കലൂർ സ്റ്റേഡിയത്തിൽ നിന്ന എം​ഡി​എം​എ ക​ണ്ടെ​ത്തി​യ സം​ഭ​വം; അഞ്ചാമത് അറസ്റ്റിലായ ഫോർട്ടുകൊച്ചിക്കാരൻ വർഗീസ് അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ലെ പ്ര​ധാ​നി 


കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ൽനി​ന്ന് അ​റ​സ്റ്റി​ലാ​യ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഫോ​ർ​ട്ടു​കൊ​ച്ചി വെ​ളി സു​നി​ൽ കോ​ട്ടേ​ജി​ൽ വ​ർ​ഗീ​സ് ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സി (34)​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ജൂ​ലൈ 19ന് ​അ​ർ​ധ​രാ​ത്രി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചാ​മ​ത്തെ അ​റ​സ്റ്റാ​ണ് ഇ​ത്.

ക​ള​മ​ശേ​രി സി.​എം. മ​ട​വൂ​ർ വീ​ട്ടി​ൽ ഹാ​റൂ​ണ്‍ സു​ൽ​ത്താ​ൻ(22), മ​ട്ടാ​ഞ്ചേ​രി ന​സ്ര​ത്ത് വ​ലി​യ​മ​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ലി​ൻ ജോ​സ​ഫ്(29), തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ വ​ലി​യ​പ​റ​ന്പി​ൽ നി​ജു പീ​റ്റ​ർ(30), തോ​പ്പും​പ​ടി പ്ര​തീ​ക്ഷാ​ന​ഗ​ർ വാ​ട​ക്ക​ൽ വീ​ട്ടി​ൽ അ​ല​ൻ ടോ​ണി(33) എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

നി​ജു​വി​നു കൈ​മാ​റാ​നാ​യി അ​ല​നും വ​ർ​ഗീ​സും ചേ​ർ​ന്നാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് എം​ഡി​എം​എ കൊ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

വ​ർ​ഗീ​സി​ന് അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പാ​ലാ​രി​വ​ട്ടം എ​സ്ഐ ടി.​എ​സ്.​ര​തീ​ഷ് പ​റ​ഞ്ഞു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച് നാ​ഗ​രാ​ജു​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന​ൽ, പ്രിൻസിപ്പൽ എ​സ്ഐ ടി.​എ​സ് ര​തീ​ഷ്, സീ​നി​യ​ർ സി​പി​ഒ​ ഷാ​നി​വാ​സ് , സിപിഒമാ​രാ​യ മാ​ഹി​ൻ അ​ബൂ​ബ​ക്ക​ർ, അ​രു​ണ്‍ സുരേന്ദ്രൻ, സി​ജി വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment