വ്യാ​പാ​രി​യെ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യത് മകളുടെ വിവാഹം നടക്കാനിരി ക്കെ; ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം മ​ത്ത​ച്ച​നില്ലെന്ന് സു​ഹൃ​ത്തു​ക്കൾ


കേ​ള​കം: കേ​ള​കം സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യെ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു.

കേ​ള​കം ടൗ​ണി​ലെ മ​ഹാ​റാ​ണി ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ നാ​ട്ടു​നി​ല​ത്ത് മാ​ത്യു എ​ന്ന മ​ത്ത​ച്ച​നെ (60) യാ​ണ് മാ​ന​ന്ത​വാ​ടി ക​ണി​യാ​ര​ത്ത് കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി ക​ണി​യാ​രം ജി​കെ​എം ഹൈ​സ്കൂ​ൾ കോ​ന്പൗ​ണ്ടി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ​തോ​ട്ട​ത്തി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ തീ ​പ​ട​രു​ന്ന​ത് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കാ​റി​ൽ തീ ​പ​ട​രു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

നാ​ട്ടു​കാ​ർ വി​ര​മ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴാ​ണ് ഒ​രാ​ൾ ഡ്രൈ​വ​ർ സീ​റ്റി​ൽ ഉ​ള്ള വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ആ​ണ് ആ​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. മാ​ന​ന്ത​വാ​ടി പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ദ്യം പ​ള​ളി​യു​ടെ മു​മ്പി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​യും പി​ന്നീ​ട് റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് പോ​യ​താ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ഡ്രൈ​വ​ർ സീ​റ്റ് ചെ​രി​ച്ചി​ട്ട​തും ഡോ​ർ തു​റ​ന്ന് കി​ട​ന്ന​തും വി​ശ്ര​മി​ക്കു​ന്ന സ​മ​യ​ത്ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്മൂ​ലം തീ ​പ​ട​ർ​ന്ന​താ​കാം എ​ന്ന സം​ശ​യം വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ം മ​ത്ത​ച്ച​ന് ഇ​ല്ല​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളു ബ​ന്ധു​ക്ക​ളും പ​റ​യു​ന്ന​ത്. ഈ ​മാ​സം 26ന് ​മ​ക​ളു​ടെ ക​ല്യാ​ണം ന​ട​ക്കാ​നി​രി​ക്കെ അ​തി​ന്‍റെ ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു മ​ത്ത​ച്ച​ൻ.

കൊ​ള​ക്കാ​ടേ​ക്ക് പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മാ​ത്യു വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്ന് കുടുംബാംഗങ്ങൾ പ​റ​ഞ്ഞു.

ഭാ​ര്യ: ഷൈ​ബി. മ​ക്ക​ൾ: സാ​ന്ദ്ര, മാ​ന​സ. സ​ഹോ​ദ​ര​ങ്ങ​ൾ: തെ​യ്യാ​മ്മ, സി​സ്റ്റ​ർ വി​നീ​ത, ഫാ. ​ഡൊ​മി​നി​ക് സി​എം​ഐ (ഭോ​പ്പാ​ൽ), ഔ​സേ​പ്പ​ച്ച​ൻ, ജി​മ്മി, സാ​ബു, പ​രേ​ത​നാ​യ ജോ​യി (മ​ഹാ​റാ​ണി ടെ​ക്സ്റ്റൈ​ൽ​സ്, തൊ​ട്ടി​ൽ​പാ​ലം)

 

Related posts

Leave a Comment