മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ കോ​രി​യി​ട്ട​ത് മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ പോ​ലു​ള്ള​വ​രെന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ പോ​ലു​ള്ള​വ​രാ​ണ് മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ ​കോ​രി​യി​ട്ട​തെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് മു​ത​ൽ തു​ട​ങ്ങി​യ ആ​ശ​ങ്ക​യാ​ണ് പ​ഞ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കു​ള്ള​തെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​രെ​യും കൊ​ല്ലു​ക​യ​ല്ല, മ​റി​ച്ച് ഒ​രു സ​ന്തു​ലി​താ​വ​സ്ഥ ഉ​ണ്ടാ​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങേ​ണ്ട​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും അ​വ​രു​ടേ​താ​യ അ​വ​കാ​ശ​മു​ണ്ട്. ഇ​തു ര​ണ്ടും ലോ​ക​ത്തി​ലെ സൃ​ഷ്ടി​ക​ളാ​ണെ​ന്ന വ​സ്തു​ത മ​റ​ന്നു പോ​ക​രു​തെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് പി​ടി 7നെ ​പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ഇ​തു​വ​രെ ന​ട​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ദൗ​ത്യ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ന്യ​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വൈ​ത്തി​രി മോ​ഡ​ൽ ജ​ന​കീ​യ പ്ര​തി​രോ​ധം മാ​തൃ​ത​യാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.    

Read More

മയക്കുവെടി സംഘമെത്തി, പിടി 7 ഉൾക്കാട്ടിലേക്കു വലിഞ്ഞു; പിന്നാലെ ദൗത്യസംഘവും; പിടിച്ചാൽ പൂട്ടാനുള്ള കൂടും മരന്നും ഒരുക്കി ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻപാ​ല​ക്കാ​ട്: ധോ​ണി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന ഒ​റ്റ​യാ​ൻ പി​ടി 7നെ ​പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​സം​ഘം കാ​ട്ടാ​ന​യു​ടെ പി​ന്നാ​ലെ. കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നു​ള്ള ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഇ​ന്നു​അ​തി​രാ​വി​ലെ നാ​ലോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും ആ​ന ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​താ​ണ് ദൗ​ത്യ​സം​ഘ​ത്തി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്. ഫോ​റ​സ്റ്റ് ചീ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക്കി ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ദൗ​ത്യ​സം​ഘം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും പ​ല​ത​വ​ണ ഓ​ടി​ച്ചീ​ട്ടും ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു പോ​കാ​ത്ത പി​ടി7 ഇ​ന്ന് പ​തി​വി​നു വി​രു​ത​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു വ​ലി​ഞ്ഞ​താ​ണ് ഇ​വ​രെ ചു​റ്റി​ക്കു​ന്ന​ത്. ഉ​ൾ​കാ​ട്ടി​ന​ക​ത്തു​വ​ച്ച് പി​ടി7​നെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നും സാ​ധി​ക്കു​ക​യി​ല്ല. വെ​ടി​യേ​റ്റ ആ​ന ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു ഓ​ടി​പ്പോ​യാ​ൽ ആ​ന​യെ ക​ണ്ടെ​ത്തി തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ത് ദൗ​ത്യ​സം​ഘ​ത്തി​നു ദു​ഷ്ക​ര​മാ​യി​രി​ക്കും. ഇ​തി​നാ​ൽ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​ക്കാ​ട്ടി​ൽ നി​ന്നു പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് വെ​ടി​വ​യ്ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം ശ്ര​മി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ഇ​ന്ന് ദൗ​ത്യം ന​ട​ന്നി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ആ​ന​യെ വെ​ടി​വ​യ്ക്കാ​നാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ…

Read More

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തി വി​വേ​ച​നം; മു​ഖ്യ​മ​ന്ത്രി​യെ വിമർശിച്ച് എഫ്ബി പോസ്റ്റിട്ട പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി

കോ​ഴി​ക്കോ​ട്: കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ജാ​തി വി​വേ​ച​നം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​​യെത്തു​ട​ർ​ന്നു​ണ്ടാ​യ വി​വ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​യെ​യും പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി. വി​ഷ​യ​ത്തി​ൽ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ത​ന്‍റെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്നി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. ഉ​മേ​ഷി​നെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​യാ​ണ് വി​വ​രം. ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ന്ന് ഉ​മേ​ഷി​ന് ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​മേ​ഷ് കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​വാ​ദ​ങ്ങ​ളി​ൽ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ട്ട​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച ആ​വു​ക​യും ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​രി​നെ പ്ര​കീ​ർ​ത്തി​ച്ചും പോ​ലീ​സി​നു​ള്ളി​ലെ അ​സ​മ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ​യും ഉ​മേ​ഷ്‌ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ക്കാ​റു​ണ്ട്. വി​മ​ർ​ശ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ഉ​മേ​ഷി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ഉ​മേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക്‌ പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം: “നാ​യ്ക്കാ​ട്ടം ക​ഴു​കി​യാ ന​ന്നാ​വൂ​ല’ എ​ന്ന് നാ​ട്ടി​ലൊ​രു പ്ര​യോ​ഗ​മു​ണ്ട്. ക​ഴു​കാ​ൻ മെ​ന​ക്കെ​ട്ടാ​ൽ…

Read More

ഹരിപ്പാട് നിന്ന് വൈ​ദി​ക​ന്‍റെ ബൈ​ക്ക് മോ​ഷ്ടിച്ച് മുങ്ങിയത് രണ്ട് യുവാക്കൾ; ഇടപ്പള്ളിയിൽ നിന്ന് പ്രതികളെ പൊക്കിയത് സാഹസികമായി

ഹ​രി​പ്പാ​ട്: വൈ​ദി​ക​ന്‍റെ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സി​ൽ പ്ര​തി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ തി​രു​നി​ല​ത്ത് വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (അ​യ്യ​പ്പ​ൻ-20), ക​ള​മ​ശേ​രി വ​ട്ടേ​കു​ന്നി​ൽ സാ​ദി​ഖ് (കു​ഞ്ഞ​ൻ-18) എ​ന്നി​വ​രെ ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​പ്പാ​ട് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യു​ടെ മു​ന്നി​ൽ വ​ച്ചി​രു​ന്ന പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സി​ന്‍റെ ബൈ​ക്കാ​ണ് ഇ​വ​ർ മോ​ഷ​്ടിച്ച​ത്. സി​സി​ടി​വി​യു​ടെ​യും സൈ​ബ​ർ സെ​ല്ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യു​വാ​ക്ക​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് മ​ന​സി​ലാ​യി. എ​റ​ണാ​കു​ള​ത്തു നി​ന്നു സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തു​കൂ​ടാ​തെ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്തു നി​ന്നു മ​റ്റൊ​രു ബൈ​ക്കും ഇ​വ​ർ ക​വ​ർ​ന്നിരുന്നു. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തേ​ക്ക് സം​ഘം ക​ട​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദ്ദേ​ശ​ാനു​സ​ര​ണം കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​രീ​ല​കു​ള​ങ്ങ​ര എ​സ്ഐ സു​നു​മോ​ൻ.​കെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​സാ​ദ്, വി​നീ​ഷ്,…

Read More

രാവിലെ കമിതാക്കളുടെ കാമരസം, സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ യുവാക്കളും കുട്ടികളും കിറുങ്ങാനെത്തുന്ന സ്ഥലം; ആലപ്പുഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രത്തെ കാഴ്ചകൾ ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. എ​ക്സൈ​സ്, പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ കൂ​ട്ടി​യി​ട്ടു​ള്ള മെ​റ്റ​ൽ, ഗ്രാ​വ​ൽ കൂ​മ്പാ​ര​ങ്ങ​ളു​ടെ മ​റ​വി​ലും പ​രി​സ​ര​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് സം​ഘം വി​ല​സു​ന്ന​ത്.ട റെ​യി​ൽ​വേ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് ഇ​വി​ടെ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കാ​ത്ത​തി​നാ​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ളും എ​ത്തു​ന്നുരാ​ത്രി​കാ​ല​ങ്ങ​ളി​ലും ഇ​വി​ടെ നി​ര​വ​ധി പേ​രെ​ത്താ​റു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പോ​ലീ​സ് വ​ല​പ്പോ​ഴും എ​ത്തി​യാ​ൽ സം​ഘ​ങ്ങ​ൾ ഒാ​ടി ര​ക്ഷ​പ്പെ​ടും. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ സ്കൂ​ൾ കു​ട്ടി​ക​ളും എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്താ​ൽ ത​ട്ടി​ക്ക​യ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ളാ​യ ക​മി​താ​ക്ക​ളു​ടെ​യും താ​വ​ള​മാ​യി ഇ​തു മാ​റി​യി​ട്ടു​ണ്ട്. മ​ദ്യ​പ​സം​ഘ​ങ്ങ​ളുംകു​റ്റി​ക്കാ​ടു​ക​ളാ​ണ് മ​ദ്യ​പാ​നി​ക​ൾ താ​വ​ള​മാ​ക്കി​യി​ട്ടു​ള്ള​ത്. കാ​ടി​നു​ള്ളി​ൽ വ​ട്ട​മി​ട്ടി​രി​ക്കാ​നു​ള്ള ഇ​ടം പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​രു​ന്ന​വ​ർ​ക്ക് ഒ​ഴി​ക്കാ​നു​ള്ള ഗ്ലാ​സും ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​ണ്ണെ​ത്താ​ത്ത ത​ര​ത്തി​ൽ…

Read More

ഒറ്റമുറി വീട്ടിലെ ഇ​ല്ലാ​യ്മ​ക​ളു​ടെയും ​വ​ല്ലാ​യ്മ​ക​ളു​ടെ​യും ന​ടു​വി​ൽ ശ്രു​തി തെ​റ്റിയില്ല; എംഎ വ​യ​ലി​നി​ൽ ശ്രീ​ജു​വി​ന് ഒ​ന്നാം റാ​ങ്ക്

മാ​ന്നാ​ർ: ഇ​ല്ലാ​യ്മ​ക​ളു​ടെയും ​വ​ല്ലാ​യ്മ​ക​ളു​ടെ​യും ന​ടു​വി​ൽ നി​ന്നു ശ്രീ​ജു പ​വ​ന​ൻ വ​യ​ലി​ൻ വാ​യി​ച്ച് ക​യ​റി​യ​ത് ഒ​ന്നാം റാ​ങ്കി​ലേ​ക്ക്. പ​രു​മ​ല ഉ​പ​ദേ​ശി​ക്ക​ട​വ് പ്ര​ണ​വം വീ​ട്ടി​ൽ ശ്രീ​ജു പ​വ​ന​ന് എംഎ വ​യ​ലി​നി​ൽ ല​ഭി​ച്ച ഒ​ന്നാം റാ​ങ്കി​ന് ശ്രു​തി​മ​ധു​ര​ത്തോ​ടൊ​പ്പം അ​ഭി​മാ​ന​വും. തി​രു​വ​ന​ന്ത​പു​രം സ്വാ​തിതി​രു​നാ​ൾ സം​ഗീ​ത കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ശ്രീ​ജു ബാ​ച്ചി​ല​ർ ഓ​ഫ് പെ​ർ​ഫോ​മി​ംഗ് ആ​ർ​ട്സ് (ബി​എ)​ വ​യ​ലി​നി​ലും ഒ​ന്നാം റാ​ങ്ക് നേ​ടി​യി​രു​ന്നു. പ്ര​തി​സ​ന്ധി​ക​ളോ​ടും പ്രാ​രാ​ബ്ദ​ങ്ങ​ളോ​ടും പൊ​രു​തി ശ്രീ​ജു നേ​ടി​യെ​ടു​ത്ത എം​എ ഒ​ന്നാം​റാ​ങ്കി​ന് തി​ള​ക്ക​മേ​റെ​യാ​ണ്. വീ​ടു​ക​ളി​ൽ പോ​യി കു​ട്ടി​ക​ളെ വ​യ​ലി​ൻ അ​ഭ്യ​സി​പ്പി​ച്ചും സു​ഹൃ​ത്തു​ക്ക​ളി​ലൂ​ടെ​യും മ​റ്റും ല​ഭി​ക്കു​ന്ന സം​ഗീ​ത സ​ദ​സു​ക​ളു​മാ​യി​രു​ന്നു ശ്രീ​ജു​വി​ന്‍റെയും കു​ടും​ബ​ത്തി​ന്‍റെ​യും ഏ​ക ആ​ശ്ര​യം. പ​ഞ്ചാ​യ​ത്തി​ൽനി​ന്നു ല​ഭി​ച്ച സ്ഥ​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന വീ​ട്ടി​ൽ അ​ച്ഛ​നും അ​മ്മ​യു​മൊ​ത്ത് ഒ​റ്റ​മു​റി വീ​ട്ടി​ലാ​യി​രു​ന്നു ജീ​വി​തം. വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ വീ​ട്ടി​ലെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വീ​ട് ത​ക​ർ​ന്ന​പ്പോ​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നു ല​ഭി​ച്ച​ത് 10,000 രൂ​പ​യാ​ണ്.…

Read More

സൊ​ഹൈ​ൽ ഒരു ഹൈടെക് കള്ളൻ..! എടിഎം കൗണ്ടറിൽ നിന്ന് അപഹരിച്ചത് 2 ലക്ഷം രൂപ; ട്രാ​ൻ​സാ​ക്ഷ​ൻ ഫെ​യി​ലിന് ബാങ്കിൽ നിന്ന് മേടിച്ചത് 6100 രൂപ; ഹൈടെക് തട്ടിൽ ഞെട്ടി ബാങ്കുകാർ…

കാ​യം​കു​ളം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കാ​യം​കു​ളം ടൗ​ൺ ബ്രാ​ഞ്ചി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് ഡി​പ്പോ​സി​റ്റ് കം ​വി​ത്‌​ഡ്രോ​വ​ൽ മെ​ഷീ​നി​ൽ നി​ന്നു കൃ​ത്രി​മം കാ​ട്ടി ര​ണ്ടു ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ ഹ​രി​യാ​ന സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന പാ​നി​പ്പ​ത്ത് ജി​ല്ല​യി​ൽ ക്യാ​പ്റ്റ​ൻ ന​ഗ​ർ വി​ല്ലേ​ജി​ൽ 152/11-ാം ന​മ്പ​ർ വീ​ട്ടി​ൽ സൊ​ഹൈ​ൽ (30) ആ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റംബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ 7 വ​രെ പ​ലത​വ​ണ​ക​ളാ​യി വി​വി​ധ ബാ​ങ്കു​ക​ളു​ടെ എടിഎം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ര​ണ്ടു ല​ക്ഷ​ത്തി പ​തി​നേ​ഴാ​യി​രം രൂ​പ അ​പ​ഹ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മെ​ഷീ​നി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​മ്പോ​ൾ മെ​ഷീ​ന്‍റെ ഡി​സ്പെ​ൻ​സ​ർ ഭാ​ഗം കൈ കൊ​ണ്ട് അ​മ​ർ​ത്തി​പ്പി​ടി​ച്ച് കൃ​ത്രി​മം ന​ട​ത്തി, ട്രാ​ൻ​സാ​ക്ഷ​ൻ ഒ​ഴി​വാ​ക്കി പ​ണം അ​പ​ഹ​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ ത​ട്ടി​പ്പു​രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ട്രാ​ൻ​സാ​ക്ഷ​ൻ ഫെ​യി​ൽ ആ​യ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 6100 രൂ​പ ഇ​യാ​ൾ…

Read More

കറക്കം മോഷ്ടിച്ച ബൈക്കിൽ; വണ്ടിയിൽ പെട്രോളടിക്കാൻ ആദർശ് കണ്ടെത്തിയ മാർഗം നാട്ടുകാരുടെ ഉറക്കം കെടുത്തി; ഒടുവിൽ യുവാവിനെക്കുരുക്കി പോലീസ്

ഹ​രി​പ്പാ​ട്: വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു പെ​ട്രോ​ൾ മോ​ഷ്ടി​ക്കു​ന്ന ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. വീ​യ​പു​രം കാ​രി​ച്ചാ​ൽ മ​ണ്ണാ​മ​ന്ദി​ര​ത്തി​ൽ ആ​ദ​ർ​ശ് (21) ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സിന്‍റെ പി​ടി​യിലായത്. ആ​ശീർ​വാ​ദ് തിയ​റ്റ​റി​ൽ കു​റ​ച്ചു​ദി​വ​സ​മാ​യി പെ​ട്രോ​ൾ മോ​ഷ​ണം പോ​കു​ന്നു​വെ​ന്ന് പ​രാ​തി​യെതു​ട​ർ​ന്ന് പോ​ലീ​സും തിയ​റ്റ​ർ ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​തി നി​ര​വ​ധി വ​ണ്ടി​ക​ളി​ൽനി​ന്നു പെ​ട്രോ​ൾ എ​ടു​ക്കു​ന്ന​താ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യും പി​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​യാ​ൾ വ​ന്ന വ​ണ്ടി പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ൽ പെ​ട്രോ​ൾ കു​പ്പി​യി​ൽ നി​റ​ച്ചു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. വ​ണ്ടി​യു​ടെ ന​മ്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൊ​ല്ലം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്നും ഇ​ത് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു മോ​ഷ്ടി​ച്ച​താ​ണെ​ന്നും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​ണ്. വി​വ​ര​മ​റി​യി​ച്ച​ത്നു​സ​രി​ച്ച് കൊ​ല്ലം പോ​ലീ​സ് എ​ത്തി യു​വാ​വി​നെ​യും സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

കാറിടിപ്പിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവിനെയും കൊണ്ട് യുവതി പാഞ്ഞത്  ഒരു കിലോമീറ്ററോളം; ഞെട്ടൽമാറാതെ യുവാവും സുഹൃത്തുക്കളും

ബം​ഗ​ളൂ​രു: വാക്കു തർക്കത്തിനിടെ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. വേഗത്തിൽ പാഞ്ഞ കാറിൽ നിന്നും തെറിച്ചു വീഴാതെ രക്ഷപ്പെട്ടത് യുവാവിന്‍റെ മനോദൈര്യം കൊണ്ട് മാത്രം.  കാ​റി​ന്‍റെ ബോ​ണ​റ്റി​ന് മു​ക​ളി​ല്‍ കു​രു​ക്കി​യി​ട്ട് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കാ​റോ​ടി​ച്ച​ യു​വ​തി​ക്കെ​തി​രേ കേ​സ്. പ്രി​യ​ങ്ക എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന ദ​ര്‍​ശ​ന്‍ എ​ന്ന യു​വാ​വി​നെ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ കാ​റി​നു മു​ന്നി​ല്‍ കു​രു​ക്കി​യി​ട്ട് വാ​ഹ​ന​മോ​ടി​ച്ച​ത്. ഇ​ത്ര​യും ദൂ​രം വീ​ഴാ​തെ ബോ​ണ​റ്റി​ന് മു​ക​ളി​ല്‍ പി​ടി​ച്ചു​നി​ന്ന​തി​നാ​ലാ​ണ് യു​വാ​വ് അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ജ്ഞാ​ന​ഭാ​ര​തി ന​ഗ​റി​ല്‍ വ​ച്ചാ​ണ് പ്രി​യ​ങ്ക ഓ​ടി​ച്ച ടാ​റ്റാ നെ​ക്‌​സോ​ണ്‍ കാ​ര്‍ ദ​ര്‍​ശ​ന്‍റെ മാ​രു​തി സ്വി​ഫ്റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ദ​ര്‍​ശ​നും സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ന്ന വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ പ്രി​യ​ങ്ക പെ​ട്ടെ​ന്ന് കാ​ര്‍ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ദ​ര്‍​ശ​ന്‍ ബോ​ണ​റ്റി​ന് മു​ക​ളി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ​പ്പോ​ള്‍ പ്രി​യ​ങ്ക വാ​ഹ​ന​ത്തി​ന് വേ​ഗം കൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ദ​ര്‍​ശ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രു​ടെ കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ​തോ​ടെ​യാ​ണ് ഒ​രു…

Read More

കുട്ടിയുണ്ടാവാൻ അ​സ്ഥി​കൂ​ടം പൊ​ടി​ച്ചു ക​ഴി​ക്ക​ണം; അമാവാസി രാത്രിയായാൽ ഉത്തമമെന്ന് മന്ത്രവാദി; യുവതിയെ ശ്മശാനത്തിൽ എത്തിച്ച് ഭർതൃവീട്ടുകാർ;  ക്രൂരതയ്ക്കെതിരെ പരാതിയുമായി യുവതി

പൂ​ന: കു​ട്ടി​യു​ണ്ടാ​വാ​ൻ യു​വ​തി​യെക്കൊണ്ട് മ​നു​ഷ്യ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ പൊ​ടി ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും. മ​ന്ത്ര​വാ​ദി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ ആ​ഭി​ചാ​ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു എ​ല്ല് പൊ​ടി​ക​ഴി​പ്പി​ക്ക​ൽ. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ‌ ഭ​ർ​ത്താ​വും ഇ​യാ​ളു​ടെ വീ​ട്ടു​കാ​രു​മു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് കേ​സെ​ടു​ത്തു. പൂ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​മാ​വാ​സി രാ​ത്രി​ക​ളി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം രാ​ത്രി​യി​ൽ അ​ജ്ഞാ​ത​മാ​യൊ​രു ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച് മ​നു​ഷ്യാ​സ്ഥി​കൂ​ട​ത്തി​ന്‍റെ പൊ​ടി ബ​ല​മാ​യി ക​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ങ്ക​ൺ മേ​ഖ​ല​യി​ലെ അ​ജ്ഞാ​ത പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടി​യി​ൽ നി​ർ​ത്തി മ​ന്ത്ര​വാ​ദ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു. മ​ന്ത്ര​വാ​ദി വീ​ഡി​യോ​കോ​ളി​ൽ എ​ത്തി​യാ​യി​രു​ന്നു ഈ ​സ​മ​യം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. മ​ന്ത്ര​വാ​ദി​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ന​ല്ല വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ‌ എ​ല്ലാ​വ​രും. എ​ന്നാ​ൽ ഇ​വ​ർ ഇ​പ്പോ​ഴും അ​ത്ത​രം ആ​ചാ​ര​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ചു​പോ​രു​ക​യാ​ണെന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More