക്കാളിയുടെ വില 140 രൂപയാണ്. തമിഴ്നാട്ടിൽ ആപ്പിൾ വിലയും 140 രൂപയാണ്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി.
Read Moreലാളിത്യം മുഖമുദ്രയാക്കണം; നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് കെ. സുധാകരൻ എംപി
തിരുവനന്തപുരം: നേതൃനിരയിലുള്ളവർ ലാളിത്യം മുഖമുദ്രയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഭാരവാഹികൾക്കും നിർവാഹക സമിതി അംഗങ്ങൾക്കുമായി നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിൽ കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിക്കുന്നത്. താഴെത്തട്ടിൽ പാർട്ടി സംവിധാനം നിർജീവമാണ്.അതിനെ ചലനാത്മകമാക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളിലൂടെ സാധിക്കും. വിഭാഗീയതയും വ്യക്തിവൈര്യവും പാർട്ടിക്ക് ഗുണം ചെയ്യില്ല. നാം ഐക്യത്തോടെ നീങ്ങിയാൽ കേരളത്തിൽ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. കാട്ടാളഭരണത്തിനെതിരേ പോരാടാൻ ഏറ്റവും അനുയോജ്യമായ രാഷ്ട്രീയകാലാവസ്ഥ നിലവിലുണ്ട്.ഇന്ധനവില വർധനവിനെതിരേ നടത്തിയ പ്രക്ഷോഭവും മുല്ലപ്പെരിയാർ സമരവുമൊക്കെ നല്ല ചലനമുണ്ടാക്കി. തുടർ സമരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശിൽപശാലയിൽ…
Read Moreഇങ്ങനെയും ഗൂഗിള്‍ പേ വഴി തട്ടിപ്പ് നടത്താം..! റസ്റ്ററന്റ് ഉടമയുടെ തന്ത്രം ഫലിച്ചു; മാനേജര്‍ കുടുങ്ങി
കോട്ടയം: റസ്റ്ററന്റിലെ ഗൂഗിൽ പേയുടെ ക്യുആർ കോഡ് മാറ്റി പണം തട്ടിയെടുത്തയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കണ്ടാശങ്കടവ് പനയ്ക്കൽ ബിനോജ് കൊച്ചുമോനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം കളത്തിപ്പടിയിലെ ഷഫ് മാർട്ടിൻ റസ്റ്ററന്റിലെ മാനേജരായ ബിനോജ് റസ്റ്ററന്റിലെ ഗൂഗിൽ പേ യുടെ ക്യുആർ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോഡ് ഫ്രണ്ട് ഡെസ്കിൽ പ്രദർശിപ്പിക്കുകയായിരുന്നു. കസ്റ്റമേഴ്സ് ഗൂഗിൽ പേ വഴി സ്കാൻ ചെയ്തു നല്‍കിയിരുന്ന പണമാണ് ഇയാൾ തട്ടിയെടുത്തിരുന്നത്. ഏതാനും ദിവസങ്ങളായി ക്യുആർ കോഡ് വഴി ലഭിച്ചിരുന്ന പണത്തിൽ കുറവു വന്നതോടെ ഉടമയ്ക്കു സംശയം തോന്നുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ പലരും പണം ഗൂഗിൽ പേ വഴി നല്കുന്നതു കണ്ടതോടെ സംശയമായി. തുടർന്നു സുഹൃത്തിനെ ഭക്ഷണം കഴിക്കുന്നതിനായി റസ്റ്ററന്റിലേക്ക് അയയ്ക്കുകയായിരുന്നു. പണം ഗൂഗിൽ പേ വഴി…
Read Moreകെ-റെയിൽ കൈയൂക്കുകൊണ്ടു നടപ്പാക്കാനാവില്ല; പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കർഷകസമരത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നും കൈയൂക്കുകൊണ്ട് കെ-റെയിൽ നടപ്പാക്കാനാണ് ഭാവമെങ്കിൽ അതിനു കനത്ത വില നൽകേണ്ടിവരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ പദ്ധതിക്കു സ്ഥലം ഏറ്റെടുപ്പു നടപടിയുമായി മുന്നോട്ടു പോകാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിനു താങ്ങാനാവാത്ത സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നതും അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ കെ-റെയിൽ പദ്ധതി പ്രാഥമികമായ നടപടികൾപോലും പൂർത്തിയാക്കാതെ നടപ്പിലാക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
Read Moreആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്! അവനെ സ്വന്തം കുഞ്ഞിനെപോലെ നോക്കി; ആന്ധ്രാ ദമ്പതികളോട് നന്ദിയുണ്ടെന്ന് അനുപമ
തിരുവനന്തപുരം: മൂന്നുമാസത്തോളം തന്റെ മകനെ സ്വന്തം കുഞ്ഞിനെപോലെ നോക്കിവളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്ന് അനുപമ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ട്. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു.
Read Moreപമ്പിംഗ് സ്റ്റേഷനിൽ ശുചീകരണം; പൈപ്പിലൂടെ ഉപയോക്താക്കൾക്ക് എത്തിയ കുടിവെള്ളം കണ്ടാൽ ഞെട്ടും…
കാട്ടാക്കട : കുടിവെള്ള പൈപ്പിലൂടെ കറുത്ത വെള്ളം വന്നത് പരിഭ്രാന്തിപരത്തി. പൂവച്ചൽ പഞ്ചായത്തിലെ കുഴിയംകോണം,പേഴുംമൂട്,ആലമുക്ക് പ്രദേശങ്ങളിലെ പൈപ്പുകളിലൂടെയാണ് ഇന്നലെ രാവിലെ മുതൽ കറുത്ത നിറത്തിലുള്ള വെള്ളമെത്തിയത്. വീട്ടിലെ ജലസംഭരണിയിലെ പ്രശ്നമായിരിക്കുമെന്ന് കരുതി പലരും ജലസംഭരണി ശുചീകരിച്ചിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടിവെള്ള പൈപ്പിലൂടെ കറുത്ത വെള്ളം വരുന്നത് കണ്ടെത്തിയത്. തുടർന്ന് ജല വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പന്നിയോട്ടെ പമ്പിംഗ് സ്റ്റേഷനിലെ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് ജലം മലിനമായതെന്നും തങ്ങൾക്കു ഇതിലൊന്നും ചെയ്യാനില്ല എന്നും വെള്ളം തുറന്നു വിട്ടു പരിഹാരം കണ്ടാൽ മതിയെന്നും നിർദേശം നൽകി. ഇതനുസരിച്ചു ഉപഭോക്താക്കൾ ടാങ്ക് കണക്കിന് വെള്ളം തുറന്നു വിട്ടു എങ്കിലും രാത്രി വൈകിയും ജലത്തിന് നിറവ്യത്യാസം ഉണ്ടായില്ല. പമ്പ് ഹൗസിൽ ശുചീകരണം ശരിയായ രീതിയിൽ നടത്താത്തതാണ് മലിനജലം കിട്ടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Read Moreഇന്ത്യ, ബ്ലാസ്റ്റേഴ്സ് കളത്തിൽ; ആവേശത്തിൽ ആരാധകർ
കാണ്‍പുർ/മഡ്ഗാവ്: ഇന്ത്യൻ ക്രിക്കറ്റ് ടീമും ഐഎസ്എൽ ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സും ഇന്ന് കളത്തിൽ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിനായാണ് ഇറങ്ങുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലൻഡും ഫൈനലിൽ തോറ്റ ഇന്ത്യയും അടുത്ത പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കാണ്‍പുരിൽ തുടക്കമാകും. കാണ്‍പുരിൽ ആദ്യമായി ഒരു ടെസ്റ്റ് ജയമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരില്ലാതെ ഇറങ്ങുന്ന ഇന്ത്യക്കെതിരേ ജയം നേടാമെന്ന പ്രതീക്ഷയിലാണു കിവീസ്. ശ്രേയസ് അയ്യർ ഇന്ന് അരങ്ങേറ്റം കുറിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രഹാനെ പറഞ്ഞു.
Read Moreകളിക്കളമൊഴിഞ്ഞിട്ടും ആരാധകരെ ഒപ്പംകൂട്ടിയ സാക്ഷാൽ ഡിയേഗൊ അർമാൻഡോ മാറഡോണ
ടോണി ജോസ്ജീവിതം ജീവിച്ചു തീർത്തവൻ, ആളിരന്പങ്ങൾക്കിടയിൽ കാൽപ്പന്തിന്റെ ലഹരിയിൽ ഉന്മാദിയായവൻ, കളിക്കളമൊഴിഞ്ഞിട്ടും ആരാധകരെ ഒപ്പംകൂട്ടിയ സാക്ഷാൽ ഡിയേഗൊ അർമാൻഡോ മാറഡോണ. ഫുട്ബോളിന്റെ കലയെ മാറഡോണ നെഞ്ചേറ്റിയപ്പോൾ ലാറ്റിനമേരിക്കൻ കളിയഴകിന്റെ ഇഷ്ടക്കാർ അദ്ദേഹത്തെ പ്രതിഷ്ഠിച്ചതു ഹൃദയങ്ങളിലാണ്. മരിച്ച്, വർഷം ഒന്നു കഴിഞ്ഞിട്ടും ആരാധകഹൃദയങ്ങളുടെ ഒത്ത നടുക്കുണ്ട് മാറഡോണ. വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ ജനകോടികൾ ഹൃദയത്തിലേറ്റിയ മാറഡോണയുടെ ആ ‘ഹൃദയം’ എങ്ങുംപോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്. ഹൃദയമില്ലാത്ത മാറഡോണയെയാണു മണ്ണിൽ അടക്കംചെയ്തതെന്നാണു പറയുന്നത്. അർജന്റൈൻ ന്യൂറോളജിസ്റ്റായ നെൽസണ്‍ കാസ്ട്രോയുടേതാണു വെളിപ്പെടുത്തൽ. മാറഡോണയുടെ മൃതശരീരത്തിൽനിന്ന് അദ്ദേഹത്തിന്റെ ഹൃദയം എടുത്തുസൂക്ഷിച്ചതായി എൽ ട്രെസ് ചാനലിൽ നടിയും അവതാരകയുമായ യുവാന വയേലുമായി നടത്തിയ സംഭാഷണത്തിൽ കാസ്ട്രോ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനു ഹൃദയം മാറ്റിയെന്നാണ് കാസ്ട്രോ പറയുന്നത്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഡോക്ടറും എഴുത്തുകാരനുംകൂടിയായ അദ്ദേഹം ഒരു പുസ്തകമെഴുതി-ദി ഹെൽത്ത് ഓഫ് ഡിയേഗൊ എന്ന പേരിൽ. മാറഡോണയുടെ ഹൃദയം…
Read Moreചുരുളിയ്ക്കെതിരേ ശുഭാനന്ദ ഗുരുദേവ അനുയായികള്‍ ! പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധം…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചലച്ചിത്രം ചുരുളിയ്ക്കെതിരേ ശുഭാനന്ദ ഗുരുദേവ അനുയായികള്‍ പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചു. ശുഭാനന്ദ ഗുരുദേവന് എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബംഎന്ന കീര്‍ത്തനം സിനിമയില്‍ ആശ്രമത്തിന്റെ അനുവാദം കൂടാതെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. മാന്നാര്‍ കുറ്റിയില്‍ ജങ്ഷനിലായിരുന്നു പോസ്റ്റര്‍ കത്തിച്ചത്. രാജേഷ് ബുധനൂര്‍, മനോജ്പരുമല, സന്തോഷ് കുട്ടമ്പേരൂര്‍, ഓമനക്കുട്ടന്, മനു മാന്നാര്‍, അജേഷ്, വിനു എന്നിവര്‍ സംസാരിച്ചു. സംഭവം മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കുട്ടമ്പേരൂര്‍ ശുഭാനന്ദാശ്രമം അധികൃതര്‍ അറിയിച്ചു. സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ഇക്കഴിഞ്ഞ 19നാണ് ചുരുളി പ്രദര്‍ശനത്തിനെത്തിയത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, സൗബിന് ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടത്. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും…
Read More