രാജ്യം കരയുമ്പോള്‍ ചിലര്‍ക്ക് ചിരി അടക്കാന്‍ വയ്യ ! റാവത്തിന്റെ മരണം ആഘോഷമാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം പൊക്കും…

കുനൂരില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരണപ്പെട്ടതിന്റെ വേദനയില്‍ വിങ്ങുകയാണ് രാജ്യം.

ഇതിനിടെയിലും അപകട വാര്‍ത്ത പുറത്ത് വന്നയുടന്‍ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളില്‍ ആഘോഷം തീര്‍ക്കുകയാണ് ഒരു വിഭാഗം ആളുകള്‍.

ഇത്തരത്തില്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍.

പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന്‍ ഇട്ട് കൊണ്ടാണ് പ്രതികരണം.

അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന്‍ കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്.

മലയാള വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്സുകളിലും ഇവര്‍ ചിരിച്ചുല്ലസിക്കുകയാണ്.ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച ആളായിരുന്നു റാവത്ത്.
ഇതെല്ലാം ചിലരുടെ ആഘോഷത്തിന് കാരണമായി.

ഇതിനെ ഗൗരവത്തോടെ സൈന്യം കാണും. ഇത്തരം പ്രൊഫൈലുകളെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കും.

ഇസ്ലാമിക തീവ്രവാദികള്‍ക്ക് റാവത്തിനോടുള്ള എതിര്‍പ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് വ്യക്തം.

മുന്‍പ് പുല്‍വാമ ഭീകരവാദി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ സമാനമായ ആഹ്ലാദം ഇത്തരക്കാര്‍ പ്രകടിപ്പിച്ചിരുന്നു.

സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ ഇവരുടെ പ്രൊഫൈലുകളില്‍ കാണാം. ഫേക്ക് പ്രൊഫൈലില്‍ നിന്നു മാത്രമല്ല ഒറിജിനലില്‍ പ്രൊഫൈലില്‍ എത്തിയും ഇവര്‍ പരസ്യമായി ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുകയാണ്.

മലപ്പുറം,കണ്ണൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ ഹേറ്റ് ക്യാമ്പയിനിന് നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവുമെന്നാണ് വിവരം.

കേരളത്തില്‍ ഐ.എസ്,ലക്ഷ്‌കര്‍ ,ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരും, ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നവരും ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇന്ത്യയെ തകര്‍ക്കാന്‍ ചില വിദേശ രാജ്യങ്ങളില്‍ നിന്നും ഭീകരവാദികള്‍ക്ക് 200 കോടി രൂപയോളം എത്തിയതായി ഇന്റലിജന്‍സിന് വിവരമുണ്ട്.

കരുനാഗപ്പള്ളി, മലപ്പുറം, കണ്ണൂര്‍,കോഴിക്കോട്,കൊച്ചി,എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ പണം എത്തിയതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയതായാണ് സൂചന. എന്തായാലും അപകടത്തില്‍ ചിരിക്കുന്നവര്‍ക്കെല്ലാ പണികിട്ടുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Comment