താലിബാന്റെ കിരാത ഭരണം തുടരുന്ന അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ശരീരം പൂര്‍ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്നാണ് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെക്കന്‍ അഫ്ഗാന് നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഐഎസുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കുക. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര് സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും. ശബ്ദംപോലും പുറത്തുകേള്‍പ്പിക്കാതെ…
Read MoreDay: June 17, 2022
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് മന്ത്രി എത്തിയില്ല; ഉദ്ഘാടനം ഇല്ലാതെ ഒടുവിൽ ബസ് ടെർമിനൽ സജ്ജമായി
പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കെഎസ്ആർടിസിയുടെ പത്തനംതിട്ട ബസ് ടെർമിനൽ തുറന്നു കൊടുത്തപ്പോൾ ഉദ്ഘാടനം ഒഴിവാക്കി. നേരത്തെ രണ്ട് ഉദ്ഘാടനങ്ങൾ നടന്നിരുന്നെങ്കിലും ഇന്നലെ മുതൽ പുതിയ ബസ് ടെർമിനലിൽ നിന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങുന്നതോടനുബന്ധിച്ച് ഒരു ഉദ്ഘാടനം കൂടി നടത്താൻ പരിപാടിയിട്ടിരുന്നു. മന്ത്രി ആന്റണി രാജു ഉദ്ഘാടകനും മന്ത്രി വീണാ ജോർജ് അധ്യക്ഷയുമായി പരിപാടി നിശ്ചയിച്ചതാണ്. എന്നാൽ കെഎസ്ആർടിസിയിൽ ശന്പളം നൽകാത്തതുമായി ബന്ധപ്പെട്ട് യൂണിയനുകൾ സമരരംഗത്തായതിനാൽ ഇവരുടെ പ്രതിഷേധം ഭയന്ന് പരിപാടി മാറ്റുകയായിരുന്നുവെന്ന് പറയുന്നു. മന്ത്രി ആന്റണി രാജു എത്തില്ലെന്ന് രണ്ടുദിവസം മുന്‍പേ അറിയിച്ചിരുന്നു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് ഫ്ളാഗ് ഓഫ് നിർവഹിക്കാനെത്തുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഉദ്ഘാടന പരിപാടി ഇല്ലാതെ തന്നെ ബസുകൾ കയറി ഇറങ്ങിക്കൊള്ളാൻ അനുമതി ലഭിച്ചു. പുലർച്ചെ നാലിനു തന്നെ ആദ്യ സർവീസ് ബസ് ടെർമിനലിൽ നിന്നു പുറപ്പെട്ടു.…
Read Moreകാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, പുലി…! കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; പെരുമൻകുത്ത് വലയുന്നു
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത് മേഖലയിൽ വന്യജീവി ശല്യം രൂക്ഷം. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ചൂരനോലിൽ ചാക്കോ പൗലോസിന്റെ വീടിനോടു ചേർന്ന കൂട്ടിൽ കെട്ടിയിരുന്ന രണ്ടാടുകളെ അജ്ഞാത ജീവി കൊന്നത്. പ്രദേശത്തു പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനയുടെയും കാട്ടുപന്നിയുടെയും സാന്നിധ്യത്തിനു പുറമെ കാട്ടുപോത്തിന്റെയും പുലിയുടെയും സാന്നിധ്യം കൂടിയായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയമാണെന്നു നാട്ടുകാർ പറയുന്നു. കാട്ടുപോത്തിന്റെ മുന്പിലകപ്പെട്ട രണ്ടു പേർ കഴിഞ്ഞ ദിവസം തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ള വന്യജീവികളെ തുരത്താൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി മൂന്നാർ: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 12നായിരുന്നു സംഭവം. ദേവികുളം റേഞ്ചിലെ അരുവിക്കാട് സെക്ടറിൽ നെറ്റിക്കുടി ഭാഗത്താണ് കാട്ടുപോത്തിന്റെ തലയും കാലും മറ്റു ശരീരഭാഗങ്ങളും നാട്ടുകാർ കണ്ടത്. ദേവികുളം റേഞ്ച് ഓഫീസർ…
Read More2 ലക്ഷം തന്നാൽ മാസം പതിനയ്യായിരം പലിശതരാം; ക്യൂനെറ്റിന്റെ തട്ടിപ്പ് വലയിൽ വീണത് നിരവധിപേർ; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: ബിസിനസിൽ പങ്കാളിയാക്കാമെന്നും മാസംതോറും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ദന്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ എൻ.കെ. സിറാജുദ്ദീൻ (31), ഭാര്യ പി.സിത്താര മുസ്തഫ (22), എരുമപ്പെട്ടി സ്വദേശി വി.എ. ആഷിഫ് റഹ്മാൻ (29) എന്നിവരെയാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരം സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടുപ്രതി എറണാകുളം പറവൂർ സ്വദേശി കെ.കെ. അഫ്സലി (30) നായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ചാലാട് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിൽനിന്ന് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ക്യൂനെറ്റ് മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിൽ 1,75000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 15000 രൂപ ലഭിക്കുമെന്നായിരുന്നു പ്രതികൾ വാഗ്ദാനം ചെയ്തത്. ഇതിൽ വിശ്വസിച്ച നിഹാൽ സെപ്റ്റംബർ പത്തിന് പ്രതികൾ…
Read Moreഒടുവില്‍ ദിലീപിനും ലോട്ടറി അടിച്ചു ! അര്‍മാദിച്ച് ആരാധകര്‍; ആഹ്ലാദത്തോടെ താരകുടുംബം…
മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ദിലീപ്. ചില വിവാദങ്ങളില്‍പ്പെട്ട് അടുത്തകാലത്തായി ഉഴറുന്ന ദിലീപിനെത്തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍. ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത. പത്ത് വര്‍ഷം കാലാവധിയുളളതാണ് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. രാജ്യത്ത് സ്പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോള്‍ഡന്‍ വിസ ലഭിക്കു ന്നവര്‍ക്ക് സാധിക്കും. പത്ത് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ തനിയെ പുതുക്കാനാകും. 2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു. തുടര്‍ന്ന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോന്, മീര ജാസ്മിന്, നൈല ഉഷ, മിഥുന് രമേശ് എന്നിവരും ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. വിവിധ മേഖലകളില്‍…
Read Moreനയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ? രസകരമായി ധ്യാനിന്റെ മറുപടി…
ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം പ്രകാശന് പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ധ്യാന്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. “നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ’ എന്ന് മാധ്യമ പ്രവര്ത്തകന് ചോദിക്കുന്നു. “വിളിച്ചു. പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്’ ധ്യാൻ ചിരിച്ചുകൊണ്ട് മറുപടി നല്കി. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ധ്യാന്‍ തന്നെയാണ്. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാനിനൊപ്പം മാത്യു തോമസ്, ദിലീഷ് പോത്തന്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, നിഷ സാരംഗ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Read Moreഈ ഒന്നാം സ്ഥാനത്തിന് ഇനി അധികം ആയുസില്ല! ടിക്ടോക്കിലെ ഒന്നാമനാകാനൊരുങ്ങി ഖാബി; നിലവിലെ താരം ചാര്‍ലി ഡി അമേലിയൊ
യുവതലമുറയുടെ ഹരമായി മാറിയ ഒരു സമൂഹ മാധ്യമമാണ് ടിക്ടോക്ക്. നിലവില്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും ലോകമെമ്പാടും നിരവധിയാളുകളാണ് ഇപ്പോഴും ടിക്ടോക്കിനെ പിന്തുടരുന്നത്. വ്യത്യസ്തമായ കഴിവുകളവതരിപ്പിച്ച് ഒരുപാടുപേര് ടിക്ടോക്കില്‍ താരങ്ങളായുണ്ട്. ഇപ്പോള്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരം അമേരിക്കകാരിയായ ചാര്‍ലി ഡി അമേലിയൊ ആണ്. മികച്ചൊരു നര്‍ത്തകി കൂടിയായ ഈ 18 കാരിയെ നിലവില്‍ 141.7 മില്ല്യണ്‍ ആളുകളാണ് പിന്തുടരുന്നത്. എന്നാല്‍ ഈ ഒന്നാം സ്ഥാനത്തിന് ഇനി അധികം ആയുസില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സെനഗല്‍ സ്വദേശിയായ ഖാബി ലേം ആണ് ചാര്‍ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. 140.8 മില്ല്യണ്‍ ആളുകളാണ് നിലവില്‍ ഈ 22 കാരനെ പിന്തുടരുന്നത്. ഇദ്ദേഹത്തിന്റെ വീഡിയോകളില്‍ നിശബ്ദമായ ഭാവപ്രകടനമാണ് സാധാരണയായി കാണാന്‍ കഴിയുക. മുമ്പ് ഇറ്റലിയിലെ ഒരു തൊഴില്‍ശാലയില്‍ സാധാരണ ജീവനക്കാരനായിരുന്ന ഖാബി വളരെ പെട്ടെന്നാണ് തന്റെ വേറിട്ട പ്രകടനങ്ങളിലൂടെ ജന ശ്രദ്ധയാകര്‍ഷിച്ചത്.…
Read Moreനേപ്പാളിക്കുട്ടി ഇപ്പോള്‍ മലയാളിക്കുട്ടി ! എസ്എസ്എല്‍സി പരീക്ഷയില്‍ ഒമ്പത് എ പ്ലസുമായി തിളങ്ങി നേപ്പാള്‍ സ്വദേശിനി ആരതി…
ജന്മനാട് നേപ്പാള്‍ ആണെങ്കിലും ആരതിക്കുട്ടി ഇപ്പോള്‍ തനി മലയാളിക്കുട്ടിയാണ്. ഈ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയാണ് ഈ മിടുക്കി നേപ്പാളിനും കേരളത്തിനും ഒരേപോലെ അഭിമാനമായത്. നേപ്പാള്‍ സ്വദേശികളായ ദീപക്സിങിന്റെയും രാജേശ്വരിയുടെയും മകള്‍ ആരതിയാണ് ഒന്‍പത് എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കിയത്. ഗണിതശാസ്ത്രത്തില്‍ മാത്രമാണ് ആരതിക്ക് പിഴച്ചത്. മലയാളത്തിലടക്കം മികവ് കാണിച്ച ആരതിക്ക് ഗണിതത്തില്‍ സി പ്ലസിലേക്ക് ഒതുങ്ങേണ്ടി വന്നു. രാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു ആരതിയുടെ പഠനം. കരീലക്കുളങ്ങര ഗവ. ടൗണ്‍ യു.പി സ്കൂളിലാണ് ഏഴ് വരെ പഠിച്ചത്. പിന്നീട് ഹൈസ്കൂള്‍ പഠനത്തിനായാണ് രാമപുരം സ്കൂളിലെത്തിയത്. നിരവധി പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജയിച്ചാണ് ആരതിയുടെ വിജയമെന്നതും എ പ്ലസുകളുടേയും സി പ്ലസിന്റേയും തിളക്കം വര്‍ധിപ്പിക്കുന്നു. ആരതിയുടെ ജനനത്തോടെയാണ് ദീപക്സിങ് കായംകുളത്ത് എത്തുന്നത്. 2013 ല്‍ അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റതോടെ…
Read Moreഗുരുതരാവസ്ഥയിലുള്ള ഒന്നരവയസുകാരൻ ഉൾപ്പെടെ ആറു രോഗികൾക്കില്ല! കേന്ദ്രമന്ത്രിക്ക് പറക്കാൻ എയർ ആംബുലൻസ്; ലക്ഷദ്വീപ് ഭരണാധികാരികൾക്കെതിരേ കടുത്ത ആക്ഷേപം
കൊച്ചി: തേങ്ങ തലയിൽ വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ ഉൾപ്പെടെ ആശുപത്രിയിൽ എത്താൻ ആറു രോഗികൾ എയർ ആംബുലൻസിനായി കാത്തിരിക്കുമ്പോൾ കേന്ദ്രമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ റെഡി. ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ഓഫീസർമാർ നിർദേശിച്ച വിവിധ രോഗികൾക്ക് മുമ്പിൽ മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണു ലക്ഷദ്വീപ് ഭരണകൂടം എയർ ആംബുലൻസ് നിഷേധി ച്ചത്. അതേസമയം ദ്വീപ് സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി അശ്വിനി കുമാറിന് അടുത്ത ദ്വീപിലേക്ക് പോകാനായി എയർ ആംബുലൻസായ ഹെലികോപ്റ്റർ സർവീസ് സജ്ജമാക്കിയതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. ബുധനാഴ്ച വൈകുന്നേരമാണ് അഗത്തി സ്വദേശിയായ ഒന്നര വയസുകാരന്റെ തലയിൽ തേങ്ങ വീഴുകയും അഗത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. കുട്ടി ഛർദ്ദിക്കുകയും നില വഷളാകുകയും ചെയ്തതോടെ മാതാപിതാക്കൾ എയർ ആംബുലൻസ് ആവശ്യപ്പെട്ടു. ഹെലികോപ്റ്റർ വരാൻ വൈകുമെന്നും കാലാവസ്ഥ പ്രശ്നമാണെന്നും അധികൃതർ അറിയിച്ചതോടെ ഉച്ചയ്ക്ക് ഒരു മണിയോടെ…
Read Moreശൈശവ വിവാഹം നടത്താനൊരുങ്ങി വീട്ടുകാര്‍ ! ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ച് പെണ്‍കുട്ടി; കോഴിക്കോട്ട് നടന്നത്…
കോഴിക്കോട്ട് ചാലിയത്ത് ശൈശവ വിവാഹം തടഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നടപടി. വ്യാഴാഴ്ച നടത്താനിരുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് ചൈല്‍ഡ് ലൈനിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് തടയാനായത്. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്ഡ്ലൈന് ഈ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. ഇതേത്തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നായിരുന്നു കുടുംബം പറഞ്ഞത്.
Read More