ഭാര്യ​യു​ടെ ആഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി; എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ! കുടുങ്ങിയത് മറ്റൊരു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് ഒ​ളി​വി​ൽ താ​മ​സി​ക്ക​വെ

എ​ട​ക്ക​ര: ഭാ​ര്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി​യ ആ​ളെ എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രൂ​ർ തൃ​പ്ര​ങ്ങോ​ട് ക​ള്ളി​യ​ത്ത് വീ​ട്ടി​ൽ സ​ലീം എ​ന്ന അ​ബ്ദു​ൾ സ​ലീ​മി(43)​നെ​യാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.അ​ബ്ദു​ൾ ബ​ഷീ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ഴി​ക്ക​ട​വ് മൊ​ട​പൊ​യ്ക സ്വ​ദേ​ശി​നി​യെ വി​വാ​ഹം​ചെ​യ്ത ശേ​ഷം ഇ​യാ​ൾ ഭാ​ര്യ​യു​ടെ സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പൊ​ന്നാ​നി തെ​യ്യ​ങ്ങോ​ട് നി​ന്നു മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് ഒ​ളി​വി​ൽ താ​മ​സി​ക്ക​വെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ട​കൂ​ടി​യ​ത്.

Related posts

Leave a Comment