ന്യൂഡൽഹി: കോവിഡ് മഹാമാരികൊണ്ടു മാത്രം രാജ്യത്ത് 10,094 കുട്ടികൾ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങൾ ഉൾപ്പെടെ ബാല സ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. 2020 ഏപ്രിൽ മുതൽ 2022 ജനുവരി 11 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1,36,910 കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളിൽ ഒരാളെ കോവിഡ് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ ഇക്കാലയളവിൽ 448 കുട്ടികളെ കാണാതായിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന കമ്മീഷനുകളുമായി വെർച്വൽ യോഗം നടത്തുന്നുണ്ട്. മൂന്നാം തരംഗത്തിൽ കൂടുതൽ കരുതൽ എടുക്കണം എന്നതുൾപ്പെടെ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പീഡിയാട്രിക്സ് വാർഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ആധൂനിക ഉപകരണങ്ങൾ സജ്ജീകരിക്കുക, എൻഐസിയു, എസ്എൻസിയു എന്നിവ…
Read MoreDay: January 18, 2022
പുരാവസ്തുക്കളിലേറെയും മോൻസന്റെ പ്രായം പോലും ഇല്ലാത്തവ; 350 വർഷം പഴക്കമുള്ള ചെമ്പോലയുടെ ശരിക്കുമുള്ള പഴക്കം ഞെട്ടിക്കുന്നത്…
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സൻ മാവുങ്കലിന്റെ പക്കല്‍ നിന്നു കണ്ടെടുത്ത ചെമ്പോലയ്ക്ക് കാര്യമായ പഴക്കമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (എഎസ്ഐ). ഇതിനു 350 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശവാദം. എന്നാല്‍ ചെമ്പോലയ്ക്ക് 100 വര്‍ഷത്തില്‍ താഴെ മാത്രമേ പഴക്കമുള്ളൂവെന്നാണ് എഎസ്ഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ചിന് നല്കിയ റിപ്പോര്‍ട്ടിലാണ് കാലപ്പഴക്കം സംബന്ധിച്ചുള്ള കാര്യങ്ങൾ എഎസ്ഐ വ്യക്തമാക്കിയിട്ടുള്ളത്. മോന്സൻ അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാളുടെ കൈവശമുള്ള ചെമ്പോല വ്യാജമാണെന്ന തരത്തിലുള്ള വാദങ്ങളുയര്‍ന്നത്. ഇതോടെ മോന്‍സന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ കേരള യൂണിറ്റ് ചെമ്പോല തിട്ടൂരത്തിന്റെ പഴക്കം സംബന്ധിച്ച് വിശദവിവരങ്ങള്‍ അറിയാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഇതു പരിഗണിച്ചാണ് ചെമ്പോലയടക്കമുള്ളവ പരിശോധന നടത്താന്‍ ചെന്നൈ മേഖലാ ഡയറക്ടറെ ചുമതലപ്പെടുത്തിയത്. പത്ത് പുരാവസ്തുക്കളാണ് പ്രത്യേക സംഘം പരിശോധിച്ചത്. ഇതില്‍ യേശുവിനെ…
Read Moreഅയാള്‍ കണ്ടില്ലായിരുന്നുവെങ്കില്‍…! പാഞ്ഞു വന്ന ട്രെയിനിന് മുന്നിലേക്ക് യുവതിയെ തള്ളിയിട്ടു; പിന്നെ നടന്നത്…
ബ്രസൽസ്: പാഞ്ഞു വന്ന ട്രെയിനിനു മുന്നിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ റോജിയര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ കാത്ത് നിന്ന യുവതിയെ പിന്നില്‍ കൂടിയെത്തിയയാള് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം ട്രെയിന്‍ മെട്രോ സ്റ്റേഷനിലേക്ക് കുതിച്ചെത്തിയിരുന്നു. യുവതിയുടെ സമീപമെത്തിയ ട്രെയിനിന്റെ ഡ്രൈവർ സംഭവം കണ്ട് ഞൊടിയിടയിൽ ട്രെയിൻ നിര്‍ത്തിയതിനാല്‍ ദുരന്തമൊഴിവായി. സമീപമുണ്ടായിരുന്ന യാത്രികര്‍ ഉടന്‍തന്നെ യുവതിയെ ട്രാക്കില്‍ നിന്നും മാറ്റുകയും ചെയ്തു. നിസാര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിന്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവതിയുടെ ജീവന് തിരികെ ലഭിച്ചത്. സംഭവത്തിന് ശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച ആക്രമിയെ മറ്റൊരു മെട്രോ സ്റ്റേഷനില്‍ നിന്നും പിടികൂടിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
Read Moreക്യാപ്റ്റൻസി അംഗീകാരം; ഏറ്റവും വലിയ അംഗീകാരമായി സ്വീകരിക്കുമെന്ന് ബുംറ
പാറൽ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി ലഭിച്ചാൽ അത് ഏറ്റവും വലിയ അംഗീകാരമായി സ്വീകരിക്കുമെന്ന് പേസർ ജസ്പ്രീത് ബുംറ. വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസിയും ഒഴിവായതോടെ ഇന്ത്യയുടെ ദീർഘനാളത്തേക്കുള്ള ക്യാപ്റ്റൻ ആരാണെന്നുള്ള അന്വേഷണത്തിലാണ് ബിസിസിഐ. അടുത്ത വർഷം രോഹിത്ത് ശർമയ്ക്ക് 35 വയസ് പൂർത്തിയാകുന്ന സാഹചര്യവും കണക്കാക്കിയാണിത്. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനാണ് ബുംറ.
Read Moreഎത്ര മനോഹരമായ ആചാരങ്ങള്‍..! മൂന്ന് കണ്ണുള്ള പശുക്കിടാവ് ജനിച്ചു; ശിവന്റെ അവതാരമെന്ന് നാട്ടുകാർ
റായ്പുർ: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവില്‍ മൂന്ന് കണ്ണുകളും, മൂക്കിന് നാല് തുളകളുമായി പശുക്കിടാവ് ജനിച്ചു. ഹേമന്ത് ചന്ദേല്‍ എന്ന കര്‍ഷകന്റെ വീട്ടിലാണ് പശു ജനിച്ചത്. മൂന്ന് കണ്ണുമായി പശുക്കിടാവ് ജനിച്ചു എന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ ഹേമന്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ജനിച്ചിരിക്കുന്നത് സാധാരണ പശുക്കിടാവല്ലെന്നും ഭഗവാന് ശിവന് അവതരിച്ചതാണെന്നുമാണ് നാട്ടുകാർ പറയുന്നത്. ഗ്രാമീണരെല്ലം ഇതിനെ കാണാനും അനുഗ്രഹം വാങ്ങാനും എത്തുകയാണ്. അതേസമയം, ഭ്രൂണാവസ്ഥയില്‍ സംഭവിച്ച പ്രശ്നങ്ങള്‍ മൂലമാണ് ഇങ്ങനെയുണ്ടായതെന്ന് ഇതിനെ പരിശോധിച്ച മൃഗഡോക്ടര്‍ വ്യക്തമാക്കി. എന്നാൽ നാട്ടുകാർ ഇതു വിശ്വസിക്കാൻ തയാറായിട്ടില്ല. എച്ച്എഫ് ജേഴ്സി ഇനത്തില്‍ പെടുന്ന പെണ് പശുവാണിത്. നേരത്തെ തന്റെ വീട്ടില്‍ ഇതേ ഇനത്തില്‍ പെടുന്ന കിടാങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവയെല്ലാം സാധാരണ കിടാങ്ങളെ പോലെ തന്നെ ആയിരുന്നുവെന്നും ഹേമന്ദ് പറയുന്നു.
Read Moreവാക്സിൻ കുത്തിവയ്പ്പ് ജോക്കോ എടുത്തില്ലെങ്കിലും വാക്സിൻ വിവാദം തിരിഞ്ഞ് കുത്തുന്നു
പാരിസ്: കോവിഡ് വാക്സിൻ വിവാദത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായ സെർബിയൻ ടെന്നീസ് സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും. ഫ്രാൻസിൽ എത്തുന്ന കായിക താരങ്ങളും കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന കായിക മന്ത്രാലയത്തിന്റെ ഉത്തരവാണ് ജോക്കോയ്ക്കു തിരിച്ചടിയായിരിക്കുന്നത്.തിങ്കളാഴ്ചയാണ് കായികതാരങ്ങളും വാക്സിൻ സ്വീകരിക്കണമെന്ന് ഫ്രഞ്ച് കായിക മന്ത്രാലയം അറിയിച്ചത്. ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ച പുതിയ വാക്സിൻ നയപ്രകാരം എല്ലാവർക്കും, സന്നദ്ധപ്രവർത്തകർക്കും വിദേശത്ത് നിന്ന് എത്തുന്ന കായികതാരങ്ങൾക്കും ഉൾപ്പെടെ വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം പറഞ്ഞു. ഞായറാഴ്ചയാണ് ഫ്രഞ്ച് പാർലമെന്റ് പുതിയ നിയമം പാസാക്കിയത്. കോവിഡ് പ്രതിരോധ വാക്സിന് എടുക്കാത്തതിനെത്തുടര്‍ന്നാണ് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമായത്. രണ്ട് ആഴ്ചയിൽ അധികം നീണ്ട അ നിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കഴിഞ്ഞ ദിവസം ജോക്കോ ഓസ്ട്രേലിയയിൽനിന്ന് മടങ്ങിയിരുന്നു. കോവിഡ് വന്നതാണെന്ന കാരണത്താൽ മെഡിക്കൽ എ ക്സെപ്ഷൻ അനുവദിക്കണമെന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. ഓസ്ട്രേലിയയിലെ പരമോന്നത…
Read Moreഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ പാത രണ്ടാണ് എന്ന തിരിച്ചറിവിൽ എത്തി..! നടൻ ധനുഷും ഐശ്വര്യയും വിവാഹമോചിതരായി
ചെന്നൈ: തമിഴ്നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. സമൂഹമാധ്യമങ്ങളിൽ വഴിയാണ് ഇരുവരും തീരുമാനം അറിയിച്ചത്. “18 വർഷമായി ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത്. നല്ല സുഹൃത്തുക്കൾ ആയും, മാതാപിതാക്കൾ ആയും ഞങ്ങൾ വളരെ നല്ല രീതിയിൽ ആണ് ജീവിച്ചു വന്നിരുന്നത്. പക്ഷേ ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ പാത രണ്ടാണ് എന്ന തിരിച്ചറിവിൽ എത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ദയവായി ഞങ്ങൾക്ക് ആവശ്യമായ സ്വകാര്യത തന്നു സഹായിക്കുക” – വാർത്താ കുറിപ്പിൽ ധനുഷ് അറിയിച്ചു. നടൻ രജനികാന്തിന്റെ മകളാണ് ഐശ്വര്യ. 2004ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് കുട്ടികളുണ്ട് ഇവർക്ക്.
Read Moreഇവള് ആണല്ല പെണ്ണാ..! ആൺവേഷം ധരിച്ചെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റിൽ
മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി അറസ്റ്റിൽ. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ്വണ് വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണു പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ തൃശൂരില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ സന്ധ്യയുടെ പേരിൽ 2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ രണ്ടു പോക്സോ കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
Read Moreവിവസ്ത്രനാക്കി മർദിച്ചു, കണ്ണില്‍ വിരലുകള്‍കൊണ്ട് കുത്തി, ശരീരത്തിൽ മര്‍ദനത്തിന്റെ 38 അടയാളങ്ങള്‍ ; മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങൾ
കോട്ടയം: യുവാവിനെ ഗുണ്ടാനേതാവ് തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണെന്നാണ് പോസ്റ്റ്മോര്‍ട്ടം – ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദനം നേരിട്ടു. നഗ്നനാക്കിയാണ് മര്‍ദിച്ചത്. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തുകയും ചെയ്തിട്ടുണ്ട്. ഷാന്റെ ശരീരത്തിൽ മര്‍ദനത്തിന്റെ 38 അടയാളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഷാനെ മർദിച്ചത് കാപ്പിവടി കൊണ്ടാണെന്നാണ് പ്രതി ജോമോന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഷാന്‍ മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ ഞായറാഴ്ച രാത്രിയോടെയാണ് ഷാനിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. രാത്രി ഒന്നായിട്ടും മകൻ വീട്ടിലെത്താഞ്ഞതിനാൽ ഷാൻ ബാബുവിന്റെ അമ്മ രാത്രിതന്നെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി. എന്നാൽ പുലർച്ചയോടെ ഷാന്റെ മൃതദേഹവുമായി…
Read More