എ​നി​ക്കു ക​ല്യാ​ണം ക​ഴി​ക്ക​ണം, സ​ഹാ​യി​ക്കാ​മോ ? 68കാ​ര​ന്റെ അ​ഭ്യ​ര്‍​ഥ​ന കേ​ട്ട് മ​ന്ത്രി റോ​ജ ഞെ​ട്ടി; വീ​ഡി​യോ വൈ​റ​ല്‍…

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​നെ​ത്തി​യ ഒ​രു 68കാ​ര​ന്‍ പ​റ​ഞ്ഞ​തു കേ​ട്ട് മ​ന്ത്രി​യും ന​ടി​യു​മാ​യ റോ​ജ ഒ​ന്ന് ഞെ​ട്ടി​യെ​ങ്കി​ലും പി​ന്നെ കൃ​ത്യ​മാ​യി അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി ന​ല്‍​കി.

”പെ​ന്‍​ഷ​ന്‍ എ​ല്ലാം കി​ട്ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ന്നും ഇ​ല്ല. എ​നി​ക്കു ക​ല്യാ​ണം ക​ഴി​ക്ക​ണം, സ​ഹാ​യി​ക്കാ​മോ?’ ഇ​താ​യി​രു​ന്നു വ​യോ​ധി​ക​ന്റെ ആ​വ​ശ്യം.

ഇ​ത് കേ​ട്ട് മ​ന്ത്രി റോ​ജ ആ​ദ്യം ഞെ​ട്ടി​യെ​ങ്കി​ലും ആ ​ഞെ​ട്ട​ല്‍ പു​റ​ത്തു​കാ​ട്ടാ​തെ ചി​രി​ച്ചു​കൊ​ണ്ടു​ത​ന്നെ ഈ ​ആ​വ​ശ്യ​ത്തെ നേ​രി​ട്ടു. ”സ​ര്‍​ക്കാ​രി​ന് അ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി​യൊ​ന്നു​മി​ല്ല” എ​ന്നാ​യി​രു​ന്നു റോ​ജ​യു​ടെ മ​റു​പ​ടി.

ആ​ന്ധ്രാ​പ്ര​ദേ​ശ് വി​നോ​ദ സ​ഞ്ചാ​ര, സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യും ന​ടി​യു​മാ​യ ആ​ര്‍.​കെ.​റോ​ജ​യോ​ടാ​ണു സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ സ​ഹാ​യം തേ​ടി​യ​ത്.

മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.​ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രോ​ടും മ​ന്ത്രി​മാ​രോ​ടും സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​മാ​യ ന​ഗ​രി​യി​ലെ​ത്തി​യ​ത്. സു​ഖ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കു​ന്ന​തി​നി​ടെ പെ​ന്‍​ഷ​ന്‍ കി​ട്ടു​ന്നി​ല്ലേ​യെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ഭാ​ര്യ​യും കു​ട്ടി​ക​ളും എ​വി​ടെ എ​ന്നും തി​ര​ക്കി.

അ​പ്പോ​ഴാ​യി​രു​ന്നു വ​യോ​ധി​ക​ന്റെ മാ​സ് ഡ​യ​ലോ​ഗ്. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി മാ​റി​യി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 12നാ​ണു ന​ടി റോ​ജ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.

Related posts

Leave a Comment