ഒരു കാലത്ത് മലയാള സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടിയായിരുന്നു മഹിമ. ഇപ്പോഴിതാ ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയില്‍ പങ്കെടുക്കുന്ന വേളയില്‍ നടി നടത്തിയ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. തുടക്കം മുതല്‍ ഈ നിമിഷം വരെയും മോശമായ അനുഭവങ്ങളാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായതെന്നാണ് മഹിമയുടെ വെളിപ്പെടുത്തല്‍. മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…മെഗാ സീരിയലുകളും, സിനിമകളും എല്ലാം ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും, പെയ്മന്റ്നെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ അവര്‍ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്മെന്റാണ്. സിനിമ ചെയ്യാം, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ നമ്മളോട് ശത്രുക്കളെ പോലെ പെരുമാറും. അമ്മ, അച്ഛന് ബന്ധം എന്താണെന്ന് പോലും അറിയില്ല. സംവിധായകന് സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട്…
Read MoreDay: December 6, 2022
‘സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കാമോ… ‘ഇനി മുഖ്യമന്ത്രി കെ.കെ. രമയെ ‘സാര്‍’ എന്നു വിളിക്കേണ്ടിവരും; ഷംസീറിന്റെ നടപടി സോഷ്യല്‍ മീഡയയില്‍ ട്രോളുകൾക്കൊണ്ട് നിറയുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള പാനലില്‍ മുഴുവന്‍ വനിതകളെ ഉള്‍പ്പെടുത്തിയ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടി സോഷ്യല്‍ മീഡയയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കുകയാണ്. \പലവിധത്തിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ഭരണപക്ഷത്തുനിന്നു യു. പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്തുനിന്നു കെ.കെ. രമയുമാണ് പാനലിലുള്ളത്. ‘സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കാമോ…’ ‘ഇനി മുഖ്യമന്ത്രി കെ.കെ. രമയെ ‘സാര്‍’ എന്നു വിളിക്കേണ്ടിവരും…’, ‘എന്നെ മന്ത്രിയാക്കിയില്ലല്ലോ..എന്നാ പിന്നെ എനിക്കൊപ്പം വനിതകളും സ്പീക്കര്‍ കസേരയില്‍ ഇടയ്ക്കെങ്കിലും ഇരിക്കട്ടെ…എങ്ങനുണ്ട്…’ ട്രോളുകൾ ഇങ്ങനെ നീളുന്നു. കെ.കെ. രമ പാനലില്‍ ഉള്‍പ്പെട്ടതോടെ രാഷ്ട്രീയ എതിരാളികള്‍ ഇവരെ ‘സര്’എന്ന് സംബോധന ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇതാണ് ട്രോളന്മാര് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികളാൽ 51 വെട്ടേറ്റ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയായ കെ.കെ. രമയ്ക്ക് പിണറായി വിജയനടക്കമുള്ള സിപിഎം…
Read Moreവ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് മകളുടെ വിവാഹം നടക്കാനിരി ക്കെ; ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മത്തച്ചനില്ലെന്ന് സുഹൃത്തുക്കൾ
കേളകം: കേളകം സ്വദേശിയായ വ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കേളകം ടൗണിലെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്ത് മാത്യു എന്ന മത്തച്ചനെ (60) യാണ് മാനന്തവാടി കണിയാരത്ത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മാനന്തവാടി കണിയാരം ജികെഎം ഹൈസ്കൂൾ കോന്പൗണ്ടിന് സമീപത്തെ ആളൊഴിഞ്ഞ റബർതോട്ടത്തിൽ നിർത്തിയിട്ട കാറിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിൽ തീ പടരുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടുകാർ വിരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴാണ് ഒരാൾ ഡ്രൈവർ സീറ്റിൽ ഉള്ള വിവരം ശ്രദ്ധയിൽപെടുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വാഹനത്തിന്റെ നമ്പർ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. മാനന്തവാടി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം പളളിയുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്തായും പിന്നീട് റബർ തോട്ടത്തിലേക്ക് പോയതായും…
Read More10 Finest Omegle Alternatives: High Websites Like Omegle To Video Chat With Strangers
Filter users by age so you’ll find a single that matches you. This greatest free random video chat app is featured with an actual time translator with which you can converse or type in your own language. This characteristic helps overcome language limitations to advertise environment friendly communication with strangers. Meet, go live, and chat – that’s the order of things when it comes to Skout. The free random video chat app lets you meet strangers locally and globally instantly. Each day, hundreds of thousands of people connect on Skout,…
Read Moreവാളയാർ ചെക്പോസ്റ്റിൽ ശബരിമല തീർഥാടകരിൽനിന്ന് പണപ്പിരിവ്; വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു
സ്വന്തം ലേഖകൻപാലക്കാട്: വാളയാറിലെ ആർടിഒ ഇൻ ചെക്പോസ്റ്റിൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പരാതിയെ തുടർന്നു വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ഇന്നലെ രാത്രിയായിരുന്നു വിജിലൻസിന്റെ പരിശോധന. ചെക്പോസ്റ്റിൽനിന്നു 7200 രൂപ കണ്ടെടുത്തു. ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നു മോട്ടോർ വാഹന വകുപ്പ് കൈക്കൂലിയായി വ്യാപകമായി പണം പിരിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് വിജിലൻസ് സംഘം വേഷംമാറിയെത്തി ചെക്ക്പോസ്റ്റിൽ ശബരിമല തീർഥാടകരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് പരിശോധന നടത്തിയത്. വിജിലൻസ് സംഘത്തെ കണ്ട ഉടൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വേഗം തന്നെ പണം തിരിച്ചുകൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടികൂടിയ 7200 രൂപയിൽ 6000ലധികം രൂപ തന്റെ പണമാണെന്ന് ചെക്ക്പോസ്റ്റിന്റെ കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് ഉദ്യോഗസ്ഥരോടു വാദിച്ചെങ്കിലും അത് കള്ളമാണെന്ന് വിജിലൻസിന് മനസിലായി. നൂറു…
Read Moreസ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു ! ഉണ്ണി മുകുന്ദനുമായുള്ള ഗോസിപ്പുകളെക്കുറിച്ച് സ്വാസിക പറയുന്നതിങ്ങനെ…
സീരിയലിലും സിനിമയിലും ഒരുപോലെ താരമായ അപൂര്‍വം നടിമാരില്‍ ഒരാളാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സ്വാസിക എത്തി. അതിന് ശേഷം സീരിയല്‍ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നെടുക്കുക ആയിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെ തിളങ്ങാനും താരത്തിനായി. അതേ സമയം സിനിമയിലെ പാട്ട് രംഗത്തിനായി ഗ്ലാമറസ് പ്രകടനമോ വസ്ത്രധാരണമോ നടത്താന്‍ ഇഷ്ടമില്ലാത്തയാളാണ് താനെന്ന് തുറന്നു പറയുകയാണ് സ്വാസിക. തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും നടി വ്യക്തമാക്കുകയുണ്ടായി.അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സ്വാസികയുടെ തുറന്നു പറച്ചില്. നേരത്തെ ഇട്ടിമാണിയില്‍ ഒരു രംഗത്ത് സ്ലീവ്ലെസ് ഇടാനായി പറഞ്ഞിരുന്നു. ഞാനത് ഇടാറില്ലെന്നും അതില്‍ കംഫര്‍ട്ടല്ല എന്നുമായിരുന്നു പറഞ്ഞത്. ഞാനെന്തെങ്കിലും പറഞ്ഞതിനെ ആളുകള്‍…
Read More20 Best Apps To Speak With Strangers That Are Absolutely Free!
In a strike in opposition to catfishing, Zoosk allows members to verify their profiles by way of video, so as to present that they actually seem like their pics. If you don’t confirm it, you can’t use the app to search out matches. It’s additionally a talkative platform — vibe-wise, it’s not the kind of place you simply faucet through profiles of individuals and don’t start a conversation after. In reality, 387,000 conversations are started every on the platform, meaning users are actively looking for out dates. If you’re not…
Read Moreതൊടുപുഴയിൽ കഞ്ചാവുമായി നാലംഗസംഘം പിടിയിൽ; പാലക്കാട് നിന്ന് സംഘമെത്തിയത് എന്തിനായിരിക്കും; തുമ്പുണ്ടാക്കാൻ എക്സൈസ് ഇന്റലിജന്‍സ്
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി തൊടുപുഴ നഗരത്തില്‍ നാലംഗ സംഘം പിടിയിലായ സംഭവം എക്സൈസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന് (33), കോട്ടോപാടം വളപ്പില്‍ വി. സുല്‍ഫിക്കര്‍ അലി (27), കോട്ടോപാടം വളപ്പില്‍ വി. മുഹമ്മദ് ഷൗക്കത്തലി (28), കുമരംപുത്തൂര്‍ അക്കിപാടം ബംഗ്ലാവ്പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളില്‍നിന്നു കഞ്ചാവിനൊപ്പം കഠാര ഉള്‍പ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്ത സാഹചര്യത്തിലാണ് കേസില്‍ എക്സൈസ് വിശദമായ അന്വേഷണം നടത്തുന്നത്. തടി, വാഹനം എന്നിവയുടെ കച്ചവടവുമായി ബന്ധപ്പെട്ട് തൊടുപുഴയിലെത്തിയെന്നാണ് പ്രതികള്‍ എക്സൈസിനു മൊഴി നല്‍കിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു മുഖവിലക്കെടുത്തിട്ടില്ല. അഗളിയില്നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര്. വന്‍ മയക്കുമരുന്ന് ഇടപാടിനോ, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആയിരിക്കാം…
Read More2015ല്‍ കൊല്ലപ്പെട്ടെന്നു കരുതിയ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തി ! അന്വേഷണം പ്രതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്…
ഏഴു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടെന്നു കരുതിയ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ 21 വയസുള്ള യുവതിയെ യു.പിയിലെ ഹാഥ്റസില്‍നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ പ്രതിയുടെ കുടുംബാംഗങ്ങള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി ഹാഫ്റസില്‍ ജീവിച്ചിരിപ്പുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമായിരുന്നും പ്രതികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും യുവതിയെ കണ്ടെത്തുന്നതും. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അയല്‍വാസിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ എഫ്.ഐ.ആറിട്ട് നടപടി ആരംഭിച്ച പോലീസ് കൊലപാതകം, തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടി പതിനാലുകാരിയായതിനാല്‍ പോക്സോയും പ്രതിക്കെതിരെ ചുമത്തിയിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്. പ്രതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ജീവനോടെ…
Read Moreപ്ലാച്ചിമട പ്ലാന്റ് സൗജന്യമായി സർക്കാരിനു കൈമാറാൻ കൊക്കക്കോള കമ്പനി; നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള അടവെന്ന് സമരസമിതി
പാലക്കാട് : പാലക്കാട്ടെ പ്ലാച്ചിമട പ്ലാന്റ് സർക്കാരിന് സൗജന്യമായി കൈമാറാൻ സന്നദ്ധതയറിയിച്ച് കൊക്കകോള കന്പനി. ഇക്കാര്യം അറിയിച്ച് ഹിന്ദുസ്ഥാൻ കൊക്കകോള ലിമിറ്റഡ് മുഖ്യമന്ത്രിക്ക് കത്തെഴുതി. എന്നാൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള ആസൂത്രിതനീക്കമാണിതെന്നാണ് സമര സമിതിയുടെ നിലപാട്. പെരുമാട്ടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോള കന്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി വീണ്ടും സമരം ശക്തമാക്കിയിരിക്കെയാണ് കന്പനിയുടെ പുതിയ നീക്കം. 34.4 ഏക്കർ ഭൂമിയും 35,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുമാണ് ഇവിടെ കോള കന്പനിക്കുള്ളത്. കന്പനിയ്ക്ക് കേരളത്തിലുള്ള ഏക ആസ്തിയാണിത്. ഇവ സൗജന്യമായി കൈമാറാൻ സന്നദ്ധതയറിച്ചുള്ള കന്പനിയുടെ കത്ത് സർക്കാരിന്റെ പരിഗണനയിലാണ്.
Read More