വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽനി​ന്ന് പ​ണപ്പിരിവ്; വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; ക​ണ​ക്കി​ൽപ്പെ​ടാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്തു

സ്വ​ന്തം ലേ​ഖ​ക​ൻ
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ലെ ആ​ർ​ടി​ഒ ഇ​ൻ ചെ​ക്പോ​സ്റ്റി​ൽ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) പണം വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്.

പരാതിയെ തുടർന്നു വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽപ്പെ​ടാ​ത്ത പ​ണം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രിയായിരുന്നു വി​ജി​ല​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന. ചെ​ക്പോ​സ്റ്റി​ൽനി​ന്നു 7200 രൂ​പ ക​ണ്ടെ​ടു​ത്തു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കൈ​ക്കൂ​ലി​യാ​യി വ്യാ​പ​ക​മാ​യി പ​ണം പി​രി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ ഉയർന്നതിനെ തുടർന്ന് വി​ജി​ല​ൻ​സ് സം​ഘം വേ​ഷം​മാ​റി​യെ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽനി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വി​ജി​ല​ൻ​സ് സം​ഘ​ത്തെ ക​ണ്ട ഉ​ട​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​ഗം ത​ന്നെ പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പി​ടി​കൂ​ടി​യ 7200 രൂ​പ​യി​ൽ 6000ല​ധി​കം രൂ​പ ത​ന്‍റെ പ​ണ​മാ​ണെ​ന്ന് ചെ​ക്ക്പോ​സ്റ്റി​ന്‍റെ കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വാ​ദി​ച്ചെ​ങ്കി​ലും അ​ത് ക​ള്ള​മാ​ണെ​ന്ന് വി​ജി​ല​ൻ​സി​ന് മ​ന​സി​ലാ​യി.

നൂ​റു രൂ​പ മു​ത​ൽ അ​ഞ്ഞൂ​റു രൂ​പ​വ​രെ​യാ​ണ​ത്രെ തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പി​രി​വാ​യി വാ​ങ്ങു​ന്ന​ത്. ചെ​ക്കിം​ഗ് വേ​ഗം അ​വ​സാ​നി​പ്പി​ക്കാ​ൻ ചോ​ദി​ച്ച പൈ​സ കൊ​ടു​ത്ത് ക​ട​ന്നു​പോ​വു​ക​യാ​ണ് ഡ്രൈ​വ​ർ​മാ​ർ.

പൈ​സ കൊ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​വ​രെ ഏ​റെ നേ​രം ചെ​ക്കിം​ഗ് എ​ന്ന പേ​രി​ൽ ചെ​ക്ക്പോ​സ്റ്റി​ൽ പി​ടി​ച്ചി​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭ​യ​ന്ന് പ​ണം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment