മലയിന്‍കീഴ് പീഡനക്കേസിലെ പ്രതിയായ സിഐയ്ക്ക് സസ്പെന്ഷന്. എറണാകുളം കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ എ വി സൈജുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. മലയിന്‍കീഴില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസില്‍ പരാതി വന്നത്, കടം നല്കിയ പണം തിരികെ ചോദിച്ചതിന്റെ പേരിലെന്ന് വരുത്താനാണ് സിഐ ശ്രമിച്ചത്. ഇതിന്റെ പിന്‍ബലത്തില്‍ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മലയില്‍കീഴ് ഇന്‍സ്പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു സൈജു. 2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്. അതേസമയം, കുടുംബ സുഹൃത്തായ യുവതിയെ പീഡിപ്പിച്ചെന്ന…
Read MoreDay: November 30, 2022
വിഴിഞ്ഞം: ഹിന്ദു ഐക്യവേദി മാർച്ചിനെതിരേ പോലീസ് നോട്ടീസ്; ഡിഐജി നിശാന്തിനി വിഴിഞ്ഞത്ത്, 600 പോലീസുകാരെ നിയോഗിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി നടത്തുന്ന മാർച്ചിനെതിരെ പോലീസ് നോട്ടീസ് നൽകി. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികൾ സംഘടനയായിരിക്കുമെന്നും അക്രമമുണ്ടായാൽ നേതാക്കൾക്കെതിരെ കേസെടുക്കും എന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ട് മാർച്ച് നടത്താനാണ് ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്. ലത്തീൻ സഭയുടെ സമരത്തെ എതിർത്തുകൊണ്ട് നടത്തുന്ന മാർച്ച് സമരവേദിയിലേക്ക് എത്തിയാൽ സംഘർഷത്തിന് കാരണമാകുമോ എന്ന ആശങ്ക പോലീസിനുണ്ട്. പോലീസ് അനുമതിയില്ലാതെ മാർച്ച് നടത്താനാണ് ശ്രമം. വിഴിഞ്ഞം മേഖലയിൽ 600 പൊലീസുകാരെ വിന്യസിക്കാൻ തീരുമാനമായി. അതേസമയം വിഴിഞ്ഞം സംഘർക്ഷവുമായി ബന്ധപ്പെട്ട കേസുകളിൽ നിയമനടപടി തുടരാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം നൽകി. ഇതിനായി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷന് ഡിസിപി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ നാല് ഡിവൈഎസ്പിമാരടങ്ങിയ…
Read Moreഊരൂട്ടമ്പലം ഇരട്ടക്കൊല; മൃതദേഹ സാമ്പിളുകൾ ഡിഎൻഎ പരിശോധന നടത്തും; മാഹീൻ കണ്ണിനെതിരെ കൊലക്കുറ്റം; പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം
കാട്ടാക്കട: ഊരൂട്ടമ്പലത്തുനിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്ന കേസിൽ 11 വർഷത്തിനുശേഷം കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും. മരിച്ച ദിവ്യയുടെ പങ്കാളിയായിരുന്ന മാഹീൻ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയയ്ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുക എന്ന് പോലീസ് പറഞ്ഞു. ഇന്നുതന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. രണ്ടുപേരെയും ഇനിയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലിൽനിന്ന് കിട്ടിയ ദിവ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പോലീസ് സംസ്കരിച്ചിരുന്നു. ഇപ്പോൾ കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്.മൃതദേഹ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കും. പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബംഊരൂട്ടമ്പലത്തു നിന്ന് 2011 ൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച ഉണ്ടായെന്ന് ദിവ്യയുടെ കുടുംബം. കിടപ്പാടം…
Read More21+ Best Chat Rooms In 2022 To Kill Your Boredom
There aren’t any free high quality chat rooms—so if you’re looking for a trusted and respected platform, you might experience disappointment. Here, we’ll let you know every thing you want to know about native and international chatroom web sites that will assist you make the proper selection. The number of premium providers offered by FunChatt is fairly massive. We problem anyone to find a better chat that gives as many fantastic features. Discord is a popular chat app among avid gamers, since yow will discover communities known as servers that…
Read Moreകൊച്ചിയിലെ ഫാഷന്‍ ഷോ തട്ടിപ്പ് ! മുഖ്യ സംഘാടകന്‍ ഒളിവില്‍; തട്ടിപ്പിനിരയായത് നൂറുകണക്കിന് മോഡലുകള്‍…
ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് മോഡലുകളെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യ സംഘാടകന്‍ ഒളിവില്‍. എമിറേറ്റ്സ് ഫാഷന്‍ കമ്പനി ഉടമ അന്‍ഷാദ് ആഷ് അസീസാണ് ഷോയുടെ തലേന്ന് മുങ്ങിയത്. പണം തട്ടിയത് അന്‍ഷാദും സംഘവുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പരിപാടിയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി പുറത്തുവിട്ടു. നൂറ് കണക്കിന് മോഡലുകളെയാണ് പണം വാങ്ങിയ ശേഷം റാംപില്‍ നിന്ന് ഒഴിവാക്കിയത്. ഷോയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി ഉടമ ജെനിലിനെതിരെയായിരുന്നു മോഡലുകളുടെ ആരോപണം. എന്നാല്‍ യഥാര്‍ഥ തട്ടിപ്പുവീരന് മുഖ്യ സംഘാടകനായ എമിറേറ്റ്സ് ഫാഷന്‍ കമ്പനി ഉടമ അന്‍ഷാദാണെന്ന് ജെനില്‍ പറഞ്ഞു. അന്‍ഷാദും എമിറേറ്റ്സ് ഫാഷന്‍ കമ്പനി കോ ഓര്‍ഡിനേറ്ററും പണം വാങ്ങിയതിന്റെ തെളിവുകളും ഇവര്‍ പുറത്തുവിട്ടു. എല്ലാത്തിനും കാരണക്കാരന്‍ താനാണെന്ന് കാട്ടി അന്‍ഷാദ് അയച്ച സന്ദേശവും തെളിവുകളുടെ കൂട്ടത്തിലുണ്ട്.
Read Moreഅക്രമ സമരത്തെത്തുടർന്ന് തിരുവനന്തപുരം നഗരസഭയ്ക്ക് വരുമാന നഷ്ടം; നാശനഷ്ടങ്ങളിൽ വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതിയിൽ
കൊച്ചി: തിരുവനന്തപുരം നഗരസഭയ്ക്കകത്തും പുറത്തുമായി നടക്കുന്ന സമരത്തെത്തുടർന്നുള്ള കേസുകളും നാശനഷ്ടങ്ങളും സംബന്ധിച്ചു വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസമരമാണ് നടക്കുന്നതെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജുവാണ് ഹർജി നൽകിയത്. ഹർജിയിൽ ഡിജിപി, നഗരസഭാ സെക്രട്ടറി എന്നിവരോടു ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് വിശദീകരണം തേടിയത്. നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സമരം നടക്കുന്നത്. അക്രമ സമരത്തെത്തുടർന്ന് നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടെന്നും ഹർജിയിൽ പറയുന്നു. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Read Moreനിര്‍ഭയരും ഊര്‍ജസ്വലരും..! മണം പിടിക്കാന്‍ മിടുമിടുക്കര്‍, വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാനും; ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ കേരള പോലീസിലേക്ക്
സ്വന്തം ലേഖകന്‍കോഴിക്കോട്: കേസന്വേഷണത്തില്‍ പോലീസിന് കൂട്ടാളികളാണ് എന്നും നായ്ക്കള്‍. കേരള പോലീസിനും അന്വേഷണത്തില്‍ സഹായികളായി മിടുക്ക് തെളിയിച്ച നിരവധി നായകളുണ്ട്. ‘ജാക്ക് റസല്‍ ടെറിയര്‍ ’ എന്ന നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാര് ഇനി കേരള പോലീസിന്റെ കെ 9- സ്ക്വാഡിന്റെ ഭാഗമാകും. കേരള പോലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തിരിക്കുഞ്ഞന്മാരെ സ്ക്വാഡിലേക്ക് തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. ‘പാട്രണ്‍’ എന്ന ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. യുക്രൈനില്‍ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്ഫോടകവസ്തുക്കള്‍ ‘പാട്രണ്‍ ’ കണ്ടെത്തുകയും ഉക്രെയ്ന് സേനയ്ക്ക് അവയെ നിര്‍വീര്യമാക്കി നിരവധിപേരുടെ ജീവന് രക്ഷിക്കാന്‍ കഴിയുകയും ചെയ്തു. ജാക്ക് റസല്‍ ടെറിയര്‍ നായ്ക്കള്‍ക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാല്‍ ഇവയെ മികച്ച എക്സ്പ്ലോസീവ് സ്നിഫര്‍ നായ്ക്കളായി ഉപയോഗിക്കുന്നു. നിര്‍ഭയരും ഊര്‍ജസ്വലരുമാണിവര്‍. ശാരീരികമായി വലിപ്പം കുറവായതിനാല്‍…
Read Moreചൈനയില്‍ നിന്ന് മുങ്ങിയ ജാക് മാ ഇപ്പോള്‍ താമസിക്കുന്നത് ഈ സമ്പന്ന രാജ്യത്ത് ! ഇടയ്ക്കിടെ അമേരിക്കയില്‍ പോകും…
ചൈനയിലെ ശതകോടീശ്വരനും ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍. ഏറെനാളായി ചൈനയിലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ മരണപ്പെട്ടെന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൈന തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ജാക്മാ ജപ്പാനിലുണ്ടെന്നാണ് വിവരം. ഇക്കാര്യം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്. ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് 2020ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്. വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാ. ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ…
Read More15 Greatest Video Chat Websites To Satisfy Strangers Lawrenceburg, In
So have a fast look and select in accordance with your desire. Having a dialog with a stranger online could be surprisingly gratifying. The last generation taught us how meaningful human connections are. There are many video chat sites where you possibly can meet interesting individuals. Omegle’s terms of service state that customers must be 18 or older to use the positioning, or thirteen with parental permission and supervision. “When you utilize Omegle, you may be paired randomly with one other particular person to talk one-on-one,” the location states. “If…
Read Moreമണ്ഡലകാല – മകരവിളക്ക് തീർഥാടന കാലത്ത് പരമാവധി ഓടി ലാഭം ഉണ്ടാക്കണം; കെഎസ്ആർടിസിയിൽ ഡിസംബറിൽ അവധിയില്ലെന്ന് എം ഡി ബിജു പ്രഭാകർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി ജീവനക്കാർക്ക് അർഹതയുള്ള അവധികളും ഡിസംബർ മാസത്തിൽ അനുവദിക്കേണ്ടതില്ല എന്ന് എംഡി ബിജു പ്രഭാകറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വർഷാവസാനമായതിനാൽ ജീവനക്കാർ കോമ്പൻ സേറ്ററി ഓഫ്, ഡ്യൂട്ടി ഓഫ് , കാഷ്വൽ ലീവ് എന്നിവ എടുത്തു തീർക്കുക പതിവാണ്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർ ഇത്തരം അവധികൾ എടുത്താൽ സർവീസ് ഓപറേഷനുകളെയും ശബരിമല സ്പെഷൽ സർവീസുകളേയും അത് കാര്യമായി ബാധിക്കും. ശബരിമല മണ്ഡലകാല – മകരവിളക്ക് തീർഥാടന കാലം സ്പെഷൽ സർവീസുകളിലൂടെ കെഎസ്ആർടിസി യ്ക്ക് വൻ വരുമാനം നേടി കൊടുക്കുന്ന കാലമാണ്. സ്പെഷൽ സർവീസുകൾ ആവശ്യാനുസരണം നടത്താനും സാധാരണ നിലയിലുള്ള സർവീസുകൾ സുഗമമായി നടത്താനുമാണ് അവധികൾ നിഷേധിക്കുന്നത്. ഡിസംബറിൽ അവധികൾ നിഷേധിക്കുമെങ്കിലും അവധികൾ എടുക്കാനുള്ള കാലാവധി നീട്ടി കൊടുത്തിട്ടുണ്ട്. വർഷാവസാനം ഡിസംബറാണെങ്കിലും അർഹതയുള്ള…
Read More