റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡ് മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള-​ല​ക്ഷ്വ​ദ്വീ​പ് എ​ൻ​സി​സി ഡ​യ​റ​ക്ട​റേ​റ്റി​ന് ച​രി​ത്ര നേ​ട്ടം

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി കേ​ര​ള-​ല​ക്ഷ്വ​ദ്വീ​പ് എ​ൻ​സി​സി പ്ര​തി​നി​ധി സം​ഘം. ബെ​സ്റ്റ് കേ​ഡ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ആ​റ് പേ​രും മെ​ഡ​ലു​ക​ൾ നേ​ടി. മൂ​ന്നു സ്വ​ർ​ണ മെ​ഡ​ലും ഒ​രു വെ​ള്ളി മെ​ഡ​ലും ര​ണ്ടു വെ​ങ്ക​ല മെ​ഡ​ലു​ക​ളു​മാ​ണ് കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ന​ൽ​കു​ന്ന ആ​റ് ബാ​റ്റ​ണു​ക​ളി​ൽ മൂ​ന്നെ​ണ്ണം കേ​ര​ള ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള കേ​ഡ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കും. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 17 എ​ൻ​സി​സി ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.സീ​നി​യ​ർ ഡി​വി​ഷ​ൻ (ആ​ർ​മി) വി​ഭാ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ബെ​സ്റ്റ് കേ​ഡ​റ്റി​നു​ള്ള സ്വ​ർ​ണ മെ​ഡ​ൽ പ​ട്ടാ​ന്പി ശ്രീ ​നീ​ല​ക​ണ്ഠ ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജി​ലെ ഒ​റ്റ​പ്പാ​ലം 28 (കെ) ​ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള എ​സ്. മാ​ധ​വ് സ്വ​ന്ത​മാ​ക്കി. സീ​നി​യ​ർ ഡി​വി​ഷ​ൻ (നേ​വി) വി​ഭാ​ഗ​ത്തി​ൽ ബെ​സ്റ്റ് കേ​ഡ​റ്റി​നു​ള്ള സ്വ​ർ​ണ മെ​ഡ​ൽ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ എ​റ​ണാ​കു​ളം 7(കെ) ​നേ​വ​ൽ യൂ​ണി​റ്റ് എ​ൻ​സി​സി​യി​ൽ…

Read More

ഒ​രു​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​ന​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ട​സ​മാ​യി​ല്ല; ഇ​രു​ച​ക്ര​ വാ​ഹ​ന​ത്തി​ൽ എ​ത്തി വി​വാ​ഹി​ത​രാ​യി കാ​ർ​ത്തി​കും രേ​ഷ്മ​യും

പേ​രൂ​ർ​ക്ക​ട: കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് മൊ​ട്ടി​ട്ട പ്ര​ണ​യം വി​വാ​ഹ​ത്തി​ലെ​ത്തി​യ​പ്പോ​ൾ വി​ല്ല​നാ​യെ​ത്തി​യ​ത് ഞാ​യ​റാ​ഴ്ച​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണം. പ​ക്ഷേ ഒ​രു​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​ന​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ട​സ​മാ​യി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി നി​ശ്ച​യി​ച്ച​പോ​ലെ വി​വാ​ഹി​ത​രാ​യി ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി കാ​ർ​ത്തി​ക്കും (27) മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി രേ​ഷ്മ പി. ​വ​ർ​ഗീ​സും (27). മും​ബൈ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ 2016ൽ ​മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​ന് ഞാ​യ​റാ​ഴ്ച വ​ള്ള​ക്ക​ട​വ് കാ​രാ​ളി ക​ള​ത്തു​വി​ളാ​കം ശ്രീ ​ചാ​മു​ണ്ടേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ ശു​ഭ​പ​ര്യ​വ​സാ​ന​മാ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ബി​രു​ദാ​ന്ത​ര​ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് പ്ര​ണ​യം മൊ​ട്ടി​ട്ട​ത്. പ​ഠ​ന​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രി​ക​യും ഒ​രു​മി​ച്ച് തൊ​ഴി​ൽ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഒ​ടു​വി​ൽ ന​ന്ത​ൻ​കോ​ട്ടു​ള്ള സ്വ​രാ​ജ് ഭ​വ​നി​ൽ കാ​ന്‍റീ​ൻ ആ​രം​ഭി​ച്ചു. 2020-ൽ ​കോ​വി​ഡി​നെ തു​ട​ർ​ന്ന് കാ​ന്‍റീ​ൻ ന​ഷ്ട​ത്തി​ലാ​കു​ക​യും പൂ​ട്ടു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ പു​ളി​മൂ​ട് അം​ബു​ജ വി​ലാ​സം റോ​ഡി​ൽ ഒ​രു ടേ​ക്ക് എ​വേ ടീ ​ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് കാ​ർ​ത്തി​കും രേ​ഷ്മ​യും. അ​ങ്ങി​നെ​യി​രി​ക്കെ…

Read More

ആഗോള പ്രതിരോധ ശേഷി രൂപപ്പെടും; കോവിഡ് മഹാമാരി അതിന്‍റെ അവസാന ഘട്ടത്തിലേക്കു നീങ്ങുന്നുവെന്ന് ലോകാരോഗ്യ സംഘടന

  കോപ്പൻഹേഗൻ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാ രോഗ്യ സംഘടന. യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങ ളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ യൂറോപ്പിൽ ഒമിക്രോൺ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാൽ കുറെ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നുകിൽ വാക്സിൻ അല്ലെങ്കിൽ രോഗബാധമൂലമുള്ള പ്രതിരോധ ശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്‍റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വർഷം അവസാനമാണ് കോവിഡ് തിരിച്ചുവരാൻ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസിലെ പ്രമുഖ…

Read More

‘സദാനന്ദന്‍റെ സമയം’..! രണ്ടാം ദിനവും സമയം തെറ്റിക്കാതെ ഉത്തരം നൽകാൻ ദിലീപ് എത്തി;  26 സംഭവങ്ങളിലെ ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ദിലീപും മറ്റുള്ളവരും എത്തി. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് ഉദ്യോഗസ്ഥർ ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പെടെയാണിത്.  ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ചു പ്രതികൾക്കും ഇതിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിൽ അതു വ്യക്തമാകുമെന്നുമുള്ള നിലപാടിയിലാണ് ക്രൈംബ്രാഞ്ച് സംഘം. ദീലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ച് ഫീസിൽ ഹാജരായത്.  ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ്…

Read More