മൂന്നാറില്‍ പലചരക്ക് കട തകര്‍ത്ത് കാട്ടുകൊമ്പന് പടയപ്പ. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയ്ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കടയുടെ വാതില്‍ പൂര്‍ണമായി തകര്‍ന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകള്‍ തന്റെ കട ആക്രമിക്കുന്നത് പുണ്യവേല്‍ പറയുന്നു. എന്നാല്‍ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുന്‍പ് പല തവണ സമീപത്തുക്കൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേല്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Read MoreDay: June 7, 2023
വീടിന് തീവെച്ചന്ന പരാതിയുമായി യുവാവ്; പരിശോധനയ്ക്കെത്തിയ ഫോറൻസിക്കിന് കിട്ടിയത് റിവോൾവർ; പരാതിക്കാരൻ സോണി മുങ്ങി; കട്ടപ്പനയിലെ തോക്ക് കഥയിങ്ങനെ…
കട്ടപ്പന: പകതീർക്കാൻ കുറച്ചുപേർ ചേർന്ന് വീടിനു തീവച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ ഫോറൻസിക് സംഘം വീട്ടിൽനിന്നു ലൈസൻസില്ലാത്ത റിവോൾവർ കണ്ടെടുത്തു. കൊച്ചുതോവാള കൊടിത്തോപ്പിൽ സോണി (ജേക്കബ് ആന്റണി-29)യെ പോലീസ് അറസ്റ്റ് ചെയ്തു.പരാതിക്കാരനായ സോണിയുടെ വീടിന് മേയ് 15നു തീപിടിച്ചിരുന്നു. വീടിനു തീവയ്ക്കുകയായിരുന്നെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടു. ഇതനുസരിച്ച് മേയ് 16ന് ഫൊറൻസിക് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് നാടൻ തോക്ക് കണ്ടെത്തിയത്. തുടർന്ന് അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ഇയാൾക്കെതിരേ കേസെടുത്തു. പിന്നീട് ഒളിവിൽ പോയ സോണിയെ കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് എസ്ഐ ലിജോ പി.മണിയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreതെറ്റു പറ്റാത്തവരായി ആരുണ്ട് ! എന്റെ അച്ഛനെയും അമ്മയെയും വരെ ആളുകള്‍ തെറിയാണ്; തുറന്നു പറച്ചിലുമായി നവ്യ നായര്‍…
മലയാള സിനിമയിലെ ജനപ്രിയ നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപ് നായകനായ ഇഷ്ടം എന്ന സിബി മലയില്‍ ചിത്രത്തില്‍ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സ്കൂള്‍ കലോല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാനായര്‍ കലോല്‍സവ വേദികളില്‍ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്. ഇഷ്ടത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ബാലാമണി എന്ന കഥാപാത്രമായി നവ്യാ നായര്‍ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ താരം മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് കണ്ടത്. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഈ അടുത്തയിടെയാണ് തിരികെയെത്തിയത്. മിനിസ്ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ആയിരുന്നു രണ്ടാം വരവില്‍ ആദ്യം അഭിനയിച്ചത്. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്. മലയാളത്തിന്റെ…
Read Moreഅരിക്കൊമ്പൻ ഫാൻസ്; അരിക്കൊമ്പനെ തിരികെയെത്തിക്കണം; സമരവുമായി ചിന്നക്കനാലിലെ ഗോത്രജനത
രാജകുമാരി: അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലിലെ ഗോത്രജനത സൂചനാസമരം നടത്തി.മുതുവാൻ വിഭാഗത്തിൽ പ്പെട്ട അഞ്ചു കുടികളിലെ ആളുകളാണ് സമരരംഗത്തുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയിൽ വീണ്ടും നടപടികൾ ഉണ്ടായാൽ സമരം ശക്തമാക്കുമെന്ന് ആദിവാസികൾ പറഞ്ഞു. സൂര്യനെല്ലി- സിങ്കുകണ്ടം പാതയിലാണ് സൂചന സമരവുമായി ആദിവാസികൾ ഒത്തുകൂടിയത്. തുടർച്ചയായ മയക്കുവെടികളും കാടുമാറ്റവും ആനയുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. തുമ്പിക്കൈയിലെ മുറിവ് അപകടകരമായ രീതിയിലേക്ക് മാറിയതായും ഇവർ പറയുന്നു. ആന ജനിച്ചുവളർന്ന മതികെട്ടാൻ വനമേഖലയിലേക്ക് തിരികെ എത്തിക്കുകയും ഒപ്പം കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ചിന്നക്കനാലിലെ ആടുവിളന്താൻകുടി, ടാങ്ക്മേട് കുടി, പച്ചപുൽ കുടി, ചെമ്പകതൊഴു കുടി, കോഴിപ്പനക്കുടി എന്നീ കുടി നിവാസികളാണ് ഒത്തു ചേർന്നത്.
Read Moreസ്ക്രാച്ചാൻ വിന്നിലൂടെ ജീപ്പ് സമ്മാനം; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എട്ടുലക്ഷത്തോളം രൂപ; ഓൺലൈൻ കമ്പനിയുടെപേരിൽ തട്ടിപ്പ് നടത്തിയ മലയാളികൾ പിടിയിൽ; തട്ടിപ്പ് രീതിയിങ്ങനെ
ആലപ്പുഴ: ഓൺലൈൻ വഴി തട്ടിപ്പുനടത്തിയ സംഘത്തിലെ രണ്ടു മലയാളികളെ പിടികൂടി. നാപ്ടോൾ സ്ക്രാച്ച് ആൻഡ് വിൻ വഴി ജീപ്പ് സമ്മാനമായി ലഭിച്ചു എന്നു കാണിച്ചു നാപ്ടോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ മലയാളികളായ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ (35), എറണാകുളം ജില്ലയിൽ ആലുവ സ്വദേശി ലിഷിൽ (35) എന്നിവരെ ആലപ്പുഴ സൈബർ ക്രൈം പോലീസ് പിടികൂടി. 16 തവണകളായിഇടുക്കി കരിങ്കുന്നത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവിടെയാണ് മനുവിന്റെ അച്ഛൻ ചന്ദ്രൻ താമസിക്കുന്നത്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിക്കു നാപ്തോൾ സമ്മാന പദ്ധതിയിലൂടെ ഥാർ ജീപ്പ് സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ചാണ് ഇവർ എട്ടു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തത്. വാഹനം ലഭിക്കാൻ സർവീസ് ചാർജും കൂടാതെ വിവിധ നികുതികളുമടയ്ക്കണമെന്നു പരാതിക്കാരിയെ വിശ്വസിപ്പിച്ചു. തുടർന്ന്16 തവണകളായി പരാതിക്കാരിയുടെ പക്കൽനിന്ന് 8,22,100 രൂപ ഇവർ തങ്ങളുടെ വിവിധ അക്കൗണ്ടുകളിലേക്ക് വാങ്ങിച്ചു.…
Read Moreഞങ്ങളിത് ഇഷ്ടപ്പെടുന്നില്ല ! അനുപമ പരമേശ്വരന്റെ ചൂടന്‍ രംഗം കണ്ട് രോഷാകുലരായി ആരാധകര്‍…
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ സിനിമയിലെത്തിയ സുന്ദരിയാണ് അനുപമ പരമേശ്വരന്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. നിരവധി ആരാധകരുടെ മനം കവരാന്‍ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു. തുടര്‍ന്ന് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കൂടുതലും സിനിമകള്‍ താരം ചെയ്യുന്നത് തെലുങ്കിലാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് ഇന്ന് അനുപമ. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ആരാധകരുടെ കാര്യത്തില്‍ കുറവൊന്നും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനുപമ പരമേശ്വരന് നായികയാകുന്ന പുതിയ ചിത്രമായ ടില്ലു സ്വകയറിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വെറലായി മാറുന്നത്. സിനിമയുടെ റിലീസ് വിവരം പുറത്തുവിട്ടുകൊണ്ടുള്ള…
Read Moreവീട്ടുമുറ്റത്ത് നിന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
കണ്ണൂർ: പാനൂരിൽ പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം. പാനൂർ സ്വദേശി കുനിയിൽ നസീറിന്റെ ഒന്നരവയസുകാരനായ മകനെയാണ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്നു കുട്ടി. മുഖത്തും കണ്ണിനും പരിക്കേറ്റ കുട്ടി മൂന്നുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിൽ കുട്ടിയുടെ മൂന്ന് പല്ലുകളും നഷ്ടമായി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്താണ് സംഭവം. രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Read Moreഎന്റെ വീതിയേയും നീളത്തെയും കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല ! കമന്റിന് മറുപടിയുമായി ഭാഗ്യ സുരേഷ്…
ബോഡി ഷെയ്മിംഗ്കമന്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ച ഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഒരാള്‍ വിദ്വേഷ കമന്റുമായെത്തിയത്. വണ്ണം കൂടിയവര്‍ക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. എന്നാല്‍ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങില്‍ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാന്‍ ശ്രമിക്കുമ്പോള്‍ താന്‍ സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ പറഞ്ഞു. മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിക്കുന്നു. ”അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വച്ചാല്‍ നീളത്തെക്കാള്‍ വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍…
Read Moreസുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ തലങ്ങും വിലങ്ങും വെട്ടിച്ച് ഡ്രൈവറുടെ അഭ്യാസ പ്രകടനം; ഒടുവിൽ ഭരതിന് സുരേഷ് ഗോപി കൊടുത്ത പണിയിങ്ങനെ…
കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ വാഹനത്തിന് മുമ്പിൽ അപകടകരമായ രീതിയിൽ ടാങ്കർ ലോറി ഓടിച്ച ഡ്രൈവർ പിടിയിലായി. തമിഴ്നാട് കല്ലാക്കുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്. ഭരത്(29) ആണ് അറസ്റ്റിലായത്. ഇയാളുടെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തൃശൂരിലേക്ക് പോവുകയായിരുന്ന സുരേഷ് ഗോപിയുടെ വാഹനം ലോറിയുടെ മുമ്പിലേക്ക് കയറാനായി ശ്രമിച്ചിരുന്നു. പലതവണ ഹെഡ്ലൈറ്റ് സിഗ്നൽ നൽകിയിട്ടും ലോറി മാറ്റിയില്ല. തലങ്ങും വിലങ്ങും വെട്ടിച്ച് അപകടകരമായ രീതിയലാണ് ലോറി സഞ്ചരിച്ചത്. തുടർന്ന് സുരേഷ് ഗോപി പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. അങ്കമാലി മേഖലയിൽ വച്ച് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തെന്നും പോലീസ് അറിയിച്ചു. നടൻ കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.
Read More