മൂന്നാര്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ഒഡിഷ ബാലസോർ സ്വദേശി രാജ്കുമാര് നായിക് (26) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. ജോലി തേടി മാങ്കുളത്ത് എത്തിയ പ്രതി സമീപത്തു താമസിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി അതു കാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയുണ്ടായി. പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെ പ്രതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസ് ഒഡീഷയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.
Read MoreDay: May 11, 2023
ജൂഡ് ആന്റണിയെ പാമ്പുമായി ഉപമിച്ച് ആന്റണി പെപെ ! പെങ്ങളെ അപമാനിച്ചതില്‍ അമ്മ കേസു കൊടുത്തിട്ടുണ്ടെന്നും നടന്…
പറഞ്ഞുറപ്പിച്ച പടത്തില്‍ നിന്ന് അവസാന നിമിഷം നടന് ആന്റണി പെപ്പെ മാറിയെന്ന ആരോപണവുമായി സംവിധായകന് ജൂഡ് ആന്റണി അടുത്തിടെ രംഗത്ത് വന്നിരുന്നു. അന്ന് അഡ്വാന്‍സായി വാങ്ങിയ പണം ഉപയോഗിച്ച് നടന് പെങ്ങളുടെ കല്യാണം നടത്തിയെന്നും ജൂഡ് ആരോപിച്ചിരുന്നു. ഈ വൃത്തികേടൊക്കെ കാട്ടിയിട്ട് അവന് വേറൊരു സിനിമ ചെയ്തെന്നും അത് ഇപ്പോള്‍ പെട്ടിയിലിരിക്കുകയാണെന്നും ജൂഡ് വിമര്‍ശിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഇല്ലെങ്കില്‍ അവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ടതില്ലൈന്നും ഇത്തരം യോഗ്യതയില്ലാത്ത ഒരുപാടു പേര് ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ടെന്നും ജൂഡ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി പെപ്പെ. വാര്‍ത്താസമ്മേളനം വിളിച്ചാണ് ആന്റണിയുടെ മറുപടി. ജൂഡ് ആന്റണിയെ പാമ്പിനോടാണ് ആന്റണി പെപ്പെ ഉപമിച്ചത്. പാമ്പിനെ ഉപദ്രവിച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് പ്രതികാരം ചെയ്യുമെന്ന് പറയാറുണ്ടെന്നും നേരത്തെ തന്നെ പരിഹരിച്ച വിഷയം മൂന്നു വര്‍ഷം മനസ്സില്‍ സൂക്ഷിച്ച ശേഷം ഇപ്പോള്‍…
Read Moreഡോക്ടര്‍മാരും നഴ്സുമാരും സുരക്ഷിതരോ…? ക്രിമിനലുകള്‍ ചികിത്സ തേടിയെത്തിയാല്‍ പോര്‍വിളി ആരോഗ്യ പ്രവര്‍ത്തകരോട്
കോട്ടയം: ആതുരസേവനത്തിനിറങ്ങിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും തുടര്‍ച്ചയാണ് കുറുപ്പന്തറ സ്വദേശിനി ഡോ. വന്ദന. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഒട്ടും സുരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിലുമായി എത്തുന്ന രോഗികളുടെയും കൂടെയുള്ളവരുടെയും അക്രമത്തിനും ഭീഷണിക്കും പലപ്പോഴും ഡോക്ടര്‍മാരും നഴ്സുമാരും വിധേയരാകാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ പേരിനു മാത്രമാണുള്ളത്. ഇതുകൂടാതെ കുറെ സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ഇവരുടെ നാമമാത്രമായ സുരക്ഷയിലാണ് ജീവന് പണയം വച്ചും ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത്. സകല അടിപിടി, ക്രിമിനല്‍ കേസുകളിലെയും പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിക്കുന്നത് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെയും കൊടും ക്രിമിനലുകളെയും യാതൊരു സുരക്ഷയുമില്ലാതെയാണ് പരിശോധിക്കുന്നതും മുറിവുകള്‍ തുന്നിക്കെട്ടുന്നതും മരുന്നുകള്‍ നല്കുന്നതുമെല്ലാം. ചെറുതും വലുതുമായ നിരവധി അക്രമസംഭവങ്ങള്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ടായിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ…
Read Moreനമിത അവസാന നിമിഷം കാലുമാറിയതോടെയാണ് എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം ചെയ്യേണ്ടി വന്നത് ! തുറന്നു പറച്ചിലുമായി സാന്ദ്ര തോമസ്…
സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മാതാവും ആയി മാറിയ ആളാണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്. 1991 മുതല്‍ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചാണ് സിനിമ നിര്‍മ്മാണ രംഗത്തും എത്തിയത്. നടനും നിര്‍മാതാവുമായ വിജയ് ബാബുവുമായി ചേര്‍ന്നായിരുന്നു സാന്ദ്ര തോമസ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. സഖറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയെല്ലം ഇവര്‍ നിര്‍മ്മിച്ചതാണ്. പിന്നീട് ഇരുവരും വഴിപിരിയുകയായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയില്‍ പുതിയ ഒരു നിര്‍മ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോള്‍. ഇപ്പോഴിതാ തനിക്ക് ഒരു പ്രൊഡ്യൂസറായിട്ട്…
Read Moreഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുത്തു; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ആരോഗ്യ മന്ത്രി മനസിലാക്കണമെന്ന് വി.ഡി. സതീശൻ
കോട്ടയം: ഡോ. വന്ദനയുടെ കൊലപാതകത്തിൽ കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വി.ഡി. സതീശൻ. ഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുക്കുകയായിരുന്നു വെന്നും സതീശൻ കുറ്റപ്പെടുത്തി. കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചശേഷമാണ് സതീശന്റെ പ്രതികരണം. പ്രതി വാദിയാണെ ന്നാണ് എഡിജിപി എം.ആർ .അജിത്കുമാർ പറഞ്ഞത്. സർക്കാരിന്റെ മുഖം രക്ഷിക്കാൻ പോലീസ് പുതിയ തിരക്കഥ തയാറാക്കുന്നുവെ ന്നും സതീശൻ വിമർശിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടർക്ക് പരിചയ ക്കുറവെന്ന് പറഞ്ഞത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മന്ത്രി മനസിലാക്കണം. ആർക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തു മെന്നും സതീശൻ പറഞ്ഞു.
Read Moreമലയാള സിനിമയില്‍ കള്ളപ്പണം ഒഴുകുന്നു ! നടന് കൂടിയായ നിര്‍മാതാവ് പിഴയടച്ചത് 25 കോടി രൂപ…
മലയാള സിനിമാ മേഖലയില്‍ വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികള്‍ ശക്തമാക്കി. മലയാള സിനിമയിലെ 5 നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഒരാള്‍ ഇതിനോടകം 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും. മലയാളത്തിലെ നടന് കൂടിയായ നിര്‍മാതാവ് വിദേശത്തു വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്പനി പിഴയടച്ചത്. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാന്‍ഡ’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍…
Read Moreഡോ.വന്ദനയുടെ മരണം: എഫ്ഐആറില്‍ ഗുരുതര പിഴവ്; പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്
കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച കേസിലെ എഫ്ഐആറില്‍ ഗുരുതര പിഴവ്. അക്രമം നടന്ന സമയം രേഖപ്പെടുത്തിയതിൽ അടക്കമാണ് പിഴവുള്ളത്. പ്രതിയെ പുലര്‍ച്ചെ 5.30 ഓടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ സ്റ്റേഷനിലെ പോലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അറിഞ്ഞത് 8.15നെന്ന് എഫ്ഐആറില്‍ പറയുന്നു. അക്രമം നടന്നതായി 8.15 ഓടെ ഒരാള്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്നും എഫ്ഐആറിലുണ്ട്. പ്രതി ആദ്യം ആക്രമിച്ചത് വന്ദനയെ ആണെന്നാണ് എഫ് എഫ്ഐആറിലുള്ളത്. എന്നാണ് ദൃക്സാക്ഷികള്‍ അടക്കമുള്ളവരുടെ മൊഴിക്ക് ഇതുമായി വൈരുധ്യമുണ്ട്. കൊലപാതകശ്രമം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് പോലീസ് ചെയ്തതത്. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ പ്രകോപനം ഇല്ലായിരുന്നെന്നും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍…
Read More