ലോ​ക്ക​ൽ സൂ​പ്പ​ർ​ ഹീ​റോ…​മി​ന്ന​ൽ മു​ര​ളി! ചി​ല പ്ര​മു​ഖ സൂ​പ്പ​ർ​ഹീ​റോ​ക​ളെ ന​മു​ക്കു പ​രി​ച​യ​പ്പെ​ടാം…

സൂ​പ്പ​ർ​ഹീ​റോ എ​ന്നു കേ​ട്ടാ​ൽ അ​തി​ശ​യ​വും അ​ത്ഭു​ത​വു​മാ​ണ് ന​മു​ക്ക്. ന​ന്മ​യ്ക്കൊ​പ്പം നി​ന്ന് തി​ന്മ​ക​ൾ​ക്കെ​തി​രെ പോ​രാ​ടു​ന്ന​വ​രും തി​ന്മ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​രു​മാ​യി സൂ​പ്പ​ർ​ഹീ​റോ​സ് സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞാ​ടു​ന്നു.

ന​മ്മു​ടെ ചി​ന്ത​ക​ളി​ലേ​ക്ക് സൂ​പ്പ​ർ​ഹീ​റോ​സ് എ​ത്തി​ത്തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളൊ​ക്കെ വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സി​ലും പോ​ക്ക​റ്റി​ലു​മൊ​ക്കെ ആ​രാ​ധി​ക്കു​ന്ന കു​റേ അ​മാ​നു​ഷി​ക​രു​ണ്ട്.

ആ ​സൂ​പ്പ​ർ​ഹീ​റോ​സി​ൽ കൂ​ടു​ത​ലും അ​മേ​രി​ക്ക​ൻ സൃ​ഷ്ടി​ക​ളാ​ണ്. കോ​മി​ക് ബു​ക്കു​ക​ളി​ൽ ജ​ന്മം കൊ​ണ്ട് പി​ന്നീ​ട് സി​നി​മ​ക​ളി​ലൂ​ടെ ലോ​ക​പ്ര​ശ​സ്ത​രാ​യ​വ​ർ.

ഇ​പ്പോ​ൾ ന​മു​ക്ക് മ​ല​യാ​ള​ത്തി​ലും ഒ​രു സൂ​പ്പ​ർ​ഹീ​റോ​യെ കി​ട്ടി​യി​ട്ടു​ണ്ട്. ലോ​ക്ക​ൽ സൂ​പ്പ​ർ​ ഹീ​റോ…​മി​ന്ന​ൽ മു​ര​ളി. ന​മ്മു​ടെ സൂ​പ്പ​ർ​ ഹീ​റോ​ക​ൾ വ​ന്നു തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. ന​മു​ക്ക് അ​ടു​ത്ത സൂ​പ്പ​ർ​ഹീ​റോ​യ്ക്കാ​യി കാ​ത്തി​രി​ക്കാം.

അ​മാ​നു​ഷി​ക ശ​ക്തി​യു​ള്ള​വ​രും ആ​ധു​നി​ക ശാ​സ്ത്ര​സ​ാങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ സൂ​പ്പ​ർ​ഹീ​റോ​സു​ണ്ട്. അ​ത്ത​ര​ത്തി​ൽ ചി​ല പ്ര​മു​ഖ സൂ​പ്പ​ർ​ഹീ​റോ​ക​ളെ ന​മു​ക്കു പ​രി​ച​യ​പ്പെ​ടാം…

സ്പൈ​ഡ​ർ​മാ​ൻ

സൂ​പ്പ​ർ​ഹീ​റോ ചി​ത്ര​ങ്ങ​ളി​ൽ ഏ​റെ പ്ര​ശ​സ്തി നേ​ടി​യ ക​ഥാ​പാ​ത്രം. മാ​ർ​വ​ൽ കോ​മി​ക്സി​ന്‍റെ അ​മേ​സിം​ഗ് ഫാ​ന്‍റ​സി​യു​ടെ 15-ാം ല​ക്ക​ത്തി​ലാ​ണു സ്പെെ​ഡ​ർ​മാ​ന്‍റെ രം​ഗ​പ്ര​വേ​ശ​നം.

സ്റ്റാ​ൻ ലീ, ​സ്റ്റീ​വ് ഡി​റ്റ്കോ എ​ന്നി​വ​രാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്ര​ഷ്ടാ​ക്ക​ൾ. ഒ​രി​ക്ക​ൽ റേ​ഡി​യോ ആ​ക്ടീ​വ് ചി​ല​ന്തി​യു​ടെ വി​ഷ​മേ​റ്റ​തി​നെത്തു​ട​ർ​ന്ന് പീ​റ്റ​റി​നു ചി​ല അ​മാ​നു​ഷി​ക ശ​ക്തി​ക​ൾ ല​ഭി​ക്കു​ന്നു. പി​ന്നീ​ട്, സ്പൈ​ഡ​ർ​മാ​ൻ എ​ന്ന പേ​രി​ൽ ദു​ഷ്ട​ശ​ക്തി​ക​ൾ​ക്കെ​തി​രെ പോ​രാ​ടു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​പ​ണി​മൂ​ല്യ​മു​ള്ള കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​മാ​ണ് സ്പൈ​ഡ​ർ​മാ​ൻ. സ്പെെ​ഡ​ർ​മാ​ൻ (2002), സ്പെെ​ഡ​ർ​മാ​ൻ -2 (2004), സ്പെെ​ഡ​ർ​മാ​ൻ – 3 (2007), ദി ​അ​മേ​സിം​ഗ് സ്പെെ​ഡ​ർ​മാ​ൻ (2012), ദി ​അ​മേ​സിം​ഗ് സ്പെെ​ഡ​ർ​മാ​ൻ 2 (2014), സ്പെെ​ഡ​ർ​മാ​ൻ ഹോം ​ക​മിം​ഗ് (2017), സ്പെെ​ഡ​ർ​മാ​ൻ ഇ​ൻ​ടു ദി ​സ്പെെ​ഡ​ർ വേ​ഴ്സ് (2018), സ്പെെ​ഡ​ർ​മാ​ൻ ഫാ​ർ ഫ്രം ​ഹോം (2019), സ്പെെ​ഡ​ർ​മാ​ൻ നോ ​വേ ഹോം (2021) ​എ​ന്നീ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മാ​യി ഇൗ ​സൂ​പ്പ​ർ​ഹീ​റോ തി​ള​ങ്ങി.

കാ​പ്റ്റ​ൻ അ​മേ​രി​ക്ക

അ​മേ​രി​ക്ക​ൻ ആ​രാ​ധക​രു​ടെ ഇ​ഷ്ട​ക​ഥാ​പാ​ത്ര​മാ​ണ് യോ​ദ്ധാ​വാ​യ ഇൗ ​സൂ​പ്പ​ർ​ഹീ​റോ.

മാ​ർ​വ​ൽ കോ​മി​ക്സി​ന്‍റെ മു​ൻ​ഗാ​മി​യാ​യി​രു​ന്ന ടൈം​ലി കോ​മി​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച കോ​മി​ക്സി​ലാ​യി​രു​ന്നു കാ​പ്റ്റ​ൻ അ​മേ​രി​ക്ക എന്ന ക​ഥാ​പാ​ത്രം ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളാ​യ ജോ ​സൈ​മ​ണ്‍, ജാ​ക്ക് കി​ർ​ബി എ​ന്നി​വ​രു​ടേ​താ​ണു സൃ​ഷ്ടി.

ര​ണ്ടാം ലോ​ക​ മ​ഹാ​യു​ദ്ധ​ത്തി​ലെ ദു​ഷ്ട​ശ​ക്തി​ക​ളെ നേ​രി​ടു​ന്ന രാ​ജ്യ​സ്നേ​ഹി​യാ​യ സൂ​പ്പ​ർ യു​ദ്ധ​നാ​യ​ക​നാ​യാ​ണു കാ​പ്റ്റ​ൻ അ​മേ​രി​ക്ക അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

1950 ൽ കോ​മി​ക് ബു​ക്ക് നി​ർ​ത്ത​ലാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് 1964ൽ ​മാ​ർ​വ​ൽ കോ​മി​ക്സ് ക​ഥാ​പാ​ത്ര​ത്തി​നു പു​ന​ർ​ജീ​വ​ൻ ന​ല്കി.

2011ലെ ​ഇ​മാ​ജി​ൻ ഗെ​യിം​സ് നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച 100 കോ​മി​ക് പു​സ്ത​ക നാ​യ​ക​ന്മാ​രി​ൽ ആ​റാം സ്ഥാ​ന​മാ​ണു കാ​പ്റ്റ​ൻ അ​മേ​രി​ക്ക​യ്ക്ക്.

2012ൽ ​ടോ​പ്പ് 50 അ​വ​ൻ​ഞ്ചേ​ഴ്സ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും 2014ൽ ​മാ​ർ​വ​ൽ സൂ​പ്പ​ർ നാ​യ​ക​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി.

അ​യേണ്‍​മാ​ൻ

മാ​ർ​വ​ൽ കോ​മി​ക്സി​ന്‍റെ മ​റ്റൊ​രു സൂ​പ്പർ​ ഹീ​റോ. സ്റ്റാ​ൻ ലീ, ​ലാ​റി ലീ​ബ​ർ, ഡോ​ണ്‍ ഹെ​ക്ക്, ജാ​ക്ക് കി​ർ​ബി എ​ന്നി​വ​രാ​ണു ക​ഥാ​പാ​ത്ര​ത്തെ നി​ർ​മി​ച്ച​ത്.

1963 മാ​ർ​ച്ചി​ൽ പു​റ​ത്തി​റ​ങ്ങി​യ ടെ​യ്ൽ​സ് ഓ​ഫ് സ​സ്പെ​ൻ​സ് 39-ാം ല​ക്ക​ത്തി​ലാ​ണു അ​യേണ്‍​മാ​ൻ ആ​ദ്യ​മാ യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ, ശീ​ത​യു​ദ്ധ​ത്തെ​യും പ്ര​ത്യേ​കി​ച്ച്, ക​മ്യൂ​ണി​സ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​ടേ​യും വാ​ണി​ജ്യ​ത്തി​ന്‍റെ​യും പ​ങ്കി​നെയാ​ണു സ്റ്റാ​ൻ ലീ ​അ​യേണ്‍​മാ​ൻ പുസ് ത​ക​ങ്ങ​ളി​ൽ വി​ഷ​യ​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, പി​ന്നീ​ട് ശീ​ത​യു​ദ്ധ ആ​ശ​യ​ങ്ങ​ൾ മാ​റി സ​മ​കാ​ലി​ക പ്ര​സ​ക്തി​യു​ള്ള തീ​വ്ര​വാ​ദ​വും ക്രി​മി​ന​ ൽ സം​ഘ​ട​ന​ക​ളു​മാ​യി അ​യേണ്‍​മാ​ൻ പു​സ്ത​ക​ങ്ങ​ളി​ലെ വി​ഷ​യ​ങ്ങ​ൾ.

2008, 2010, 2013 വ​ർ​ഷ​ങ്ങ​ളി​ൽ അ​യേണ്‍​മാ​ൻ, അ​യേണ്‍​മാ​ൻ – 2, അ​യേണ്‍​മാ​ൻ – 3 എ​ന്നീ ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ ങ്ങി.

അ​വ​ഞ്ചേ​ഴ്സ് ചി​ത്ര​ങ്ങ​ളി​ലും കാ​പ്റ്റ​ൻ അ​മേ​രി​ക്ക: സി​വി​ൽ വാ​ർ, സ്പെെ​ഡ​ർ​മാ​ൻ ഹോം ​ക​മിം​ഗ് തു​ട​ങ്ങി​യ​വ​യി​ലും അ​യേണ്‍​മാ​നെ​ത്തി.

ബാ​റ്റ്മാ​ൻ

ഡി​സി കോ​മി​ക്സി​ന്‍റെ ഒ​രു കോ​മി​ക് പു​സ്ത​ക ക​ഥാ​പാ​ത്ര​മാ​ണ് ബാ​റ്റ്മാ​ൻ. ചി​ത്ര​കാ​ര​നായ ബോ​ബ് കെ​യി​ൻ എ​ഴു​ത്തു​കാ​ര​നാ​യ ബി​ൽ ഫി​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ബാ​റ്റ്മാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച​ത്.

1939 മേ​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ഡി​ക്ട​റ്റീ​വ് കോ​മി​ക്സ് 27-ാം ല​ക്ക​ത്തി​ലാ​ണു ബാ​റ്റ്മാ​ൻ ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഒ​രു ധ​നി​ക വ്യ​വ​സാ​യി​യാ​യ ബ്രൂ​സ് വെ​യ്നാ​ണ് അ​നീ​തി​ക്കെ​തി​രേ പോ​രാ​ടാ​നാ​യി ബാ​റ്റ്മാ​നാ​യി മാ​റു​ന്ന​ത്.

കു​ട്ടി​യാ​യി​രി​ക്കു​ന്പോ​ൾ മാ​താ​പി​താ​ക്ക​ൾ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന​തി​നു സാ​ക്ഷി​യാ​യ ബ്രൂ​സ് തി​ന്മ​യ്ക്കെ​തി​രെ പോ​രാ​ടാ​നാ​യി തീ​രു​മാ​നി​ക്കു​ന്നു.

പി​ന്നീ​ട് ശാ​രീ​ക​മാ​യും മാ​ന​സി​ക​മാ​യും ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തി​യ​ശേ​ഷം ബ്രൂ​സ് വ​വ്വാ​ലു​മാ​യി ബ​ന്ധ​മു​ള്ള പേ​രും വേ​ഷ​വും സ്വീ​ക​രി​ച്ചു ത​ന്‍റെ ദൗ​ത്യം ആ​രം​ഭി​ക്കു​ന്നു. സാ​ങ്ക​ല്പി ക ന​ഗ​ര​മാ​യ ഗോ​ഥ​മി​ലാ​ണു ബാ​റ്റ്മാ​ന്‍റെ പ്ര​വ​ർ​ത്ത​നം.

ബാ​റ്റ്മാ​ൻ (1989), ബാ​റ്റ്മാ​ൻ റി​ട്ടേ​ൺ​സ് (1992), ബാ​റ്റ്മാ​ൻ ഫോ​ർ​എ​വ​ർ (1995), ബാ​റ്റ്മാ​ൻ ആ​ൻ​ഡ് റോ​ബി​ൻ (1997), ബാ​റ്റ്മാ​ൻ ബി​ഗി​ൻ​സ് (2005), ദി ​ഡാ​ർ​ക്ക് നെെ​റ്റ് (2008), ദി ​ഡാ​ർ​ക്ക് നെെ​റ്റ് റെെ​സ​സ് (2012) തു​ട​ങ്ങി​യ സി​നി​മ​ക​ൾ ബാ​റ്റ്മാ​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി.

സൂ​പ്പ​ർ​മാ​ൻ

ലോ​ക​ത്തി​ലെ ജ​ന​പ്രി​യ സൂ​പ്പ​ർ​ഹീ​റോ. ആക്‌ഷൻ കോമി ​ക്സ് ഒ​ന്നാം ല​ക്ക​ത്തി​ലാ​ണു സൂ​പ്പ​ർ​മാ​ന്‍റെ രം​ഗ​പ്ര​വേ​ശ​നം. ജെ​റി സീ​ഗ​ൽ, ജോ ​ഷു​സ്റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് 1932-ൽ ​ക​ഥാ​പാ​ത്ര​ത്തി​നു ജ​ന്മം ന​ൽ​കി​യ​ത്.

ക്രി​പ്റ്റ​ണ്‍ എ​ന്ന ഗ്ര​ഹ​ത്തി​ൽ കാ​ൽ -​ എ​ൽ (Kal-El) എ​ന്ന പേ​രി​ലാ​ണ് സൂ​പ്പ​ർ​മാ​ന്‍റെ ജ​ന​നം. ക്രി​പ്റ്റ​ണ്‍ ഗ്ര​ഹം ന​ശി​ക്കു​ന്ന​തി​നു അ​ൽ​പ​നി​മി​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ശി​ശു​വാ​യ കാ​ൽ -​ എ​ലി​നെ പി​താ​വ് ജോ​ർ -​ എ​ൽ ഒ​രു റോ​ക്ക​റ്റി​ൽ ക​യ​റ്റി ഭൂ​മി​യി​ലേ​ക്ക​യ​യ്ക്കു​ന്നു.

ഒ​രു ക​ർ​ഷ​ക കു​ടും​ബം അ​വ​നെ ക​ണ്ടെ​ത്തു​ക​യും ക്ലാ​ർ​ക്ക് കെ​ന്‍റ് എ​ന്ന പേ​രി​ൽ വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ കെ​ന്‍റ് അ​മാ​നു​ഷി​ക ശ​ക്തി​ക​ൾ പ്ര​ക​ടി​പ്പി​ക്കു​വാ​ൻ തു​ട​ങ്ങി.

മു​തി​ർ​ന്ന ശേ​ഷം, ത​ന്‍റെ ശ​ക്തി​ക​ൾ മാ​ന​വ​രാ​ശി​യു​ടെ ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​വാ​ൻ കെ​ന്‍റ് തീ​രു​മാ​നി​ക്കു​ന്നു.

റേ​ഡി​യോ പ​ര​ന്പ​ര​ക​ൾ, ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ൾ, ച​ല​ച്ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ ഗെ​യി​മു​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം സൂ​പ്പ​ർ​മാ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സൂ​പ്പ​ർ​മാ​ൻ ദി ​മൂ​വി, സൂ​പ്പ​ർ​മാ​ൻ – 2, സൂ​പ്പ​ർ​മാ​ൻ – 3, സൂ​പ്പ​ർ​മാ​ൻ – 4: ദി ​ക്വ​സ്റ്റ് ഫോ​ർ പീ​സ്, സൂ​പ്പ​ർ​മാൻ റി​ട്ടേ​ൺ​സ് എ​ന്നീ സി​നി​മ​ക​ളി​ലും സൂ​പ്പ​ർ​മാ​ൻ ത​രം​ഗ​മാ​യി.

Related posts

Leave a Comment