അയാള്‍ കണ്ടില്ലായിരുന്നുവെങ്കില്‍…! പാ​ഞ്ഞു വ​ന്ന ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് യു​വ​തി​യെ ത​ള്ളി​യി​ട്ടു; പി​ന്നെ ന​ട​ന്ന​ത്…

ബ്ര​സ​ൽ​സ്: പാ​ഞ്ഞു വ​ന്ന ട്രെ​യി​നി​നു മു​ന്നി​ലേ​ക്ക് യു​വ​തി​യെ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. ബെ​ല്‍​ജി​യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ല്‍​സി​ലെ റോ​ജി​യ​ര്‍ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​ന്‍ കാ​ത്ത് നി​ന്ന യു​വ​തി​യെ പി​ന്നി​ല്‍ കൂ​ടി​യെ​ത്തി​യ​യാ​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ട്രെ​യി​ന്‍ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യി​രു​ന്നു.

യു​വ​തി​യു​ടെ സ​മീ​പ​മെ​ത്തി​യ ട്രെ​യി​നി​ന്‍റെ ഡ്രൈ​വ​ർ സം​ഭ​വം ക​ണ്ട് ഞൊ​ടി​യി​ട​യി​ൽ ട്രെ​യി​ൻ നി​ര്‍​ത്തി​യ​തി​നാ​ല്‍ ദു​ര​ന്ത​മൊ​ഴി​വാ​യി.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ര്‍ ഉ​ട​ന്‍​ത​ന്നെ യു​വ​തി​യെ ട്രാ​ക്കി​ല്‍ നി​ന്നും മാ​റ്റു​ക​യും ചെ​യ്തു. നി​സാ​ര പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ട്രെ​യി​ന്‍ ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​തി​യു​ടെ ജീ​വ​ന്‍ തി​രി​കെ ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഓ​ടി​ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ആ​ക്ര​മി​യെ മ​റ്റൊ​രു മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.



Related posts

Leave a Comment