തെറ്റ് ആവർത്തിക്കില്ലസിനിമയായാലും ജീവിതമായാലും നമ്മൾ ആരെയെങ്കിലും വിശ്വസിച്ചാണ് പല തീരുമാനങ്ങളുമെടുക്കുന്നത്. വിശ്വസിക്കുന്നവർ കഴുത്തറുത്താലെന്തു ചെയ്യും! ദൈവം അറിയാതെ നമ്മുടെ ആരുടെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ല. കുറേപ്പേർക്ക് നല്ല കാര്യങ്ങൾ സംഭവിക്കും. കുറേപ്പേർക്ക് മോശം കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണു സത്യം. ദൈവം എനിക്ക് അതു വിധിച്ചിട്ടുള്ളതല്ല. എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റാണ്. ആദ്യത്തെ ദുരനുഭവത്തിൽ നിന്ന് തന്നെ വിവാഹവും കുടുംബ ജീവിതവും വേണ്ടെന്നു ഞാൻ തീരുമാനിക്കേണ്ടതായിരുന്നു. അഭിനയിക്കാൻ ദൈവം കഴിവുതന്നു. അതിൽ ശ്രദ്ധിക്കാതെ ഇതിനു പുറകേ പോയതാണ് എന്റെ തെറ്റ്. ഇനി ഒരിക്കലും ആ തെറ്റ് ഞാൻ ആവർത്തിക്കില്ല. ചിലർക്ക് കുടുംബജീവിതം നന്നാകും. പക്ഷേ പ്രൊഫഷനിൽ ശോഭിക്കില്ല. ദൈവം എനിക്കൊരു നല്ല പ്രൊഫഷൻ തന്നു. നല്ല സിനിമകൾ തന്നു. ആ സമയത്ത് ഞാൻ കുടുംബ ജീവിതം തേടിപ്പോയത് എന്റെ…
Read MoreDay: December 9, 2021
പിടിച്ചുപറിക്കൽ സംഭവത്തിൽ അറസ്റ്റിലായത് തട്ടിപ്പ് തൊഴിലാക്കിയവർ! സംഭവത്തിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്
കോട്ടയം: സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി സ്വർണമാല ഉൾപ്പെടെയുള്ളവ പിടിച്ചുപറിച്ച സംഭവത്തിൽ അറസ്റ്റിലായവർ മുന്‍പും തട്ടിപ്പ് നടത്തിയതിന് പിടിയിലായവർ. വടവാതൂർ ഡംപിംഗ് യാർഡിനു സമീപം പുത്തൻപുരയ്ക്കൽ ജെസ്റ്റിൻ, മാന്നാനം കുട്ടിപ്പടിയിൽ താമസിക്കുന്ന മുട്ടന്പലം പരിയരത്തുശേരി ഡോണ്‍ മാത്യൂസ് എന്നിവരെയാണ് ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. രണ്ടാഴ്ച മുന്‍പ് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്ത് ഗോഡൗണിനു സമീപത്താണ് സംഭവം. ഇതുവഴി സ്കൂട്ടറിൽ എത്തിയ ആലപ്പുഴ എഴുപുന്ന സ്വദേശിയായ രജിഷിനെ നാലംഗ സംഘം തടഞ്ഞു നിർത്തിയശേഷം സ്കൂട്ടർ, സ്വർണമാല, കാതിലുണ്ടായിരുന്നു കടുക്കൻ എന്നിവ ഭീഷണപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. തുടർന്നു സ്കൂട്ടറുമായി സംഘം രക്ഷപ്പെടുകയും ചെയ്തു. തുടർന്നു രജിഷ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read Moreവിവാഹമോചനത്തിനു ശേഷം മരിക്കുമെന്ന് കരുതി…
സാമന്തയുടെയും നാഗചൈതന്യയുടെയും വേർപിരിയൽ തെന്നിന്ത്യയിൽ വലിയ ചർച്ചയായിരുന്നു. ഇവരുടെ വേർപിരിയൽ ആരാധകർക്കു വലിയ ഷോക്കായിരുന്നു. 2017ലാണ് ഇരുവരും വിവാഹിതരായത്.ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം വേര്പെടുത്തുന്നുവെന്നു പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ഈ വേർപിരിയൽ വലിയ ചര്‍ച്ചാ വിഷയമാണ്. നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം അവസാനിക്കുമ്പോള്‍ താന്‍ ആകെ തകര്‍ന്നു മരിക്കുമെന്നാണ് കരുതിയതെന്ന സാമന്തയുടെ വാക്കുകളാണിപ്പോൾ തെന്നിന്ത്യയിൽ ചർച്ചാവിഷയം. വിവാഹമോചനത്തെ ക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത. നാലു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമുള്ള തന്റെ അനുഭവങ്ങളാണു താരം തുറന്ന് പറഞ്ഞത്. ഞാന്‍ വളരെ ദുര്‍ബലയായ വ്യക്തിയാണെന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്. എന്നാല്‍ എന്റെ കരുത്തില്‍ ഇപ്പോൾ ഞാന്‍ അദ്ഭുതപ്പെടുന്നു.നിങ്ങള്‍ക്ക് ഒരു മോശം ദിവസമാണെങ്കില്‍ കുഴപ്പമില്ല, അത് മനസിലാക്കാം. കാരണം നമ്മള്…
Read Moreദൈവത്തിന്റെ അദ്ഭുത പ്രവൃത്തി ! അതു സംഭവിച്ചത് എട്ടുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം; പ്രേം കുമാര്‍ പറയുന്നതിങ്ങനെ…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമാണ് പ്രേംകുമാര്‍. നായകനായും സഹനടനായുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം നിറഞ്ഞു നിന്നത്. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. പ്രശസ്ത സംവിധായകന് പിഎ ബക്കര്‍, പി കൃഷ്ണപിള്ളയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി എടുത്ത സഖാവ് എന്ന സിനിമയില്‍ ആണ് പ്രേംകുമാര്‍ ആദ്യം അഭിനയിച്ചത്. എന്നാല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്ശന് മലയാളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലിം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് പ്രേംകുമാറിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ. മുപ്പതു വര്‍ഷത്തില്‍ അധികമായി അഭിനയ…
Read Moreപൊടിതട്ടി എടുക്കുന്നു… ഒതുക്കിയിട്ടിരിക്കുന്ന ജൻറം ബസുകൾ സർവീസിന് തയാറാക്കണം; 12 ദിവസത്തിനകം നന്നാക്കി ശബരിമല സ്പെഷ്യൽ സെന്ററിന് കൈമാറണം
ചാത്തന്നൂർ: വിവിധ ഡിപ്പോകളിൽ ഒതുക്കിയിട്ടിരിക്കുന്ന ജൻറം ബസുകൾ അറ്റകുറ്റപണി നടത്തി ഉടൻ സർവീസിനു തയാറാക്കണമെന്ന് ഉത്തരവ്. ആദ്യ ഘട്ടമായി തിരുവനന്തപുരം സെൻട്രൽ വർക്സ് പരിധിയിലുള്ള ഡിപ്പോകളിലെ ബസുകളാണ് സർവീസിന് തയാറാക്കുന്നത്.പമ്പയിലേയ്ക്കു സർവീസ് നടത്താൻ ഉടൻ 20 ജൻറം എ സി, നോൺ എസി ബസുകൾ സ്പെഷ്യൽ സെന്ററിന് കൈമാറണം. അറ്റകുറ്റപ്പണികൾക്കായി ഇതിനുവേണ്ടി മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാരെയും പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ ടൂൾസ്, സ്പെയർ പാർട്സുകൾ, ജോലി ചെയ്യുന്നതിനാവശ്യമായ സ്ഥലസൗകര്യം ഉൾപ്പെടെ ലഭ്യമാക്കണം. 12 ദിവസത്തിനകം 20 ബസുകൾ ശബരിമല സ്പെഷ്യൽ സെന്ററിന് കൈമാറണം. ജൻറാം ബസുകൾ ഇതിനുവേണ്ടി തയാറാക്കാൻ ഫ്യൂ വെൽസെൽ മാനേജർക്കും യൂണിറ്റ് അധികൃതർക്കുമാണ് ചുമതല നല്‍കിയിരിക്കുന്നത്.
Read Moreഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങി; എട്ടു വർഷത്തിനു ശേഷം പിടിയിൽ! കുടുങ്ങിയത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവിൽ താമസിക്കവെ
എടക്കര: ഭാര്യയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ആളെ എട്ടു വർഷത്തിനുശേഷം വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃപ്രങ്ങോട് കള്ളിയത്ത് വീട്ടിൽ സലീം എന്ന അബ്ദുൾ സലീമി(43)നെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറും സംഘവും അറസ്റ്റ് ചെയ്തത്. വഴിക്കടവ് മൊടപൊയ്ക സ്വദേശിനിയെ വിവാഹംചെയ്ത ശേഷം ഇയാൾ ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു. പിന്നീട് പൊന്നാനി തെയ്യങ്ങോട് നിന്നു മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഒളിവിൽ താമസിക്കവെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടകൂടിയത്.
Read Moreഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തൂ…സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ‘ നിയുക്തി- 2021 മെഗാ തൊഴിൽ മേള 11 മുതൽ; കാൽ ലക്ഷം പേർക്ക് തൊഴിലുറപ്പാക്കാൻ ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴില്‍ മേള ഡിസംബര്‍ 11 മുതല്‍ ജനുവരി എട്ട് വരെ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ വിവിധ ജില്ലകളിൽ നടക്കുന്ന മെഗാ തൊഴിൽ മേള രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കാൽ ലക്ഷം പേർക്ക് തൊഴിലുറപ്പാക്കുകയാണ് ലക്ഷ്യം. ആയിരത്തിലധികം തൊഴില്‍ദാതാക്കളെയും 50000ത്തിലധികം ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് വിവിധ ജില്ലകളിൽ തൊഴിൽ മേളകൾ സംഘടിപ്പിച്ചിരിക്കുന്നതെന്നു അധികൃതർ പറയുന്നു. തൊഴില്‍മേളയിൽ ഐടി, ടെക്സ്റ്റയില്‍സ്, ജൂവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികള്‍ മേളയിൽ പങ്കെടുക്കുന്നുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.jobfest.kerala.gov.in ല്‍ നടത്താം. ഇടുക്കി, ആലപ്പുഴ, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരത്തെ നിയുക്തി തൊഴില്‍ മേള സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ജോബ് ഫെയര്‍…
Read Moreമറക്കല്ലേ ‘മറക്കാതിരിക്കാന്‍’ വയാഗ്ര നല്ലത് ! അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ വയാഗ്ര ഫലപ്രദമെന്ന് പുതിയ പഠനം…
ലൈംഗികോത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്രയ്ക്ക് വേറെയും കഴിവുകളുണ്ടെന്ന് പുതിയ പഠനം. ലോകത്തില്‍ നിരവധി ആളുകളെ നരകിപ്പിക്കുന്ന അല്‍ഷിമേഴ്സ് രോഗത്തിനെതിരേ വയാഗ്ര ഫലപ്രദമായ ചികിത്സയാണെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. അല്‍ഷിമേഴ്സ് രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവില്‍ ഫലപ്രദമായ ചികിത്സയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സില്‍ഡെനാഫിലിന്റെ ബ്രാന്‍ഡ് നാമമാണ് വയാഗ്ര. അത് ഹൃദയത്തിലേക്കുളള രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായാണ് യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ ലൈംഗിക ഉത്തേജനത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിച്ചു വരുന്നത്. മരുന്നിന്റെ ഉപയോക്താക്കളും അല്ലാത്തവരുമായി താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതിനായി ഗവേഷകര്‍ യുഎസിലെ ഏഴു ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുളള വിവരങ്ങളാണ് തേടിയത്. ആറ് വര്‍ഷത്തെ പഠനത്തിന് ശേഷം സില്‍ഡെനാഫില്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുളള സാധ്യത 69% കുറവാണെന്ന് അവര്‍ കണ്ടെത്തി. അല്‍ഷിമേഴ്സ് രോഗത്തില്‍ മരുന്നിന്റെ സാധ്യതയെക്കുറിച്ച് കൂടുതല്‍…
Read Moreനിയമവിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സിഐക്കെതിരേ മോഫിയയുടെ പിതാവ് കോടതിയിലേക്ക്
ആലുവ: മാനസികവും ശാരീരികവുമായ പീഡനങ്ങളെ തുടർന്ന് ആലുവ എടയപ്പറത്ത് നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ അന്നത്തെ ആലുവ ഈസ്റ്റ് സിഐ സി.എൽ. സുധീറിനെതിരേ കോടതിയെ സമീപിക്കുമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ നവംമ്പർ 22നാണ് മോഫിയ ആലുവ എയപ്പുറത്തുള്ള സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.സംഭവത്തെ തുടർന്നു കോതമംഗലം സ്വദേശികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് അറസ്റ്റു ചെയ്ത്. ഇവരുടെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ തള്ളി. എട്ടു മാസം മുമ്പു പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണന്നും പറഞ്ഞ് സുഹൈൽ പീഡിപ്പിച്ചിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സുഹൈലിന്റെ…
Read Moreകയ്യേറ്റം ഒഴിപ്പിക്കാതെ റോഡിനു വീതികുറച്ച് നിർമാണം നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു; ഉദ്യോഗസ്ഥരുടെ തോന്ന്യാസം ആ പ്രമുഖന്റെ രാഷ്ട്രീയ ബലത്തിലെന്ന് ആരോപണം
ഒല്ലൂർ: കഴിഞ്ഞ രണ്ടു വർഷമായി നിർമാണം നടക്കുന്ന മണ്ണുത്തി- എടക്കുന്നി റോഡിന്റെ നിർമാണം നാട്ടുകാർ തടഞ്ഞു. എല്ലാ ഭാഗത്തും കാനനിർമാണവും വൈദ്യുതി തുണുകൾ മാറ്റി സ്ഥാപിക്കുന്ന പണികളും നടക്കുന്പോൾ പടവരാട് ആശാഭവൻ സ്കുളിനു സമീപം പുർണമായും പുറന്പോക്കിലും, ഇറിഗേഷന്റെ കാനാൽ ബണ്ടിലും നിൽക്കുന്ന ഇരുനിലവീടിനു വേണ്ടി നേരത്തെ അളന്ന് തിട്ടപ്പെടുത്തിയ ഭാഗത്തു നിന്ന് മാറ്റി റോഡിലെക്ക് ഇറക്കി കാനസ്ഥാപിക്കാൻ നടപടിതുടങ്ങിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തി നിർമാണം തടഞ്ഞത്. പടവരാട് ഭാഗത്ത് വ്യാപകമായി പുറന്പോക്ക് കയ്യേറ്റം ഉള്ളതാണ്. താമസക്കാരെ ബുദ്ധിമുട്ടിക്കാതെ കയ്യേറ്റങ്ങൾ ഭാഗികമായി തിരിച്ചെടുത്തും, ചില വ്യക്തികളുടെ സ്ഥലം എടുത്തുമാണ് നിർമാണം പുരോഗമിക്കുന്നത്. എന്നാൽ ഒരു വ്യക്തിമാത്രം സഹകരിക്കാതെ ചില രാഷ്ടിയക്കാരുടെ കുടി സഹായത്തോടെ ഇയാളുടെ സ്ഥലം ഒഴിവാക്കി നിർമാണം നടത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതാണ് തർക്കത്തിനും പണി തടയുന്നതിലും എത്തിയത്. ഇതോടെ കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ…
Read More