തൃശൂർ: നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് വൈദികൻ ബാന്‍ഡ് കൊട്ടിയതു സമൂഹമാധ്യമങ്ങളിൽ വൈറലായി. നെല്ലിക്കുന്ന് പള്ളിയിലെ അസി. വികാരി ഫാ. പ്രതീഷ് കല്ലറയ്ക്കലാണു ചാലക്കുടി കൈരളി ബാൻഡ് സംഘത്തിനോപ്പം ഡ്രംസ് വായിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയത്. നെല്ലിക്കുന്ന് പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ച തിരിഞ്ഞുള്ള ദിവ്യബലിക്കുശേഷം മൂന്നുമണിക്കൂർ കൈരളിയുടെ ബാന്‍ഡ് വാദ്യം ഉണ്ടായിരുന്നു. തിരുനാളിനെത്തിയ ബന്ധുമിത്രാദികളെ യാത്രയാക്കിയശേഷമാണു ബാൻഡ് മേളം ആസ്വദിക്കാനായി അവസാന അരമണിക്കൂർ നേരം പ്രതീഷച്ചനെത്തിയത്. ആവശ്യപ്പെട്ട ഗാനങ്ങൾ വായിക്കുന്നതു താളബോധത്തോടെ ആസ്വദിക്കുന്ന അച്ചനെ കണ്ട ബാന്‍ഡ് ട്രൂപ്പിലെ കിരൺ അച്ചനൊന്നു വായിക്കണോ എന്നു ചോദിച്ചു. നിങ്ങൾക്കു വിരോധമില്ലെങ്കിൽ കരക്കൈ നോക്കാം എന്ന മറുപടിയിൽ ബാൻഡ് മാഷ് വിജയന്റെ സമ്മതത്തോടെ അടുത്ത പാട്ടിൽ വായിച്ചു. ജനങ്ങളും ട്രൂപ്പ് അംഗങ്ങളും പ്രോത്സാഹിപ്പിച്ചപ്പോൾ തുടർന്നുള്ള വിശുദ്ധനായ സെബസ്ത്യാ നോസേ എന്ന ഗാനവും ജനഗണമനയും വായിച്ചശേഷമാണു പ്രതീഷച്ചൻ ഉദ്യമത്തിനു…
Read MoreDay: January 6, 2022
കഞ്ഞികുടിച്ച കള്ളനെ പിടിക്കണം പോലീസ് മാമ്മാ..; അങ്കണവാടിയിൽ കയറി അരിയും പയറുമെടുത്ത് കഞ്ഞിവച്ചു കുടിച്ചു; കെട്ടിടത്തിലെ ഫാനും വിളക്കും മോഷ്ടിച്ചു; അയ്യപുരത്തെ കള്ളനെ കുടുക്കാൻ പോലീസ്
പാലക്കാട് : കല്പാത്തി അയ്യപുരത്തെ അങ്കണവാടിയിൽ മോഷണം. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫാനും വിളക്കുകളും മോഷണം പോയി. കുട്ടികൾക്കുള്ള അരിയും പയറുമെടുത്ത് കഞ്ഞിവെച്ച് കുടിച്ച ശേഷമാണ് കള്ളൻ സാധനങ്ങളുമായി കടന്നുകളഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അങ്കണവാടി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.മുൻവശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. തുടർന്ന് കുട്ടികൾക്കായി സുക്ഷിച്ച അരിയും പയറുമെടുത്ത് പാകം ചെയ്തു കഴിക്കുകയായിരുന്നു.അങ്കണവാടിയുടെ അടുക്കള അലങ്കോലമാക്കിയിട്ടുണ്ട്. ബാക്കി വന്ന ഭക്ഷണവും പാത്രങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ജീവനക്കാർ കണ്ടത്.ജീവനക്കാരുടെ പരാതിയിൽ ടൗണ്‍ നോർത്ത് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreഎന്തിനു നീയെന്നെ വേര്‍പിരിഞ്ഞു ! മരണപ്പെട്ട ഇണയുടെ പിന്നാലെ മയില്‍; നൊമ്പരപ്പെടുത്തുന്ന വീഡിയോ…
ഇണയുടെ മൃതദേഹത്തിനു പിന്നാലെ നടന്നു ചെല്ലുന്ന മയിലിന്റെ വീഡിയോ നൊമ്പരക്കാഴ്ചയാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കാസ് വാനാണ് ഈ വിഡിയോ ട്വീറ്റ് ചെയ്തത്. നാലു വര്‍ഷം തനിക്കൊപ്പം കഴിഞ്ഞ ഇണയെ വേര്‍പിരിയുന്ന ദുഖമാണ് ഈ നടത്തത്തില്‍ കാണുന്നത്. രാജസ്ഥാനിലെ കുചേരയില്‍ റാംസ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഈ കാഴ്ച. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇണയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പിറകെ നടക്കുന്ന മയിലിനെയാണ് വിഡിയോയില്‍ കാണുന്നത്. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. ലക്ഷങ്ങള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.ഹൃദയത്തില്‍ തൊടുന്ന വിഡിയോ എന്നാണ് കമന്റുകള്‍. മനുഷ്യനെക്കാള്‍ സ്നേഹം ആത്മാര്‍ത്ഥയുമുള്ളവരാണ് മറ്റു ജീവി വര്‍ഗങ്ങള്‍ എന്ന് നിരവധി ആളുകള്‍ കമന്റ് ചെയ്തു.
Read Moreമകൻ അമ്മയെ മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചു ! ബൈജുവിന്റെ രണ്ടു മക്കളെ നോക്കിവളർത്തുന്നത് അമ്മ തങ്കയാണ്
തൃശൂർ: ക്രിസ്മസ് തലേന്നു മുളങ്കുന്നത്തുകാവിൽ മകൻ അമ്മയെ മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചു. അരങ്ങാഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്ക(70)യ്ക്കാണ് മകനിൽനിന്ന് മർദനമേറ്റത്. സംഭവത്തിൽ മകൻ ബൈജുവിനെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. കരുമാത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്നു ബഹളമുണ്ടാക്കുന്നതും അടിപിടിയുണ്ടാക്കുന്നതും പതിവായിരുന്നു. ബൈജുവിന്റെ രണ്ടു മക്കളെ നോക്കിവളർത്തുന്നത് അമ്മ തങ്കയാണ്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.പി. ജോയിയുടെ നിർദേശപ്രകാരം എസ്ഐ കെ.രാജൻ, അസി.എസ്ഐ വർഗീസ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreസ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തു; യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി കുട്ടായിയെ കുടുക്കി നെടുമങ്ങാട് പോലീസ്
നെടുമങ്ങാട്: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ച പാറക്കാട് ജംഗ്ഷന് സമീപത്തുവച്ച് മഞ്ച സ്വദേശി ശ്യാംകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പത്താംകല്ല് പാറക്കാട് തോട്ടരികത്തു വീട്ടിൽ എസ്.സുബിൻ (കുട്ടായി 29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ശ്യാംകുമാറിന്റെ ബന്ധുക്കളായ സ്ത്രീകളെ സുബിൻ ശല്യം ചെയ്തതിനെ വിലക്കിയതിലുള്ള വിരോധത്തിലാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐമാരായ സന്തോഷ് കുമാർ, സുനിൽ ഗോപി പോലീസുകാരായ രതീഷ്, രാജീവ്, ശരത്ചന്ദ്രൻ എന്നിവർ ചേർന്ന് ഇയാളെ ശബരിമല സന്നിധാനത്തു നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകോവിഡ് മരണ സർട്ടിഫിക്കറ്റ് നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും നഷ്ടപ്പെട്ടു; ആശുപത്രി മെഡിക്കൽ ഓഫീസറുടെ മറുപടി കേട്ടോ
വെഞ്ഞാറമൂട്: കോവിഡ്ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും നഷ്ടപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും കിട്ടാതായതോടെ മരിച്ചവരുടെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് സർട്ടിഫിക്കറ്റുകൾ കളഞ്ഞുപോയെന്ന് അധികൃതർ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് എട്ട് പേരുടെകൂടി മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായതായി കണ്ടെത്തിയത്. നഗരൂർ ചെമ്മരത്തുമുക്ക് കാവുവിള വീട്ടിൽ അജി തന്റെ പിതാവ് ഗോപാലകൃഷ്ണൻ നായരുടെ കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. മരണ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതോടെ കഴിഞ്ഞമാസം നഗരൂർ പിഎച്ച്സിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജില്ലാ മെഡി ക്കൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങൾ പുറത്തായത്. 2021 ഓഗസ്റ്റ് 15 ന് ഗോപാലകൃഷ്ണൻ നായരുടെ അടക്കം ഒമ്പത് പേരുടെ മരണ സർട്ടിഫിക്കറ്റ് സിഎംഒയിൽ നിന്നും തപാലിൽ അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.ഫയൽ നമ്പർ 291/20, 629/20, 638/20, 258/21, 737/21, 2094/21, 2186/21, 2273/21, 2332/ 21…
Read Moreതാലിബാന്റെ ‘തലവെട്ടല്‍’ തുടങ്ങി ! അഫ്ഗാനില്‍ പെണ്‍പ്രതിമകളുടെ തലകള്‍ കൂട്ടത്തോടെ കൊയ്തു വീഴ്ത്തി…
തലവെട്ടല്‍ താലിബാന് പണ്ടേ ഹരമാണ്. ഇപ്പോഴിതാ രാജ്യത്തെ വസ്ത്രശാലകള്‍ക്ക് മുന്നിലെ പെണ്‍പ്രതിമകളുടെ തലകൊയ്യുമെന്ന പ്രഖ്യാപനം താലിബാന് നടപ്പാക്കിയിരിക്കുകയാണ്. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളെപ്പോലെയാണ് പ്രതിമകള്‍ എന്ന് ആരോപിച്ചാണ് തുണിക്കടകള്‍ക്ക് താലിബാന് ഈ നിര്‍ദേശം നല്‍കിയത്. പ്രതിമകളുടെ തല വെട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുക്കള്‍ പ്രതിമകളെ വിഗ്രഹങ്ങളെപ്പോലെ ആരാധിക്കുന്നുണ്ടെന്നും വിഗ്രാഹാരാധന പാപമാണെന്നും ചൂണ്ടിക്കാട്ടിയാണ് താലിബാന് നിര്‍ദേശം പുറപ്പെടുവിച്ചത്. പെണ്‍പ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നതുപോലും ശരിഅത്ത് നിയമപ്രകാരം തെറ്റാണെന്നും തദ്ദേശ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. പ്രതിമകള്‍ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തില്‍ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവില്‍ വിട്ടുവീഴ്ച ചെയതാണ് പെണ്‍പ്രതിമകളുടെ തലവെട്ടാന്‍ ധാരണയായത്. 2001ല്‍ താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണത്തിലിരിക്കെയാണ് ബാമിയാനിലെ പുരാതനമായ ബുദ്ധ പ്രതിമകള്‍ തച്ചു തകര്‍ത്തത്. അതിനാല്‍ തന്നെ താലിബാന്റെ പുതിയ നടപടി ആരെയും അദ്ഭുതപ്പെടുത്താന്‍ തരമില്ല.
Read Moreസ്കൂളിലേക്ക് അരിയെത്തിക്കാൻപോലും വഴി നൽകാതെ പട്ടാളം! പ്രതിഷേധവുമായി കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂൾ അധ്യാപകരും കുട്ടികളും
കണ്ണൂർ: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലേക്ക് വാഹനങ്ങള്‍ കടക്കുന്ന വഴികൾ പട്ടാളം തടസപ്പെടുത്തിയതോടെ ഉച്ചഭക്ഷണത്തിനുള്ള അരി സ്കൂളിലേക്ക് എത്തിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും രംഗത്ത്. തലച്ചുമടായി അരി സ്കൂളിൽ എത്തിച്ചാണ് അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഉച്ചഭക്ഷണത്തിനായുള്ള 90 ചാക്ക് അരിയെത്തിയത്. എന്നാൽ, സ്കൂളിലേക്ക് കടക്കുന്ന ഏകവഴിയും ഒരു മാസം മുന്‍പ് പട്ടാളം അടച്ചതോടെ സ്കൂളിലേക്ക് അരി എത്തിക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നാണ് അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി സ്കൂൾമുറ്റംവരെ എത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും ജില്ലാ കളക്ടറോട് അഭ്യർ ഥിച്ചിരുന്നു. തുടർന്ന് കളക്ടർ ഡിഎസ്സി കമാൻഡന്റിനെ വിളിച്ചെങ്കിലും വഴി തുറന്നുനൽകാൻ തയാറായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എൽകെജി മുതൽ പ്ലസ്ടുവരെ 2600 ഓളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ഈ വിദ്യാർഥികൾക്കോ അധ്യാപകർക്കോ പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ റോഡ് വരെ…
Read Moreപത്തുകിലോ വീതം ഉരുളക്കിഴങ്ങ്, തക്കാളി, അഞ്ചു കിലോ പച്ചമുളക്..! വ്യാപാരികള്‍ക്ക് ഉത്തരേന്ത്യന്‍ നമ്പറുകളില്‍നിന്നു വ്യാജ ഓര്‍ഡറുകള്‍; അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമെന്ന് സംശയം
വെള്ളരിക്കുണ്ട്: സാധനങ്ങള്‍ക്കായി വ്യാജ ഓര്‍ഡറുകള്‍ നല്കി വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നതായി സംശയം. പാത്തിക്കരയിലെ ഹൃദ്യ വെജിറ്റബിള്‍സ് ഉടമ ബേബിക്കും ഭീമനടിയിലെ ചുങ്കത്തില്‍ ബേക്കറി ഉടമ ഷിഹാബിനുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ സമാനമായ അനുഭവമുണ്ടായത്. അടുത്ത ദിവസം ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കാന്‍ പോകുന്ന ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പിലേക്ക് പച്ചക്കറികള്‍ എത്തിച്ചുനല്കണമെന്നാവശ്യപ്പെട്ടാണ് ബേബിക്ക് ഹിന്ദിയില്‍ ഫോണ്‍കോള്‍ വന്നത്. പത്തുകിലോ വീതം ഉരുളക്കിഴങ്ങ്, തക്കാളി, അഞ്ചു കിലോ പച്ചമുളക് എന്നൊക്കെയായിരുന്നു ഓര്‍ഡര്‍. ബേബി ആവശ്യപ്പെട്ടപ്പോള്‍ വാട്സ്ആപ് നമ്പറിലേക്കും സാധനങ്ങളുടെ പട്ടിക അയച്ചുകിട്ടി. തുടര്‍ന്നാണ് പണം അയയ്ക്കുന്നതിനായി ബേബിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. വിശ്വാസ്യതയ്ക്കുവേണ്ടി സന്ദീപ് റാവത്ത് എന്നപേരിലുള്ള ഐഡി കാര്‍ഡിന്റെ കോപ്പിയും ബേബിയുടെ വാട്സാ ആപ് നമ്പറിലേക്ക് അയച്ചുനൽകി. എന്നാല്‍ ഓര്‍ഡറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ബേബി തുക കാഷായി…
Read Moreവിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച അടുത്തെത്തി വിദ്യാർഥിനിക്കു നേരേ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ തേപ്പ് തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. രാവണീശ്വരം സ്വദേശിയായ രാജേന്ദ്രൻ (29) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുതിയാക്കലിൽ വെച്ചാണ് സംഭവം. സ്കൂളിൽ നിന്നും വരികയായിരുന്ന വിദ്യാർഥിനിയോട് വിജനമായ സ്ഥലത്ത് വച്ച് വഴി ചോദിച്ച അടുത്തെത്തിയ രാജേന്ദ്രൻ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഭയന്നുവിറച്ച പെൺകുട്ടി ബഹളം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപെട്ടു. വീട്ടുകാർ ബേക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ നിരവധി സിസിടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ അന്നേദിവസം അർധരാത്രിയോടെ പ്രതിയെ വീട്ടിലെത്തി പിടികൂടി. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുകയും 14 ദിവത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
Read More