പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത. ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായ 20കാരി ജോ ആണ് കഥാനായിക. മ്യാന്മര് സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയുമായ ജോ ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡ് എന്ന 77കാരനെയാണ് പ്രണയിക്കുന്നത്. ഒരു ഡേറ്റിംഗ് സൈറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നേരില്‍ കാണുന്ന ദിവസം വിവാഹം ചെയ്യാനായി ഒരുങ്ങിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിട്ട് 18 മാസമായി. മ്യാന്മറില് യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാല്‍ അവര്‍ക്ക് ഇതുവരെ നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. ജോയ്ക്ക് വിസയും പാസ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാല്‍ തമ്മില്‍ കണ്ടുമുട്ടാനും വിവാഹിതരാകാനുമാണ് ഇവരുടെ പ്ലാന്‍. അപ്രതീക്ഷിതമായാണ് ജോയും ഡേവിഡും തമ്മില്‍ പരിചയപ്പെട്ടത്. ജോ ഓണ്‍ലൈനില്‍ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാന് കഴിയുന്ന ഒരാളെ തിരയുകയായിരുന്നു. എന്നാല്‍ ഡേവിഡ് ഒരു നേരംപോക്കിന് സമയം കൊല്ലാന്‍ ഒരാളെ…
Read MoreDay: December 9, 2021
ഫ്ലാറ്റിലെ ഇത്തിരി സ്ഥലത്ത് ഡ്രമ്മിൽ വാഴകൃഷി സക്സസ് ; 15 കിലോയുടെ വാഴക്കുല വിളവെടുത്ത് വീട്ടമ്മ
സ്വന്തം ലേഖകൻ തൃശൂർ: ഫ്ലാറ്റിലെ സ്ഥലപരിമിതികൾക്കിടെ കാർ പാർക്കിനരികിൽ ഡ്രമ്മിൽ നട്ട വാഴ വിളവുതന്നതിന്റെ സന്തോഷത്തിലാണ് കണ്ണംകുളങ്ങര നെയ്യൻ വീട്ടിൽ സിജി ജെയ്സ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് മുറ്റത്തോ, ടെറസിലോ കൃഷി ചെയ്യാൻ പരിമിതിയുണ്ട്. ഇതു മറികടന്നാണു കണ്ണംകുളങ്ങര ജംഗ്ഷനിൽ ശക്തൻ റീജൻസി അപ്പാർട്ട്മെന്റിൽ ആറാം നിലയിൽ താമസിക്കുന്ന സിജി വാഴ കൃഷി ചെയ് തു വിജയിച്ചിരിക്കുന്നത്. സിജി വച്ച മൂന്നു വാഴകളിൽ ആദ്യത്തേതിൽനിന്ന് 15 കിലോ വരുന്ന കുല വിളവെടുത്തു.ഫ്ലാറ്റിനു താഴെ കാർ പാർക്ക് ചെയ്യുന്നിടത്ത് അതിരുപോലെയുള്ള അല്പം സ്ഥലത്ത് ഡ്രമ്മുകളിൽ മണ്ണ് നിറച്ചായിരുന്നു വാഴ കൃഷി. പരിമിതമായ സ്ഥലത്ത് ഗ്രോബാഗിൽ പച്ചക്കറികൾ വളർത്തി വിജയിച്ചതാണു കൗതുകത്തിനായി ഒരു വാഴ വച്ചു നോക്കാൻ സിജിയെ പ്രേരിപ്പിച്ചത്. ഉപയോഗ ശ്യൂന്യമായ ഡ്രമ്മിൽ മണ്ണ് നിറച്ച് ഒരു റോബസ്റ്റ് വാഴത്തൈ ആദ്യം വച്ചു. ആദ്യ വാഴ കുലച്ചപ്പോൾ രണ്ടു വാഴകൾ…
Read Moreരാജ്യം കരയുമ്പോള്‍ ചിലര്‍ക്ക് ചിരി അടക്കാന്‍ വയ്യ ! റാവത്തിന്റെ മരണം ആഘോഷമാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം പൊക്കും…
കുനൂരില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് മരണപ്പെട്ടതിന്റെ വേദനയില്‍ വിങ്ങുകയാണ് രാജ്യം. ഇതിനിടെയിലും അപകട വാര്‍ത്ത പുറത്ത് വന്നയുടന്‍ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളില്‍ ആഘോഷം തീര്‍ക്കുകയാണ് ഒരു വിഭാഗം ആളുകള്‍. ഇത്തരത്തില്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന് ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന് കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്. മലയാള വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്സുകളിലും ഇവര്‍ ചിരിച്ചുല്ലസിക്കുകയാണ്.ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച…
Read Moreകോവിഡിനു മുൻപും പിൻപും ഒന്നും നടന്നില്ല; കടലാസു നടപടിയായി കുരച്ചുതീർന്ന്, തെരുവുനായ്ക്കളുടെ വന്ധ്യംകരണം
ഷൊർണൂർ: തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിന്നായി നടപ്പാക്കിയിരുന്ന എബിസി പ്രോജക്ടിന്റെ (അനിമൽ ബർത്ത് കണ്ട്രോൾ )പ്രവർത്തനം നിലച്ചു.കോവിഡ് കാലത്തിന് മുന്‍പുതന്നെ തകരാറിലായ പദ്ധതി പിന്നീട് തുടങ്ങാനായിട്ടില്ല. പൊതുനിരത്തുകളിൽ കലിതുള്ളി പരക്കം പായുന്ന തെരുവുനായ്ക്കളുടെ എണ്ണം വളരെ വർദ്ധിച്ച സാഹചര്യമാണുള്ളത്. ഇവയെ പേടിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യവുമുണ്ട്.പാലക്കാട് ജില്ലയിൽ ഒരിടത്തും തെരുവുനായ പിടുത്ത മോ, വന്ധ്യംകരണ ശസ്ത്രക്രിയയോ നടക്കുന്നില്ല.തെരുവുനായ്ക്കളുടെ ശല്യം ഓരോദിവസവും വർധിച്ചു വരുന്പോൾ ഒന്നും ചെയ്യാനാകാതെ അധികൃതർ കൈമലർത്തുകയാണ്. ഇരുചക്രവാഹന ക്കാർക്കും കാൽനടയാത്രക്കാർക്കും ആണ് ഇവ വലിയ ഭീഷണി ഉയർത്തുന്നത്. കൂട്ടംകൂടി കന്നുകാലികളെയും മറ്റും ആക്രമിക്കുന്നതും പതിവാണ്.സ്വൈര വിഹാരത്തിന് ഭംഗം വരുന്ന രീതിയിൽ ആരെയെങ്കിലും ഇവയെ തുരത്തി ഓടിക്കാൻ ശ്രമിച്ചാൽ ഇത്തരക്കാരെ നേരിടാൻ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്ന പതിവുമുണ്ട്. ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തെരുവുനായ്ക്കളുടെ പ്രധാന കേന്ദ്രമാണ്. ഇവയെ ഭയപ്പെട്ടാണ് കാൽനടയാത്രക്കാർ വഴി നടക്കുന്നതുപോലെ പോലും.ഇരുചക്രവാഹനങ്ങൾക്ക്…
Read Moreമനുഷ്യാവകാശങ്ങൾ ആദിവാസികളുടേയും കൂടിയാണ്; ജാഗ്രതയുടെ സന്ദേശവുമായി വനിതാ കമ്മീഷൻ അട്ടപ്പാടിയിലേക്ക്
പാലക്കാട്: ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങൾ അവരുടെയും അവകാശങ്ങൾ കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി മനുഷ്യാ വകാശ ദിനത്തിൽ കേരള വനിതാ കമ്മീഷൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും നേരിൽക്കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായും. വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും. പട്ടികവർഗ പ്രൊമോട്ടർമാർ, ആശാവർക്കർമാർ, അങ്കണവാടി അധ്യാപികമാർ, ജാഗ്രതാസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനു ജാഗ്രതാ സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തും. ഇന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി, അംഗങ്ങളായ അഡ്വ.എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവരുടെ നേതൃത്വത്തിൽ ഉൗരുകൾ സന്ദർശിക്കും. മനുഷ്യാവകാശ ദിനമായ നാളെ രാവിലെ 10.30 മുതൽ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രം ഹാളിൽ നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി…
Read Moreഎമിഗ്രേഷൻ അധികൃതർ എയർപോർട്ടിൽ തടഞ്ഞു! നടി ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ; കാരണം…
ഡൽഹി: നടി ലീന മരിയ പോളിന്റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ഇഡി ചോദ്യം ചെയ്തത് 10 മണിക്കൂർ. നാളെയും ചോദ്യം ചെയ്യൽ തുടരും. ഇന്നലെ രാവിലെ 11 മണിയോടെ ഇഡിയുടെ ഡൽഹി ഓഫീസിലെത്തിയ ജാക്വലിൻ രാത്രി 9.30നാണ് മടങ്ങിയത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മുൻപ് രണ്ട് തവണ അറിയിച്ചെങ്കിലും നടി എത്തിയിരുന്നില്ല. തുടർന്ന് ഈ മാസം അഞ്ചിന് ജാക്വലിനെ എമിഗ്രേഷൻ അധികൃതർ ഇഡി നിർദേശപ്രകാരം മുംബൈ എയർപോർട്ടിൽ തടഞ്ഞു. എട്ടിന് ചോദ്യം ചെയ്യലിനായി ഡൽഹിയിൽ എത്തണമെന്ന് ഇഡി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സുകേഷ് ജയിലിലായിരുന്ന സമയത്ത് ജാക്വലിന് 10 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ അയച്ചുനൽകിയെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ജാക്വിലിനായി മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് ചാർട്ടേഡ് വിമാനവും ബുക്ക് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ…
Read Moreവീണതിനെ തുടർന്ന് എഴുന്നേൽക്കാനായില്ല; മുറിക്കുള്ളിൽ കുടുങ്ങിയവയോധികയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്
വിഴിഞ്ഞം: കട്ടിലിൽ നിന്ന് വീണ് അവശയായി മുറിക്കുള്ളിൽ കുടുങ്ങിയവയോധികയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി. വിഴിഞ്ഞം തിയേറ്റർ ജംഗഷനിൽ ശ്രീജാനിവാസിൽ സുജാത (80) നെയാണ് വിഴിഞ്ഞം ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മകൻ ആശുപത്രിയിൽ പോയതോടെ രണ്ട് ദിവസമായി ഒറ്റക്കായിരുന്നു ഇവരുടെ താമസം .പൊക്കമുള്ള മതിൽക്കെട്ടിനുള്ളിലെ വീടായതിനാൽ നാട്ടുകാരുടെ സഹായവും ലഭിച്ചില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാവിലെ നിലത്ത് വീണ സുജാതക്ക് നിവർന്ന് എണീക്കാൻ പോലുമായില്ല .ഫോൺവിളിച്ചിട്ടും കിട്ടാതെ വന്നതോടെ വാമനാപുരത്തുള്ള ബന്ധു എത്തിയപ്പോഴാണ് കാര്യമറിയുന്നത്. മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ ഇവരെ പുറത്തിറക്കാനുമായില്ല.ബണ്ഡു അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ.അജയ്യുടെ നേതൃത്വത്തിൽ എത്തിയ സംഘം മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടന്ന് വയോധികയെ പുറത്തെത്തിക്കുകയായിരുന്നു.
Read Moreമഞ്ഞിനുള്ളിലേക്ക് മായുന്നു, പിന്നാലെ വലിയൊരു ശബ്ദം…’ അപകടത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ..? പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു, ബിപിൻ റാവത്തെന്ന് പേരും പറഞ്ഞു
ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ തൊട്ടുമുമ്പുള്ളതെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ഹെലികോപ്റ്റർ മഞ്ഞിനുള്ളിലേക്ക് മായുന്നതും വലിയൊരു ശബ്ദം കേൾക്കുന്നതുമാണ് വീഡിയോയിലുള്ളത്. റെയിൽ പാളത്തിലൂടെ നടന്നു നീങ്ങിയവരാണ് ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം, സംയുക്ത സൈനിക മേധാവി സഞ്ചരിച്ച വിമാനം തന്നെയാണോ വീഡിയോയിൽ കാണുന്നതെന്ന് സ്ഥിരീകരണമില്ല. അപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘം ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ട്. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയിട്ടുണ്ട്. വ്യോമസേന മേധാവി വി.ആർ. ചൗധരി അപകടസ്ഥലത്ത് എത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു. അപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘം ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ട്. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.…
Read Moreനേമത്ത് വാനരപ്പട: കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും കയറി കൃഷിനശിപ്പിക്കുന്നത് പതിവാകുന്നു
നേമം: നഗരസഭയുടെ എസ്റ്റേറ്റ്, നേമം വാർഡുകളിൽ വാനരപ്പടയുടെ ശല്ല്യം നാട്ടുകാർക്ക് ദുരിതമാകുന്നു. മുക്കുന്നിമലയുടെ താഴ്വാരങ്ങളിൽ സ്വൈരവിഹരം നടത്തിയിരുന്നവ നഗരത്തിലേക്ക് എത്തിയതോടെ നിരവധി കൂടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും കയറി കൃഷിനശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മുക്കുന്നിമലയിലും സമീപദേശങ്ങളിൽ നിന്നം നൂറുകണക്കിന് വാനരന്മാരെ അധികൃതർ പിടികൂടി വനത്തിലേക്ക് തുറന്നുവിട്ടെങ്കിലും ഇപ്പോഴും കുരങ്ങ് ശല്ലയമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജംഗ്ഷൻ, സത്യൻ നഗർ, ചവിണിച്ചിവിള, കോലിയക്കോട്, പ്ലാങ്കാലമുക്ക്, കുന്നുകാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയുടെ ശല്ല്യം രൂക്ഷമായിരിക്കുന്നത്. വ്യവസായ എസ്റ്റേറ്റിലെ അഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലും നിസ്റ്റ് വളപ്പിലെ വാനരന്മാർ തന്പടിച്ചിരിക്കുന്നത്. വാനര ശല്ല്യം രുക്ഷമായതോടെ അധികൃതർക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.
Read Moreകഞ്ചാവ് എത്തിക്കുന്നത് കൊറിയർ വഴി; അഭയന്റെ തന്ത്രം പൊളിച്ച് എക്സൈസ്; പിടിയിലായത് തലസ്ഥാനത്തെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണി
പാറശാല : ആന്ധ്രാപ്രാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന 13 .5 കിലോകഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറട സ്വദേശി അഭയനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്നും ആന്ധ്രയിൽനിന്നും കൊറിയർ മാർഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രദേശത്തെ മാറ്റാരുടെയെങ്കിലും മേൽവിലാസത്തിലേക്കു അവരുടെഅറിവില്ലാതെ കഞ്ചാവ് അയച്ചശേഷം മേൽവിലാസക്കാരനെന്ന വ്യാജേന കൊറിയർ സർവീസുകാരെ സമീപിച്ചു കൊറിയർ കൈപ്പറ്റുകയെന്ന പുതിയ മാർഗമാണ് സംഘം സ്വീകരിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇങ്ങനെ വാങ്ങിയ കഞ്ചാവ് വിതരണത്തിനായി ഇരു ചക്ര വാഹനത്തിൽ കൊണ്ട് പോകവേ പാറശാലക്കു സമീപം കുറുംകുട്ടിയിൽവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയാണ് അഭയനെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More