സ്കൂളിലേക്ക് അരിയെത്തിക്കാൻപോലും വഴി നൽകാതെ പട്ടാളം! പ്ര​തി​ഷേ​ധ​വു​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​രും കുട്ടികളും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് സ്‌​കൂ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക്കു​ന്ന വ​ഴി​ക​ൾ പ​ട്ടാ​ളം ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി സ്കൂ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്ത്.

ത​ല​ച്ചു​മ​ടാ​യി അ​രി സ്കൂ​ളി​ൽ എ​ത്തി​ച്ചാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള 90 ചാ​ക്ക് അ​രി​യെ​ത്തി​യ​ത്.

എ​ന്നാ​ൽ, സ്കൂ​ളി​ലേ​ക്ക് ക‌​ട​ക്കു​ന്ന ഏ​ക​വ​ഴി​യും ഒ​രു മാ​സം മു​ന്പ് പ​ട്ടാ​ളം അ​ട​ച്ച​തോ​ടെ സ്കൂ​ളി​ലേ​ക്ക് അ​രി എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തേത്തുട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​രി സ്കൂ​ൾ​മു​റ്റം​വ​രെ എ​ത്തി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും ജി​ല്ലാ ക​ള​ക്‌ട​റോട് അഭ്യർ ഥിച്ചിരുന്നു.

തു​ട​ർ​ന്ന് ക​ള​ക്‌ട​ർ ഡി​എ​സ്‌സി ​ക​മാ​ൻ​ഡ​ന്‍റി​നെ വി​ളി​ച്ചെ​ങ്കി​ലും വ​ഴി​ തു​റ​ന്നുന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ൽ​കെ​ജി മു​ത​ൽ പ്ല​സ്ടു​വ​രെ 2600 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്.

ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും അ​സു​ഖം വ​ന്നാ​ൽ റോ​ഡ് വ​രെ എ​ടു​ത്തുകൊണ്ട് ഓ​ടേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ പ​ട്ടാ​ളം തു​റ​ന്നുന​ൽ​കി​യ വ​ഴി​യി​ൽക്കൂടി കാ​ൽ​ന​ട​യാ​ത്ര മാ​ത്ര​മാ​ണ് സാ​ധി​ക്കു​ക.​ അ​തു​കൊ​ണ്ടുത​ന്നെ വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കാ​നു​ള്ള വ​ഴി​യെ​ങ്കി​ലും തു​റ​ന്നുന​ൽ​ക​ണ​മെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നി​ല​വി​ൽ റോ​ഡി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ഇ​റ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ രാ​വി​ലെ​യും സ്കൂ​ൾ വി​ടു​ന്ന സ​മ​യ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണി​വി​ടെ.

സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് വ​ഴി​ക​ൾ ക​മ്പി​വേ​ലി​യു​പ​യോ​ഗി​ച്ചും മ​റ്റും പ​ട്ടാ​ളം അ​ട​ച്ച​ത്.​ജൂ​ലൈ അ​ഞ്ചി​നാ​ണ് സെ​ന്‍റ് മൈ​ക്കി​ള്‍ സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്തെ സ്ഥ​ലം ഡി​എ​സ്‍​സി​ക്ക് കീ​ഴി​ലു​ള്ള​താ​ണെ​ന്ന ബോ​ര്‍​ഡു വ​ച്ച് വേ​ലി ​കെ​ട്ടി വേ​ര്‍​തി​രി​ച്ച​ത്.

അ​ന്ന് സ്‌​കൂ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കാ​നാ​യി ബ​ര്‍​ണ​ശേ​രി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ഒ​രു​വ​ശം വേ​ലി​കെ​ട്ടാ​തെ ഒ​ഴി​ച്ചി​ട്ടി​രു​ന്നു.

പി​ന്നീ​ട് അ​വി​ടെ​യും വേ​ലി കെ​ട്ടി വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി പ​ത്ത​ടി​യോ​ളം വ​ഴി മാ​ത്രം വി​ട്ടുന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ഴി​യും പ​ട്ടാ​ളം അ​ട​ച്ചു. ഇ​തോ​ടെ​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

Related posts

Leave a Comment