മാ​മ്പ​ഴം ചോ​ദി​ച്ചെ​ത്തി വയോധികയു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സ്; പ്രതികളുടേത് വീട് നേരത്തെ കണ്ടെത്തി മോഷണം നടത്തുന്ന രീതി

ഉ​ഴ​വൂ​ര്‍: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വയോധികയു​ടെ വീ​ട്ടി​ല്‍ മാ​മ്പ​ഴം ചോ​ദി​ച്ചെ​ത്തി ഇ​വ​രു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ മൂ​ന്നു പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം കൊ​ള്ളി​യി​ല്‍ അ​ജേ​ഷ് (39), പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​കു​റി​ശി ചൂ​ര​ന്നൂ​ര്‍ ന​രി​യി​ട​കു​ണ്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ (57), തൊ​ടു​പു​ഴ കാ​ഞ്ഞാ​ര്‍ ഞൊ​ടി​യ​പ​ള്ളി​ല്‍ ജോ​മേ​ഷ് ജോ​സ​ഫ് (38) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ജേ​ഷും സു​ഹൃ​ത്താ​യ അ​ഷ്‌​റ​ഫും ക​ഴി​ഞ്ഞ 25ന് ​ഉ​ച്ച​യോ​ടെ സ്‌​കൂ​ട്ട​റി​ല്‍ ഉ​ഴ​വൂ​ര്‍ പെ​രു​ന്താ​നം ഭാ​ഗ​ത്തു​ള്ള വയോധികയു​ടെ വീ​ട്ടി​ലെ​ത്തി സി​റ്റൗ​ട്ടി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വയോധിക​യോ​ട് മാമ്പ​ഴം ഇ​രി​പ്പു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ഇ​തു എ​ടു​ക്കാ​ന്‍ ഇ​വ​ര്‍ അ​ക​ത്തു​പോ​യ സ​മ​യം അ​ജേ​ഷ് വയോധികയു​ടെ പി​ന്നാ​ലെ ചെ​ന്ന് ഇ​വ​രെ ബ​ലം​പ്ര​യോ​ഗി​ച്ച് ക​ട്ടി​ലി​ലേ​ക്ക് ത​ള്ളി​യി​ട്ട് ഇ​വ​രു​ടെ കൈ​യി​ല്‍ കി​ട​ന്നി​രു​ന്ന ആ​റു വ​ള​ക​ളും ര​ണ്ടു മോ​തി​ര​വും ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു. തു​ട​ർ​ന്ന് പു​റ​ത്ത് പ​രി​സ​രം നി​രീ​ക്ഷി​ച്ച് നി​ന്നി​രു​ന്ന അ​ഷ്‌​റ​ഫി​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെത്തുട​ര്‍​ന്ന് പോ​ലീ​സ് കേ​സ്…

Read More

അ​യ​ര്‍​ല​ന്‍​ഡി​ലും ഉ​ദ്ഘാ​ട​ന റാ​ണി​യാ​യി തി​ള​ങ്ങി ഹ​ണി റോ​സ് ! വീ​ഡി​യോ വൈ​റ​ല്‍…

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ദ്ഘാ​ട​ന സെ​ലി​ബ്രി​റ്റി​യാ​ണ് ന​ടി ഹ​ണി റോ​സ്. ന​ടി പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ​ക​ള്‍​ക്കും ചി​ത്ര​ങ്ങ​ങ്ങ​ള്‍​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​രേ​റെ​യാ​ണ്. ഇ​പ്പോ​ഴി​താ ന​ടി വി​ദേ​ശ​ത്തും ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്നു. അ​യ​ര്‍​ല​ന്‍​ഡി​ല്‍ ഗ്ലാ​മ​ര്‍​ലു​ക്കി​ലെ​ത്തി​യ ന​ടി​യു​ടെ വീ​ഡി​യോ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ഒ​രു സം​ഘ​ട​ന ന​ട​ത്തു​ന്ന മെ​ഗാ മേ​ള ഉ​ദ്ഘാ​ട​നം െച​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു താ​രം. ഡ​ബ്ലി​ന്‍ വി​മാ​ന​ത്താ​വ​ള​ന​ത്തി​ന​ടു​ത്തു​ള്ള ആ​ല്‍​സ സ്‌​പോ​ര്‍​ട്‌​സ് സെ​ന്റ​റി​ന്റെ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹ​ണി റോ​സ് ആ​ദ്യ​മാ​യാ​ണ് അ​യ​ര്‍​ല​ന്‍​ഡി​ലെ​ത്തു​ന്ന​ത്. ”മ​ല​യാ​ളി ഇ​ല്ലാ​ത്ത നാ​ടു​ണ്ടോ? ഇ​വി​ടെ വ​ന്ന് പു​റ​ത്തു​പോ​യ​പ്പോ​ള്‍ ത​ന്നെ ആ​ദ്യം കാ​ണു​ന്ന​ത് മ​ല​യാ​ളി​ക​ളെ​യാ​ണ്. നാ​ട്ടി​ല്‍​പോ​ലും ഇ​ത്ര സ്‌​നേ​ഹ​മു​ള്ള മ​ല​യാ​ളി​ക​ളെ ക​ണ്ടു​കി​ട്ടാ​നി​ല്ല. അ​യ​ര്‍​ല​ന്‍​ഡി​ല്‍ വ​ന്ന് ആ​ദ്യം തോ​ന്നി ന​ല്ല ത​ണു​പ്പു​തോ​ന്നി. ഇ​പ്പോ​ള്‍ ന​ല്ല കാ​ലാ​വ​സ്ഥ​യാ​ണ്. ഞാ​ന്‍ വ​ന്ന​തു കൊ​ണ്ട് ആ​ണെ​ന്നു തോ​ന്നു​ന്നു. അ​ച്ഛ​നും അ​മ്മ​യു​മാ​യാ​ണ് ഞാ​നി​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ സ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘റാ​ണി’​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം.…

Read More

“അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ല്‍’; ഒരു മൃ​ത്യു​ഞ്ജ​യ പു​ഷ്പാ​ഞ്ജ​ലി; അ​രി​ക്കൊ​മ്പ​നു വേ​ണ്ടി കേ​ര​ള​ത്തി​ല്‍ പ്രാ​ര്‍​ഥ​ന​ക​ളും സ​മ​ര​ങ്ങ​ളും

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​നു വേ​ണ്ടി കേ​ര​ള​ത്തി​ല്‍ പ്രാ​ര്‍​ഥ​ന​ക​ളും സ​മ​ര​ങ്ങ​ളും തു​ട​രു​ന്നു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ അ​രി​ക്കൊ​മ്പ​ന്‍റെ ര​ക്ഷ​യ്ക്കാ​യി മൃ​ത്യു​ഞ്ജ​യ പു​ഷ്പാ​ഞ്ജ​ലി വ​ഴി​പാ​ട് ന​ട​ത്തി. അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ല്‍ എ​ന്ന പേ​രി​ലാ​ണ് വ​ഴി​പാ​ട് ന​ട​ത്തി​യ​ത്. അ​രി​ക്കൊ​മ്പ​നെ തി​രി​കെ ചി​ന്ന​ക്ക​നാ​ലി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​മ്പ​ക​ത്തൊ​ഴു​ക്കു​ടി​യി​ലെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​ര്യ​നെ​ല്ലി-​ബോ​ഡി​മെ​ട്ട് റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മു​തു​വാ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ആ​ടു​വി​ള​ന്താ​ന്‍, ടാ​ങ്ക് മേ​ട്, പ​ച്ച​പ്പു​ല്‍, കോ​ഴി​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Read More

കാ​മ​റ​ക്ക​ണ്ണു​ക​ളെ പേടി..! നി​യ​മ​ലം​ഘ​നം കു​റ​യുന്നു; നോട്ടീസ് അയച്ചുതുടങ്ങി; രണ്ട് നിയമലംഘനങ്ങൾക്ക് കാര്യമായ മാറ്റമില്ല

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ഐ കാ​മ​റ​ക​ള്‍ ക​ണ്ണു​തു​റ​ന്ന​തോ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​യു​ന്ന​താ​യി കണക്കുകൾ വ്യക്തമാക്കുന്നു. കാമ​റ​ക​ള്‍ നി​ല​വി​ല്‍​വന്ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി 12 വ​രെ പതിനാറ് മണിക്കൂറിനുള്ളിൽ 63,851 കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എന്നാൽ, തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മു​ത​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു​വ​രെ പതിനേഴ് മണിക്കൂറിനുള്ളിൽ 49,317 കേ​സു​ക​ളും. ആ​ദ്യദി​ന​ത്തി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ലെ ശ​രാ​ശ​രി നി​യ​മ​ലം​ഘ​നം 3990.68 ആ​ണെ​ങ്കി​ല്‍ ചൊ​വ്വാ​ഴ്ച ഇ​ത് 2901 ആ​യി കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കു​ന്നു. ​വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ ക​ന​ത്ത പി​ഴ ഭ​യ​ന്ന് നി​യ​മം അ​നു​സ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇതിൽനിന്നു വ്യക്തമാകുന്നത്. എ​ഐ കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യശേ​ഷ​മു​ള്ള 48 മ​ണി​ക്കൂ​റി​ല്‍ 5.66 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്ത് പി​ഴ​യാ​യി ഈ​ടാ​ക്കി​യത്. ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​ന്‍റെ​യും സീ​റ്റ്‌​ബെ​ല്‍​റ്റ് ധ​രി​ക്കാ​ത്ത​തി​ന്‍റെ​യും പേ​രി​ലാ​ണ് കൂ​ടു​ത​ലും പി​ഴ ഈ​ടാ​ക്കി​യ​ത്.ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ര​ണ്ടാ​മ​ത് ഇ​രി​ക്കു​ന്ന​യാ​ള്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത സം​ഭ​വ​ങ്ങ​ള്‍…

Read More

തെ​റ്റു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യം പാ​ര്‍​ട്ടി​ക്കി​ല്ല; എ​സ്എ​ഫ്‌​ഐ​ക്കെ​തി​രേ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​നയെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.വി. ഗോ​വി​ന്ദ​ന്‍

പാ​ല​ക്കാ​ട്: എ​സ്എ​ഫ്‌​ഐ​ക്കെ​ത​ിരേ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ആ​ര്‍​ഷോ ജ​യി​ച്ചു തോ​റ്റ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് പാ​ല​ക്കാ​ട് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍ പി.​എം.​ആ​ര്‍​ഷോ സം​ഭ​വ​ത്തി​ല്‍ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. പ​രീ​ക്ഷ എ​ഴു​താ​ത്ത ആ​ള്‍ എ​ങ്ങ​നെ ജ​യി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ ചോ​ദി​ച്ചു. ഗൂ​ഢാ​ലോ​ച​ന​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ശ​ക്തി​ക​ള്‍ ആ​രെ​ല്ലാ​മെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്ത​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ത്യം തെ​ളി​യ​ട്ട​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി പ​റ​ഞ്ഞു. തെ​റ്റു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യം പാ​ര്‍​ട്ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജരേ​ഖ; വി​ദ്യ​യെ അ​റ​സ്റ്റ്  ചെ​യ്‌​തേ​ക്കും; പ​ഠി​ക്കാ​ന്‍ മി​ടു​ക്കിയായ പൂർവവിദ്യാർഥിയുടെ പ്രവർത്തി വി​ശ്വ​സി​ക്കാ​നാ​വാ​തെ അ​ധ്യാ​പ​ക​ര്‍

കൊ​ച്ചി: താ​ല്‍​കാ​ലിക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​യും മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വു​മാ​യ കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ മ​ണി​യ​നോ​ടി സ്വ​ദേ​ശി​നി കെ. ​വി​ദ്യ​യു​ടെ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും. മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​എ​സ്. ജോ​യി​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് വി​ദ്യ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ഏ​ഴു​വ​ര്‍​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മു​ൾ​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് വി​ദ്യ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​ന് മൂ​ന്ന് കു​റ്റ​ങ്ങ​ള്‍ ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ നി​ര്‍​മി​ച്ച് മ​റ്റൊ​രാ​ളെ വ​ഞ്ചി​ക്കു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടെ ഉ​പ​യോ​ഗി​ച്ചു എ​ന്ന​താ​ണ് വി​ദ്യ​ക്കെ​തി​രേ ചു​മ​ത്തി​യ കു​റ്റം. ഗു​രു​ത​ര​ കു​റ്റ​ങ്ങളായതി​നാ​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തശേഷം അ​റ​സ്റ്റ് ചെയ്യുമെന്നാണു‍ പോ​ലീ​സി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പ​രാ​തി​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ള​ജി​ലെ​ത്തി പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. രേ​ഖ പൂ​ര്‍​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നാ​ണ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മൊ​ഴി.…

Read More

ആ ‘​ക​ണ്ണി​റു​ക്ക​ല്‍’ ആ​രു​ടെ ഐ​ഡി​യ ! ത​ന്റെ ഐ​ഡി​യ​യെ​ന്ന് പ്രി​യ വാ​ര്യ​ര്‍; ഓ​ര്‍​മ​ക്കു​റ​വി​ന് വ​ലി​യ ച​ന്ദ​നാ​ദി ബെ​സ്റ്റെ​ന്ന് ഒ​മ​ര്‍ ലു​ലു…

ഒ​രൊ​റ്റ ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ​യാ​ര്‍​ജ്ജി​ച്ച ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ‘ഒ​രു അ​ഡാ​ര്‍ ല​വ്’ സി​നി​മ​യി​ലാ​യി​രു​ന്നു ഈ ​രം​ഗം. വൈ​റ​ലാ​യ ഈ ​ക​ണ്ണി​റു​ക്ക​ല്‍ ഐ​ഡി​യ​യു​ടെ പി​ന്നി​ലും താ​ന്‍ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ടു​ത്തി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് രം​ഗ​ത്തു​വ​ന്നു. ക​ണ്ണി​റു​ക്ക​ല്‍ ഐ​ഡി​യ സം​വി​ധാ​യ​ക​ന്റേ​താ​ണെ​ന്നു പ​റ​യു​ന്ന പ്രി​യ​യു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ഒ​മ​റി​ന്റെ പ്ര​തി​ക​ര​ണം. അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പ് വൈ​റ​ലാ​യ രം​ഗം ഒ​മ​ര്‍​ലു​ലു​വി​ന്റെ നി​ര്‍​ദേ​ശ​ത്തി​ല്‍ ചെ​യ്ത​താ​ണ് എ​ന്ന് ഒ​രു ടി​വി ഷോ​യി​ല്‍ പ്രി​യ പ​റ​യു​ന്ന വീ​ഡി​യോ​യും ഒ​മ​ര്‍​ലു​ലു പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ആ ​ടി​വി ഷോ​യി​ല്‍ ഒ​മ​റും പ്രി​യ​യ്‌​ക്കൊ​പ്പം ഉ​ണ്ട്. ”അ​ഞ്ച് വ​ര്‍​ഷം ആ​യി പാ​വം കു​ട്ടി മ​റ​ന്ന​താ​വും. വ​ലി​യ ച​ന്ദ​നാ​ദി ഓ​ര്‍​മ​ക്കു​റ​വി​ന് ബെ​സ്റ്റാ”, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വി​ഡി​യോ ഒ​മ​ര്‍ പ​ങ്കു​വ​ച്ച​ത്. പേ​ളി മാ​ണി ഷോ ​എ​ന്ന ടോ​ക്ക് ഷോ​യി​ല്‍ ലൈ​വ്…

Read More

സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ  അ​ഭി​മാ​ന​മാ​യി മ​നൂ​പ്

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​നെ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി മനൂപ്. ല​ക്‌​നൗ​വി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഖേ​ലോ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ  കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ച​രി​ത്ര വി​ദ്യാ​ർ​ഥി​യാ​യ എം. ​മ​നൂ​പ് 400  മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ  (53.1 സെ​ക്ക​ൻ​ഡ്) എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ടി  സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ലെ ആ​ദ്യ എ​ട്ടു സ്ഥാ​ന​ക്കാ​ർ മ​ത്സ​രി​ച്ച ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കായി​ക മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഈ ​നേ​ട്ടം.  പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കോ​ര​ത്തു​പ​റ​മ്പ്  മു​ര​ളീ​ധ​ര​ൻ –  ഷീ​ബ  ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മ​നൂ​പ്  കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.  2015 മു​ത​ലാ​ണ് കോ​ള​ജി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ക്കാ​ഡ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ, സം​സ്ഥാ​ന, സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ എ​സ്ഡി കോ​ള​ജി​ന് ഇ​തി​നോ​ട​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​ള​ജി​ലെ കാ​യി​ക…

Read More

ഉ​യ​ര​ത്തി​ല്‍ നി​ന്ന് കു​ത്ത​നെ താ​ഴേ​ക്ക് വ​ന്ന ഇ​രു​മ്പു വ​ടി കാ​റി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു ക​യ​റി ! ഡ്രൈ​വ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു; വീ​ഡി​യോ…

ഓ​ടു​ന്ന കാ​റി​ന്റെ മു​ക​ളി​ലേ​ക്ക് വീ​ണ ഇ​രു​മ്പു വ​ടി കാ​റി​നു​ള്ളി​ലേ​ക്ക് തു​ള​ച്ചു ക​യ​റി. കാ​റി​ന്റെ റൂ​ഫ് തു​ള​ച്ച് സീ​റ്റി​ന് തൊ​ട്ട​രി​കി​ല്‍ ‘ലാ​ന്‍​ഡ്’ ചെ​യ്ത ഇ​രു​മ്പു വ​ടി​യി​ല്‍ നി​ന്ന് ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മും​ബൈ താ​നെ മെ​ട്രോ തൂ​ണി​ന് താ​ഴെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ജി​തേ​ന്ദ്ര യാ​ദ​വാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. മെ​ട്രോ തൂ​ണി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ല്‍ നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ ഇ​രു​മ്പു വ​ടി​യാ​ണ് കാ​റി​ന്റെ റൂ​ഫ് തു​ള​ച്ച് അ​ക​ത്തു​ക​യ​റി​യ​ത്. തൊ​ഴി​ലാ​ളി​യു​ടെ കൈ​യി​ല്‍ നി​ന്ന് ലം​ബ​മാ​യി വീ​ണ ഇ​രു​മ്പു വ​ടി റോ​ക്ക​റ്റ് പോ​ലെ​യാ​ണ് താ​ഴെ പ​തി​ച്ച​ത്. കാ​റി​ന്റെ മെ​റ്റ​ല്‍ റൂ​ഫ് തു​ള​ച്ചു അ​ക​ത്തെ​ത്തി​യ ഇ​രു​മ്പു​വ​ടി​യി​ല്‍ നി​ന്ന് ജി​തേ​ന്ദ്ര യാ​ദ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സീ​റ്റി​ന് തൊ​ട്ട​രി​കി​ലാ​ണ് ഇ​രു​മ്പു​വ​ടി വ​ന്നു വീ​ണ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ പോസീസെത്തി; കട്ടസപ്പോർട്ടുമായി പോലീസിനെ തടഞ്ഞ് സുഹൃത്തുകൾ;  പിന്നീട് സംഭവിച്ചത്

ക​ട്ട​പ്പ​ന: സു​ഹൃ​ത്തി​ന്‍റെ പെ​ൺ സു​ഹൃ​ത്തി​നെ പോ​ലീ​സ് കൊ​ണ്ടു​പോ​കു​ന്ന​തു ത​ട​ഞ്ഞ നാ​ലം​ഗ സം​ഘ​ത്തി​ൽപ്പെ​ട്ട മൂ​ന്നു പേ​രെ അ​റ​സ്റ്റ്ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പെ​ൺ​കു​ട്ടി​യെ ആൺ സു​ഹൃ​ത്തി​നൊ​പ്പം പോ​കാ​ൻ കോ​ട​തി അ​നു​വ​ദി​ച്ച​പ്പോ​ൾ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​ന്‍റെ കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ അ​ഴി​ക്കു​ള്ളി​ലാ​യി. വ​ണ്ട​ന്മേട് പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. കൊ​ച്ച​റ മ​ന്തി​പ്പാ​റ അ​രി​മ​റ്റ​ത്തി​ൽ ജോ​മി​ഷ് (33), സു​ൽ​ത്താ​ൻ​മേ​ട് പൂ​വേ​ലി​ൽ മ​നു (33), മ​ന്തി​പ്പാ​റ പു​ന്ന​ക്ക​ൽ ജോ​യ​ൽ (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ര​ക്ഷി​താ​ക്ക​ൾ വ​ണ്ട​ന്മേട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നി​ടെ പെ​ൺ​കു​ട്ടി​യു​ള്ള സ്ഥ​ല​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. എ​സ്എ​ച്ച്ഒ വി.​എ​സ്.​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​ന്‍റെ ആ​ൺ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഏ​താ​നും യു​വാ​ക്ക​ൾ പോ​ലീ​സി​നെ ത​ട​ഞ്ഞു. യു​വാ​ക്ക​ളി​ൽ നാ​ലു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും…

Read More