സ്വത്വപ്രതിസന്ധികളേതുമില്ലാതെ സ്വന്തമായി കരിയറുണ്ടാക്കിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് റിസ്വാന്. ലിംഗസമത്വം ലിംഗനീതി എന്നതൊക്കെ ആണ്-പെണ് സ്വത്വത്തെ ചുറ്റിപ്പറ്റി മാത്രം നടക്കുന്ന കാലത്തുനിന്നും നമ്മള് കുറച്ചധികം മുന്നോട്ട് പോയിട്ടുണ്ട്. എല്‍.ജി.ബി.റ്റി.ക്യൂ.ഐ തുടങ്ങി ഒരുപാട് വ്യത്യസ്തരായ മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ഇന്ന് നമ്മള്ക്കാകുന്നുണ്ട്. ഇപ്പോള്‍ പിന്നോട്ടടിക്കുന്ന സമൂഹത്തില്‍ നിന്നും സധൈര്യം മുന്നോട്ടു നിങ്ങുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് റിസ്വാന്. തന്റെ ജീവിതത്തെപ്പറ്റി റിസ്വാന് പറയുന്നതിങ്ങനെ…ചെറിയ പ്രായം മുതല്‍ താന്‍ പെണ്‍കുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുകയാണ് റിസ്വാന്. ഒരുങ്ങി നടക്കാനും പെണ്‍കുട്ടികളെയൊക്കെ ഒരുക്കിക്കൊടുക്കാനുമൊക്കെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ ഞാന്‍ ഉമ്മയോട് പറഞ്ഞു എനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റാകണം എന്ന്. പക്ഷേ അത് കേട്ടപ്പോ ഉമ്മ പറഞ്ഞത് അത് നമ്മുടെ മതത്തിനെ നിന്ദിക്കലാണ്. പെണ്ണുങ്ങളുമായി അങ്ങനെ അടുത്തിടപഴകി നടക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം ഞാന്‍ വേണ്ടെന്ന് വെച്ചു. ഈ മേഖലയില്‍ തന്നെ എന്തെങ്കിലുമൊക്കെ…
Read MoreDay: August 9, 2022
ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനിച്ചിത്രം ഇട്ടു ! അശ്ലീലമെന്ന് ആരോപിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് വനിതാ പ്രൊഫസര്‍…
സമൂഹമാധ്യമത്തില്‍ ബിക്കിനി ചിത്രം ഇട്ടുവെന്നാരോപിച്ച് തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി വനിതാ പ്രൊഫസര്‍. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിക്കെതിരെയാണ് വനിതാ പ്രൊഫസറുടെ പരാതി. അസിസ്റ്റന്റ് പ്രൊഫസറായ ഇവരുടെ ബിക്കിനി ചിത്രം, തന്റെ മകന് നോക്കിക്കൊണ്ടിരിക്കുന്നു എന്നാരോപിച്ച് ഒരു രക്ഷിതാവ് നല്കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്. ഒന്നാം വര്‍ഷ അണ്ടര്‍ ഗ്രാജ്വേറ്റ് ബിരുദ വിദ്യാര്‍ത്ഥിയായ മകന് ഇന്‍സ്റ്റഗ്രാമില്‍ അധ്യാപികയുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നുവെന്നാരോപിച്ചാണ് പിതാവ് കഴിഞ്ഞവര്‍ഷം യൂണിവേഴ്സിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയത്. നവമാധ്യമത്തിലെ പ്രൊഫസറുടെ ചിത്രം അശ്ലീലവും നഗ്നതയുടെ പരിധി ലംഘിക്കുന്നതുമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് 2021 ഒക്ടോബറില്‍ യൂണിവേഴ്സിറ്റി അധികൃതരുടെ യോഗത്തില്‍ സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പരാതിയെക്കുറിച്ച് അറിയിക്കുന്നു. അധ്യാപികയുടെ ചിത്രങ്ങളുടെ പകര്‍പ്പും വിസി യോഗത്തില്‍ കാണിച്ചു. എന്നാല്‍ ആരോപണം അധ്യാപിക നിഷേധിച്ചു. തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും…
Read Moreഹോളിവുഡിലും ‘ജെന്‍ഡര്‍ ഇക്വാലിറ്റി’ ക്യാമ്പെയ്ന് ? റെഡ് കാര്‍പ്പറ്റില്‍ പാവാട ധരിച്ചെത്തി ബ്രാഡ്പിറ്റ്; കാരണമറിയാമോ…
സ്ത്രീകള്‍ക്ക് പാന്റ് ധരിക്കാമെങ്കില്‍ പുരുഷന്മാര്ക്ക് സാരിയും പാവാടയും ധരിച്ചുകൂടെ…ജെന്‍ഡര്‍ ഇക്വാലിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെ കേരളത്തില്‍ സജീവമായപ്പോള്‍ ഉയര്‍ന്ന ചോദ്യമാണിത്. കേരളത്തില്‍ ഒരു പുരുഷനും പാവാടയും ബ്ലൗസുമൊന്നും ധരിച്ചില്ലെങ്കിലും അങ്ങ് ഹോളിവുഡില്‍ ‘പാവാട’ ധരിച്ചെത്തിയിരിക്കുകയാണ് സൂപ്പര്‍താരം ബ്രാഡ്പിറ്റ്. പുതിയ ചിത്രം ബുള്ളറ്റ് ട്രെയിനിന്റെ പ്രചരാണാര്ഥമാണ് ബ്രാഡ്പിറ്റിന്റെ ഈ ‘കടുംകൈ’. രണ്ടാഴ്ച്ച മുമ്പ് ബെര്‍ലിനിലാണ് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ ബുള്ളറ്റ് ട്രെയിനിന്റെ പ്രീമിയര്‍ നടന്നത്. ഹോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്ത പ്രീമിയറില്‍ മുട്ടറ്റമുള്ള പാവാടയും ലൂസ്ഫിറ്റ് ലിനന്‍ ഷര്‍ട്ടും ജാക്കറ്റും ബൂട്ട്സും ധരിച്ചുള്ള ബ്രാഡ് പിറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പല കോണുകളില്‍ നിന്ന് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും ബ്രാഡ് പിറ്റ് മാത്രം തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, ലോസ് ഏഞ്ചല്‍സില്‍ നടന്ന പ്രീമിയറില്‍ മറ്റൊരു സ്റ്റൈലില്‍ എത്തിയ താരത്തിനോട് മീഡിയയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് സിനിമയെ കുറിച്ചല്ലായിരുന്നു, എന്തുകൊണ്ട്…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകൽ നാടകം? പിന്നിൽ പൊട്ടിക്കൽ സംഘം; പ്രതികൾ വലയിലായത് പിറന്നാൾ ആഘോഷത്തിനിടെ; തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പാനൂർ സ്വദേശി
സ്വന്തം ലേഖകൻതലശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം നാടകമെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹവാല പണവും കള്ളക്കടത്ത് സ്വർണവും തട്ടിയെടുക്കുന്ന “പൊട്ടിക്കൽ’ സംഘമാണ് തട്ടിക്കൊണ്ട് പോകൽ നാടകത്തിനു പിന്നിലെന്നുമാണ് സൂചന. തലശേരി പുതിയ ബസ്സ്റ്റാൻഡിനു സമീപമുള്ള ആഢംബര ഹോട്ടലിൽ സംഘത്തിലെ ഒരാളുടെ പിറന്നാൾ പാർട്ടിക്കിടയിലാണ് പതിനാലുപേരെ തലശേരി ടൗൺ സിഐ അനിലും സംഘവും പിടികൂടി നെടുമ്പാശേരി പോലീസിന് കൈമാറിയത്. പിടിയിലായവരിൽ ഇരട്ടക്കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൾ ഉള്ളതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ അഞ്ച് പേരുടെ അറസ്റ്റാണ് നെടുമ്പാശേരി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് ഒമ്പത് പേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി വിദേശത്തു നിന്നും വന്ന ഹഫ്സലിനെ കൂട്ടിക്കൊണ്ട് പോയവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മറ്റുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ…
Read Moreന്യൂനമർദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത; സംസ്ഥാനത്ത് മഴ ശക്തമാകും; മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് നിർദേശം
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുളളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreപ്രണയം തെളിയിക്കാന്‍ എയ്ഡ്സ് രോഗിയായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവച്ച് 15കാരി…
തന്റെ കാമുകനോടോ കാമുകിയോടോ പ്രണയം തെളിയിക്കാന്‍ പലരും പല സാഹസങ്ങളും കാണിക്കുന്നത് പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ കാമുകനോടുള്ള പ്രണയത്തിന്റെ ആഴം തെളിയിക്കാന്‍ ഒരു പതിനഞ്ചുകാരി ചെയ്ത സാഹസമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. എച്ച്ഐവി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചുകൊണ്ടാണ് പെണ്‍കുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുവല്‍കുച്ചി മേഖലയിലാണ് സംഭവം. ഹാജോയിലെ സത്ഡോലയില് നിന്നുള്ള എയ്ഡ്സ് രോഗബാധിതനുമായി ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പ്രണയത്തിലായത്. മൂന്ന് വര്‍ഷം കൊണ്ട് അവരുടെ പ്രണയം വളരെ ദൃഢമായി. പെണ്‍കുട്ടി കാമുകനൊപ്പം വീടു വിട്ട് ഇറങ്ങിപ്പോയതായും പിന്നീട് മാതാപിതാക്കള്‍ തിരികെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍, വളരെ അപക്വമായ ഒരു കാര്യമാണ് 15 വയസ്സുകാരി ചെയ്തിരിക്കുന്നത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം പെണ്‍കുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കാമുകനെ ഹാജോ പോലീസ് കസ്റ്റഡിയില്‍…
Read Moreഎകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികൾ; പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞവർ സമര്‍ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പ്രതികളെ പിടികൂടാൻ സമയമെടുക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇ.പി വ്യക്തമാക്കി. സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും ഇ.പി പ്രതികരിച്ചു. കോഴിക്കോട് മേയര്‍ സംഘപരിവാറിന്റെ പരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച് ജില്ലാ കമ്മിറ്റി പരിശോധിക്കും. നടപടി എടുക്കണോ എന്ന കാര്യം ജില്ലാ നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Read Moreപോര് തുടരുമ്പോഴും ഊഷ്മള ബന്ധത്തിന് ശ്രമം തുടരുന്നു; വിസി നിയമനത്തിൽ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. വിസി നിയമനകാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ നീക്കങ്ങള്‍ നടത്തുണ്ട്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല വിസി നിയമനത്തിലാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റവും അവസാനം പോര് നടന്നത്. വിസി നിയമന രീതി ആകമാനം മാറ്റിമറിക്കുന്ന നിയമഭേദഗതി ഓര്ഡിനന്സാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചു. സര്‍വകലാശാല പ്രതിനിധിയെ നല്കാത്തതിനാല് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം നിയമിക്കണമെന്നാണ് ഭേദഗതിയുടെ കരട് പറയുന്നത്. എന്നാല്‍ ഇതടക്കം 11 ഭേദഗതികള്‍…
Read Moreവിവാഹം കഴിക്കാന്‍ 23കാരനായ കാമുകന് വിസമ്മതിച്ചു ! രാത്രിയില്‍ യുവതിയുടെ ട്രോളിബാഗ് പരിശോധിച്ച പോലീസ് ഞെട്ടി…
വിവാഹത്തിനു വിസമ്മതിച്ച കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കിയ യുവതി പിടിയില്‍. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ താമസിക്കുന്ന പ്രീതി ശര്‍മയെയാണ് പോലീസ് ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. ഒപ്പം താമസിച്ചിരുന്ന കാമുകന് ഫിറോസ് എന്ന ച്വാന്നിയെ(23)യാണ് യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി പതിവ് പട്രോളിംഗിനിടെയാണ് ഒരു യുവതി ട്രോളി ബാഗും വലിച്ചിഴച്ച് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വാഭാവികത തോന്നിയതോടെ പോലീസ് സംഘം യുവതിയുടെ സമീപത്തെത്തി. തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ യുവതിയുടെ ട്രോളി ബാഗ് പരിശോധിച്ചതോടെയാണ് ബാഗിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പോലീസ് സംഘം യുവതിയെ ചോദ്യംചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് പ്രീതി…
Read Moreമൂന്ന് മാസം കൂടി വീട്ടിലിരിക്ക്; മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ പുറത്തായ ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ വീണ്ടും നീട്ടി
തിരുവനന്തപുരം: ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി സർക്കാർ. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണ് മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു സസ്പെൻഷൻ. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ ഒമ്പതു മാസത്തിലേറെയായി ലക്ഷ്മണ സസ്പെൻഷനിലാണ്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിച്ചത്. മോണ്‍സണുമായി അടുത്ത ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണയെ കഴിഞ്ഞ വർഷം നവംബർ 10ന് സസ്പെൻഡ് ചെയ്തത്. തട്ടിപ്പ് കേസിൽ ഉന്നത ഉദ്യോഗസ്ഥന് മോൻസനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേർത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
Read More