കുഴിയിൽ വീണ് വീണ് മടത്തൂ… സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ഇ​റ​ങ്ങിയ ഗവർണർ കുഴിയിൽ ചാടിച്ചാടി വലഞ്ഞു

കാ​ട്ടാ​ക്ക​ട : കോ​ട്ടൂ​രി​ലെ റോ​ഡി​ലെ കു​ഴി​ക​ളി​ൽ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ഇ​റ​ങ്ങി റോ​ഡി​ലെ കു​ഴി​ക​ളാ​ൽ വ​ല​ഞ്ഞ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​ടു​വി​ൽ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ മാ​ധ്യ​മ​പ്ര​പ​ർ​ത്ത​ക​രോ​ട് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നലെ കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഗ​വ​ർ​ണ​റെ കാ​ത്തി​രു​ന്ന​ത് വ​ഴി​നീ​ളെ കു​ഴി​ക​ളാ​ണ്.

കേ​ര​ള​ത്തി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ ച​ർ​ച്ച​യാ​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ ഗ​വ​ർ​ണ​ർ​ക്കും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്.

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ അ​ക​മ്പ​ടി​യോ​ടെ ചീ​റി​പ്പാ​ഞ്ഞു​പോ​കാ​റു​ള്ള ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹം കോ​ട്ടൂ​ർ ആ​ന​സ​ങ്കേ​ത​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ വ​ള​രെ പ​തി​യേ​യാ​ണ് നീ​ങ്ങി​യ​ത്.

ഏ​റെ​സ​മ​യ​മെ​ടു​ത്താ​ണ് കു​ഴി​ക​ൾ താ​ണ്ടി വാ​ഹ​നം ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. കു​ലു​ങ്ങി കു​ലു​ങ്ങി​യു​ള്ള യാ​ത്ര​യി​ൽ ഗ​വ​ർ​ണ​ർ ശ​രി​ക്കും ക്ഷീ​ണി​ച്ചി​രു​ന്നു.

‘എ​ല്ലാ ദി​വ​സ​വും ടി.​വി​ക​ളി​ൽ റോ​ഡി​ലെ കു​ഴി​ക​ളെ​ക്കു​റി​ച്ച് ന​മ്മ​ൾ കാ​ണു​ന്നു​ണ്ട്. സി​നി​മാ പോ​സ്റ്റ​റി​ൽ പോ​ലും സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ത് ച​ർ​ച്ച​യാ​യി.

റോ​ഡി​ൽ കു​ഴി ഇ​ല്ലാ​താ​ക​ണ​മെ​ങ്കി​ൽ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത​യു​ണ്ടാ​ക​ണം’ . യാ​ത്ര​യ്ക്ക് ശേ​ഷം ഗ​വ​ർ​ണ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​ഗ​മി​ച്ച സ്ഥ​ലം എം​എ​ൽ​എ സ്റ്റീ​ഫ​ൻ കൂ​ടെ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം.

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത കോ​ട്ടൂ​രി​ലെ ഈ ​റോ​ഡ് ആ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ്.

പ​ഞ്ചാ​യ​ത്ത് ആ​സ്തി​യി​ലു​ള്ള റോ​ഡാ​ണെ​ങ്കി​ലും ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ആ​ന​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണ അ​നു​മ​തി വ​നം​വ​കു​പ്പി​ന് ന​ൽ​കി​യി​രു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ വ​നം വ​കു​പ്പി​നോ​ട് തി​ര​ക്കി​യ​പ്പോ​ൾ റോ​ഡി​നെ കു​റി​ച്ച് പ​റ​യാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​റോ​ഡി​ന്‍റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ രാ​ഷ്ട്ര​ദീ​പി​ക റിപ്പോർട്ട് ചെയ്തി​രു​ന്നു.

Related posts

Leave a Comment