ആലുവ: വീര്യം കൂടിയ സ്പിരിറ്റും സിലോൺ പേസ്റ്റും സാക്രിനുമെല്ലാം ചേർത്തുണ്ടാക്കുന്ന വ്യാജക്കള്ള് കേരളത്തിൽ വ്യാപകമാകുന്നു. ഇതിന്റെ ഉത്പാപാദനവും വിതരണവും കൃത്യമായി അറിയാമെങ്കിലും പ്രാദേശിക എക്സൈസ് അധികൃതർ അനങ്ങുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. പലപ്പോഴും ഇത് കണ്ടെത്താൻ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലസ്ഥാനത്തുനിന്നും എത്തേണ്ട ഗതികേടാണ്. കഴിഞ്ഞ ദിവസം ആലുവയിൽ ദേശീയ പാതയോരത്ത് മംഗലപ്പുഴ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന തോട്ടക്കാട്ടുകാര കള്ളുഷാപ്പിൽ നിന്നും 760 ലിറ്റർ സ്പിരിറ്റ് പിടികൂടിയതും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്. കള്ള് ഷാപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 350 ലിറ്റർ വ്യാജക്കള്ള് നിർമിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോൺ പേസ്റ്റ്, കള്ളിൽ മധുരം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിൻ എന്നിവയുമാണ് ഇവിടെനിന്ന് പിടികൂടി കൂടിയത്. കള്ള് ഷാപ്പ് ജീവനക്കാരായഅഭിഷേക് സലീന്ദ്രൻ (26)…
Read MoreDay: May 21, 2022
എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ ? 68കാരന്റെ അഭ്യര്‍ഥന കേട്ട് മന്ത്രി റോജ ഞെട്ടി; വീഡിയോ വൈറല്‍…
പരാതി പരിഹാര അദാലത്തിനെത്തിയ ഒരു 68കാരന് പറഞ്ഞതു കേട്ട് മന്ത്രിയും നടിയുമായ റോജ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കൃത്യമായി അദ്ദേഹത്തിന് മറുപടി നല്കി. ”പെന്ഷന് എല്ലാം കിട്ടുന്നുണ്ട്. എന്നാല്‍ ഭാര്യയും മക്കളുമൊന്നും ഇല്ല. എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ?’ ഇതായിരുന്നു വയോധികന്റെ ആവശ്യം. ഇത് കേട്ട് മന്ത്രി റോജ ആദ്യം ഞെട്ടിയെങ്കിലും ആ ഞെട്ടല്‍ പുറത്തുകാട്ടാതെ ചിരിച്ചുകൊണ്ടുതന്നെ ഈ ആവശ്യത്തെ നേരിട്ടു. ”സര്‍ക്കാരിന് അങ്ങനെയൊരു പദ്ധതിയൊന്നുമില്ല” എന്നായിരുന്നു റോജയുടെ മറുപടി. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്.കെ.റോജയോടാണു സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ വിവാഹം കഴിക്കാന്‍ സഹായം തേടിയത്. മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. സുഖവിവരങ്ങള്‍ തിരക്കുന്നതിനിടെ പെന്ഷന് കിട്ടുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. ഭാര്യയും…
Read Moreപ്രിയപ്പെട്ട ലാലിന്..! മോഹന്‍ലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി; ആശംസകളുമായി മറ്റ് താരങ്ങളും
കൊച്ചി: മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് മമ്മൂട്ടി. മോഹന്‍ലാലിന്റെ 62-ാം പിറന്നാളിന് ആശംസ നേര്‍ന്ന് “പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്’ എന്നാണ് മമ്മുട്ടി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഇതു വൈറലുമായി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടിയുടെ ആശംസ. പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ജയസൂര്യ തുടങ്ങി താരങ്ങളും നിരവധി ആരാധകരും ഇതിനു താഴെ കമന്റ്കളുമായി എത്തി. മോഹന്‍ലാലിന്റ് പിറന്നാളാഘോഷത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഭാര്യ സുചിത്ര, സുഹൃത്തും സന്തരസഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍, മറ്റു സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം കേക്കുമുറിച്ച് ആഘോഷിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
Read Moreറെനീസ് വട്ടിപ്പലിശക്കാരൻ; ഭാര്യ പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മുറിയിൽ പൂട്ടിയിട്ടു; സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ വീട്ടിലേക്ക് തിരിച്ചയച്ചു; പുറത്തേക്ക് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നജ്ലയുടെ ഭര്‍ത്താവ് റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പോലീസ്. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. നജ്ലയും കുഞ്ഞുങ്ങളും മരിച്ചതിന് പിന്നാലെ പണം പലിശയ്ക്കു നൽകിയതിന്റെ രേഖകൾ സൂക്ഷിച്ച ബാഗ് ബന്ധുവിന്റെ വീട്ടില്‍ റെനീസ് ഏല്‍പ്പിക്കുകയായിരുന്നു. കേസെടുക്കുംനിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തിനടുത്ത് നോട്ടുകളും ബാഗിലുണ്ട്. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. റെനീസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതോടൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്. മാനസിക പീഡനംനജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ്…
Read Moreജീവനക്കാർക്കു ശമ്പളം മുടങ്ങുമ്പോൾ സർക്കാർ കോടികൾക്കൊണ്ട് വാർഷിക മാമാങ്കം നടത്തുന്നുവെന്ന് ഉമ്മൻചാണ്ടി
ചാലക്കുടി: സർക്കാർ ജീവനക്കാർക്കു ശന്പളം മുടങ്ങുമെന്നു കേരളത്തിന്റെ ധനകാര്യമന്ത്രി പറയുന്പോൾ 100 കോടി മുതൽമുടക്കി പിണറായി സർക്കാർ വാർഷിക മാമാങ്കം നടത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. വിനാശകരമായ വികസനത്തിനെതിരെ സൗത്ത് ജംഗ്ഷനിൽ യുഡിഎഫ് സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനം ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെയാക്കണമെന്നും ജനങ്ങൾക്കു ഗുണകരവും പ്രയോജനപ്പെടുത്തുന്നതുമായിരിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി തുടർന്നുപറഞ്ഞു. ഇത്രയും വലിയ പദ്ധതി നടപ്പിലാക്കാനുള്ള കരുത്ത് പിണറായി സർക്കാരിനില്ല. കഴിഞ്ഞ ആറു വർഷത്തെ ഭരണം നോക്കിയാൽ അതിനുള്ള കെല്പ് ഇല്ലെന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനും എ.കെ. ആന്റണിയും കഴിഞ്ഞ യുഡിഎഫ് സർക്കാരും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഉമ്മൻചാണ്ടി വിശദീകരിച്ചു. വിഴിഞ്ഞം പദ്ധതി വന്നപ്പോൾ അഴിമതി ആരോപിച്ചവർ അധികാരത്തിൽ വന്നപ്പോൾ ഒന്നും മിണ്ടുന്നില്ല.…
Read Moreമഹാപൂരം കഴിഞ്ഞ്… ഒമ്പതാം നാളിൽ വെടിക്കെട്ട് പൂരം… വർഗീസിന് സ്വസ്ഥമായി ഒന്നുറങ്ങണം;വടക്കുന്നാഥനു മുന്നിൽ കൂപ്പുകൈകളോടെ ഷീന
സ്വന്തം ലേഖകൻതൃശൂർ: ഇന്നൊന്നു സ്വസ്ഥമായി സമാധാനത്തോടെ കിടന്നുറങ്ങണം – തൃശൂർ നഗരത്തെ പ്രകന്പനം കൊള്ളിച്ച് പൊട്ടിച്ചുതീർത്ത പൂരംവെടിക്കെട്ടിനു ശേഷം പാറമേക്കാവ് വിഭാഗത്തിനുവേണ്ടി വെടിക്കെട്ടൊരുക്കിയ വർഗീസിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. എല്ലാവരും വന്ന് ഗംഭീരമായി എന്നഭിനന്ദിക്കുന്പോൾ പ്രശംസകൾക്കെല്ലാം സ്നേഹപൂർവം നന്ദി പറയുന്നുണ്ടായിരുന്നു വർഗീസ്. ആദ്യത്തെ പൂരം വെടിക്കെട്ട് തരിന്പും മോശമാക്കിയില്ലെന്നു കാലങ്ങളായി വെടിക്കെട്ടു കണ്ട് മാർക്കിടുന്നവർ പറഞ്ഞപ്പോൾ വളരെ സന്തോഷം എന്നു വർഗീസിന്റെ മറുവാക്ക്. ഒപ്പംനിന്ന പണിക്കാരും ഈ മേഖലയിൽ മുൻപരിചയമുള്ള ബന്ധുക്കളുടെ അകമഴിഞ്ഞ പിന്തുണയുമെല്ലാം ചേർന്നപ്പോൾ നല്ല വെടിക്കെട്ട് കാഴ്ചവയ്ക്കാനായെന്നു വർഗീസ് പറഞ്ഞു. തിരുവന്പാടിയുടെ വെടിക്കെട്ട് നായ്ക്കനാലിൽവച്ച് സെമി ഫിനിഷിംഗ് നടത്തി കൂട്ടപ്പൊരിച്ചിലിലേക്ക് കത്തിക്കയറുന്പോൾ ഷീന സന്തോഷംകൊണ്ട് വിതുന്പാൻ തുടങ്ങിയിരുന്നു. കാത്തുകാത്തിരുന്ന ആദ്യ പൂരം വെടിക്കെട്ട് മഴ കൊണ്ടുപോയതിന്റെ തീരാസങ്കടമായിരുന്നു തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പൊട്ടിക്കയറുന്പോൾ സന്തോഷക്കണ്ണീരായി പെയ്തിറങ്ങിയത്. വെടിക്കെട്ടു കഴിഞ്ഞതും ഭർത്താവ് സുരേഷും പണിക്കാരും ഓടിയെത്തി ഷീനയെ…
Read Moreകുരങ്ങുപനി മറ്റൊരു കോവിഡാവുമോ ? യൂറോപ്പില്‍ വ്യാപനം അതിവേഗത്തില്‍; സ്വവര്‍ഗാനുരാഗികളില്‍ പകര്ച്ചാത്തോത് കൂടുതല്‍…
കോവിഡ് ഭീഷണി കുറയുന്നതിന്റെ ആശ്വാസത്തില്‍ നില്ക്കുന്ന ലോകത്തിനു മേല്‍ അടുത്ത വെള്ളിടിയാവുകയാണ് കുരങ്ങു പനി. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗം ഇപ്പോള്ബെല്ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്, ഇറ്റലി, യുകെ, സ്വീഡന്, പോളണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. സ്പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം…
Read Moreകേരളത്തിന്റെ വയറിളകുന്നു ! ഈ മാസം മാത്രം ഗുരുതര വയറിളക്കം കണ്ടത് 26000ല്‍ പരം ആളുകള്‍ക്ക്…
സംസ്ഥാനത്ത് വിവിധ തരത്തിലുള്ള വയറിളക്ക രോഗങ്ങള്‍ വ്യാപകമാവുന്നതായി കണക്കുകള്‍. ഭക്ഷ്യവിഷബാധ മൂലവും അല്ലാതെയും നിരവധി ആളുകളാണ് വയറിളക്കം മൂലം ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നരലക്ഷത്തോളം പേര് വയറിളക്കവുമായി ബന്ധപ്പെട്ട് ചികില്‍സ തേടി. ഈ മാസം മാത്രം ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചുവര്‍ഷത്തിനിടെ മുപ്പത് പേരുടെ ജീവനാണ് നമ്മള് നിസ്സാരമെന്നു കരുതുന്ന വയറിളക്കം മൂലം പൊലിഞ്ഞത്. ഈ മാസത്തില്‍ ഇതുവരെ 26, 282 പേര്‍ക്ക് രോഗം ബാധിച്ചു. വ്യാഴാഴ്ച ഒറ്റ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് ആയിരത്തഞ്ഞൂറോളം ആളുകളാണ്. മലിനജലമാണ് പലപ്പോഴും വില്ലനാകുന്നത്. ഇതിലൂടെ പകരുന്ന വൈറസും ബാക്ടീരിയയുമാണ് വയറിളക്കത്തിന് മിക്കപ്പോഴും കാരണമാകുന്നത്. വൃത്തിയില്ലാത്ത ഭക്ഷണവും ഭക്ഷ്യവിഷബാധയുമെല്ലാം വയറിളക്കത്തിന് കാരണമാവുന്നുണ്ട്.
Read Moreവീട്ടിൽക്കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; ആക്രമണത്തിനുള്ള കാരണം കേട്ടാൽ ഞെട്ടും; രണ്ടുപേർ അറസ്റ്റിൽ
വെമ്പായം: പണം കടംകൊടുക്കാത്തതിലുള്ള വിരോധത്തിൽ വീട്ടിൽക്കയറി ആക്രമണം നടത്തി ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വട്ടപ്പാറ, തെങ്കറമുകൾ ശ്രീപാദം വീട്ടിൽ സൂരജിനെ ആക്രമിച്ച നെടുമങ്ങാട് പത്താംകല്ല് സ്വദേശി വിഷ്ണു, ഏണിക്കര സ്വദേശി വിമൽ എന്നിവരെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. സൂരജ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതറിഞ്ഞ് സുഹൃത്തായ വിമൽ ഒരു ലക്ഷം രൂപ കടമായി ആവശ്യപ്പെട്ടു. സൂരജ് തുക നൽകാൻ തയാറായില്ല. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ പതിനൊന്നിന് രാത്രി 9.15 ന് സൂരജിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതികൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികൾ കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും, നെടുമങ്ങാട്,അരുവിക്കര, പേരൂർക്കട പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. വട്ടപ്പാറ സിഐ ഡി.ഗിരിലാലിന്റെ നേതൃത്വത്തിൽ എസ്ഐ ആർ.ബൈജു, എസ്സി പിഒമാരായ അജിത്, സൂരജ്,…
Read Moreചായ കുടിക്കാത്ത ഷഹനയുടെ മുറിയില്‍ കണ്ടത് ‘കുടിച്ചുവെച്ച രണ്ട് ചായക്കപ്പുകള്‍’ ! മോഡലിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് കുടുംബം…
നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്ത് പോലീസ്.കോഴിക്കോട് റൂറല്‍ എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ് മൊഴി രേഖപ്പെടുത്തിയത്. ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാല്‍, നദീം, ഉമൈബയുടെ സഹോദരിയുടെ മക്കള്‍ സിദ്ദിഖ്, ജമീല എന്നിവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. 12-ന് രാത്രിയിലാണ് ഷഹനയെ കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നും അന്നുതന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത സജ്ജാദ് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ചെമ്പ്രകാനത്തെ ബന്ധുവീട്ടില്‍ കഴിയുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കാന്‍ എ.സി.പി.യും സംഘവുമെത്തിയത്. വെള്ളിയാഴ്ച രാവിലെ 9.30-ന് വീട്ടിലെത്തിയ സംഘം 12.30-ഓടെയാണ് മടങ്ങിയത്. എ.എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിവീഷ്, വുമണ്‍ സി.പി.ഒ. മഞ്ജു, സി.പി.ഒ. പി.സ്മരുണ്‍ എന്നിവരാണ്…
Read More