തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലളികൾ ഉപരോധ സമരത്തിന്. സമരത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ തീരദേശത്തുള്ള ലത്തീൻ പള്ളികളിലും പാളയം പള്ളിയിലും തീരദേശ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിങ്കൊടി ഉയര്‍ത്തി. വിവിധ ഇടവകകളില്‍ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശം ഉപരോധിക്കും. മുല്ലൂരിൽ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകൽ ഉപരോധ സമരം അതിരൂപത സഹായ മെത്രാൻ ആർ.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ സമരസന്ദേശം നൽകും. അതേസമയം മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയ്യാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. ഡ്രഡ്ജിംഗ് അടക്കമുള്ള വിഷയങ്ങളിൽ നടപടികൾ വേണം.സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയ്യാറാകണം. വിഴിഞ്ഞം…
Read MoreDay: August 16, 2022
തെരുവു നായ്ക്കളുടെ വീഡിയോ പകര്‍ത്താനെത്തിയ ആളെ ‘കടിച്ചു കുടഞ്ഞ്’ നായ്ക്കള്‍ …
തൃശൂര്‍: തെരുവുനായ്ക്കളെ കുറിച്ച് ബോധവത്കരണ വീഡിയോ പകര്‍ത്താനെത്തിയ ആളെ കടിച്ചു കുടഞ്ഞ് തെരുവുനായ. മാളയ്ക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മൈത്ര സ്വദേശി മോഹനന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ചെയ്യുന്നതിനായി ഇന്നലെ രാവിലെ കുണ്ടൂര്‍ കടവിലാണ് മോഹനന് എത്തിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്.
Read Moreകലൂർ സ്റ്റേഡിയത്തിൽ നിന്ന എംഡിഎംഎ കണ്ടെത്തിയ സംഭവം; അഞ്ചാമത് അറസ്റ്റിലായ ഫോർട്ടുകൊച്ചിക്കാരൻ വർഗീസ് അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാനി
കൊച്ചി: ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ പ്രധാനിയെ റിമാൻഡ് ചെയ്തു. ഫോർട്ടുകൊച്ചി വെളി സുനിൽ കോട്ടേജിൽ വർഗീസ് ജോസഫ് ഫെർണാണ്ടസി (34)നെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്. ജൂലൈ 19ന് അർധരാത്രി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ അഞ്ചാമത്തെ അറസ്റ്റാണ് ഇത്. കളമശേരി സി.എം. മടവൂർ വീട്ടിൽ ഹാറൂണ്‍ സുൽത്താൻ(22), മട്ടാഞ്ചേരി നസ്രത്ത് വലിയമരത്തിങ്കൽ വീട്ടിൽ അലിൻ ജോസഫ്(29), തോപ്പുംപടി ചുള്ളിക്കൽ വലിയപറന്പിൽ നിജു പീറ്റർ(30), തോപ്പുംപടി പ്രതീക്ഷാനഗർ വാടക്കൽ വീട്ടിൽ അലൻ ടോണി(33) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. നിജുവിനു കൈമാറാനായി അലനും വർഗീസും ചേർന്നാണ് ഡൽഹിയിൽ നിന്ന് എംഡിഎംഎ കൊച്ചിയിൽ കൊണ്ടുവന്നത്. വർഗീസിന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പാലാരിവട്ടം എസ്ഐ ടി.എസ്.രതീഷ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്റെ നിർദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു…
Read Moreതട്ടിപ്പുവീരൻ മോൻസൻ മാവുങ്കലിന് തേങ്ങയും മീനും എത്തിക്കാൻ ഡിഐജിയുടെ കാർ; കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലും പോലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൻ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് മുൻ ഡ്രൈവർ ജെയ്സണ്‍ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽനിന്നും ഡിഐജിയുടെ ഔദ്യോഗിക വാഹനത്തിൽ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജെയ്സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് മദ്യക്കുപ്പി നൽകാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ജെയ്സണ്‍ വെളിപ്പെടുത്തി. കടുത്ത യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന കോവിഡ് കാലത്തായിരുന്നു ഈ യാത്രകൾ. തൃശൂരിൽ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയിൽനിന്ന് നെടുന്പാശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്രയും പോലീസ് വാഹനത്തിലായിരുന്നുവെന്നും ജെയ്സണ്‍ പറയുന്നു. ഇതു വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയെന്നും അദേഹം പറയുന്നു. ഐജി ലക്ഷ്മണയ്ക്കെതിരേയും ആരോപണംഐജി ലക്ഷ്മണയ്ക്ക് എതിരേയും ജെയ്സണ്‍ ആരോപണം ഉന്നയിച്ചു. കോവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐജി ലക്ഷ്മണ വ്യാപകമായി…
Read Moreവാർത്ത തുണയായി; ആമയിട കോളനിയിലെ ദുരിതജീവിതത്തിന് 15 ദിവസത്തിനുള്ളിൽ പരിഹാരമെന്ന് ജില്ലാ കളക്ടർ
ആലപ്പുഴ: ആമയിട പട്ടിക വർഗ കോളനിയിലെ ദുരിത ജീവിതത്തിന് 15 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ വി. ആർ. കൃഷ്ണ തേജ പറഞ്ഞു. കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ച ശേഷമാണ് കളക്ടർ ഈ ഉറപ്പു നൽകിയത്.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ, ശാന്തമംഗലം കോളനികളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ടു ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കളക്ടർ കോളനി സന്ദർശനത്തിനെത്തിയത്. കോളനിയിലെ ദുരിത ജീവിതം കളക്ടർ നേരിൽക്കണ്ടു ബോധ്യപ്പെട്ടു. ഇതിന് ശേഷമാണ് 15 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പ് നൽകിയത്. ചെറിയ മഴപെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന കോളനിയിൽ അടിസ്ഥാന സൗകര്യങ്ങളും അധികൃതർ ലഭ്യമാക്കിയിട്ടില്ല. ഓരോ വർഷവും കോടികൾ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം ഉണ്ടാകുമ്പോഴും കോളനി വാസികളുടെ ദുരിത ജീവിതത്തിന് പരിഹാരമായിട്ടില്ല.
Read Moreചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് ! സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ…
ഇന്ത്യയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാന്‍ വാങ് 5 ആണ് ചൊവ്വാഴ്ച രാവിലെ ഹംബന്തോട്ട തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവില്‍ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു. ഓഗസ്റ്റ് 16 മുതല്‍ 22 വരെ ഹംബന്തോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നതെന്ന് ശ്രീലങ്കന്‍ തുറമുഖമന്ത്രി നിര്‍മല്‍ പി.സില്‍വ പറഞ്ഞു. ഹംബന്തോട്ടയില് ഓഗസ്റ്റ് 11നു കപ്പല്‍ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കപ്പലിനു പ്രവേശനാനുമതി നല്‍കുന്നത് നീണ്ടു. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5. ഇതേപ്പറ്റി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത് ഇങ്ങനെ…’ചൈനീസ് കപ്പലിന്റെ വരവിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളില്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഇന്ത്യയുടെ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങള്ക്കും തടസ്സമാകുന്ന സംഭവവികാസങ്ങള്‍…
Read Moreകുഴിയിൽ വീണ് വീണ് മടത്തൂ… സ്വാതന്ത്ര്യദിനത്തിൽ യാത്ര ചെയ്യാൻ ഇറങ്ങിയ ഗവർണർ കുഴിയിൽ ചാടിച്ചാടി വലഞ്ഞു
കാട്ടാക്കട : കോട്ടൂരിലെ റോഡിലെ കുഴികളിൽപ്പെട്ട് ഗവർണർ. സ്വാതന്ത്ര്യദിനത്തിൽ യാത്ര ചെയ്യാൻ ഇറങ്ങി റോഡിലെ കുഴികളാൽ വലഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒടുവിൽ പരിതാപകരമായ അവസ്ഥ മാധ്യമപ്രപർത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തിലെത്തിയ ഗവർണറെ കാത്തിരുന്നത് വഴിനീളെ കുഴികളാണ്. കേരളത്തിലെ റോഡിലെ കുഴികൾ ചർച്ചയാകുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അവസ്ഥ ഗവർണർക്കും അനുഭവിക്കേണ്ടി വന്നത്. നഗരത്തിലെ റോഡുകളിൽ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോകാറുള്ള ഗവർണറുടെ വാഹനവ്യൂഹം കോട്ടൂർ ആനസങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയേയാണ് നീങ്ങിയത്. ഏറെസമയമെടുത്താണ് കുഴികൾ താണ്ടി വാഹനം ലക്ഷ്യസ്ഥാനത്തെത്തിയത്. കുലുങ്ങി കുലുങ്ങിയുള്ള യാത്രയിൽ ഗവർണർ ശരിക്കും ക്ഷീണിച്ചിരുന്നു. ‘എല്ലാ ദിവസവും ടി.വികളിൽ റോഡിലെ കുഴികളെക്കുറിച്ച് നമ്മൾ കാണുന്നുണ്ട്. സിനിമാ പോസ്റ്ററിൽ പോലും സംസ്ഥാനത്തുടനീളം ഇത് ചർച്ചയായി. റോഡിൽ കുഴി ഇല്ലാതാകണമെങ്കിൽ നടപടികൾക്ക് വേഗതയുണ്ടാകണം’ . യാത്രയ്ക്ക് ശേഷം ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.…
Read Moreപ്രിയ മേരിച്ചേടത്തി…പണം സ്വീകരിച്ച് എന്നോട് ക്ഷമിക്കണം ! മോഷ്ടിച്ച തുക വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നല്കിയ കള്ളന്റെ കത്തിലുള്ളത്…
വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിച്ച മാലയും മറ്റും തിരികെ നല്കുന്ന കള്ളന്മാരുടെ കഥ നമ്മള് കേട്ടിട്ടുണ്ട്. എന്നാലിവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച വസ്തുവിന്റെ ഇന്നത്തെ മൂല്യം കണക്കാക്കി ഉടമയ്ക്ക് പണം തിരികെ നല്‍കിയിരിക്കുകയാണ് ഒരു കള്ളന്. പെരിക്കല്ലൂര്‍ സ്വദേശിനിയായ മേരിക്കാണ് കള്ളന് 2000 രൂപ അയച്ചു നല്‍കിയത്. പൈസയ്ക്കൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേരിയുടെ ഭര്‍ത്താവ് ജോസഫിനെ പറ്റിച്ച് 700 രൂപ വില വരുന്ന വസ്തു എടുത്തെന്നും അതിന് പ്രായശ്ചിത്തമായി അതിന്റെ ഇന്നത്തെ വില നല്‍കുന്നെന്നുമാണ് കുറിപ്പിലുളളത്. ” പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലവരുന്ന ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും, ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന്കുറ്റവാളി” .…
Read Moreകുതിരവട്ടത്തുനിന്നു ചാടിപ്പോയ പ്രതി കര്‍ണാടകത്തില്‍ പിടിയില്‍;വിനീഷ് ജയിലിലായത് വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ കുത്തികൊലപ്പെടുത്തിയതിന്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കര്‍ണാടക പോലീസ് പിടികൂടി. ധര്മസ്ഥത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് നിന്നുപോയ പോലീസ് സംഘം ഇയാളെ ഏറ്റുവാങ്ങി ഇന്ന് വൈകിട്ടോടെ കോഴിക്കോട്ട് എത്തിക്കും. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് (23) ഞായറാഴ്ച മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്. മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലല്‍ നിന്ന് ഇയാളെ കുതിരവട്ടത്ത് എത്തിച്ചിരുന്നത്. ഇവിടെ ചികിത്സയിലായിരുന്നു. 2021 ജൂണില്‍ ഏലംകുളം എളാട് കുഴന്തറ ചെമ്മാട്ടില്‍ സി.െക ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെയാണ് ഇയാള്‍ കുത്തി കൊലപ്പെടുത്തിയിരുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറിയാണ് കുത്തിക്കൊന്നത്. പ്രതിയെ അന്നുരാവിലെതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്നു ദൃശ്യ.…
Read Moreഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്ന് സന്ദേശം ലഭിച്ചു ! മകന്റെ ജീവനെടുത്തത് ഒപ്പം നടന്നവര്‍ തന്നെയെന്ന് അമ്മ…
മലമ്പുഴയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ ജീവനെടുത്തത് ഒപ്പം നടന്നവര്‍ തന്നെയെന്ന് അമ്മ എസ്. സുലേഖ. നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്നവരും പിന്നീടു ബിജെപിയില്‍ ചേര്‍ന്നവരുമാണ് ഇവരെന്നാണ് സിപിഎം ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്. ഓഗസ്റ്റ് 15ന് ഷാജഹാനെ കൊല്ലുമെന്നു വാട്സാപ് സന്ദേശം ലഭിച്ചതായി സുഹൃത്ത് മുസ്തഫയും പറഞ്ഞു. വീടിനടുത്തുള്ള നവീന്‍ എന്നയാളാണു സന്ദേശം അയച്ചതെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു. ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായത്. ബിജെപി അനുഭാവികളായ എട്ടുപേരാണു കൊലയ്ക്കു പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്കിയ മൊഴി. അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ. രാജുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കൊലപാതകത്തിനു കാരണമായതു രാഷ്ട്രീയ വിരോധമാണോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ഇന്നലെ രാവിലെയുള്ള നിലപാട്. എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ…
Read More