പിടിച്ചുപറിക്കൽ സംഭവത്തിൽ അറസ്റ്റിലായത് തട്ടിപ്പ് തൊഴിലാക്കിയവർ! സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്

കോ​ട്ട​യം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ർ​ത്തി സ്വ​ർ​ണ​മാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ മു​ന്പും ത​ട്ടി​പ്പ് ന​ട​ത്തി​യ​തിന് പി​ടി​യി​ലാ​യ​വ​ർ.

വ​ട​വാ​തൂ​ർ ഡം​പിം​ഗ് യാ​ർ​ഡി​നു സ​മീ​പം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജെ​സ്റ്റി​ൻ, മാ​ന്നാ​നം കു​ട്ടി​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന മു​ട്ട​ന്പ​ലം പ​രി​യ​ര​ത്തു​ശേ​രി ഡോ​ണ്‍ മാ​ത്യൂ​സ് എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് എ​സ്എ​ച്ച്ഒ റി​ജോ പി. ​ജോ​സ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്പ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഗോ​ഡൗ​ണി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം.

ഇ​തു​വ​ഴി സ്കൂ​ട്ട​റി​ൽ എ​ത്തി​യ ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സ്വ​ദേ​ശി​യാ​യ ര​ജി​ഷി​നെ നാ​ലം​ഗ സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി​യ​ശേ​ഷം സ്കൂ​ട്ട​ർ, സ്വ​ർ​ണ​മാ​ല, കാ​തി​ലു​ണ്ടാ​യി​രു​ന്നു ക​ടു​ക്ക​ൻ എ​ന്നി​വ ഭീ​ഷണ​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു സ്കൂ​ട്ട​റു​മാ​യി സം​ഘം ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നു ര​ജി​ഷ് ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കോ​ട്ട​യം ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് എ​സ്എ​ച്ച​്ഒ റി​ജോ പി. ​ജോ​സ​ഫ്, പ്ര​ൻ​സി​പ്പ​ൽ എ​സ്ഐ അ​നീ​ഷ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ ഷി​ബു​ക്കു​ട്ട​ൻ, ശ്രീ​രം​ഗ​ൻ, രാ​ജ്മോ​ഹ​ൻ, ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ​വ​ർ മു​ന്പു ക​ഞ്ഞി​ക്കു​ഴി​യി​ലെ ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലും പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്.

Related posts

Leave a Comment