സൂപ്പർഹീറോ എന്നു കേട്ടാൽ അതിശയവും അത്ഭുതവുമാണ് നമുക്ക്. നന്മയ്ക്കൊപ്പം നിന്ന് തിന്മകൾക്കെതിരെ പോരാടുന്നവരും തിന്മകൾക്കൊപ്പം നിൽക്കുന്നവരുമായി സൂപ്പർഹീറോസ് സിനിമകളിൽ നിറഞ്ഞാടുന്നു. നമ്മുടെ ചിന്തകളിലേക്ക് സൂപ്പർഹീറോസ് എത്തിത്തുടങ്ങിയിട്ട് നാളേറെയായിട്ടില്ല. എന്നാൽ, വിദേശരാജ്യങ്ങളിലെ കുട്ടികളൊക്കെ വർഷങ്ങളായി മനസിലും പോക്കറ്റിലുമൊക്കെ ആരാധിക്കുന്ന കുറേ അമാനുഷികരുണ്ട്. ആ സൂപ്പർഹീറോസിൽ കൂടുതലും അമേരിക്കൻ സൃഷ്ടികളാണ്. കോമിക് ബുക്കുകളിൽ ജന്മം കൊണ്ട് പിന്നീട് സിനിമകളിലൂടെ ലോകപ്രശസ്തരായവർ. ഇപ്പോൾ നമുക്ക് മലയാളത്തിലും ഒരു സൂപ്പർഹീറോയെ കിട്ടിയിട്ടുണ്ട്. ലോക്കൽ സൂപ്പർ ഹീറോ…മിന്നൽ മുരളി. നമ്മുടെ സൂപ്പർ ഹീറോകൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. നമുക്ക് അടുത്ത സൂപ്പർഹീറോയ്ക്കായി കാത്തിരിക്കാം. അമാനുഷിക ശക്തിയുള്ളവരും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതുമായ സൂപ്പർഹീറോസുണ്ട്. അത്തരത്തിൽ ചില പ്രമുഖ സൂപ്പർഹീറോകളെ നമുക്കു പരിചയപ്പെടാം… സ്പൈഡർമാൻ സൂപ്പർഹീറോ ചിത്രങ്ങളിൽ ഏറെ പ്രശസ്തി നേടിയ കഥാപാത്രം. മാർവൽ കോമിക്സിന്റെ അമേസിംഗ് ഫാന്റസിയുടെ 15-ാം ലക്കത്തിലാണു സ്പെെഡർമാന്റെ രംഗപ്രവേശനം. സ്റ്റാൻ ലീ,…
Read MoreDay: January 12, 2022
അമ്മപ്പുലിയെത്തി ഒരു കുഞ്ഞുമായി മടങ്ങി, വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ്; കുഞ്ഞിനെ മാറ്റിയത് കൂട്ടിലകപ്പെടാതെ വിദഗ്ധമായി
പാലക്കാട്: ഉമ്മിനിയിൽ വനംവകുപ്പ് സ്ഥാപിച്ച പുലിക്കൂട്ടിൽ അകപ്പെടാതെ തള്ളപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കടത്തിക്കൊണ്ടുപോയി. കൂട്ടിലകപ്പെടാതെ വിദഗ്ധമായാണു അമ്മപ്പുലി കുഞ്ഞിനെ മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മിനിയിലെ ആളില്ലാത്ത കെട്ടിടത്തിൽനിന്നു രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടർന്ന് അമ്മപ്പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും കുഞ്ഞുങ്ങളെ തേടിയെത്തിയ പുലി വനംവകുപ്പുവച്ച കൂട്ടിൽ കുടുങ്ങാതെ മടങ്ങി. ചെറി യ കൂടിനു പകരം വലിയ രണ്ടു കൂടുകൾ സ്ഥാപിച്ചു. ഒരു കൂട്ടിൽ രണ്ടു പുലിക്കുഞ്ഞുങ്ങളെ വച്ചു. സമീപത്ത് വനം വകുപ്പ് ജീവനക്കാർ കാവൽനിന്നു. എന്നാൽ നേരം വെളുത്തപ്പോൾ കൂട്ടിൽ അകപ്പെടാതെ ഒരു കുഞ്ഞിനെയുമായി തള്ളപ്പുലി മടങ്ങി. കൊണ്ടുപോയ കുഞ്ഞിനെ സമീപ പ്രദേശത്ത് തന്നെ വച്ചിട്ടുണ്ടാകുമെന്നാണു കരുതുന്നതെന്നു വാളയാർ റേഞ്ച് ഓഫീസർ ആഷിക് അലി പറഞ്ഞു. രാവിലെ കൂട് പരിശോധിച്ച ജീവനക്കാരാണ് ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയതായി കണ്ടെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോവാൻ പുലി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ…
Read Moreപ്രത്യുത്പാദന വ്യവസ്ഥയെ തകരാറിലാക്കാൻ സാധ്യത! കോവിഡ് പ്രതിരോധ ഗുളിക യുവാക്കൾ ഉപയോഗിക്കരുതെന്ന് നിർദേശം
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഡ്രഗ് കണ്ട്രോളർ ജനറലിന്റെ അടിയന്തര അനുമതി ലഭിച്ച മോൽനുപിരാവിർ ഗുളിക യുവാക്കൾക്കു നൽകരുതെന്ന് കോവിഡ് കർമ സമിതി തലവൻ ഡോ.എൻ.കെ അറോറ വ്യക്തമാക്കി. ചെറുപ്പക്കാരായ ആളുകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ഗുളിക തകരാറിലാക്കാൻ സാധ്യതയുള്ളതായി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. രോഗബാധയുടെ ആദ്യ ഘട്ടങ്ങളിലാണ് മോൽനുപിരാവിർ ഗുളിക നൽകുന്നത്. ഗുളിക നൽകുന്നത് അസുഖം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നു. എന്നാൽ മരുന്നിന്റെ യഥേഷ്ടമുള്ള ഉപയോഗം അപകടങ്ങൾ ഉണ്ടാക്കും. പ്രധാനമായും അറുപതു വയസിനു മുകളിൽ പ്രായമുള്ള, മറ്റു രോഗാവസ്ഥകൾ ഉള്ളവരുടെ ചികിത്സയ്ക്കാണ് ഗുളിക സഹായിക്കുക. ചെറുപ്പക്കാരായ ആളുകൾക്ക് ഗുളിക നൽകുന്നത് ജനിതക വ്യതിയാനങ്ങൾക്ക് കാരണമായേക്കാം. ഇതിനു മുന്‍പ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവയും മോൽനുപിരാവിർ ഗുളിക മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ഡിസംബറിലാണ് ഡ്രഗ് കണ്ട്രോളർ ജനറൽ അമേരിക്കൻ നിർമിത കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അടിയന്തര…
Read Moreടെയ്ലർ മടങ്ങി, അദ്ഭുതകഥകളെ വെല്ലുംവിധം
ക്രൈസ്റ്റ്ചർച്ച്: അദ്ഭുതകഥകളെ വെല്ലുന്നതരത്തിൽ ടെസ്റ്റ് കരിയർ അവസാനിപ്പിച്ച് റോസ് ടെയ്ലർ. അവസാന ടെസ്റ്റിൽ എറിഞ്ഞ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി, ബംഗ്ലാദേശിനെതിരേ ന്യൂസിലൻഡിന് ഇന്നിംഗ്സ് വിജയവും സമ്മാനിച്ചാണു ടെയ്ലർ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് താരം ഇബാദത്ത് ഹുസൈനെ പുറത്താക്കിയാണു ടെയ്ലർ ന്യൂസിലൻഡിന് ഇന്നിംഗ്സ് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടെയ്ലറിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണു ഹുസൈൻ പുറത്തായത്. ഇതോടെ, ആദ്യ ടെസ്റ്റിൽ ബംഗ്ലദേശിനോടു തോറ്റ് നാണംകെട്ട ന്യൂസിലൻഡ്, രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 117 റണ്‍സിനും ജയം അക്കൗണ്ടിലാക്കി. ഒന്നാം ഇന്നിംഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 521 റണ്‍സെടുത്ത ന്യൂസിലൻഡിനെതിരേ ഫോളോഓണ്‍ ചെയ്ത ബംഗ്ലാദേശ് വെറും 126 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ലിട്ടൻ ദാസ് നേടിയ സെഞ്ചുറിക്കും (102) ബംഗ്ലദേശിനെ രക്ഷിക്കാനായില്ല. ഇരട്ട സെഞ്ചുറി നേടിയ ടോം ലാതമാണ് കളിയിലെ താരം. പരന്പര…
Read Moreബ്ലാസ്റ്റേഴ്സിനെ താഴെയിറക്കി ജംഷഡ്പുർ
ബംബോലിം: ഐഎസ്എൽ പോയിന്റ് ടേബിളിന്റെ മുകളിൽനിന്ന് ബ്ലാസ്റ്റേഴ്സിനെ താഴെയിറക്കി ജംഷഡ്പുർ എഫ്സി. ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയ ഉരുക്കിന്റെ നാട്ടുകാർ ഒന്നാമൻമാരായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പുരിന്റെ വിജയം. കളിയുടെ അവസാന നിമിഷം (88) ഇഷാൻ പണ്ഡിതയാണ് വിജയഗോൾ നേടിയത്. 11 കളികളിൽ ജംഷഡ്പൂരിന് 19 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സിന് 10 കളിയിൽനിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. സീസണിൽ ഒരു കളിപോലും ജയിക്കാനായിട്ടില്ലെന്ന നാണക്കേട് നിലനിർത്തിയ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിലും അവസാനക്കാരാണ്.
Read Moreനിയന്ത്രണങ്ങൾക്കിടെ കുരങ്ങന്റെ സംസ്കാര ചടങ്ങ്; 1500 പേർ പങ്കെടുത്തു; രണ്ട് പേർ അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശില്‍ ചത്തുപോയ കുരങ്ങന്റെ “സംസ്കാര ചടങ്ങിൽ’ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പങ്കെടുത്തതിൽ കേസെടുത്ത് പോലീസ്. രാജ്ഘഡ് ജില്ലയിലെ ദാല്‍പുര ഗ്രാമത്തിൽ നടന്ന ചടങ്ങളിൽ 1500 പേരാണ് പങ്കെടുത്തത്. ഇതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 29നായിരുന്നു ഗ്രാമവാസികൾ സംസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ചത്തുപോയ കുരങ്ങൻ. അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഗ്രാമവാസികളില്‍ നിന്ന് പിരിവെടുത്ത് 1500ലധികം പേര്‍ക്ക് പ്രത്യേക വിരുന്നും സംഘാടകര്‍ ഒരുക്കി. സംസ്കാരം നടക്കുന്ന ഇടത്തേക്ക് കുരങ്ങന്റെ ജഡവും വഹിച്ച് ആളുകള്‍ കൂട്ടത്തോടെ നടന്നുപോവുന്നതിന്റെയും ആളുകൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് കൂട്ടംചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Read Moreനിയന്ത്രണം കാറ്റിൽ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിര; എം.എ.ബേബി അടക്കമുള്ളവർ കാഴ്ചക്കാർ; പോലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി
തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു. ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എംഎൽഎ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി. കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്. ഇടയ്ക്ക് സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി. ആൾക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിർദേശം നൽകാൻ മുഖ്യമന്ത്രിയുടെ…
Read Moreതെറ്റുപറ്റിപ്പോയി, സമ്മതിച്ചു..! ആഭ്യന്തര വകുപ്പിൽ കുറച്ചു പ്രശ്നങ്ങളുണ്ട്, എല്ലാം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ തെറ്റായ സമീപനങ്ങളുള്ളവരുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പോലീസിലെ തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കണമെന്നും അലൻ – താഹ വിഷയത്തിൽ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നൽകി. അകാരണമായി ആരേയും ജയിലില്‍ അടയ്ക്കണമെന്ന നിലപാട് സർക്കാരിനില്ലെന്നും യുഎപിഎ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടി നൽകി.
Read More